2 ശമുവേൽ 11:1-27

11  വർഷാ​രം​ഭ​ത്തിൽ,* രാജാ​ക്ക​ന്മാർ യുദ്ധത്തി​നു പോകാ​റുള്ള സമയത്ത്‌, അമ്മോ​ന്യ​രെ നശിപ്പി​ക്കാൻ ദാവീദ്‌ യോവാ​ബിനെ​യും ദാസന്മാരെ​യും, മുഴുവൻ ഇസ്രായേൽസൈ​ന്യത്തെ​യും അയച്ചു. അവർ രബ്ബയെ+ ഉപരോ​ധി​ച്ചു. ദാവീദ്‌ പക്ഷേ, യരുശലേ​മിൽത്തന്നെ കഴിഞ്ഞു.+  ഒരു ദിവസം വൈകു​ന്നേരം ദാവീദ്‌ കിടക്ക​യിൽനിന്ന്‌ എഴു​ന്നേറ്റ്‌ കൊട്ടാ​ര​ത്തി​ന്റെ മട്ടുപ്പാ​വി​ലൂ​ടെ വെറുതേ അങ്ങോ​ട്ടും ഇങ്ങോ​ട്ടും നടക്കു​ക​യാ​യി​രു​ന്നു. അപ്പോൾ, ഒരു സ്‌ത്രീ കുളി​ക്കു​ന്നതു കണ്ടു. അവൾ അതീവ​സു​ന്ദ​രി​യാ​യി​രു​ന്നു.  ആ സ്‌ത്രീയെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാൻ ദാവീദ്‌ ആളയച്ചു. അയാൾ വന്ന്‌ ദാവീ​ദിനോ​ടു പറഞ്ഞു: “എലീയാമിന്റെ+ മകളും ഹിത്യനായ+ ഊരിയാവിന്റെ+ ഭാര്യ​യും ആയ ബത്ത്‌-ശേബയാണ്‌+ അത്‌.”  തുടർന്ന്‌, ബത്ത്‌-ശേബയെ കൊണ്ടുവരാൻ+ ദാവീദ്‌ ദൂതന്മാ​രെ അയച്ചു. അങ്ങനെ, അവൾ ദാവീ​ദി​ന്റെ അടുത്ത്‌ വന്നു. ദാവീദ്‌ ബത്ത്‌-ശേബയു​മാ​യി ബന്ധപ്പെട്ടു.+ (ബത്ത്‌-ശേബ അവളുടെ അശുദ്ധിയിൽനിന്ന്‌* ശുദ്ധി വരുത്തുന്ന സമയത്താ​യി​രു​ന്നു ഈ സംഭവം.)+ അതിനു ശേഷം, ബത്ത്‌-ശേബ വീട്ടി​ലേക്കു മടങ്ങി.  ബത്ത്‌-ശേബ ഗർഭി​ണി​യാ​യി. അപ്പോൾ അവൾ, “ഞാൻ ഗർഭി​ണി​യാണ്‌” എന്ന്‌ അറിയി​ച്ചുകൊണ്ട്‌ ദാവീ​ദിന്‌ ഒരു സന്ദേശം കൊടു​ത്ത​യച്ചു.  ഉടനെ ദാവീദ്‌, “ഹിത്യ​നായ ഊരി​യാ​വി​നെ എന്റെ അടു​ത്തേക്ക്‌ അയയ്‌ക്കുക” എന്നു യോവാ​ബി​നു സന്ദേശം അയച്ചു. അങ്ങനെ, യോവാ​ബ്‌ ഊരി​യാ​വി​നെ ദാവീ​ദി​ന്റെ അടു​ത്തേക്ക്‌ അയച്ചു.  ഊരിയാവ്‌ വന്നപ്പോൾ, യോവാ​ബും സൈന്യ​വും എങ്ങനെ​യി​രി​ക്കുന്നെ​ന്നും യുദ്ധഭൂ​മി​യി​ലെ സ്ഥിതി​ഗ​തി​കൾ എന്തെന്നും ഒക്കെ ദാവീദ്‌ അയാ​ളോ​ടു ചോദി​ച്ചു.  തുടർന്ന്‌, ദാവീദ്‌ ഊരി​യാ​വിനോട്‌, “വീട്ടിൽ പോയി അൽപ്പം വിശ്ര​മി​ച്ചുകൊ​ള്ളൂ”* എന്നു പറഞ്ഞു. ഊരി​യാവ്‌ കൊട്ടാ​ര​ത്തിൽനിന്ന്‌ ഇറങ്ങി​യ​തി​നു പിന്നാലെ രാജാവ്‌ അയാൾക്ക്‌ ഒരു സമ്മാനം* കൊടു​ത്ത​യച്ചു.  പക്ഷേ, ഊരി​യാവ്‌ വീട്ടിൽ പോകാ​തെ യജമാ​നന്റെ മറ്റെല്ലാ ദാസന്മാ​രുടെ​യും​കൂ​ടെ കൊട്ടാ​ര​ത്തി​ന്റെ വാതിൽക്കൽ കിടന്നു​റങ്ങി. 10  “ഊരി​യാവ്‌ വീട്ടിൽ പോയില്ല” എന്ന വാർത്ത ദാവീ​ദി​ന്റെ ചെവി​യിലെത്തി. അപ്പോൾ, ദാവീദ്‌ ഊരി​യാ​വിനോ​ടു ചോദി​ച്ചു: “നീ ഒരു യാത്ര കഴിഞ്ഞ്‌ എത്തിയ​തല്ലേ? എന്താ വീട്ടിൽ പോകാ​ത്തത്‌?” 11  അപ്പോൾ ഊരി​യാവ്‌ പറഞ്ഞു: “പെട്ടകവും+ ഇസ്രായേ​ലും യഹൂദ​യും കൂടാ​ര​ങ്ങ​ളി​ലാ​യി​രി​ക്കുമ്പോൾ, എന്റെ യജമാ​ന​നായ യോവാ​ബും എന്റെ യജമാ​നന്റെ ദാസന്മാ​രും വെളിമ്പ്രദേ​ശത്ത്‌ പാളയ​മ​ടി​ച്ചി​രി​ക്കുമ്പോൾ, ഞാൻ എന്റെ വീട്ടിൽ പോയി തിന്നു​കു​ടിച്ച്‌ ഭാര്യ​യുടെ​കൂ​ടെ കിടക്കു​ന്നതു ശരിയാ​ണോ?+ അങ്ങാണെ, അങ്ങയുടെ ജീവനാ​ണെ ഞാൻ ഒരിക്ക​ലും അങ്ങനെ ചെയ്യില്ല!” 12  അപ്പോൾ, ദാവീദ്‌ ഊരി​യാ​വിനോ​ടു പറഞ്ഞു: “ഇന്നും​കൂ​ടെ ഇവിടെ തങ്ങി​ക്കൊ​ള്ളുക. നാളെ ഞാൻ നിന്നെ പറഞ്ഞയ​യ്‌ക്കാം.” അതു​കൊണ്ട്‌, ഊരി​യാവ്‌ അന്നും പിറ്റേ​ന്നും യരുശലേ​മിൽ തങ്ങി. 13  തുടർന്ന്‌, തന്റെകൂ​ടെ തിന്നു​കു​ടി​ക്കാൻ ദാവീദ്‌ അയാളെ വിളി​പ്പി​ച്ചു. ദാവീദ്‌ ഊരി​യാ​വി​നെ നല്ലവണ്ണം കുടി​പ്പിച്ച്‌ ലഹരി​പി​ടി​പ്പി​ച്ചു. പക്ഷേ, വൈകു​ന്നേരം അയാൾ ചെന്ന്‌ യജമാ​നന്റെ ദാസന്മാ​രു​ടെ ഇടയിൽ തന്റെ കിടക്ക​യിൽ കിടന്ന്‌ ഉറങ്ങി. അയാൾ വീട്ടിൽ പോയില്ല. 14  രാവിലെ ദാവീദ്‌ യോവാ​ബിന്‌ ഒരു കത്ത്‌ എഴുതി ഊരി​യാ​വി​ന്റെ കൈയിൽ കൊടു​ത്ത​യച്ചു. 15  രാജാവ്‌ അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “പൊരിഞ്ഞ പോരാ​ട്ടം നടക്കു​ന്നി​ടത്ത്‌ മുൻനി​ര​യി​ലാ​യി ഊരി​യാ​വി​നെ നിറു​ത്തുക. എന്നിട്ട്‌, അയാളു​ടെ പിന്നിൽനി​ന്ന്‌ മാറി​ക്ക​ള​യുക. അയാൾ വെട്ടേറ്റ്‌ മരിക്കട്ടെ.”+ 16  യോവാബ്‌, നഗരത്തെ സൂക്ഷ്‌മ​മാ​യി നിരീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വീര​യോ​ദ്ധാ​ക്ക​ളുള്ള സ്ഥലം എവി​ടെയെന്ന്‌ അറിയാ​മാ​യി​രുന്ന യോവാ​ബ്‌ ഊരി​യാ​വി​നെ അവിടെ നിറുത്തി. 17  നഗരത്തിലെ പുരു​ഷ​ന്മാർ വന്ന്‌ യോവാ​ബിനോ​ടു പോരാ​ടി​യപ്പോൾ ദാവീ​ദി​ന്റെ ചില ദാസന്മാർ മരിച്ചു​വീ​ണു. അക്കൂട്ട​ത്തിൽ ഹിത്യ​നായ ഊരി​യാ​വു​മു​ണ്ടാ​യി​രു​ന്നു.+ 18  യുദ്ധവാർത്തയെല്ലാം യോവാ​ബ്‌ ദാവീ​ദി​നെ അറിയി​ച്ചു. 19  പക്ഷേ, യോവാ​ബ്‌ ദൂത​നോട്‌ ഇങ്ങനെ നിർദേ​ശി​ച്ചി​രു​ന്നു: “യുദ്ധവാർത്തയെ​ല്ലാം നീ രാജാ​വി​നെ അറിയി​ച്ചു​ക​ഴി​യുമ്പോൾ 20  രാജാവ്‌ കോപി​ച്ച്‌ നിന്നോ​ട്‌ ഇങ്ങനെ പറഞ്ഞേ​ക്കാം: ‘യുദ്ധം ചെയ്യാൻ നിങ്ങൾ നഗരത്തി​ന്റെ അത്ര അടു​ത്തേക്കു ചെന്നത്‌ എന്തിനാ​ണ്‌? മതിലി​ന്റെ മുകളിൽനി​ന്ന്‌ അവർ അമ്പ്‌ എയ്യുമെന്ന കാര്യം നിങ്ങൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നോ? 21  യരൂബ്ബേശെത്തിന്റെ+ മകനായ അബീമേലെക്കിനെ+ കൊന്നത്‌ ആരാണ്‌? മതിലി​ന്റെ മുകളിൽനി​ന്ന്‌ ഒരു സ്‌ത്രീ തിരി​ക​ല്ലി​ന്റെ മേൽക്കല്ല്‌ അയാളു​ടെ മേൽ ഇട്ടതുകൊ​ണ്ടല്ലേ തേബെ​സിൽവെച്ച്‌ അയാൾ കൊല്ലപ്പെ​ട്ടത്‌? നിങ്ങൾ എന്തിനാ​ണു മതിലി​നോ​ട്‌ അത്രയും അടുത്ത്‌ ചെന്നത്‌?’ അപ്പോൾ നീ, ‘അങ്ങയുടെ ദാസൻ ഹിത്യ​നായ ഊരി​യാ​വും മരിച്ചു’ എന്നു പറയണം.” 22  അങ്ങനെ, ദൂതൻ ചെന്ന്‌ യോവാ​ബ്‌ തന്നോടു പറഞ്ഞയ​ച്ചതെ​ല്ലാം ദാവീ​ദി​നെ അറിയി​ച്ചു. 23  ദൂതൻ ദാവീ​ദിനോ​ടു പറഞ്ഞു: “അവരുടെ ആളുകളോ​ടു ഞങ്ങൾക്ക്‌ എതിർത്ത്‌ നിൽക്കാ​നാ​യില്ല. അവർ ഞങ്ങളെ എതിരി​ട്ട്‌ വെളിമ്പ്രദേ​ശം​വരെ വന്നു. പക്ഷേ, ഞങ്ങൾ പോരാ​ടി അവരെ തിരിച്ച്‌ നഗരക​വാ​ടം​വരെ എത്തിച്ചു. 24  വില്ലാളികൾ മതിലി​ന്റെ മുകളിൽനി​ന്ന്‌ അങ്ങയുടെ ദാസന്മാ​രെ എയ്‌തു. അങ്ങനെ, രാജാ​വി​ന്റെ ദാസന്മാ​രിൽ ചിലർ മരിച്ചുപോ​യി. അങ്ങയുടെ ദാസൻ ഹിത്യ​നായ ഊരി​യാ​വും മരിച്ചു.”+ 25  അപ്പോൾ, ദാവീദ്‌ ദൂത​നോ​ടു പറഞ്ഞു: “യോവാ​ബിനോ​ടു നീ ഇങ്ങനെ പറയണം: ‘ഇക്കാര്യം ഓർത്ത്‌ നീ അസ്വസ്ഥ​നാകേണ്ടാ. കാരണം, യുദ്ധത്തിൽ ആരെങ്കി​ലുമൊ​ക്കെ വാളിന്‌ ഇരയാ​കു​ന്നതു സാധാ​ര​ണ​സം​ഭ​വ​മാണ്‌. നഗരത്തി​ന്‌ എതി​രെ​യുള്ള പോരാ​ട്ടം ഊർജി​ത​മാ​ക്കി അതിനെ കീഴട​ക്കുക.’+ അങ്ങനെ, നീ അവനെ പ്രോ​ത്സാ​ഹി​പ്പി​ക്കണം.” 26  ഊരിയാവ്‌ മരി​ച്ചെന്നു കേട്ട​പ്പോൾ ഊരി​യാ​വി​ന്റെ ഭാര്യ അദ്ദേഹത്തെ ഓർത്ത്‌ വിലപി​ക്കാൻതു​ടങ്ങി. 27  വിലാപകാലം കഴിഞ്ഞ ഉടൻ ദാവീദ്‌ ആളയച്ച്‌ അവളെ തന്റെ കൊട്ടാ​ര​ത്തിലേക്കു കൊണ്ടു​വന്നു. അവൾ ദാവീ​ദി​ന്റെ ഭാര്യ​യാ​യി.+ ബത്ത്‌-ശേബ ഒരു മകനെ പ്രസവി​ച്ചു. പക്ഷേ, ദാവീദ്‌ ചെയ്‌തത്‌ യഹോ​വ​യ്‌ക്ക്‌ ഒട്ടും ഇഷ്ടമാ​യില്ല.+

അടിക്കുറിപ്പുകള്‍

അതായത്‌, വസന്തം.
സാധ്യതയനുസരിച്ച്‌, അവളുടെ ആർത്തവാ​ശു​ദ്ധി.
അക്ഷ. “നിന്റെ പാദം കഴുകൂ.”
അഥവാ “രാജാ​വി​ന്റെ പങ്ക്‌,” അതായത്‌, ബഹുമാ​ന്യ​നായ ഒരു അതിഥി​ക്ക്‌ ആതി​ഥേയൻ കൊടു​ത്ത​യ​യ്‌ക്കുന്ന പങ്ക്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം