2 രാജാക്കന്മാർ 24:1-20

24  യഹോ​യാ​ക്കീ​മി​ന്റെ കാലത്ത്‌ ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസർ+ അയാൾക്കു നേരെ വന്നു. യഹോ​യാ​ക്കീം മൂന്നു വർഷം നെബൂ​ഖ​ദ്‌നേ​സ​റി​നെ സേവിച്ചു. പിന്നീട്‌ അയാൾ നെബൂ​ഖ​ദ്‌നേ​സ​റി​നെ എതിർത്തു.  അപ്പോൾ യഹോവ കൽദയരുടെയും+ സിറി​യ​ക്കാ​രു​ടെ​യും മോവാ​ബ്യ​രു​ടെ​യും അമ്മോ​ന്യ​രു​ടെ​യും കവർച്ച​പ്പ​ട​കളെ അയാൾക്കു നേരെ അയച്ചു. തന്റെ ദാസരായ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ മുൻകൂട്ടിപ്പറഞ്ഞതനുസരിച്ച്‌+ യഹൂദയെ നശിപ്പി​ക്കാൻ യഹോവ അവരെ അയച്ചു​കൊ​ണ്ടി​രു​ന്നു.  യഹോവ കല്‌പി​ച്ച​ത​നു​സ​രി​ച്ചാണ്‌ യഹൂദ​യ്‌ക്ക്‌ ഇങ്ങനെ​യെ​ല്ലാം സംഭവി​ച്ചത്‌. മനശ്ശെ ചെയ്‌ത പാപങ്ങളും+ അയാൾ ചൊരിഞ്ഞ നിരപ​രാ​ധി​ക​ളു​ടെ രക്തവും കാരണം അവരെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ള​യാൻ ദൈവം തീരു​മാ​നി​ച്ചു.+  മനശ്ശെ യരുശ​ലേ​മി​നെ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ നിറച്ചു.+ അയാ​ളോ​ടു ക്ഷമിക്കാൻ യഹോവ ഒരുക്ക​മാ​യി​രു​ന്നില്ല.+  യഹോയാക്കീമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത കാര്യ​ങ്ങ​ളെ​ല്ലാം, യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+  പിന്നെ യഹോ​യാ​ക്കീം പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു.+ യഹോ​യാ​ക്കീ​മി​ന്റെ മകൻ യഹോ​യാ​ഖീൻ അടുത്ത രാജാ​വാ​യി.  ഈജിപ്‌ത്‌ നീർച്ചാൽ*+ മുതൽ യൂഫ്ര​ട്ടീസ്‌ നദി+ വരെ ഈജി​പ്‌തു​രാ​ജാ​വി​ന്റെ അധീന​ത​യി​ലു​ണ്ടാ​യി​രുന്ന സകലവും ബാബി​ലോൺരാ​ജാവ്‌ പിടി​ച്ചെ​ടു​ത്തി​രു​ന്നു.+ അതു​കൊണ്ട്‌ പിന്നീട്‌ ഒരിക്ക​ലും ഈജി​പ്‌തു​രാ​ജാവ്‌ സ്വന്തം ദേശത്തു​നിന്ന്‌ പുറ​പ്പെ​ടാൻ ധൈര്യ​പ്പെ​ട്ടില്ല.  രാജാവാകുമ്പോൾ യഹോ​യാ​ഖീന്‌ 18 വയസ്സാ​യി​രു​ന്നു. മൂന്നു മാസം യഹോ​യാ​ഖീൻ യരുശ​ലേ​മിൽ ഭരണം നടത്തി.+ യരുശ​ലേം​കാ​ര​നായ എൽനാ​ഥാ​ന്റെ മകൾ നെഹു​ഷ്‌ഠ​യാ​യി​രു​ന്നു അയാളു​ടെ അമ്മ.  പൂർവികർ ചെയ്‌ത​തു​പോ​ലെ​തന്നെ യഹോ​യാ​ഖീ​നും യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു. 10  അക്കാലത്ത്‌, ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ ഭൃത്യ​ന്മാർ യരുശ​ലേ​മി​നു നേരെ വന്ന്‌ നഗരം ഉപരോ​ധി​ച്ചു.+ 11  ആ സമയത്ത്‌ ബാബി​ലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേ​സ​റും നഗരത്തി​നു നേരെ വന്നു. 12  അപ്പോൾ യഹൂദാ​രാ​ജാ​വായ യഹോ​യാ​ഖീൻ അമ്മയോ​ടും ദാസന്മാ​രോ​ടും പ്രഭു​ക്ക​ന്മാ​രോ​ടും കൊട്ടാരോദ്യോഗസ്ഥന്മാരോടും+ കൂടെ ചെന്ന്‌ ബാബി​ലോൺരാ​ജാ​വി​നു കീഴടങ്ങി.+ അങ്ങനെ തന്റെ ഭരണത്തി​ന്റെ എട്ടാം വർഷം+ ബാബി​ലോൺരാ​ജാവ്‌ യഹോ​യാ​ഖീ​നെ ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി. 13  പിന്നെ അയാൾ യഹോ​വ​യു​ടെ ഭവനത്തി​ലും രാജ​കൊ​ട്ടാ​ര​ത്തി​ലും ഉണ്ടായി​രുന്ന വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളെ​ല്ലാം എടുത്തു.+ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, അയാൾ ഇസ്രാ​യേൽരാ​ജാ​വായ ശലോ​മോൻ യഹോ​വ​യു​ടെ ആലയത്തിൽ ഉണ്ടാക്കിയ സ്വർണം​കൊ​ണ്ടുള്ള ഉപകരണങ്ങളെല്ലാം+ മുറിച്ച്‌ കഷണങ്ങ​ളാ​ക്കി. 14  യരുശലേമിലുള്ളവരെ മുഴുവൻ—എല്ലാ പ്രഭുക്കന്മാരെയും+ വീര​യോ​ദ്ധാ​ക്ക​ളെ​യും ശില്‌പി​ക​ളെ​യും ലോഹപ്പണിക്കാരെയും*+—പിടി​ച്ചു​കൊ​ണ്ടു​പോ​യി. 10,000 പേരെ ബന്ദിക​ളാ​യി കൊണ്ടു​പോ​യി. തീരെ ദരി​ദ്ര​ര​ല്ലാ​തെ മറ്റാരും ദേശത്ത്‌ ബാക്കി​യാ​യില്ല.+ 15  അങ്ങനെ അയാൾ യഹോയാഖീനെ+ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.+ കൂടാതെ രാജമാ​താ​വി​നെ​യും രാജപ​ത്‌നി​മാ​രെ​യും കൊട്ടാ​രോ​ദ്യോ​ഗ​സ്ഥ​രെ​യും ദേശത്തെ പ്രധാ​നി​ക​ളെ​യും യരുശ​ലേ​മിൽനിന്ന്‌ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യി. 16  യോദ്ധാക്കളായുണ്ടായിരുന്ന 7,000 പേരെ​യും ശില്‌പി​ക​ളും ലോഹപ്പണിക്കാരും* ആയ 1,000 പേരെ​യും ബാബി​ലോൺരാ​ജാവ്‌ പിടി​ച്ചു​കൊ​ണ്ടു​പോ​യി. അവരെ​ല്ലാം യുദ്ധപ​രി​ശീ​ലനം നേടിയ വീരന്മാ​രാ​യി​രു​ന്നു. 17  ബാബിലോൺരാജാവ്‌ യഹോ​യാ​ഖീ​ന്റെ അപ്പന്റെ അനിയ​നായ മത്ഥന്യയെ+ യഹോ​യാ​ഖീ​നു പകരം രാജാ​വാ​ക്കി; അയാളു​ടെ പേര്‌ മാറ്റി സിദെക്കിയ+ എന്നാക്കു​ക​യും ചെയ്‌തു. 18  രാജാവാകുമ്പോൾ സിദെ​ക്കി​യ​യ്‌ക്ക്‌ 21 വയസ്സാ​യി​രു​ന്നു. സിദെ​ക്കിയ 11 വർഷം യരുശ​ലേ​മിൽ ഭരണം നടത്തി. ലിബ്‌ന​യിൽനി​ന്നുള്ള യിരെ​മ്യ​യു​ടെ മകൾ ഹമൂത​ലാ​യി​രു​ന്നു സിദെ​ക്കി​യ​യു​ടെ അമ്മ.+ 19  യഹോയാക്കീം ചെയ്‌ത​തു​പോ​ലെ​തന്നെ സിദെ​ക്കി​യ​യും യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു​പോ​ന്നു.+ 20  യഹോവയുടെ കോപം കാരണ​മാണ്‌ യഹൂദ​യി​ലും യരുശ​ലേ​മി​ലും ഇങ്ങനെ​യൊ​ക്കെ സംഭവി​ച്ചത്‌. അങ്ങനെ ഒടുവിൽ ദൈവം അവരെ കൺമു​ന്നിൽനിന്ന്‌ ഓടി​ച്ചു​ക​ളഞ്ഞു.+ സിദെ​ക്കിയ ബാബി​ലോൺരാ​ജാ​വി​നോ​ടു ധിക്കാരം കാണിച്ചു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
മറ്റൊരു സാധ്യത “പ്രതി​രോ​ധ​മ​തിൽ പണിയു​ന്ന​വ​രെ​യും.”
മറ്റൊരു സാധ്യത “പ്രതി​രോ​ധ​മ​തിൽ പണിയു​ന്ന​വ​രും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം