2 രാജാക്കന്മാർ 11:1-21

11  അഹസ്യ മരി​ച്ചെന്നു കണ്ടപ്പോൾ+ അമ്മ അഥല്യ+ രാജവം​ശ​ത്തി​ലുള്ള എല്ലാവ​രെ​യും കൊന്നു​ക​ളഞ്ഞു.+  എന്നാൽ യഹോ​രാം രാജാ​വി​ന്റെ മകളായ, അഹസ്യ​യു​ടെ സഹോ​ദരി യഹോ​ശേബ അഹസ്യ​യു​ടെ മകനായ യഹോവാശിനെ+ രക്ഷപ്പെ​ടു​ത്തി. അഥല്യ കൊല്ലാ​നി​രുന്ന രാജകു​മാ​ര​ന്മാ​രു​ടെ ഇടയിൽനി​ന്ന്‌ യഹോ​വാ​ശി​നെ​യും വളർത്ത​മ്മ​യെ​യും യഹോ​ശേബ ഒരു ഉൾമു​റി​യിൽ കൊണ്ടു​പോ​യി ഒളിപ്പി​ച്ചു. അഥല്യ​യു​ടെ കൈയിൽപ്പെ​ടാ​തെ യഹോ​വാ​ശി​നെ ഒളിപ്പി​ക്കാൻ കഴിഞ്ഞ​തു​കൊണ്ട്‌ യഹോ​വാശ്‌ മാത്രം കൊല്ല​പ്പെ​ട്ടില്ല.  യഹോവാശ്‌ വളർത്ത​മ്മ​യോ​ടൊ​പ്പം ആറു വർഷം യഹോ​വ​യു​ടെ ഭവനത്തിൽ ഒളിച്ചു​ക​ഴി​ഞ്ഞു. അഥല്യ​യാണ്‌ ആ സമയത്ത്‌ ദേശം ഭരിച്ചി​രു​ന്നത്‌.  എന്നാൽ ഏഴാം വർഷം യഹോ​യാദ കൊട്ടാരംകാവൽക്കാരുടെയും* കാരീയൻ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന അംഗര​ക്ഷ​ക​രു​ടെ​യും ശതാധിപന്മാരെ*+ അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു വിളി​പ്പി​ച്ചു. യഹോ​യാദ അവരു​മാ​യി സഖ്യം* ചെയ്‌ത്‌ അവരെ​ക്കൊണ്ട്‌ യഹോ​വ​യു​ടെ ഭവനത്തിൽവെച്ച്‌ സത്യം ചെയ്യിച്ചു. അതിനു ശേഷം അവർക്കു രാജകു​മാ​രനെ കാണി​ച്ചു​കൊ​ടു​ത്തു.+  പിന്നെ അവർക്ക്‌ ഈ നിർദേശം നൽകി: “നിങ്ങൾ ചെയ്യേ​ണ്ടത്‌ ഇതാണ്‌: നിങ്ങളിൽ ശബത്തിൽ നിയമ​ന​മുള്ള മൂന്നിൽ ഒരു ഭാഗം രാജാ​വി​ന്റെ കൊട്ടാരത്തിനു+ ജാഗ്ര​ത​യോ​ടെ കാവൽ നിൽക്കണം.  മൂന്നിൽ ഒരു ഭാഗം അടിസ്ഥാ​ന​ക​വാ​ടം എന്നു പേരുള്ള കവാട​ത്തി​ലും ശേഷി​ക്കുന്ന മൂന്നിൽ ഒരു ഭാഗം കൊട്ടാ​രം​കാ​വൽക്കാ​രു​ടെ പുറകി​ലുള്ള കവാട​ത്തി​ലും നിൽക്കണം. നിങ്ങൾ മാറി​മാ​റി​യാ​ണു ഭവനത്തി​നു കാവൽ നിൽക്കേ​ണ്ടത്‌.  ശബത്തുദിവസം നിയമ​ന​മി​ല്ലാത്ത രണ്ടു വിഭാ​ഗ​ങ്ങ​ളും അന്നു രാജാ​വി​നെ സംരക്ഷി​ക്കാൻ ജാഗ്ര​ത​യോ​ടെ യഹോ​വ​യു​ടെ ഭവനത്തി​നു കാവൽ നിൽക്കണം.  നിങ്ങൾ എല്ലാവ​രും ആയുധം കൈയിൽ ഏന്തി രാജാ​വി​നു ചുറ്റും നിൽക്കണം. ആരെങ്കി​ലും നിങ്ങളു​ടെ അണിയി​ലേക്കു കടന്നു​വ​ന്നാൽ അയാളെ കൊന്നു​ക​ള​യുക. രാജാവ്‌ എവിടെ പോയാലും* നിങ്ങൾ ഒപ്പമു​ണ്ടാ​യി​രി​ക്കണം.”  പുരോഹിതനായ യഹോ​യാദ പറഞ്ഞതു ശതാധിപന്മാർ+ അക്ഷരം​പ്രതി അനുസ​രി​ച്ചു. അവർ ഓരോ​രു​ത്ത​രും ശബത്തു​ദി​വസം നിയമ​ന​മു​ണ്ടാ​യി​രുന്ന തങ്ങളുടെ ആളുക​ളെ​യും അന്നു നിയമ​ന​മി​ല്ലാ​യി​രുന്ന ആളുക​ളെ​യും കൂട്ടി യഹോ​യാദ പുരോ​ഹി​തന്റെ അടുത്ത്‌ എത്തി.+ 10  പുരോഹിതൻ യഹോ​വ​യു​ടെ ആലയത്തി​ലു​ണ്ടാ​യി​രുന്ന, ദാവീദ്‌ രാജാ​വി​ന്റെ കുന്തങ്ങ​ളും പരിച​ക​ളും എടുത്ത്‌ ശതാധി​പ​ന്മാർക്കു കൊടു​ത്തു. 11  കൊട്ടാരംകാവൽക്കാർ+ ഓരോ​രു​ത്ത​രും ആയുധം കൈയിൽ എടുത്ത്‌ രാജാ​വി​നു ചുറ്റു​മാ​യി അവരവ​രു​ടെ സ്ഥാനങ്ങ​ളിൽ നിലയു​റ​പ്പി​ച്ചു. ഭവനത്തി​ന്റെ വലതു​വ​ശം​മു​തൽ ഇടതു​വ​ശം​വരെ യാഗപീഠത്തിന്റെയും+ ഭവനത്തി​ന്റ​യും അരികിൽ അവർ നിന്നു. 12  പിന്നെ യഹോ​യാദ, രാജകുമാരനെ+ പുറത്ത്‌ കൊണ്ടു​വന്ന്‌ തലയിൽ കിരീടം* അണിയി​ച്ചു. സാക്ഷ്യവും*+ രാജകു​മാ​രന്റെ തലയിൽ വെച്ചു. യഹോ​വാ​ശി​നെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തി​ട്ട്‌ കൈയ​ടി​ച്ചു​കൊണ്ട്‌ അവർ പറഞ്ഞു: “രാജാവ്‌ നീണാൾ വാഴട്ടെ!”+ 13  ജനങ്ങൾ ഓടുന്ന ശബ്ദം കേട്ട​പ്പോൾ അഥല്യ ഉടനെ യഹോ​വ​യു​ടെ ഭവനത്തിൽ ജനത്തിന്റെ അടു​ത്തേക്കു ചെന്നു.+ 14  അപ്പോൾ അതാ, ആചാര​പ്ര​കാ​രം രാജാവ്‌ തൂണിന്‌ അരികെ നിൽക്കു​ന്നു!+ പ്രമാ​ണി​മാ​രും കാഹളം ഊതുന്നവരും+ രാജാ​വി​ന്റെ അടുത്ത്‌ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. ദേശത്തെ ജനം മുഴുവൻ സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കു​ക​യും കാഹളം ഊതു​ക​യും ചെയ്യുന്നു. അതു കണ്ട അഥല്യ വസ്‌ത്രം കീറി​യിട്ട്‌, “ചതി, കൊടും​ചതി!” എന്നു വിളി​ച്ചു​പ​റഞ്ഞു. 15  എന്നാൽ പുരോ​ഹി​ത​നായ യഹോ​യാദ സൈന്യ​ത്തി​ന്മേൽ നിയമി​ത​രായ ശതാധി​പ​ന്മാ​രോട്‌,+ “അഥല്യയെ അണിയിൽനി​ന്ന്‌ പുറത്ത്‌ കൊണ്ടു​പോ​കൂ, ആരെങ്കി​ലും അഥല്യ​യു​ടെ പിന്നാലെ വന്നാൽ അയാളെ വാളു​കൊണ്ട്‌ കൊല്ലണം!” എന്നു പറഞ്ഞു. “യഹോ​വ​യു​ടെ ഭവനത്തിൽവെച്ച്‌ അഥല്യയെ കൊല്ല​രുത്‌” എന്ന്‌ യഹോ​യാദ അവരോ​ടു കല്‌പി​ച്ചി​രു​ന്നു. 16  അങ്ങനെ അവർ അഥല്യയെ പിടി​ച്ചു​കൊ​ണ്ടു​പോ​യി. കുതി​രകൾ രാജകൊട്ടാരത്തിലേക്കു+ പ്രവേ​ശി​ക്കുന്ന സ്ഥലത്ത്‌ എത്തിയ​പ്പോൾ അവർ അഥല്യയെ കൊന്നു​ക​ളഞ്ഞു. 17  എന്നും യഹോ​വ​യു​ടെ ജനമാ​യി​രു​ന്നു​കൊ​ള്ളാം എന്ന ഒരു ഉടമ്പടി+ രാജാ​വും ജനങ്ങളും യഹോ​വ​യും തമ്മിൽ യഹോ​യാദ ഉണ്ടാക്കി. രാജാ​വും ജനങ്ങളും തമ്മിലും അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കി.+ 18  അതിനു ശേഷം ദേശത്തു​ള്ള​വ​രെ​ല്ലാം ബാലിന്റെ ഭവനത്തിലേക്കു* ചെന്ന്‌ ബാലിന്റെ യാഗപീ​ഠങ്ങൾ ഇടിച്ചുകളയുകയും+ രൂപങ്ങ​ളെ​ല്ലാം ഉടച്ചുകളയുകയും+ ചെയ്‌തു. ബാലിന്റെ പുരോ​ഹി​ത​നായ മത്ഥാനെ അവർ യാഗപീ​ഠ​ങ്ങ​ളു​ടെ മുന്നിൽവെച്ച്‌ കൊന്നു​ക​ളഞ്ഞു.+ പിന്നെ പുരോ​ഹി​തൻ യഹോ​വ​യു​ടെ ഭവനത്തിൽ മേൽവി​ചാ​ര​ക​ന്മാ​രെ നിയമി​ച്ചു.+ 19  തുടർന്ന്‌ ദേശത്തെ മുഴുവൻ ജനങ്ങളു​ടെ​യും ശതാധിപന്മാരുടെയും+ കാരീയൻ അംഗര​ക്ഷ​ക​രു​ടെ​യും കൊട്ടാരംകാവൽക്കാരുടെയും+ അകമ്പടി​യോ​ടെ രാജാ​വി​നെ യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ രാജ​കൊ​ട്ടാ​ര​ത്തി​ലേക്കു കൊണ്ടു​പോ​യി. കൊട്ടാ​രം​കാ​വൽക്കാ​രു​ടെ കവാട​ത്തി​ലൂ​ടെ​യാണ്‌ അവർ പോയത്‌. അങ്ങനെ യഹോ​വാശ്‌ അവിടെ ചെന്ന്‌ രാജസിം​ഹാ​സ​ന​ത്തിൽ ഇരുന്നു.+ 20  ദേശത്തെ ജനം മുഴുവൻ ആനന്ദി​ച്ചാ​ഹ്ലാ​ദി​ച്ചു. അഥല്യയെ അവർ രാജ​കൊ​ട്ടാ​ര​ത്തിന്‌ അടുത്തു​വെച്ച്‌ കൊന്നുകളഞ്ഞതുകൊണ്ട്‌* നഗരത്തിൽ സമാധാ​നം ഉണ്ടായി. 21  രാജാവാകുമ്പോൾ യഹോവാശിന്‌+ ഏഴു വയസ്സാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഓട്ടക്കാ​രു​ടെ​യും.”
അതായത്‌, നൂറു പേരുടെ അധിപ​ന്മാർ.
അഥവാ “ഉടമ്പടി.”
അക്ഷ. “പുറത്ത്‌ പോകു​മ്പോ​ഴും അകത്ത്‌ വരു​മ്പോ​ഴും.”
അക്ഷ. “രാജമു​ടി.” രാജാവ്‌ തലയിൽ അണിയുന്ന പട്ടപോ​ലെ​യുള്ള ഒന്നായി​രി​ക്കാം ഇത്‌.
ദൈവത്തിന്റെ നിയമം അടങ്ങിയ ഒരു ചുരു​ളാ​യി​രി​ക്കാം ഇത്‌.
അഥവാ “ക്ഷേത്ര​ത്തി​ലേക്ക്‌.”
അക്ഷ. “വാളു​കൊ​ണ്ട്‌ കൊന്നു​ക​ള​ഞ്ഞ​തി​നാൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം