വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

2 ദിനവൃത്താന്തം 30:1-27

30  ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു പെസഹ ആചരി​ക്കാ​നാ​യി യരുശ​ലേ​മി​ലുള്ള യഹോ​വ​യു​ടെ ഭവനത്തി​ലേക്കു വരാൻ+ ഹിസ്‌കിയ ഇസ്രാ​യേ​ലി​ലും യഹൂദ​യി​ലും ഉള്ള എല്ലാവർക്കും സന്ദേശം അയച്ചു.+ എഫ്രയീ​മി​ലേ​ക്കും മനശ്ശെയിലേക്കും+ പോലും രാജാവ്‌ കത്തുകൾ അയച്ചു.  എന്നാൽ പെസഹ രണ്ടാം മാസം ആചരിക്കാമെന്നു+ രാജാ​വും രാജാ​വി​ന്റെ പ്രഭു​ക്ക​ന്മാ​രും യരുശ​ലേ​മി​ലു​ണ്ടാ​യി​രുന്ന സഭ മുഴു​വ​നും തീരു​മാ​നി​ച്ചു.  വേണ്ടത്ര പുരോ​ഹി​ത​ന്മാർ തങ്ങളെ​ത്തന്നെ വിശുദ്ധീകരിക്കുകയോ+ ജനം യരുശ​ലേ​മിൽ കൂടി​വ​രു​ക​യോ ചെയ്യാ​തി​രു​ന്ന​തു​കൊണ്ട്‌ സാധാരണ ആചരി​ക്കുന്ന സമയത്ത്‌ പെസഹ ആചരി​ക്കാൻ അവർക്കു കഴിഞ്ഞി​രു​ന്നില്ല.+  അതുകൊണ്ട്‌ ഈ ക്രമീ​ക​രണം നല്ലതാ​ണെന്നു രാജാ​വി​നും സഭയ്‌ക്കും തോന്നി.  ഇസ്രായേലിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു പെസഹ ആചരി​ക്കാൻ ജനമെ​ല്ലാം യരുശ​ലേ​മിൽ കൂടി​വ​ര​ണ​മെന്ന്‌, ബേർ-ശേബ മുതൽ ദാൻ വരെ+ ഇസ്രാ​യേ​ലിൽ എല്ലായി​ട​ത്തും ഒരു വിളം​ബരം നടത്താൻ അവർ തീരു​മാ​നി​ച്ചു. കാരണം നിയമ​ത്തിൽ എഴുതി​യി​രു​ന്ന​തു​പോ​ലെ ഒരു കൂട്ടമാ​യി അവർ പെസഹ ആചരി​ച്ചി​രു​ന്നില്ല.+  അങ്ങനെ സന്ദേശവാഹകർ* രാജാ​വി​ന്റെ​യും പ്രഭു​ക്ക​ന്മാ​രു​ടെ​യും കത്തുക​ളു​മാ​യി ഇസ്രാ​യേ​ലി​ലും യഹൂദ​യി​ലും അങ്ങോ​ള​മി​ങ്ങോ​ളം സഞ്ചരിച്ചു. രാജാ​വി​ന്റെ കല്‌പന ഇതായി​രു​ന്നു: “ഇസ്രാ​യേൽ ജനമേ, അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും ഇസ്രാ​യേ​ലി​ന്റെ​യും ദൈവ​മായ യഹോ​വ​യി​ലേക്കു മടങ്ങി​വ​രുക. അപ്പോൾ അസീറി​യൻ രാജാ​ക്ക​ന്മാ​രു​ടെ കൈയിൽനി​ന്ന്‌ രക്ഷപ്പെട്ട ഈ ചെറിയ കൂട്ടത്തി​ന്റെ അടു​ത്തേക്കു ദൈവ​വും മടങ്ങി​വ​രും.+  നിങ്ങളുടെ പൂർവി​ക​രും സഹോ​ദ​ര​ന്മാ​രും ചെയ്‌ത​തു​പോ​ലെ നിങ്ങൾ ചെയ്യരു​ത്‌. അവർ അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണി​ച്ച​തു​കൊണ്ട്‌ നിങ്ങൾ ഇന്നു കാണു​ന്ന​തു​പോ​ലെ, ദൈവം അവരെ നശിപ്പി​ച്ച്‌ എല്ലാവർക്കും ഭീതിക്കു കാരണ​മാ​ക്കി​യി​രി​ക്കു​ന്നു.+  നിങ്ങളുടെ പൂർവി​ക​രെ​പ്പോ​ലെ നിങ്ങൾ ദുശ്ശാ​ഠ്യം കാണി​ക്ക​രുത്‌.+ ദൈവ​മായ യഹോ​വ​യ്‌ക്കു കീഴ്‌പെട്ട്‌ ദൈവം എന്നേക്കു​മാ​യി വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലേക്കു വന്ന്‌+ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സേവി​ക്കുക. അപ്പോൾ ദൈവ​ത്തി​ന്റെ ഉഗ്ര​കോ​പം നിങ്ങളെ വിട്ടു​മാ​റും.+  നിങ്ങൾ യഹോ​വ​യി​ലേക്കു മടങ്ങി​വ​ന്നാൽ നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രെ​യും നിങ്ങളു​ടെ മക്കളെ​യും പിടി​ച്ചു​കൊ​ണ്ടു​പോ​യവർ അവരോ​ടു കരുണ കാണിക്കുകയും+ ഈ ദേശ​ത്തേക്കു മടങ്ങി​വ​രാൻ അവരെ അനുവ​ദി​ക്കു​ക​യും ചെയ്യും.+ കാരണം നിങ്ങളു​ടെ ദൈവ​മായ യഹോവ കരുണ​യും അനുകമ്പയും* ഉള്ളവനാ​ണ്‌;+ നിങ്ങൾ ദൈവ​ത്തി​ന്റെ അടു​ത്തേക്കു മടങ്ങി​വ​ന്നാൽ ദൈവം മുഖം തിരി​ച്ചു​ക​ള​യി​ല്ലെന്ന്‌ ഉറപ്പാണ്‌.”+ 10  അങ്ങനെ ആ സന്ദേശ​വാ​ഹകർ എഫ്രയീം​ദേ​ശ​ത്തും മനശ്ശെയിലും+ ഉള്ള നഗരങ്ങൾതോ​റും സഞ്ചരിച്ചു; സെബു​ലൂൻദേ​ശ​ത്തേ​ക്കു​പോ​ലും അവർ പോയി. പക്ഷേ ആളുകൾ അവരെ കളിയാ​ക്കു​ക​യും പരിഹ​സി​ക്കു​ക​യും ചെയ്‌തു.+ 11  എന്നാൽ ആശേരി​ലും മനശ്ശെ​യി​ലും സെബു​ലൂ​നി​ലും ഉള്ള ചിലർ താഴ്‌മ​യോ​ടെ യരുശ​ലേ​മി​ലേക്കു വന്നു.+ 12  യഹോവയുടെ കല്‌പ​ന​പ്ര​കാ​രം രാജാ​വും പ്രഭു​ക്ക​ന്മാ​രും ആജ്ഞാപി​ച്ച​തെ​ല്ലാം ഒരുമയോടെ* ചെയ്യാൻ സത്യ​ദൈ​വ​ത്തി​ന്റെ കൈ യഹൂദ​യി​ലു​ള്ള​വരെ സഹായി​ച്ചു. 13  രണ്ടാം മാസത്തിൽ+ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം+ കൊണ്ടാ​ടാൻ ഒരു വലിയ ജനാവലി, ഒരു മഹാസ​ഭ​തന്നെ, യരുശ​ലേ​മിൽ കൂടി​വന്നു. 14  അവർ ചെന്ന്‌ യരുശ​ലേ​മി​ലു​ണ്ടാ​യി​രുന്ന യാഗപീ​ഠങ്ങൾ നീക്കി​ക്ക​ളഞ്ഞു.+ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീ​ഠ​ങ്ങ​ളും എടുത്ത്‌ അവയെ​ല്ലാം കി​ദ്രോൻ താഴ്‌വ​ര​യിൽ എറിഞ്ഞു​ക​ളഞ്ഞു.+ 15  രണ്ടാം മാസം 14-ാം ദിവസം അവർ പെസഹാ​മൃ​ഗത്തെ അറുത്തു. പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും നാണ​ക്കേടു തോന്നി​യ​തു​കൊണ്ട്‌ അവർ തങ്ങളെ​ത്തന്നെ വിശു​ദ്ധീ​ക​രിച്ച്‌ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു ദഹനയാ​ഗങ്ങൾ കൊണ്ടു​വന്നു. 16  ദൈവപുരുഷനായ മോശ​യു​ടെ നിയമ​ത്തിൽ എഴുതി​യി​രു​ന്ന​ത​നു​സ​രിച്ച്‌ അവർ നിയമി​ത​സ്ഥാ​ന​ങ്ങ​ളിൽ നിന്നു. എന്നിട്ട്‌ പുരോ​ഹി​ത​ന്മാർ ലേവ്യ​രു​ടെ കൈയിൽനി​ന്ന്‌ രക്തം വാങ്ങി യാഗപീ​ഠ​ത്തി​ന്മേൽ തളിച്ചു.+ 17  തങ്ങളെത്തന്നെ വിശു​ദ്ധീ​ക​രി​ക്കാത്ത കുറെ പേർ സഭയി​ലു​ണ്ടാ​യി​രു​ന്നു. ശുദ്ധരല്ലാത്ത+ എല്ലാവർക്കും​വേണ്ടി പെസഹാ​മൃ​ഗ​ങ്ങളെ അറുക്കാ​നും അവരെ യഹോ​വ​യ്‌ക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ക്കാ​നും ഉള്ള ചുമതല ലേവ്യർക്കാ​യി​രു​ന്നു. 18  ഒരു വലിയ കൂട്ടം ആളുകൾ, പ്രത്യേ​കിച്ച്‌ എഫ്രയീം, മനശ്ശെ,+ യിസ്സാ​ഖാർ, സെബു​ലൂൻ എന്നീ പ്രദേ​ശ​ങ്ങ​ളിൽനിന്ന്‌ വന്നവർ, തങ്ങളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. പക്ഷേ എഴുതി​യി​രി​ക്കു​ന്ന​തി​നു വിരു​ദ്ധ​മാ​യി അവർ പെസഹ ഭക്ഷിച്ചു. ഹിസ്‌കിയ അവർക്കു​വേണ്ടി ഇങ്ങനെ പ്രാർഥി​ച്ചു: “നല്ലവനായ യഹോവേ,+ 19  വിശുദ്ധിയുടെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ തങ്ങളെ​ത്തന്നെ ശുദ്ധീകരിച്ചിട്ടില്ലെങ്കിലും+ പൂർവി​ക​രു​ടെ ദൈവത്തെ, സത്യ​ദൈ​വ​മായ യഹോ​വയെ, അന്വേ​ഷി​ക്കാ​നാ​യി ഹൃദയം ഒരുക്കി​യി​രി​ക്കുന്ന എല്ലാവ​രോ​ടും അങ്ങ്‌ ഇപ്പോൾ ക്ഷമി​ക്കേ​ണമേ.”+ 20  യഹോവ ഹിസ്‌കി​യ​യു​ടെ പ്രാർഥന കേട്ട്‌ ജനത്തോ​ടു ക്ഷമിച്ചു.* 21  അങ്ങനെ യരുശ​ലേ​മി​ലു​ണ്ടാ​യി​രുന്ന ഇസ്രാ​യേ​ല്യർ വലിയ സന്തോഷത്തോടെ+ ഏഴു ദിവസം പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം+ ആഘോ​ഷി​ച്ചു. ദിവസം​തോ​റും ലേവ്യ​രും പുരോ​ഹി​ത​ന്മാ​രും യഹോ​വ​യ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടി; അവർ ഉച്ചത്തിൽ സംഗീ​തോ​പ​ക​ര​ണങ്ങൾ വായിച്ച്‌ യഹോ​വയെ സ്‌തു​തി​ച്ചു.+ 22  യഹോവയുടെ സേവന​ത്തിൽ വിവേ​ക​ത്തോ​ടെ പ്രവർത്തിച്ച ലേവ്യ​രോ​ടെ​ല്ലാം സംസാ​രിച്ച്‌ ഹിസ്‌കിയ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.* ഉത്സവത്തി​ന്റെ ആ ഏഴു ദിവസവും+ അവർ സഹഭോ​ജ​ന​ബ​ലി​കൾ അർപ്പിച്ച്‌+ ഭക്ഷണം കഴിക്കു​ക​യും പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യോ​ടു നന്ദി പറയു​ക​യും ചെയ്‌തു. 23  ഏഴു ദിവസം​കൂ​ടെ ഉത്സവം കൊണ്ടാ​ടാൻ സഭ ഒന്നാകെ തീരു​മാ​നി​ച്ചു. അങ്ങനെ ഏഴു ദിവസം​കൂ​ടെ അവർ ആഹ്ലാദ​ത്തോ​ടെ അതു കൊണ്ടാ​ടി.+ 24  യഹൂദാരാജാവായ ഹിസ്‌കിയ 1,000 കാളക​ളെ​യും 7,000 ആടുക​ളെ​യും രാജാ​വി​ന്റെ പ്രഭു​ക്ക​ന്മാർ 1,000 കാളക​ളെ​യും 10,000 ആടുക​ളെ​യും സഭയ്‌ക്കു​വേണ്ടി കൊടു​ത്തു.+ അനേകം പുരോ​ഹി​ത​ന്മാർ തങ്ങളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ച്ചു.+ 25  അങ്ങനെ യഹൂദാ​സ​ഭ​യും പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും അവിടെ എത്തിയ ഇസ്രായേൽസഭയും+ യഹൂദാ​ദേ​ശത്ത്‌ വന്നുതാ​മ​സ​മാ​ക്കിയ വിദേശികളും+ ഇസ്രാ​യേൽ ദേശത്തു​നിന്ന്‌ വന്നവരും സന്തോ​ഷി​ച്ചാ​ന​ന്ദി​ച്ചു. 26  യരുശലേം മുഴു​വ​നും ആഹ്ലാദം അലയടി​ച്ചു. ഇസ്രാ​യേൽരാ​ജാ​വായ ദാവീ​ദി​ന്റെ മകൻ ശലോ​മോ​ന്റെ കാലം​മു​തൽ അന്നോളം അങ്ങനെ​യൊ​രു ഉത്സവം യരുശ​ലേ​മിൽ നടന്നി​ട്ടി​ല്ലാ​യി​രു​ന്നു.+ 27  ഒടുവിൽ ലേവ്യ​പു​രോ​ഹി​ത​ന്മാർ എഴു​ന്നേ​റ്റു​നിന്ന്‌ ജനത്തെ അനു​ഗ്ര​ഹി​ച്ചു;+ ദൈവം അതു കേട്ടു. അവരുടെ പ്രാർഥന ദൈവ​ത്തി​ന്റെ വിശു​ദ്ധ​വാ​സ​സ്ഥ​ല​മായ സ്വർഗ​ത്തോ​ളം ചെന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “ഓട്ടക്കാർ.”
അഥവാ “കൃപയും.”
അക്ഷ. “ഏകഹൃ​ദ​യ​ത്തോ​ടെ.”
അക്ഷ. “ജനത്തെ സുഖ​പ്പെ​ടു​ത്തി.”
അക്ഷ. “ലേവ്യ​രു​ടെ​യെ​ല്ലാം ഹൃദയ​ത്തോ​ടു ഹിസ്‌കിയ സംസാ​രി​ച്ചു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം