2 ദിനവൃത്താന്തം 27:1-9

27  രാജാ​വാ​കു​മ്പോൾ യോഥാമിന്‌+ 25 വയസ്സാ​യി​രു​ന്നു. 16 വർഷം യോഥാം യരുശ​ലേ​മിൽ ഭരണം നടത്തി. സാദോ​ക്കി​ന്റെ മകൾ യരൂഷ​യാ​യി​രു​ന്നു യോഥാ​മി​ന്റെ അമ്മ.+  അപ്പനായ ഉസ്സീയ ചെയ്‌തതുപോലെ+ യഹോ​വ​യു​ടെ ആലയത്തിൽ അതി​ക്ര​മിച്ച്‌ കടക്കാൻ യോഥാം മുതിർന്നില്ല.+ മറ്റ്‌ അവസര​ങ്ങ​ളിൽ ശരിയാ​യതു പ്രവർത്തിച്ച ഉസ്സീയ​യെ​പ്പോ​ലെ യോഥാ​മും യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു. എന്നാൽ ജനം അക്കാല​ത്തും നാശക​ര​മായ കാര്യങ്ങൾ ചെയ്‌തു​പോ​ന്നു.  യോഥാം യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുകളി​ലത്തെ കവാടം പണിതു;+ ഓഫേ​ലി​ലെ മതിലി​ലും ധാരാളം പണികൾ നടത്തി.+  യഹൂദാമലനാട്ടിൽ+ നഗരങ്ങ​ളും വനപ്ര​ദേ​ശ​ങ്ങ​ളിൽ കോട്ടകളും+ ഗോപുരങ്ങളും+ നിർമി​ച്ചു.+  യോഥാം അമ്മോ​ന്യ​രു​ടെ രാജാ​വി​നോ​ടു യുദ്ധം ചെയ്‌ത്‌+ അവസാനം അയാളെ തോൽപ്പി​ച്ചു. ആ വർഷം അമ്മോ​ന്യർ യോഥാ​മിന്‌ 100 താലന്തു* വെള്ളി​യും 10,000 കോർ* ഗോത​മ്പും അത്രയും​തന്നെ ബാർളി​യും നൽകി. പിറ്റെ വർഷവും അതിന്‌ അടുത്ത വർഷവും അവർ അവ ഇതേ അളവിൽ കൊടു​ത്തു.+  ദൈവമായ യഹോ​വ​യു​ടെ വഴികൾ വിട്ടു​മാ​റാ​തെ അതിൽത്തന്നെ നടന്നതു​കൊണ്ട്‌ യോഥാം ശക്തി പ്രാപി​ച്ചു.  യോഥാമിന്റെ ബാക്കി ചരിത്രം, യോഥാം നടത്തിയ എല്ലാ യുദ്ധങ്ങ​ളെ​ക്കു​റി​ച്ചും യോഥാ​മി​ന്റെ പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ചും, ഇസ്രാ​യേ​ലി​ലെ​യും യഹൂദ​യി​ലെ​യും രാജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+  രാജാവാകുമ്പോൾ യോഥാ​മിന്‌ 25 വയസ്സാ​യി​രു​ന്നു. യോഥാം യരുശ​ലേ​മിൽ 16 വർഷം ഭരണം നടത്തി.+  പിന്നെ യോഥാം പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അവർ യോഥാ​മി​നെ ദാവീ​ദി​ന്റെ നഗരത്തിൽ അടക്കം ചെയ്‌തു.+ യോഥാ​മി​ന്റെ മകൻ ആഹാസ്‌ അടുത്ത രാജാ​വാ​യി.+

അടിക്കുറിപ്പുകള്‍

ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
ഒരു കോർ = 220 ലി. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം