2 ദിനവൃത്താന്തം 22:1-12

22  പിന്നെ യരുശ​ലേ​മി​ലു​ള്ളവർ യഹോ​രാ​മി​ന്റെ ഏറ്റവും ഇളയ മകനായ അഹസ്യയെ അടുത്ത രാജാ​വാ​ക്കി. കാരണം അറബി​ക​ളോ​ടൊ​പ്പം പാളയ​ത്തി​ലേക്കു വന്ന കവർച്ചപ്പട യഹോ​രാ​മി​ന്റെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം കൊന്നു​ക​ള​ഞ്ഞി​രു​ന്നു.+ അങ്ങനെ യഹോ​രാ​മി​ന്റെ മകനായ അഹസ്യ യഹൂദ​യിൽ രാജാ​വാ​യി.+  രാജാവാകുമ്പോൾ അഹസ്യക്ക്‌ 22 വയസ്സാ​യി​രു​ന്നു. അഹസ്യ ഒരു വർഷം യരുശ​ലേ​മിൽ ഭരിച്ചു. ഒമ്രിയുടെ+ കൊച്ചുമകൾ* അഥല്യയായിരുന്നു+ അഹസ്യ​യു​ടെ അമ്മ.  ദുഷ്ടത ചെയ്യുന്ന കാര്യ​ത്തിൽ അമ്മയാണ്‌ അഹസ്യക്ക്‌ ഉപദേശം കൊടു​ത്തി​രു​ന്നത്‌. അതു​കൊണ്ട്‌ അഹസ്യ​യും ആഹാബു​ഗൃ​ഹ​ത്തി​ന്റെ വഴിക​ളിൽ നടന്നു.+  ആഹാബുഗൃഹത്തിലുള്ളവരെപ്പോലെ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു. അപ്പന്റെ മരണ​ശേഷം അഹസ്യക്ക്‌ ഉപദേശം കൊടു​ത്തി​രു​ന്നത്‌ അവരാ​യി​രു​ന്നു. അത്‌ അഹസ്യ​യു​ടെ നാശത്തി​നു കാരണ​മാ​യി.  അവരുടെ ഉപദേശം സ്വീക​രിച്ച്‌ അഹസ്യ ഇസ്രാ​യേൽരാ​ജാ​വായ ആഹാബി​ന്റെ മകൻ യഹോ​രാ​മി​നോ​ടൊ​പ്പം സിറി​യ​യി​ലെ രാജാ​വായ ഹസായേലിനോടു+ യുദ്ധം ചെയ്യാൻ രാമോ​ത്ത്‌-ഗിലെയാദിലേക്കു+ പോയി. എന്നാൽ വില്ലാ​ളി​ക​ളു​ടെ അമ്പ്‌ ഏറ്റ്‌ യഹോ​രാ​മി​നു മുറി​വേറ്റു.  രാമയിൽവെച്ച്‌ സിറിയൻ രാജാ​വായ ഹസായേലുമായി+ നടന്ന യുദ്ധത്തിൽ സിറി​യ​ക്കാർ ഏൽപ്പിച്ച മുറിവ്‌ ഭേദമാ​കാൻ യഹോ​രാം ജസ്രീലിലേക്കു+ തിരി​ച്ചു​പോ​യി. ആഹാബി​ന്റെ മകനായ യഹോ​രാ​മി​നു പരിക്കു പറ്റിയെന്ന്‌*+ അറിഞ്ഞ്‌ യഹൂദാ​രാ​ജാ​വായ യഹോരാമിന്റെ+ മകൻ അഹസ്യ*+ അയാളെ കാണാൻ ജസ്രീ​ലി​ലേക്കു ചെന്നു.  യഹോരാമിന്റെ അടുത്ത്‌ വന്ന്‌ അവി​ടെ​വെച്ച്‌ അഹസ്യ വീഴാൻ ദൈവം ഇടയാ​ക്കു​ക​യാ​യി​രു​ന്നു. അവിടെ എത്തിയ അഹസ്യ, ആഹാബു​ഗൃ​ഹത്തെ ഇല്ലാതാക്കാൻ+ യഹോവ അഭി​ഷേകം ചെയ്‌ത നിംശി​യു​ടെ കൊച്ചുമകനായ* യേഹുവിനെ+ കാണാൻ യഹോ​രാ​മി​നോ​ടൊ​പ്പം പുറ​പ്പെട്ടു.  ആഹാബുഗൃഹത്തിൽ ന്യായ​വി​ധി നടപ്പാ​ക്കാൻതു​ട​ങ്ങിയ യേഹു യഹൂദാ​പ്ര​ഭു​ക്ക​ന്മാ​രെ​യും അഹസ്യ​യു​ടെ ശുശ്രൂ​ഷ​ക​രായ, അഹസ്യ​യു​ടെ സഹോ​ദ​ര​ന്മാ​രു​ടെ ആൺമക്ക​ളെ​യും കണ്ട്‌ അവരെ കൊന്നു​ക​ളഞ്ഞു.+  പിന്നെ യേഹു അഹസ്യ​ക്കു​വേണ്ടി അന്വേ​ഷണം തുടങ്ങി. അഹസ്യ ശമര്യ​യിൽ ഒളിച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അവർ അഹസ്യയെ പിടിച്ച്‌ യേഹു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്ന്‌ കൊന്നു​ക​ളഞ്ഞു. “പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ അന്വേ​ഷിച്ച യഹോ​ശാ​ഫാ​ത്തി​ന്റെ കൊച്ചു​മ​ക​നാണ്‌ ഇയാൾ”+ എന്നു പറഞ്ഞ്‌ അവർ അഹസ്യയെ അടക്കം ചെയ്‌തു.+ എന്നാൽ രാജ്യം ഭരിക്കാൻ പ്രാപ്‌തി​യുള്ള ആരും അഹസ്യ​യു​ടെ ഭവനത്തി​ലു​ണ്ടാ​യി​രു​ന്നില്ല. 10  അഹസ്യ മരി​ച്ചെന്നു കണ്ടപ്പോൾ അമ്മ അഥല്യ+ യഹൂദാഗൃഹത്തിൽ+ രാജവം​ശ​ത്തി​ലുള്ള എല്ലാവരെയും* കൊന്നു​ക​ളഞ്ഞു. 11  എന്നാൽ യഹോരാം+ രാജാ​വി​ന്റെ മകളായ, യഹോ​യാദ പുരോ​ഹി​തന്റെ ഭാര്യ+ യഹോ​ശ​ബത്ത്‌ അഹസ്യ​യു​ടെ മകനായ യഹോവാശിനെ+ രക്ഷപ്പെ​ടു​ത്തി. അഥല്യ കൊല്ലാ​നി​രുന്ന രാജകു​മാ​ര​ന്മാ​രു​ടെ ഇടയിൽനി​ന്ന്‌ യഹോ​വാ​ശി​നെ​യും വളർത്ത​മ്മ​യെ​യും യഹോ​ശ​ബത്ത്‌ ഒരു ഉൾമു​റി​യിൽ കൊണ്ടു​പോ​യി ഒളിപ്പി​ച്ചു. രാജാ​വി​ന്റെ മകളും അഹസ്യ​യു​ടെ സഹോ​ദ​രി​യും ആയ യഹോ​ശ​ബ​ത്തിന്‌ അഥല്യ​യു​ടെ കൈയിൽപ്പെ​ടാ​തെ യഹോ​വാ​ശി​നെ ഒളിപ്പി​ക്കാൻ കഴിഞ്ഞ​തു​കൊണ്ട്‌ യഹോ​വാശ്‌ മാത്രം കൊല്ല​പ്പെ​ട്ടില്ല.+ 12  യഹോവാശ്‌ അവരോ​ടൊ​പ്പം ആറു വർഷം സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തിൽ ഒളിച്ചു​ക​ഴി​ഞ്ഞു. അഥല്യ​യാണ്‌ ആ സമയത്ത്‌ ദേശം ഭരിച്ചി​രു​ന്നത്‌.

അടിക്കുറിപ്പുകള്‍

അക്ഷ. “മകൾ.”
അഥവാ “യഹോ​രാ​മി​ന്റെ രോഗ​വി​വരം.”
ചില എബ്രായ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ “അസര്യ” എന്നാണ്‌.
അക്ഷ. “മകനായ.”
അക്ഷ. “രാജ്യ​ത്തി​ന്റെ വിത്തു​ക​ളെ​യെ​ല്ലാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം