വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

1 ശമുവേൽ 31:1-13

31  അക്കാലത്ത്‌ ഫെലി​സ്‌ത്യർ ഇസ്രായേ​ലിനോ​ടു യുദ്ധം ചെയ്‌തു.+ ഇസ്രായേ​ല്യർ ഫെലി​സ്‌ത്യ​രു​ടെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടി. ധാരാളം ആളുകൾ ഗിൽബോവ പർവത​ത്തിൽവെച്ച്‌ കൊല്ല​പ്പെട്ടു.+  ഫെലിസ്‌ത്യർ ശൗലിനെ​യും ആൺമക്കളെ​യും വിടാതെ പിന്തു​ടർന്നു. അവർ ശൗലിന്റെ മക്കളായ+ യോനാ​ഥാനെ​യും അബീനാ​ദാ​ബിനെ​യും മൽക്കീ-ശുവ​യെ​യും കൊന്നു​ക​ളഞ്ഞു.+  ശൗലിന്‌ എതിരെ പോരാ​ട്ടം രൂക്ഷമാ​യി. വില്ലാ​ളി​കൾ ശൗലിനെ കണ്ട്‌ അമ്പ്‌ എയ്‌തു. ശൗലിനു ഗുരു​ത​ര​മാ​യി മുറി​വേറ്റു.+  ശൗൽ തന്റെ ആയുധ​വാ​ഹ​കനോ​ടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക! ഇല്ലെങ്കിൽ ഈ അഗ്രചർമികൾ+ വന്ന്‌ എന്നെ കുത്തും. അവർ എന്നോടു ക്രൂരമായി* പെരു​മാ​റും.” പക്ഷേ ആയുധ​വാ​ഹകൻ വല്ലാതെ പേടി​ച്ചുപോ​യി​രു​ന്ന​തുകൊണ്ട്‌ അതിനു തയ്യാറാ​യില്ല. അതു​കൊണ്ട്‌ ശൗൽ വാൾ പിടിച്ച്‌ അതിനു മുകളി​ലേക്കു വീണു.+  ശൗൽ മരി​ച്ചെന്നു കണ്ടപ്പോൾ ആയുധവാഹകനും+ സ്വന്തം വാളിനു മുകളി​ലേക്കു വീണ്‌ ശൗലിന്റെ​കൂ​ടെ മരിച്ചു.  അങ്ങനെ ശൗലും മൂന്ന്‌ ആൺമക്ക​ളും ആയുധ​വാ​ഹ​ക​നും ശൗലിന്റെ ആളുകളൊക്കെ​യും അന്നേ ദിവസം ഒരുമി​ച്ച്‌ മരിച്ചു.+  ശൗലും മക്കളും മരി​ച്ചെ​ന്നും ഇസ്രായേൽപു​രു​ഷ​ന്മാർ ഓടി​ര​ക്ഷപ്പെട്ടെ​ന്നും കണ്ടപ്പോൾ താഴ്‌വ​രപ്രദേ​ശ​ത്തും യോർദാൻപ്രദേ​ശ​ത്തും ഉണ്ടായി​രുന്ന ഇസ്രാ​യേൽ ജനം തങ്ങളുടെ നഗരങ്ങൾ ഉപേക്ഷി​ച്ച്‌ ഓടിപ്പോ​യി.+ അപ്പോൾ ഫെലി​സ്‌ത്യർ വന്ന്‌ അവിടെ താമസ​മാ​ക്കി.  കൊല്ലപ്പെട്ടവരുടെ വസ്‌തു​ക്കൾ കൊള്ള​യ​ടി​ക്കാൻ പിറ്റേന്നു ഫെലി​സ്‌ത്യർ വന്നപ്പോൾ ശൗലും മൂന്ന്‌ ആൺമക്ക​ളും ഗിൽബോവ പർവത​ത്തിൽ മരിച്ചു​കി​ട​ക്കു​ന്നതു കണ്ടു.+  അവർ ശൗലിന്റെ തല വെട്ടി മാറ്റി കവചം* അഴി​ച്ചെ​ടു​ത്തു. എന്നിട്ട്‌ ആ വാർത്ത അവരുടെ ദൈവ​ങ്ങ​ളു​ടെ ക്ഷേത്രങ്ങളിലും+ ജനത്തിന്റെ ഇടയി​ലും അറിയി​ക്കാൻ ഫെലി​സ്‌ത്യദേ​ശത്ത്‌ എല്ലായി​ട​ത്തും സന്ദേശം അയച്ചു.+ 10  അവർ ശൗലിന്റെ കവചം അസ്‌തോരെ​ത്തി​ന്റെ ക്ഷേത്ര​ത്തിൽ വെച്ചു. ശൗലിന്റെ മൃത​ദേഹം ബേത്ത്‌-ശാന്റെ മതിലിൽ തറച്ചു​വെച്ചു.+ 11  ഫെലിസ്‌ത്യർ ശൗലിനോ​ടു ചെയ്‌ത​തിനെ​ക്കു​റിച്ച്‌ യാബേശ്‌-ഗിലെയാദിലെ+ നിവാ​സി​കൾ കേട്ട​പ്പോൾ 12  അവിടെയുള്ള യോദ്ധാ​ക്കളെ​ല്ലാം രാത്രി മുഴുവൻ യാത്ര ചെയ്‌ത്‌ ബേത്ത്‌-ശാന്റെ മതിലിൽ തറച്ചു​നി​റു​ത്തി​യി​രുന്ന ശൗലിന്റെ​യും ആൺമക്ക​ളുടെ​യും മൃത​ദേ​ഹങ്ങൾ എടുത്തു. പിന്നെ യാബേ​ശിലേക്കു മടങ്ങി​വന്ന്‌ അവ അവി​ടെവെച്ച്‌ ദഹിപ്പി​ച്ചു. 13  അവരുടെ അസ്ഥികൾ എടുത്ത്‌+ യാബേശിലെ+ പിചുല മരത്തിന്റെ ചുവട്ടിൽ അടക്കം ചെയ്‌തു. എന്നിട്ട്‌ ഏഴു ദിവസം ഉപവസി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “നീചമാ​യി.”
അഥവാ “ആയുധങ്ങൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം