1 ശമുവേൽ 29:1-11

29  ഫെലിസ്‌ത്യർ+ അവരുടെ സൈന്യ​ങ്ങളെയെ​ല്ലാം അഫേക്കിൽ ഒന്നിച്ചു​കൂ​ട്ടി. പക്ഷേ, ഇസ്രായേ​ല്യർ ജസ്രീലിലെ+ നീരു​റ​വ​യ്‌ക്ക​ടു​ത്താ​ണു പാളയ​മ​ടി​ച്ചി​രു​ന്നത്‌.  ഫെലിസ്‌ത്യപ്രഭുക്കന്മാർ നൂറും ആയിര​വും വരുന്ന അവരുടെ സൈനി​ക​ഗ​ണ​ങ്ങളോടൊ​പ്പം മുന്നോ​ട്ടു നീങ്ങു​മ്പോൾ ദാവീ​ദും ആളുക​ളും ഏറ്റവും പിന്നി​ലാ​യി ആഖീശിന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു.+  പക്ഷേ ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാർ, “ഈ എബ്രാ​യർക്ക്‌ എന്താണ്‌ ഇവിടെ കാര്യം” എന്നു ചോദി​ച്ചു. അപ്പോൾ ആഖീശ്‌ ആ പ്രഭു​ക്ക​ന്മാരോ​ടു പറഞ്ഞു: “അതു ദാവീ​ദാണ്‌. ഇസ്രായേ​ലി​ലെ ശൗൽ രാജാ​വി​ന്റെ ദാസൻ. ഏതാണ്ട്‌ ഒരു വർഷത്തിലേറെ​യാ​യി അയാൾ എന്റെകൂടെ​യാണ്‌.+ എന്റെ അടുത്ത്‌ വന്ന നാൾമു​തൽ ഇന്നുവരെ അയാളിൽ ഒരു കുറ്റവും കണ്ടിട്ടില്ല.”  പക്ഷേ, ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാർ രോഷം​പൂണ്ട്‌ ആഖീശിനോ​ടു പറഞ്ഞു: “അയാളെ മടക്കി അയയ്‌ക്കൂ!+ അങ്ങ്‌ നിയമി​ച്ചുകൊ​ടു​ത്തി​ട്ടുള്ള സ്ഥലത്തേ​ക്കു​തന്നെ അയാൾ മടങ്ങട്ടെ. നമ്മു​ടെ​കൂ​ടെ യുദ്ധത്തി​നു പോരാൻ അയാളെ അനുവ​ദി​ച്ചു​കൂ​ടാ. യുദ്ധത്തി​നി​ടെ ഇയാൾ നമു​ക്കെ​തി​രെ തിരി​യില്ലെന്ന്‌ ആരു കണ്ടു?+ അല്ല, യജമാ​നന്റെ പ്രീതി നേടാൻ നമ്മുടെ ആളുക​ളു​ടെ തലയെ​ടു​ക്കു​ന്ന​തിനെ​ക്കാൾ നല്ലൊരു വഴി അയാളു​ടെ മുന്നി​ലു​ണ്ടോ?  ഈ ദാവീ​ദിനെ​ക്കു​റി​ച്ചല്ലേ അവർ, ‘ശൗൽ ആയിര​ങ്ങളെ കൊന്നു,ദാവീദോ പതിനാ​യി​ര​ങ്ങളെ​യും’ എന്നു പാടി നൃത്തം ചെയ്‌തത്‌?”+  അതുകൊണ്ട്‌, ആഖീശ്‌+ ദാവീ​ദി​നെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യാ​ണെ, നീ നേരു​ള്ള​വ​നാണ്‌. യുദ്ധത്തി​നു പോകു​മ്പോൾ എന്റെ സൈന്യ​ത്തിന്റെ​കൂ​ടെ നീയും വരുന്ന​തിൽ എനിക്കു സന്തോ​ഷമേ ഉള്ളൂ.+ കാരണം എന്റെ അടുത്ത്‌ വന്ന നാൾമു​തൽ ഇന്നുവരെ നിന്നിൽ ഒരു കുറ്റവും കണ്ടിട്ടില്ല.+ പക്ഷേ പ്രഭു​ക്ക​ന്മാർക്കു നിന്നെ വിശ്വാ​സ​മില്ല.+  അതുകൊണ്ട്‌ സമാധാ​നത്തോ​ടെ മടങ്ങിപ്പോ​കുക. ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാർക്ക്‌ ഇഷ്ടക്കേ​ടു​ണ്ടാ​ക്കു​ന്നതൊ​ന്നും ചെയ്യരു​ത്‌.”  പക്ഷേ ദാവീദ്‌ ആഖീശിനോ​ടു ചോദി​ച്ചു: “എന്ത്‌! അതിനു ഞാൻ എന്തു ചെയ്‌തെ​ന്നാണ്‌? അങ്ങയുടെ ഈ ദാസൻ അങ്ങയുടെ അടുത്ത്‌ വന്ന നാൾമു​തൽ ഇന്നുവരെ അങ്ങ്‌ എന്നിൽ എന്തെങ്കി​ലും കുറ്റം കണ്ടിട്ടു​ണ്ടോ? എന്റെ യജമാ​ന​നായ രാജാ​വി​ന്റെ ശത്രു​ക്കളോ​ടു പോരാ​ടാൻ എനിക്ക്‌ എന്തു​കൊണ്ട്‌ അങ്ങയോടൊ​പ്പം വന്നുകൂ​ടാ?”  അപ്പോൾ ആഖീശ്‌ ദാവീ​ദിനോ​ടു പറഞ്ഞു: “എന്റെ വീക്ഷണ​ത്തിൽ നീ ഒരു ദൈവ​ദൂ​തനെപ്പോ​ലെ നല്ലവനാ​ണ്‌.+ പക്ഷേ, ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാർ പറയു​ന്നത്‌, ‘നമ്മു​ടെ​കൂ​ടെ യുദ്ധത്തി​നു പോരാൻ അയാളെ അനുവ​ദി​ച്ചു​കൂ​ടാ’ എന്നാണ്‌. 10  അതുകൊണ്ട്‌ നീയും നിന്റെ​കൂ​ടെ വന്ന നിന്റെ യജമാ​നന്റെ ദാസന്മാ​രും അതിരാ​വി​ലെ എഴു​ന്നേറ്റ്‌ വെട്ടം​വീ​ഴുമ്പോൾത്തന്നെ ഇവി​ടെ​നിന്ന്‌ യാത്ര​യാ​കുക.” 11  അങ്ങനെ ദാവീ​ദും ആളുക​ളും അതിരാ​വി​ലെ എഴു​ന്നേറ്റ്‌ ഫെലി​സ്‌ത്യദേ​ശത്തേക്കു മടങ്ങി. ഫെലി​സ്‌ത്യർ ജസ്രീ​ലിലേ​ക്കും പോയി.+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം