1 രാജാക്കന്മാർ 21:1-29

21  ഇതിനു ശേഷം ജസ്രീ​ല്യ​നായ നാബോ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ട​വു​മാ​യി ബന്ധപ്പെട്ട്‌ ഒരു സംഭവം ഉണ്ടായി. ശമര്യ​യി​ലെ രാജാ​വായ ആഹാബി​ന്റെ കൊട്ടാ​ര​ത്തിന്‌ അടുത്ത്‌ ജസ്രീലിലായിരുന്നു+ ആ മുന്തി​രി​ത്തോ​ട്ടം.  ആഹാബ്‌ നാബോ​ത്തി​നോ​ടു പറഞ്ഞു: “ഒരു പച്ചക്കറി​ത്തോ​ട്ടം ഉണ്ടാക്കാൻവേണ്ടി നിന്റെ മുന്തി​രി​ത്തോ​ട്ടം എനിക്കു തരുക. അത്‌ എന്റെ കൊട്ടാ​ര​ത്തിന്‌ അടുത്താ​ണ​ല്ലോ. അതിനു പകരമാ​യി ഞാൻ നിനക്ക്‌ അതിലും നല്ലൊരു മുന്തി​രി​ത്തോ​ട്ടം തരാം. ഇനി അതല്ല, അതിന്റെ വിലയാ​യി നിനക്കു പണമാണു വേണ്ട​തെ​ങ്കിൽ അതു തരാം.”  എന്നാൽ നാബോ​ത്ത്‌ ആഹാബി​നോ​ടു പറഞ്ഞു: “എന്റെ പൂർവി​ക​രു​ടെ അവകാശം അങ്ങയ്‌ക്കു തരുന്നത്‌ യഹോ​വ​യു​ടെ ഇഷ്ടത്തിനു വിരു​ദ്ധ​മാ​യ​തു​കൊണ്ട്‌ അങ്ങനെ​യൊ​രു കാര്യം എനിക്കു ചിന്തി​ക്കാ​നേ കഴിയില്ല.”+  ജസ്രീല്യനായ നാബോ​ത്ത്‌, “എന്റെ പൂർവി​ക​രു​ടെ അവകാശം ഞാൻ അങ്ങയ്‌ക്കു തരില്ല” എന്നു പറഞ്ഞതു കാരണം ആഹാബ്‌ ആകെ വിഷമി​ച്ച്‌ നിരാ​ശ​നാ​യി വീട്ടിൽ മടങ്ങി​യെത്തി. അയാൾ ഭക്ഷണം കഴിക്കാൻ കൂട്ടാ​ക്കാ​തെ കിടക്ക​യിൽ മുഖം തിരിച്ച്‌ കിടന്നു.  അയാളുടെ ഭാര്യ ഇസബേൽ+ അടുത്ത്‌ വന്ന്‌ അയാ​ളോട്‌, “ഭക്ഷണം​പോ​ലും കഴിക്കാ​തെ അങ്ങ്‌ ഇത്ര വിഷമി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌” എന്നു ചോദി​ച്ചു.  അയാൾ പറഞ്ഞു: “ഞാൻ ജസ്രീ​ല്യ​നായ നാബോ​ത്തി​നോട്‌, ‘നിന്റെ മുന്തി​രി​ത്തോ​ട്ടം എനിക്കു വിലയ്‌ക്കു തരുക; ഇനി വിലയല്ല, മറ്റൊരു മുന്തി​രി​ത്തോ​ട്ട​മാ​ണു നിനക്കു വേണ്ട​തെ​ങ്കിൽ ഞാൻ അതു തരാം’ എന്നു പറഞ്ഞു. പക്ഷേ നാബോ​ത്ത്‌ എന്നോട്‌, ‘ഞാൻ എന്റെ മുന്തി​രി​ത്തോ​ട്ടം അങ്ങയ്‌ക്കു തരില്ല’ എന്നു പറഞ്ഞു.”  അപ്പോൾ ആഹാബി​ന്റെ ഭാര്യ ഇസബേൽ ആഹാബി​നോട്‌: “അങ്ങല്ലേ ഇസ്രാ​യേ​ലിൽ രാജാ​വാ​യി ഭരിക്കു​ന്നത്‌? എഴു​ന്നേറ്റ്‌ എന്തെങ്കി​ലും കഴിച്ച്‌ സന്തോ​ഷ​മാ​യി​രി​ക്കുക. ജസ്രീ​ല്യ​നായ നാബോ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ടം ഞാൻ അങ്ങയ്‌ക്കു തരും.”+  അങ്ങനെ ഇസബേൽ ആഹാബി​ന്റെ പേരിൽ കുറച്ച്‌ കത്തുകൾ എഴുതി അതിൽ ആഹാബി​ന്റെ മുദ്ര വെച്ചു.+ പിന്നെ ആ കത്തുകൾ നാബോ​ത്തി​ന്റെ നഗരത്തി​ലെ മൂപ്പന്മാർക്കും+ പ്രധാ​നി​കൾക്കും അയച്ചു.  ആ കത്തുക​ളിൽ ഇസബേൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “ഒരു ഉപവാസം പ്രഖ്യാ​പിച്ച്‌ നാബോ​ത്തി​നെ ജനത്തിനു മുന്നിൽ ഇരുത്തുക. 10  എന്നിട്ട്‌ ഒന്നിനും കൊള്ളാത്ത അലസരായ രണ്ടു പേരെ അയാളു​ടെ മുന്നിൽ ഇരുത്തി, ‘ഇയാൾ ദൈവ​ത്തെ​യും രാജാ​വി​നെ​യും നിന്ദിച്ചു’+ എന്നു നാബോ​ത്തിന്‌ എതിരെ സാക്ഷി പറയി​ക്കണം.+ പിന്നെ നാബോ​ത്തി​നെ പുറത്ത്‌ കൊണ്ടു​പോ​യി കല്ലെറി​ഞ്ഞ്‌ കൊല്ലണം.”+ 11  അങ്ങനെ നാബോ​ത്തി​ന്റെ നഗരത്തി​ലെ പുരു​ഷ​ന്മാർ, അതായത്‌ അവിടെ താമസി​ച്ചി​രുന്ന മൂപ്പന്മാ​രും പ്രധാ​നി​ക​ളും, ഇസബേൽ അയച്ച കത്തിൽ എഴുതി​യി​രു​ന്ന​തു​പോ​ലെ​തന്നെ ചെയ്‌തു. 12  അവർ ഒരു ഉപവാസം പ്രഖ്യാ​പിച്ച്‌ നാബോ​ത്തി​നെ ജനത്തിനു മുന്നിൽ ഇരുത്തി. 13  അപ്പോൾ ഒന്നിനും കൊള്ളാത്ത അലസരായ രണ്ടു പേർ വന്ന്‌ അയാളു​ടെ മുന്നിൽ ഇരുന്നു. അവർ ജനത്തിന്റെ മുന്നിൽവെച്ച്‌, “നാബോ​ത്ത്‌ ദൈവ​ത്തെ​യും രാജാ​വി​നെ​യും നിന്ദിച്ചു” എന്ന്‌ അയാൾക്കെ​തി​രെ സാക്ഷി പറഞ്ഞു.+ പിന്നെ അവർ അയാളെ നഗരത്തി​നു വെളി​യിൽ കൊണ്ടു​പോ​യി കല്ലെറി​ഞ്ഞ്‌ കൊന്നു.+ 14  അതിനു ശേഷം, “നാബോ​ത്തി​നെ കല്ലെറി​ഞ്ഞ്‌ കൊന്നു” എന്ന്‌ അവർ ഇസബേ​ലി​നെ അറിയി​ച്ചു.+ 15  നാബോത്തിനെ കല്ലെറി​ഞ്ഞ്‌ കൊന്നു എന്നു കേട്ട ഉടനെ ഇസബേൽ ആഹാബി​നോ​ടു പറഞ്ഞു: “എഴു​ന്നേ​റ്റു​ചെന്ന്‌, ജസ്രീ​ല്യ​നായ നാബോ​ത്ത്‌ അങ്ങയ്‌ക്കു വിലയ്‌ക്കു തരാൻ വിസമ്മ​തിച്ച ആ മുന്തി​രി​ത്തോ​ട്ടം സ്വന്തമാ​ക്കി​ക്കൊ​ള്ളുക.+ നാബോ​ത്ത്‌ ഇപ്പോൾ ജീവി​ച്ചി​രി​പ്പില്ല, അയാൾ മരിച്ചി​രി​ക്കു​ന്നു!” 16  ജസ്രീല്യനായ നാബോ​ത്ത്‌ മരി​ച്ചെന്നു കേട്ട ഉടനെ അയാളു​ടെ മുന്തി​രി​ത്തോ​ട്ടം കൈവ​ശ​പ്പെ​ടു​ത്താ​നാ​യി ആഹാബ്‌ അവി​ടേക്കു യാത്ര തിരിച്ചു. 17  അപ്പോൾ തിശ്‌ബ്യ​നായ ഏലിയ​യ്‌ക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം ലഭിച്ചു:+ 18  “നീ ചെന്ന്‌ ശമര്യയിലുള്ള+ ഇസ്രാ​യേൽരാ​ജാ​വായ ആഹാബി​നെ കാണുക. ആഹാബ്‌ നാബോ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ടം കൈവ​ശ​പ്പെ​ടു​ത്താൻ അവിടെ എത്തിയി​ട്ടുണ്ട്‌. 19  നീ ആഹാബി​നോട്‌ ഇങ്ങനെ പറയണം: ‘യഹോവ പറയുന്നു: “നീ ഒരു മനുഷ്യ​നെ കൊന്ന്‌+ അയാളു​ടെ വസ്‌തു കൈവ​ശ​പ്പെ​ടു​ത്തി,*+ അല്ലേ?”’ പിന്നെ ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “നായ്‌ക്കൾ നാബോ​ത്തി​ന്റെ രക്തം നക്കിയ അതേ സ്ഥലത്തു​വെച്ച്‌ നിന്റെ രക്തവും നക്കും.”’”+ 20  ആഹാബ്‌ ഏലിയ​യോ​ടു പറഞ്ഞു: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തി​യോ?”+ അപ്പോൾ ഏലിയ പറഞ്ഞു: “അതെ, ഞാൻ നിന്നെ കണ്ടെത്തി​യി​രി​ക്കു​ന്നു. യഹോവ പറയുന്നു: ‘ദൈവ​മു​മ്പാ​കെ തിന്മ ചെയ്യാൻ നീ നിശ്ചയിച്ചുറച്ചിരിക്കുന്നതുകൊണ്ട്‌*+ 21  ഞാൻ ഇതാ, നിന്റെ മേൽ ആപത്തു വരുത്തു​ന്നു. ഒന്നൊ​ഴി​യാ​തെ നിന്റെ എല്ലാ ആൺതരി​യെ​യും ഞാൻ ഇല്ലാതാ​ക്കും;+ ഇസ്രാ​യേ​ലിൽ നിനക്കുള്ള നിസ്സഹാ​യ​രെ​യും ദുർബലരെയും+ പോലും ഞാൻ വെറുതേ വിടില്ല. 22  നീ എന്നെ കോപി​പ്പി​ക്കു​ക​യും ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ പാപം ചെയ്യി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ഞാൻ നിന്റെ ഭവനം നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാ​മി​ന്റെ ഭവനംപോലെയും+ അഹീയ​യു​ടെ മകനായ ബയെശ​യു​ടെ ഭവനം​പോ​ലെ​യും ആക്കും.’+ 23  ഇസബേലിനെക്കുറിച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: ‘ജസ്രീൽ ദേശത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ ഇസബേ​ലി​നെ നായ്‌ക്കൾ തിന്നു​ക​ള​യും.+ 24  ആഹാബിന്റെ ആരെങ്കി​ലും നഗരത്തിൽവെച്ച്‌ മരിച്ചാൽ അയാളെ നായ്‌ക്കൾ തിന്നും. നഗരത്തി​നു വെളി​യിൽവെച്ച്‌ മരിച്ചാൽ അയാളെ ആകാശ​ത്തി​ലെ പക്ഷികൾ തിന്നും.+ 25  ഭാര്യയായ ഇസബേ​ലി​ന്റെ വാക്കു കേട്ട്‌+ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്യാൻ ഇറങ്ങി​ത്തി​രിച്ച ആഹാബി​നെ​പ്പോ​ലെ മറ്റാരു​മു​ണ്ടാ​യി​ട്ടില്ല.+ 26  യഹോവ ഇസ്രാ​യേ​ല്യ​രു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​കളഞ്ഞ അമോ​ര്യർ ചെയ്‌ത​തു​പോ​ലെ, മ്ലേച്ഛവിഗ്രഹങ്ങളുടെ* പിന്നാലെ പോയി ആഹാബ്‌ അങ്ങേയറ്റം വഷളത്തം കാണിച്ചു.’”+ 27  ഈ വാക്കുകൾ കേട്ട ഉടനെ ആഹാബ്‌ വസ്‌ത്രം കീറി. ആഹാബ്‌ വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ ഉപവസി​ക്കു​ക​യും വിലാ​പ​വ​സ്‌ത്രം വിരിച്ച്‌ കിടക്കു​ക​യും വിഷാ​ദിച്ച്‌ നടക്കു​ക​യും ചെയ്‌തു. 28  അപ്പോൾ തിശ്‌ബ്യ​നായ ഏലിയ​യ്‌ക്ക്‌ യഹോ​വ​യിൽനിന്ന്‌ സന്ദേശം ലഭിച്ചു: 29  “എന്റെ വാക്കു കേട്ട​പ്പോൾ ആഹാബ്‌ സ്വയം താഴ്‌ത്തിയതു+ നീ കണ്ടോ? ആഹാബ്‌ എന്റെ മുന്നിൽ തന്നെത്തന്നെ താഴ്‌ത്തി​യ​തു​കൊണ്ട്‌ അയാൾ ജീവി​ച്ചി​രി​ക്കു​മ്പോൾ ഞാൻ ആ ദുരന്തം വരുത്തില്ല. അയാളു​ടെ മകന്റെ കാലത്താ​യി​രി​ക്കും ഞാൻ ആഹാബി​ന്റെ ഭവനത്തി​ന്മേൽ ദുരന്തം വരുത്തുക.”+

അടിക്കുറിപ്പുകള്‍

അക്ഷ. “കൊന്ന്‌ അവകാശം സ്വന്തമാ​ക്കി.”
അക്ഷ. “നിന്നെ​ത്തന്നെ വിറ്റു​ക​ള​ഞ്ഞി​രി​ക്കു​ന്ന​തു​കൊ​ണ്ട്‌.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം