1 രാജാക്കന്മാർ 16:1-34

16  പിന്നീട്‌, ഹനാനിയുടെ+ മകനായ യേഹുവിനു+ ബയെശ​യ്‌ക്കെ​തി​രെ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം ലഭിച്ചു:  “ഞാൻ നിന്നെ പൊടി​യിൽനിന്ന്‌ എഴു​ന്നേൽപ്പിച്ച്‌ എന്റെ ജനമായ ഇസ്രാ​യേ​ലി​നു നായക​നാ​ക്കി.+ എന്നാൽ നീ യൊ​രോ​ബെ​യാ​മി​ന്റെ വഴിയിൽ നടന്ന്‌ എന്റെ ജനമായ ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ പാപം ചെയ്യിച്ചു.+ അങ്ങനെ, അവർ ചെയ്‌ത പാപങ്ങൾ കാരണം ഞാൻ അവരോ​ടു കോപി​ക്കാൻ നീ ഇടവരു​ത്തി.  അതിനാൽ ഞാൻ ബയെശ​യെ​യും അവന്റെ ഭവന​ത്തെ​യും തൂത്തു​വാ​രും. അവന്റെ ഭവനം ഞാൻ നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാ​മി​ന്റെ ഭവനം​പോ​ലെ​യാ​ക്കും.+  ബയെശയുടെ ആരെങ്കി​ലും നഗരത്തിൽവെച്ച്‌ മരിച്ചാൽ അയാളെ നായ്‌ക്കൾ തിന്നും. നഗരത്തി​നു വെളി​യിൽവെച്ച്‌ മരിച്ചാൽ അയാളെ ആകാശ​ത്തി​ലെ പക്ഷികൾ തിന്നും.”  ബയെശയുടെ ബാക്കി ചരിത്രം, ബയെശ ചെയ്‌ത കാര്യ​ങ്ങ​ളും അയാളു​ടെ വീരകൃ​ത്യ​ങ്ങ​ളും, ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.  ബയെശ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു; ബയെശയെ തിർസ​യിൽ അടക്കം ചെയ്‌തു.+ ബയെശ​യു​ടെ മകൻ ഏലെ അടുത്ത രാജാ​വാ​യി.  ബയെശ തന്റെ കൈക​ളു​ടെ പ്രവൃ​ത്തി​യാൽ യഹോ​വയെ കോപി​പ്പിച്ച്‌ ദൈവ​മു​മ്പാ​കെ തിന്മ പ്രവർത്തി​ച്ചു. അങ്ങനെ യൊ​രോ​ബെ​യാ​മി​ന്റെ ഭവന​ത്തെ​പ്പോ​ലെ ബയെശ തെറ്റുകൾ ചെയ്‌ത​തു​കൊ​ണ്ടും ബയെശ അയാളെ* കൊന്ന​തു​കൊ​ണ്ടും ഹനാനി​യു​ടെ മകനായ യേഹു പ്രവാ​ച​ക​നി​ലൂ​ടെ ബയെശ​യ്‌ക്കും അയാളു​ടെ ഭവനത്തി​നും എതിരെ യഹോ​വ​യു​ടെ അരുള​പ്പാട്‌ ഉണ്ടായി.+  യഹൂദാരാജാവായ ആസയുടെ ഭരണത്തി​ന്റെ 26-ാം വർഷം ബയെശ​യു​ടെ മകനായ ഏലെ തിർസ​യിൽ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി. ഏലെ രണ്ടു വർഷം ഭരിച്ചു.  ഏലെ ഒരിക്കൽ തിർസ​യി​ലുള്ള അയാളു​ടെ കൊട്ടാ​ര​ത്തി​ന്റെ മേൽനോ​ട്ട​ക്കാ​ര​നായ അർസയു​ടെ വീട്ടിൽ മദ്യപി​ച്ച്‌ ലക്കു​കെ​ട്ടി​രി​ക്കു​മ്പോൾ ഏലെയു​ടെ ദാസനായ, രഥ​സൈ​ന്യ​ത്തി​ന്റെ പകുതി​ക്ക്‌ അധിപ​നായ, സിമ്രി ഏലെ​ക്കെ​തി​രെ ഗൂഢാ​ലോ​ചന നടത്തി. 10  സിമ്രി തിർസ​യി​ലെ ആ വീടിന്‌ അകത്ത്‌ കയറി ഏലെയെ ആക്രമി​ച്ച്‌ കൊല​പ്പെ​ടു​ത്തി.+ യഹൂദാ​രാ​ജാ​വായ ആസയുടെ ഭരണത്തി​ന്റെ 27-ാം വർഷം സിമ്രി അടുത്ത രാജാ​വാ​യി. 11  രാജാവായി സിംഹാ​സ​ന​ത്തിൽ ഉപവി​ഷ്ട​നായ ഉടനെ സിമ്രി ബയെശ​യു​ടെ ഭവനത്തെ ഇല്ലാതാ​ക്കി. ബയെശ​യു​ടെ ബന്ധുക്കളിലോ* സുഹൃ​ത്തു​ക്ക​ളി​ലോ ഒരു ആണി​നെ​പ്പോ​ലും സിമ്രി ബാക്കി വെച്ചില്ല. 12  ബയെശയുടെ ഭവനത്തെ മുഴുവൻ സിമ്രി കൊ​ന്നൊ​ടു​ക്കി. അങ്ങനെ, ബയെശ​യ്‌ക്കെ​തി​രെ പ്രവാ​ച​ക​നായ യേഹു​വി​ലൂ​ടെ യഹോവ പറഞ്ഞതു നിറ​വേറി.+ 13  തങ്ങളുടെ ഒരു ഗുണവു​മി​ല്ലാത്ത വിഗ്രഹങ്ങളാൽ+ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വയെ കോപി​പ്പി​ച്ചു​കൊണ്ട്‌ ബയെശ​യും മകനായ ഏലെയും ചെയ്‌ത പാപങ്ങൾ കാരണ​വും അവർ ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങൾ കാരണ​വും ആണ്‌ ഇങ്ങനെ​യെ​ല്ലാം സംഭവി​ച്ചത്‌. 14  ഏലെയുടെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളും, ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 15  യഹൂദാരാജാവായ ആസയുടെ ഭരണത്തി​ന്റെ 27-ാം വർഷം സിമ്രി ഏഴു ദിവസം തിർസ​യിൽ രാജാ​വാ​യി ഭരിച്ചു. അപ്പോൾ സൈന്യം ഫെലി​സ്‌ത്യ​രു​ടെ അധീന​ത​യി​ലുള്ള ഗിബ്ബെഥോനു+ നേരെ പാളയ​മി​റ​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. 16  “രാജാ​വിന്‌ എതിരെ സിമ്രി ഗൂഢാ​ലോ​ചന നടത്തി രാജാ​വി​നെ വധിച്ചു” എന്നു പാളയ​മ​ടി​ച്ചി​രുന്ന സൈന്യ​ത്തി​നു വിവരം കിട്ടി. അപ്പോൾ ഇസ്രാ​യേ​ല്യ​രെ​ല്ലാം സൈന്യാ​ധി​പ​നായ ഒമ്രിയെ പാളയ​ത്തിൽവെച്ച്‌ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​ക്കി.+ 17  ഒമ്രിയും കൂടെ​യുള്ള എല്ലാ ഇസ്രാ​യേ​ല്യ​രും ഗിബ്ബെ​ഥോ​നിൽനിന്ന്‌ വന്ന്‌ തിർസയെ ഉപരോ​ധി​ച്ചു. 18  നഗരം പിടി​ക്ക​പ്പെട്ടു എന്നു കണ്ടപ്പോൾ സിമ്രി രാജ​കൊ​ട്ടാ​ര​ത്തി​ലെ ഉറപ്പുള്ള ഗോപു​ര​ത്തിൽ കയറി അതിനു തീയിട്ട്‌ അതിനു​ള്ളിൽക്കി​ടന്ന്‌ വെന്തു​മ​രി​ച്ചു.+ 19  യഹോവയുടെ മുന്നിൽ തിന്മ ചെയ്‌തും യൊ​രോ​ബെ​യാ​മി​ന്റെ വഴികളിൽ+ നടന്നും കൊണ്ട്‌ സിമ്രി ചെയ്‌ത പാപവും അയാൾ ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപവും കാരണ​മാണ്‌ ഇങ്ങനെ​യെ​ല്ലാം സംഭവി​ച്ചത്‌. 20  സിമ്രിയുടെ ബാക്കി ചരി​ത്ര​വും അയാൾ നടത്തിയ ഗൂഢാ​ലോ​ച​ന​യും ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 21  അക്കാലത്താണ്‌ ഇസ്രാ​യേൽ ജനം രണ്ടു ചേരി​ക​ളാ​യി തിരി​ഞ്ഞത്‌. ഒരു വിഭാഗം ഗീനത്തി​ന്റെ മകനായ തിബ്‌നി​യെ രാജാ​വാ​ക്കാൻ ആഗ്രഹി​ച്ച്‌ അയാളു​ടെ പക്ഷം ചേർന്നു. എന്നാൽ മറ്റേ വിഭാഗം ഒമ്രി​യു​ടെ പക്ഷം ചേർന്നു. 22  എന്നാൽ ഒമ്രി​യു​ടെ അനുയാ​യി​കൾ ഗീനത്തി​ന്റെ മകനായ തിബ്‌നി​യു​ടെ ആളുകളെ തോൽപ്പി​ച്ചു. അങ്ങനെ തിബ്‌നി മരിച്ചു; ഒമ്രി രാജാ​വാ​യി. 23  യഹൂദാരാജാവായ ആസയുടെ ഭരണത്തി​ന്റെ 31-ാം വർഷം ഒമ്രി ഇസ്രാ​യേ​ലി​നു രാജാ​വാ​യി. അയാൾ 12 വർഷം ഭരണം നടത്തി. തിർസ​യിൽ ഒമ്രി ആറു വർഷം ഭരിച്ചു. 24  അയാൾ രണ്ടു താലന്തു* വെള്ളി കൊടു​ത്ത്‌ ശേമെ​രി​ന്റെ കൈയിൽനി​ന്ന്‌ ശമര്യ പർവതം വാങ്ങി. അയാൾ ആ പർവത​ത്തിൽ ഒരു നഗരം പണിത്‌ ആ പർവത​ത്തി​ന്റെ ഉടമസ്ഥ​നായ ശേമെ​രി​ന്റെ പേരനു​സ​രിച്ച്‌ അതിനു ശമര്യ*+ എന്നു പേരിട്ടു. 25  ഒമ്രി യഹോ​വ​യ്‌ക്ക്‌ അനിഷ്ട​മാ​യതു ചെയ്‌തു.+ അയാൾ തനിക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാവ​രെ​ക്കാ​ളും അധികം തിന്മ പ്രവർത്തി​ച്ചു. 26  ഒമ്രി നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാ​മി​ന്റെ എല്ലാ വഴികളിലും+ അയാൾ ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങ​ളി​ലും നടന്നു. അങ്ങനെ, ഇസ്രാ​യേ​ല്യർ ഒരു ഗുണവു​മി​ല്ലാത്ത വിഗ്ര​ഹ​ങ്ങ​ളാൽ അവരുടെ ദൈവ​മായ യഹോ​വയെ കോപി​പ്പി​ക്കാൻ ഒമ്രി ഇടവരു​ത്തി. 27  ഒമ്രിയുടെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത കാര്യ​ങ്ങ​ളും അയാളു​ടെ വീരകൃ​ത്യ​ങ്ങ​ളും, ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 28  ഒമ്രി പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അയാളെ ശമര്യ​യിൽ അടക്കം ചെയ്‌തു. ഒമ്രിക്കു പകരം മകനായ ആഹാബ്‌+ രാജാ​വാ​യി. 29  യഹൂദാരാജാവായ ആസയുടെ ഭരണത്തി​ന്റെ 38-ാം വർഷം ഒമ്രി​യു​ടെ മകനായ ആഹാബ്‌ ഇസ്രാ​യേ​ലിൽ രാജാ​വാ​യി. അയാൾ ശമര്യയിലിരുന്ന്‌+ 22 വർഷം ഇസ്രാ​യേ​ലി​നെ ഭരിച്ചു. 30  യഹോവ ഒമ്രി​യു​ടെ മകനായ ആഹാബി​നെ അയാൾക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാവ​രെ​ക്കാ​ളും നിന്ദ്യ​നാ​യി കണക്കാക്കി.+ 31  നെബാത്തിന്റെ മകനായ യൊ​രോ​ബെ​യാ​മി​ന്റെ പാപങ്ങ​ളിൽ നടക്കുന്നതു+ പോരാ​ഞ്ഞിട്ട്‌ അയാൾ സീദോന്യരാജാവായ+ എത്‌ബാ​ലി​ന്റെ മകളായ ഇസബേലിനെ+ ഭാര്യ​യാ​ക്കു​ക​യും ബാലിനെ സേവിച്ച്‌+ ബാലിനു മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌തു. 32  കൂടാതെ, ശമര്യ​യിൽ താൻ നിർമിച്ച ബാലിന്റെ ഭവനത്തിൽ*+ അയാൾ ബാലിന്‌ ഒരു യാഗപീ​ഠം പണിതു. 33  അയാൾ പൂജാസ്‌തൂപവും*+ ഉണ്ടാക്കി. മുമ്പു​ണ്ടാ​യി​രുന്ന എല്ലാ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രെ​ക്കാ​ളും അധികം ആഹാബ്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വയെ കോപി​പ്പി​ച്ചു. 34  അയാളുടെ കാലത്ത്‌ ബഥേല്യ​നായ ഹീയേൽ യരീഹൊ പുനർനിർമി​ച്ചു. നൂന്റെ മകനായ യോശു​വ​യി​ലൂ​ടെ യഹോവ പറഞ്ഞി​രു​ന്ന​തു​പോ​ലെ,+ അതിന്‌ അടിസ്ഥാ​ന​മി​ട്ട​പ്പോൾ ഹീയേ​ലി​നു മൂത്ത മകനായ അബീരാ​മി​നെ നഷ്ടപ്പെട്ടു. അതിനു വാതിൽ പിടി​പ്പി​ച്ച​പ്പോൾ ഇളയ മകനായ സെഗൂ​ബി​നെ​യും നഷ്ടമായി.

അടിക്കുറിപ്പുകള്‍

അതായത്‌, യൊ​രോ​ബെ​യാ​മി​ന്റെ പുത്ര​നായ നാദാ​ബി​നെ.
അഥവാ “രക്തത്തിനു പകരം ചോദി​ക്കേ​ണ്ട​വ​രി​ലോ.”
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
അർഥം: “ശേമെർ കുലത്തി​ന്‌ അവകാ​ശ​പ്പെ​ട്ടത്‌.”
അഥവാ “ക്ഷേത്ര​ത്തിൽ.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം