1 ദിനവൃത്താന്തം 22:1-19

22  ദാവീദ്‌ പറഞ്ഞു: “ഇതാണു സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ ഭവനം; ഇതാണ്‌ ഇസ്രാ​യേ​ലി​നു ദഹനയാ​ഗങ്ങൾ അർപ്പി​ക്കാ​നുള്ള യാഗപീ​ഠം.”+  പിന്നെ ദാവീദ്‌ ഇസ്രാ​യേ​ലിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​കളെ മുഴുവൻ+ വിളി​ച്ചു​കൂ​ട്ടാൻ ഉത്തരവി​ട്ടു. സത്യ​ദൈ​വ​ത്തി​ന്റെ ആലയം പണിയാൻവേണ്ട കല്ലുകൾ വെട്ടി​യെ​ടു​ക്കാ​നും ചെത്തിയൊരുക്കാനും+ വേണ്ടി ദാവീദ്‌ അവരെ നിയമി​ച്ചു.  കവാടത്തിലെ വാതി​ലു​കൾക്കുള്ള ആണിക​ളും മറ്റു സാമ​ഗ്രി​ക​ളും നിർമി​ക്കാൻ ദാവീദ്‌ വലിയ അളവിൽ ഇരുമ്പു ശേഖരി​ച്ചു​വെച്ചു. കൂടാതെ അളക്കാൻ കഴിയാത്തത്ര+ ചെമ്പും  എണ്ണാൻ കഴിയാ​ത്തത്ര ദേവദാരുത്തടികളും+ സംഭരി​ച്ചു. സീദോന്യരും+ സോർദേശക്കാരും+ ദാവീ​ദി​നു ധാരാളം ദേവദാ​രു​ത്ത​ടി​കൾ കൊണ്ടു​വന്ന്‌ കൊടു​ത്തി​രു​ന്നു.  ദാവീദ്‌ പറഞ്ഞു: “എന്റെ മകൻ ശലോ​മോൻ ചെറു​പ്പ​മാണ്‌, അവന്‌ അനുഭ​വ​പ​രി​ച​യ​മില്ല.+ പക്ഷേ യഹോ​വ​യ്‌ക്കു​വേണ്ടി പണിയുന്ന ഭവനം അതി​ശ്രേ​ഷ്‌ഠ​മാ​യി​രി​ക്കണം;+ അതിന്റെ പ്രൗഢി​യും ഭംഗിയും+ എല്ലാ ദേശക്കാ​രും അറിയണം.+ അതു​കൊണ്ട്‌ ഞാൻ ശലോ​മോ​നു​വേണ്ടി എല്ലാം ഒരുക്കി​വെ​ക്കും.” അങ്ങനെ, മരിക്കു​ന്ന​തി​നു മുമ്പ്‌ ദാവീദ്‌ ആവശ്യ​മായ വസ്‌തു​ക്ക​ളെ​ല്ലാം വലിയ അളവിൽ ശേഖരി​ച്ചു​വെച്ചു.  കൂടാതെ ദാവീദ്‌ മകനായ ശലോ​മോ​നെ അടുത്ത്‌ വിളിച്ച്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു ഭവനം പണിയാൻ നിർദേശം കൊടു​ത്തു.  ദാവീദ്‌ ശലോ​മോ​നോ​ടു പറഞ്ഞു: “എന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ ഒരു ഭവനം പണിയ​ണ​മെ​ന്നത്‌ എന്റെ ഹൃദയാ​ഭി​ലാ​ഷ​മാ​യി​രു​ന്നു.+  എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘നീ കുറെ രക്തം ചൊരി​യു​ക​യും വലിയ യുദ്ധങ്ങൾ നടത്തു​ക​യും ചെയ്‌തു. എന്റെ മുമ്പാകെ ഭൂമി​യിൽ ഇത്രയ​ധി​കം രക്തം ചൊരി​ഞ്ഞ​തു​കൊണ്ട്‌ നീ എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയില്ല.+  എന്നാൽ നിന​ക്കൊ​രു മകൻ+ ഉണ്ടാകും; അവൻ സമാധാ​ന​പു​രു​ഷ​നാ​യി​രി​ക്കും.* ചുറ്റു​മുള്ള ശത്രു​ക്ക​ളെ​യെ​ല്ലാം നീക്കി ഞാൻ അവനു വിശ്രമം കൊടു​ക്കും.+ അവന്റെ പേര്‌ ശലോമോൻ*+ എന്നായി​രി​ക്കും. അവന്റെ കാലത്ത്‌ ഞാൻ ഇസ്രാ​യേ​ലി​നു സമാധാ​ന​വും സ്വസ്ഥത​യും നൽകും.+ 10  എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയു​ന്നത്‌ അവനാ​യി​രി​ക്കും.+ അവൻ എനിക്കു മകനും ഞാൻ അവന്‌ അപ്പനും ആയിരി​ക്കും.+ ഇസ്രാ​യേ​ലി​നു മേലുള്ള അവന്റെ രാജസിം​ഹാ​സനം ഞാൻ എന്നേക്കും സുസ്ഥി​ര​മാ​ക്കും.’+ 11  “അതു​കൊണ്ട്‌ എന്റെ മകനേ, യഹോവ നിന്നോ​ടു​കൂ​ടെ​യു​ണ്ടാ​യി​രി​ക്കട്ടെ. നിന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം ഫലവത്താ​കട്ടെ. ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു ഭവനം പണിയാ​നും നിനക്കു സാധി​ക്കട്ടെ.+ 12  ഇസ്രായേലിനു മേൽ യഹോവ നിനക്ക്‌ അധികാ​രം തരു​മ്പോൾ വിവേ​ക​വും വകതിരിവും+ തന്ന്‌ ദൈവം നിന്നെ അനു​ഗ്ര​ഹി​ക്കു​ക​യും അങ്ങനെ നീ നിന്റെ ദൈവ​മായ യഹോ​വ​യു​ടെ നിയമം പാലി​ക്കു​ക​യും ചെയ്യട്ടെ.+ 13  ഇസ്രായേലിനു കൊടു​ക്കാൻ യഹോവ മോശ​യോ​ടു കല്‌പിച്ച+ ചട്ടങ്ങളും+ ന്യായ​ത്തീർപ്പു​ക​ളും ശ്രദ്ധാ​പൂർവം പാലി​ച്ചാൽ നീ വിജയം വരിക്കും. ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക. പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ.+ 14  ഞാൻ വളരെ കഷ്ടപ്പെട്ട്‌ 1,00,000 താലന്തു* സ്വർണ​വും 10,00,000 താലന്തു വെള്ളി​യും അളക്കാ​നാ​കാ​ത്തത്ര ചെമ്പും ഇരുമ്പും+ യഹോ​വ​യു​ടെ ഭവനത്തി​നു​വേണ്ടി സ്വരു​ക്കൂ​ട്ടി​യി​ട്ടുണ്ട്‌. കൂടാതെ തടിയും കല്ലും+ ഞാൻ ഒരുക്കി​വെ​ച്ചി​ട്ടുണ്ട്‌. ഇനി വേണ്ടതു നീ സംഭരി​ക്കണം. 15  പണിക്കാരുടെ ഒരു വലിയ സംഘം​തന്നെ നിന്നോ​ടൊ​പ്പ​മുണ്ട്‌. കല്ലു​ചെ​ത്തു​കാർ, കൽപ്പണി​ക്കാർ,+ മരപ്പണി​ക്കാർ എന്നിങ്ങനെ ഓരോ മേഖല​യി​ലും വിദഗ്‌ധ​രായ ആളുകൾ+ നിനക്കു​ണ്ട്‌. 16  അളന്ന്‌ തിട്ട​പ്പെ​ടു​ത്താൻ കഴിയാ​ത്തത്ര സ്വർണ​വും വെള്ളി​യും ചെമ്പും ഇരുമ്പും+ ഉണ്ട്‌. പണി തുടങ്ങുക! യഹോവ നിന്റെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കട്ടെ.”+ 17  തന്റെ മകനായ ശലോ​മോ​നെ സഹായി​ക്കാൻ ദാവീദ്‌ ഇസ്രാ​യേ​ലി​ലെ എല്ലാ പ്രഭു​ക്ക​ന്മാ​രോ​ടും കല്‌പി​ച്ചു. ദാവീദ്‌ പറഞ്ഞു: 18  “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു​കൂ​ടെ​യു​ണ്ട​ല്ലോ. ദൈവം നിങ്ങൾക്ക്‌ എല്ലാ ദിക്കി​ലും സമാധാ​നം നൽകി​യി​രി​ക്കു​ന്നു. ദൈവം ഈ ദേശത്ത്‌ താമസി​ച്ചി​രു​ന്ന​വരെ എന്റെ കൈയിൽ ഏൽപ്പിച്ചു. ദേശം ഇതാ, ഇപ്പോൾ യഹോ​വ​യു​ടെ​യും ദൈവ​ജ​ന​ത്തി​ന്റെ​യും മുമ്പാകെ കീഴട​ങ്ങി​യി​രി​ക്കു​ന്നു. 19  അതുകൊണ്ട്‌ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴുദേഹിയോടും* കൂടെ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ അന്വേഷിക്കുമെന്ന്‌+ ഇപ്പോൾ ഒരു ഉറച്ച തീരു​മാ​ന​മെ​ടു​ക്കുക. യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​വും സത്യ​ദൈ​വ​ത്തി​ന്റെ വിശു​ദ്ധ​മായ ഉപകരണങ്ങളും+ യഹോ​വ​യു​ടെ നാമത്തിനുവേണ്ടി+ പണിയുന്ന ഭവനത്തി​ലേക്കു നമുക്കു കൊണ്ടു​വ​രണം. അതു​കൊണ്ട്‌ സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​രം പണിതു​തു​ട​ങ്ങുക.”+

അടിക്കുറിപ്പുകള്‍

അക്ഷ. “വിശ്ര​മ​പു​രു​ഷ​നാ​യി​രി​ക്കും.”
“സമാധാ​നം” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​ത്തിൽനി​ന്നു​ള്ളത്‌.
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
പദാവലിയിൽ “ദേഹി” കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം