1 ദിനവൃത്താന്തം 20:1-8

20  വർഷാ​രം​ഭ​ത്തിൽ,* രാജാ​ക്ക​ന്മാർ യുദ്ധത്തി​നു പോകാ​റുള്ള സമയത്ത്‌, യോവാബ്‌+ ഒരു സൈനി​ക​മു​ന്നേറ്റം നടത്തി അമ്മോ​ന്യ​രു​ടെ ദേശം നശിപ്പി​ച്ചു. യോവാ​ബ്‌ രബ്ബയിലേക്കു+ ചെന്ന്‌ ആ നഗരം ഉപരോ​ധി​ച്ചു. ദാവീദ്‌ പക്ഷേ യരുശ​ലേ​മിൽത്തന്നെ കഴിഞ്ഞു.+ യോവാ​ബ്‌ രബ്ബയെ ആക്രമി​ച്ച്‌ അതിനെ തകർത്തു​ക​ളഞ്ഞു.+  ദാവീദ്‌ മൽക്കാമിന്റെ* കിരീടം അതിന്റെ തലയിൽനി​ന്ന്‌ എടുത്തു. സ്വർണം​കൊ​ണ്ടുള്ള ആ കിരീ​ട​ത്തി​ന്റെ തൂക്കം ഒരു താലന്താ​യി​രു​ന്നു.* അതിൽ അമൂല്യ​ര​ത്‌ന​ങ്ങ​ളും പതിച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ആ കിരീടം ദാവീ​ദി​ന്റെ തലയിൽ വെച്ചു. നഗരത്തിൽനി​ന്ന്‌ ദാവീദ്‌ ധാരാളം വസ്‌തു​ക്കൾ കൊള്ള​യ​ടി​ക്കു​ക​യും ചെയ്‌തു.+  ദാവീദ്‌ ആ നഗരത്തി​ലു​ള്ള​വ​രെ​യെ​ല്ലാം കൊണ്ടു​വന്ന്‌ കല്ലുകൾ അറുക്കാ​നും മൂർച്ച​യുള്ള ഇരുമ്പാ​യു​ധങ്ങൾ, കോടാ​ലി​കൾ എന്നിവ​കൊണ്ട്‌ പണി ചെയ്യാ​നും നിയോ​ഗി​ച്ചു.+ എല്ലാ അമ്മോ​ന്യ​ന​ഗ​ര​ങ്ങ​ളോ​ടും ദാവീദ്‌ ഇങ്ങനെ​തന്നെ ചെയ്‌തു. ഒടുവിൽ ദാവീ​ദും സൈന്യ​വും യരുശ​ലേ​മി​ലേക്കു മടങ്ങി.  അതിനു ശേഷം ഗേസെ​രിൽവെച്ച്‌ ഫെലി​സ്‌ത്യ​രു​മാ​യി യുദ്ധം ഉണ്ടായി. അവി​ടെ​വെച്ച്‌ ഹൂശത്യ​നായ സിബ്ബെഖായി+ രഫായീമ്യനായ+ സിപ്പാ​യി​യെ കൊന്നു. അങ്ങനെ ഫെലി​സ്‌ത്യർ കീഴടങ്ങി.  ഫെലിസ്‌ത്യരുമായി വീണ്ടും യുദ്ധം ഉണ്ടായി. ഈ യുദ്ധത്തിൽ യായീ​രി​ന്റെ മകൻ എൽഹാ​നാൻ ഗിത്ത്യ​നായ ഗൊല്യാത്തിന്റെ+ സഹോ​ദരൻ ലഹ്‌മി​യെ കൊന്നു. ലഹ്‌മി​യു​ടെ കുന്തത്തി​ന്റെ പിടി നെയ്‌ത്തു​കാ​രു​ടെ ഉരുളൻത​ടി​പോ​ലെ​യാ​യി​രു​ന്നു.+  ഗത്തിൽവെച്ച്‌+ വീണ്ടും ഒരു യുദ്ധം ഉണ്ടായി. അവിടെ ഭീമാകാരനായ+ ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. അയാളു​ടെ കൈയി​ലും കാലി​ലും 6 വിരൽ വീതം ആകെ 24 വിരലു​ക​ളു​ണ്ടാ​യി​രു​ന്നു! അയാളും രഫായീ​മ്യ​നാ​യി​രു​ന്നു.+  അയാൾ ഇസ്രാ​യേ​ലി​നെ വെല്ലു​വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു.+ ദാവീ​ദി​ന്റെ സഹോ​ദ​ര​നായ ശിമെയയുടെ+ മകൻ യോനാ​ഥാൻ അയാളെ വെട്ടി​ക്കൊ​ന്നു.  ഇവർ ഗത്തുകാരായ+ രഫായീ​മ്യ​രാ​യി​രു​ന്നു.+ ഇവരെ ദാവീ​ദും ദാസന്മാ​രും കൊന്നു​ക​ളഞ്ഞു.

അടിക്കുറിപ്പുകള്‍

അതായത്‌, വസന്തം.
2ശമു 12:30-ന്റെ അടിക്കു​റി​പ്പു കാണുക.
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം