1 ദിനവൃത്താന്തം 14:1-17

14  സോർരാ​ജാ​വായ ഹീരാം+ ദാവീ​ദി​ന്റെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ചു. കൂടാതെ ദാവീ​ദിന്‌ ഒരു ഭവനം* പണിയാൻവേണ്ട ദേവദാ​രു​ത്ത​ടി​യും പണിക്കാ​യി മരപ്പണി​ക്കാ​രെ​യും കൽപ്പണിക്കാരെയും* അയച്ചു​കൊ​ടു​ത്തു.+  ദൈവം തന്റെ ജനമായ ഇസ്രാ​യേ​ലി​നു​വേണ്ടി ദാവീ​ദി​ന്റെ രാജാ​ധി​കാ​രം ഉന്നതമാ​ക്കി​യ​പ്പോൾ,+ യഹോവ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി തന്നെ സ്ഥിരപ്പെടുത്തിയെന്നു+ ദാവീ​ദി​നു മനസ്സി​ലാ​യി.  ദാവീദ്‌ യരുശ​ലേ​മിൽവെച്ച്‌ വേറെ ചില സ്‌ത്രീ​ക​ളെ​യും ഭാര്യ​മാ​രാ​യി സ്വീക​രി​ച്ചു.+ ദാവീ​ദി​നു കുറെ മക്കൾ ജനിച്ചു.+  യരുശലേമിൽവെച്ച്‌ ദാവീ​ദിന്‌ ഉണ്ടായ മക്കൾ+ ഇവരാണ്‌: ശമ്മൂവ, ശോബാ​ബ്‌, നാഥാൻ,+ ശലോ​മോൻ,+  യിബ്‌ഹാർ, എലീശൂവ, എൽപേ​ലെത്ത്‌,  നോഗഹ്‌, നേഫെഗ്‌, യാഫീയ,  എലീശാമ, ബല്യാദ, എലീ​ഫേ​ലെത്ത്‌.  ദാവീദിനെ ഇസ്രാ​യേ​ലി​ന്റെ മുഴുവൻ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു+ എന്നു കേട്ട​പ്പോൾ ഫെലി​സ്‌ത്യർ ഒന്നടങ്കം ദാവീ​ദി​നെ പിടി​ക്കാൻ വന്നു.+ അത്‌ അറിഞ്ഞ ദാവീദ്‌ അവരുടെ നേരെ ചെന്നു.  ഫെലിസ്‌ത്യർ വന്ന്‌ പല തവണ രഫായീം താഴ്‌വര+ ആക്രമി​ച്ചു. 10  അപ്പോൾ ദാവീദ്‌ ദൈവ​ത്തോ​ടു ചോദി​ച്ചു: “ഞാൻ ഫെലി​സ്‌ത്യർക്കു നേരെ ചെല്ലണോ? അങ്ങ്‌ അവരെ എന്റെ കൈയിൽ ഏൽപ്പി​ക്കു​മോ?” യഹോവ ദാവീ​ദി​നോട്‌, “പോകുക, അവരെ ഞാൻ ഉറപ്പാ​യും നിന്റെ കൈയിൽ ഏൽപ്പി​ക്കും” എന്നു പറഞ്ഞു.+ 11  അങ്ങനെ ദാവീദ്‌ ബാൽ-പെരാസീമിൽ+ ചെന്ന്‌ അവരെ തോൽപ്പി​ച്ചു. ദാവീദ്‌ പറഞ്ഞു: “ഇരച്ചെ​ത്തുന്ന വെള്ളം പ്രതി​ബ​ന്ധങ്ങൾ തകർക്കു​ന്ന​തു​പോ​ലെ സത്യ​ദൈവം എന്റെ കൈ​കൊണ്ട്‌ എന്റെ ശത്രു​ക്കളെ തകർത്തി​രി​ക്കു​ന്നു.” അതു​കൊണ്ട്‌ അവർ ആ സ്ഥലത്തിനു ബാൽ-പെരാസീം* എന്നു പേരിട്ടു. 12  ഫെലിസ്‌ത്യർ അവരുടെ ദൈവ​ങ്ങളെ അവിടെ ഉപേക്ഷി​ച്ചി​രു​ന്നു. ദാവീ​ദി​ന്റെ ആജ്ഞപ്ര​കാ​രം അവ തീയിട്ട്‌ കത്തിച്ചു.+ 13  ഫെലിസ്‌ത്യർ വീണ്ടും വന്ന്‌ താഴ്‌വര ആക്രമി​ച്ചു.+ 14  ദാവീദ്‌ വീണ്ടും ദൈവ​ത്തോട്‌ ഉപദേശം ചോദി​ച്ചു. പക്ഷേ സത്യ​ദൈവം പറഞ്ഞു: “നീ അവരെ മുന്നിൽനി​ന്ന്‌ ആക്രമി​ക്ക​രുത്‌. പകരം വളഞ്ഞു​ചു​റ്റി അവരുടെ പിന്നി​ലേക്കു ചെല്ലുക. ബാഖ ചെടി​ക​ളു​ടെ മുന്നിൽവെച്ച്‌ വേണം അവരെ നേരി​ടാൻ.+ 15  ബാഖ ചെടി​ക​ളു​ടെ മുകളിൽനി​ന്ന്‌, ഒരു സൈന്യം നടന്നു​നീ​ങ്ങുന്ന ശബ്ദം കേൾക്കു​മ്പോൾ നിങ്ങൾ പുറത്ത്‌ വന്ന്‌ അവരെ ആക്രമി​ക്കണം. ഫെലി​സ്‌ത്യ​സൈ​ന്യ​ത്തെ സംഹരി​ക്കാൻ അപ്പോൾ സത്യ​ദൈവം നിങ്ങളു​ടെ മുമ്പാകെ പുറ​പ്പെ​ട്ടി​രി​ക്കും.”+ 16  സത്യദൈവം കല്‌പിച്ചതുപോലെതന്നെ+ ദാവീദ്‌ ചെയ്‌തു. അവർ ഗിബെ​യോൻ മുതൽ ഗേസെർ+ വരെ ഫെലി​സ്‌ത്യ​സൈ​ന്യ​ത്തെ കൊന്നു​വീ​ഴ്‌ത്തി. 17  ദാവീദിന്റെ കീർത്തി എല്ലാ ദേശങ്ങ​ളി​ലും പരന്നു. ജനതക​ളെ​ല്ലാം ദാവീ​ദി​നെ ഭയപ്പെ​ടാൻ യഹോവ ഇടവരു​ത്തി.+

അടിക്കുറിപ്പുകള്‍

അഥവാ “കൊട്ടാ​രം.”
അഥവാ “ചുവർ നിർമി​ക്കു​ന്ന​വ​രെ​യും.”
അർഥം: “തകർത്ത്‌ മുന്നേ​റു​ന്ന​തിൽ സമർഥൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം