1 ദിനവൃത്താന്തം 10:1-14

10  അക്കാലത്ത്‌ ഫെലി​സ്‌ത്യർ ഇസ്രാ​യേ​ലി​നോ​ടു യുദ്ധം ചെയ്‌തു. ഇസ്രാ​യേ​ല്യർ ഫെലി​സ്‌ത്യ​രു​ടെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടി. ധാരാളം ആളുകൾ ഗിൽബോവ പർവത​ത്തിൽവെച്ച്‌ കൊല്ല​പ്പെട്ടു.+  ഫെലിസ്‌ത്യർ ശൗലി​നെ​യും ആൺമക്ക​ളെ​യും വിടാതെ പിന്തു​ടർന്നു. അവർ ശൗലിന്റെ മക്കളായ യോനാ​ഥാ​നെ​യും അബീനാ​ദാ​ബി​നെ​യും മൽക്കീ-ശുവയെയും+ കൊന്നു​ക​ളഞ്ഞു.  ശൗലിന്‌ എതിരെ പോരാ​ട്ടം രൂക്ഷമാ​യി. വില്ലാ​ളി​കൾ ശൗലിനെ കണ്ട്‌ അമ്പ്‌ എയ്‌തു. ശൗലിനു മുറി​വേറ്റു.+  ശൗൽ തന്റെ ആയുധ​വാ​ഹ​ക​നോ​ടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക. ഇല്ലെങ്കിൽ ഈ അഗ്രചർമി​കൾ വന്ന്‌ എന്നോടു ക്രൂരമായി* പെരു​മാ​റും.”+ പക്ഷേ ആയുധ​വാ​ഹകൻ വല്ലാതെ പേടി​ച്ചു​പോ​യി​രു​ന്ന​തു​കൊണ്ട്‌ അതിനു തയ്യാറാ​യില്ല. അതു​കൊണ്ട്‌ ശൗൽ വാൾ പിടിച്ച്‌ അതിനു മുകളി​ലേക്കു വീണു.+  ശൗൽ മരി​ച്ചെന്നു കണ്ടപ്പോൾ ആയുധ​വാ​ഹ​ക​നും സ്വന്തം വാളിനു മുകളി​ലേക്കു വീണ്‌ മരിച്ചു.  അങ്ങനെ ശൗലും മൂന്ന്‌ ആൺമക്ക​ളും മരിച്ചു; ശൗലിന്റെ വീട്ടി​ലു​ള്ള​വ​രെ​ല്ലാം ഒരുമി​ച്ച്‌ മരണമ​ടഞ്ഞു.+  ശൗലും മക്കളും മരി​ച്ചെ​ന്നും മറ്റെല്ലാ​വ​രും ഓടി​ര​ക്ഷ​പ്പെ​ട്ടെ​ന്നും കണ്ടപ്പോൾ താഴ്‌വ​ര​യി​ലുള്ള ഇസ്രാ​യേൽ ജനം മുഴുവൻ അവരുടെ നഗരങ്ങൾ ഉപേക്ഷി​ച്ച്‌ ഓടി​പ്പോ​യി. അപ്പോൾ ഫെലി​സ്‌ത്യർ വന്ന്‌ അവിടെ താമസ​മാ​ക്കി.  കൊല്ലപ്പെട്ടവരുടെ വസ്‌തു​ക്കൾ കൊള്ള​യ​ടി​ക്കാൻ പിറ്റേന്നു ഫെലി​സ്‌ത്യർ വന്നപ്പോൾ ശൗലും ആൺമക്ക​ളും ഗിൽബോവ പർവത​ത്തിൽ മരിച്ചു​കി​ട​ക്കു​ന്നതു കണ്ടു.+  അവർ ശൗലിന്റെ വസ്‌ത്രം ഊരി തല വെട്ടി​യെ​ടു​ത്തു. ശൗലിന്റെ കവചവും* കൈക്ക​ലാ​ക്കി. എന്നിട്ട്‌ ആ വാർത്ത അവരുടെ വിഗ്രഹങ്ങളെയും+ ജനത്തെ​യും അറിയി​ക്കാൻ ഫെലി​സ്‌ത്യ​ദേ​ശത്ത്‌ എല്ലായി​ട​ത്തും സന്ദേശം അയച്ചു. 10  അവർ ശൗലിന്റെ കവചം അവരുടെ ദൈവ​ത്തി​ന്റെ ക്ഷേത്ര​ത്തിൽ വെച്ചു. ശൗലിന്റെ തല ദാഗോ​ന്റെ ഭവനത്തിൽ തറച്ചു​വെച്ചു.+ 11  ഫെലിസ്‌ത്യർ ശൗലി​നോ​ടു ചെയ്‌ത​തെ​ല്ലാം ഗിലെ​യാ​ദി​ലെ യാബേശിലുള്ളവർ+ കേട്ടപ്പോൾ+ 12  അവിടെയുള്ള യോദ്ധാ​ക്ക​ളെ​ല്ലാം ചെന്ന്‌ ശൗലി​ന്റെ​യും ആൺമക്ക​ളു​ടെ​യും മൃതശ​രീ​രങ്ങൾ എടുത്ത്‌ യാബേ​ശി​ലേക്കു കൊണ്ടു​വന്നു. അവർ അവരുടെ അസ്ഥികൾ യാബേ​ശി​ലെ വലിയ മരത്തിനു ചുവട്ടിൽ അടക്കം ചെയ്‌തു.+ എന്നിട്ട്‌ ഏഴു ദിവസം ഉപവസി​ച്ചു. 13  അങ്ങനെ, യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണിച്ച ശൗൽ മരിച്ചു. കാരണം യഹോവ പറഞ്ഞത്‌ അയാൾ അനുസ​രി​ച്ചില്ല.+ മാത്രമല്ല, ദൈവ​ത്തോ​ടു ചോദി​ക്കു​ന്ന​തി​നു പകരം ശൗൽ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്ന സ്‌ത്രീയോട്‌* അരുള​പ്പാ​ടു ചോദി​ച്ചു.+ 14  അതുകൊണ്ട്‌ യഹോവ ശൗലിനെ കൊന്നു​ക​ള​ഞ്ഞിട്ട്‌ രാജാ​ധി​കാ​രം യിശ്ശാ​യി​യു​ടെ മകനായ ദാവീ​ദി​നു കൊടു​ത്തു.+

അടിക്കുറിപ്പുകള്‍

അഥവാ “നീചമാ​യി.”
അഥവാ “ആയുധ​ങ്ങ​ളും.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം