വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഹോശേയ 1:1-11

1  ഉസ്സീയ,+ യോഥാം,+ ആഹാസ്‌,+ ഹിസ്‌കിയ+ എന്നിവർ യഹൂദയിലും+ യൊരോബെയാമിന്റെ+ മകൻ യോവാശ്‌+ ഇസ്രാ​യേ​ലി​ലും ഭരണം നടത്തുന്ന കാലത്ത്‌ ബയേരി​യു​ടെ മകൻ ഹോശേയയ്‌ക്ക്‌* യഹോ​വ​യിൽനിന്ന്‌ ലഭിച്ച സന്ദേശം.  യഹോവ ഹോ​ശേ​യ​യി​ലൂ​ടെ സംസാ​രി​ച്ചു​തു​ടങ്ങി. യഹോവ പറഞ്ഞു: “ഈ നാടു വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ട്‌* യഹോ​വയെ പൂർണ​മാ​യി ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ നീ ചെന്ന്‌ ഒരു സ്‌ത്രീ​യെ വിവാഹം കഴിക്കുക. അവൾ ഒരു വേശ്യ​യാ​യി​ത്തീ​രും. അവളുടെ വേശ്യാവൃത്തിയിലൂടെ* നിനക്കു മക്കൾ ഉണ്ടാകും.”+  അങ്ങനെ ഹോശേയ ചെന്ന്‌ ദിബ്ലയീ​മി​ന്റെ മകളായ ഗോ​മെ​രി​നെ വിവാഹം കഴിച്ചു. അവൾ ഗർഭി​ണി​യാ​യി അവന്‌ ഒരു മകനെ പ്രസവി​ച്ചു.  അപ്പോൾ യഹോവ ഹോ​ശേ​യ​യോ​ടു പറഞ്ഞു: “അവനു ജസ്രീൽ* എന്നു പേരി​ടുക. കാരണം, ജസ്രീ​ലിൽ ചൊരിഞ്ഞ രക്തത്തിനു ഞാൻ അധികം വൈകാ​തെ​തന്നെ യേഹു​വി​ന്റെ ഭവന​ത്തോ​ടു കണക്കു ചോദി​ക്കും.+ ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ രാജഭ​രണം ഞാൻ അവസാ​നി​പ്പി​ക്കും.+  അന്നു ഞാൻ ജസ്രീൽ താഴ്‌വ​ര​യിൽവെച്ച്‌ ഇസ്രാ​യേ​ലി​ന്റെ വില്ല്‌ ഒടിക്കും.”  അവൾ വീണ്ടും ഗർഭി​ണി​യാ​യി. അവൾ ഒരു മകളെ പ്രസവി​ച്ചു. ദൈവം ഹോ​ശേ​യ​യോ​ടു പറഞ്ഞു: “അവൾക്കു ലോ-രൂഹമ* എന്നു പേരി​ടുക. കാരണം, ഞാൻ ഇനി ഒരിക്ക​ലും ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു കരുണ കാണി​ക്കില്ല.+ ഞാൻ അവരെ ഓടി​ച്ചു​ക​ള​യും.+  എന്നാൽ യഹൂദാ​ഭ​വ​ന​ത്തോ​ടു ഞാൻ കരുണ കാണി​ക്കും.+ അവരുടെ ദൈവ​മായ യഹോവ എന്ന ഞാൻ അവരെ രക്ഷിക്കും.+ അതു വില്ലു​കൊ​ണ്ടോ വാളു​കൊ​ണ്ടോ യുദ്ധം​കൊ​ണ്ടോ ആയിരി​ക്കില്ല, കുതി​ര​ക​ളെ​യോ കുതി​ര​ക്കാ​രെ​യോ കൊണ്ടു​മാ​യി​രി​ക്കില്ല.”+  ലോ-രൂഹമ​യു​ടെ മുലകു​ടി നിറു​ത്തി​യ​ശേഷം ഗോമെർ വീണ്ടും ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ച്ചു.  അപ്പോൾ ദൈവം പറഞ്ഞു: “അവനു ലോ-അമ്മീ* എന്നു പേരി​ടുക. കാരണം നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങളു​ടെ ദൈവ​വു​മാ​യി​രി​ക്കില്ല. 10  “ഇസ്രാ​യേൽ ജനം കടലിലെ മണൽത്ത​രി​കൾപോ​ലെ​യാ​കും. അവരെ എണ്ണാനോ അളക്കാ​നോ ആകില്ല.+ ‘നിങ്ങൾ എന്റെ ജനമല്ല’+ എന്ന്‌ അവരോ​ടു പറഞ്ഞ സ്ഥലത്തു​വെ​ച്ചു​തന്നെ ‘നിങ്ങൾ ജീവനുള്ള ദൈവ​ത്തി​ന്റെ പുത്ര​ന്മാർ’+ എന്ന്‌ അവരോ​ടു പറയും. 11  യഹൂദയിലെയും ഇസ്രാ​യേ​ലി​ലെ​യും ജനം ഐക്യ​ത്തി​ലാ​കും;+ അവർ ഒന്നിക്കും. അവർ ഒരു നേതാ​വി​നെ തിര​ഞ്ഞെ​ടുത്ത്‌ ആ ദേശത്തു​നിന്ന്‌ പുറത്ത്‌ വരും. ആ ദിവസം ജസ്രീലിന്‌+ അവിസ്‌മ​ര​ണീ​യ​മായ ഒന്നായി​രി​ക്കും.

അടിക്കുറിപ്പുകള്‍

ഹോശയ്യ എന്നതിന്റെ മറ്റൊരു രൂപം. “യാഹി​നാൽ രക്ഷിക്ക​പ്പെട്ടു; യാഹ്‌ രക്ഷിച്ചു” എന്ന്‌ അർഥം.
അഥവാ “അസാന്മാർഗി​ക​ത​യിൽ ഏർപ്പെട്ട്‌; അഴിഞ്ഞാ​ടി നടന്ന്‌.”
അഥവാ “അസാന്മാർഗി​ക​ത​യി​ലൂ​ടെ; അഴിഞ്ഞാ​ട്ട​ത്തി​ലൂ​ടെ.”
അർഥം: “ദൈവം വിത്തു വിതയ്‌ക്കും.”
അർഥം: “കരുണ ലഭിക്കാ​ത്തവൾ.”
അർഥം: “എന്റെ ജനമല്ല.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം