ഹബക്കൂക്ക്‌ 2:1-20

2  എന്റെ കാവൽസ്ഥാ​നത്ത്‌ ഞാൻ നിൽക്കും,+പ്രതി​രോ​ധ​മ​തി​ലി​ന്മേൽ ഞാൻ നിലയു​റ​പ്പി​ക്കും. ദൈവം എന്നിലൂ​ടെ എന്തു സംസാ​രി​ക്കു​മെ​ന്നുംദൈവം എന്നെ തിരു​ത്തു​മ്പോൾ ഞാൻ എന്തു മറുപടി പറയു​മെ​ന്നും ചിന്തിച്ച്‌ ഞാൻ അവിടെ ജാഗ്ര​ത​യോ​ടെ നിൽക്കും.   അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “ഈ ദിവ്യ​ദർശനം എഴുതി​വെ​ക്കുക.വായി​ച്ചു​കേൾപ്പി​ക്കു​ന്ന​വന്‌ അത്‌ എളുപ്പം* വായി​ക്കാൻ കഴിയേണ്ടതിന്‌+ അതു പലകക​ളിൽ വ്യക്തമാ​യി കൊത്തി​വെ​ക്കുക.+   നിശ്ചയിച്ച സമയത്തി​നാ​യി ഈ ദർശനം കാത്തി​രി​ക്കു​ന്നു.അത്‌ അതിന്റെ സമാപ്‌തിയിലേക്കു* കുതി​ക്കു​ന്നു, അത്‌ ഒരിക്ക​ലും നടക്കാ​തെ​പോ​കില്ല. വൈകിയാലും* അതിനാ​യി പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കുക.+ കാരണം അതു നിശ്ചയ​മാ​യും നടക്കും, താമസി​ക്കില്ല!   നോക്കൂ, അഹങ്കാ​രി​യായ ഒരാൾ!അവൻ നേരു​ള്ള​വനല്ല. എന്നാൽ നീതി​മാൻ തന്റെ വിശ്വസ്‌തത* കാരണം ജീവി​ക്കും.+   ധിക്കാരിയായ മനുഷ്യൻ ലക്ഷ്യത്തിൽ എത്തില്ല.അവൻ വഞ്ചന നിറഞ്ഞ വീഞ്ഞും​കൂ​ടെ കുടി​ച്ചാൽ പിന്നെ പറയേ​ണ്ട​തി​ല്ല​ല്ലോ! ശവക്കുഴിയുടെയത്ര* വലുതാ​ണ്‌ അവന്റെ വിശപ്പ്‌,ഒരിക്ക​ലും തൃപ്‌തി​വ​രാത്ത മരണ​ത്തെ​പ്പോ​ലെ​യാണ്‌ അവൻ. ജനതക​ളെ​യെ​ല്ലാം അവൻ ശേഖരി​ക്കു​ന്നു,എല്ലാ ആളുക​ളെ​യും അവൻ തന്റെ അടുത്ത്‌ കൂട്ടി​വ​രു​ത്തു​ന്നു.+   അവരെല്ലാം അവന്‌ എതിരെ ഇങ്ങനെ ഒരു പഴമൊ​ഴി​യും പരിഹാ​സ​ച്ചൊ​ല്ലും കടങ്കഥ​യും പറയും:+ ‘തന്റേത​ല്ലാ​ത്തതു സമ്പാദി​ച്ചു​കൂ​ട്ടു​ന്ന​വനേ, —ഇതെല്ലാം എത്ര കാല​ത്തേക്ക്‌!—വീണ്ടും​വീ​ണ്ടും കടബാ​ധ്യത വരുത്തി​വെ​ക്കു​ന്ന​വനേ, നിന്റെ കാര്യം കഷ്ടം!   നിനക്കു കടം തന്നവ​രെ​ല്ലാം പെട്ടെന്നു വരും, അവർ ശക്തി​യോ​ടെ നിന്നെ പിടിച്ച്‌ കുടയും;നിന്നെ അവർ കൊള്ള​യ​ടി​ക്കും.+   നീ അനേകം ജനതകളെ കൊള്ള​യ​ടി​ച്ചു,നീ മനുഷ്യ​രക്തം ചൊരി​ഞ്ഞു,നീ ഭൂമി​യെ​യും അതിലെ നഗരങ്ങ​ളെ​യും അതിലു​ള്ള​വ​രെ​യും ആക്രമി​ച്ചു.+അതു​കൊണ്ട്‌ മറ്റു ജനതക​ളെ​ല്ലാം നിന്നെ കൊള്ള​യ​ടി​ക്കും.+   ആപത്തിന്റെ പിടി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​യി ഉയരങ്ങ​ളിൽ കൂടു കൂട്ടു​ന്ന​വർക്ക്‌,തന്റെ ഭവനത്തി​നു​വേണ്ടി അന്യാ​യ​ലാ​ഭം ഉണ്ടാക്കു​ന്ന​വർക്ക്‌, കഷ്ടം! 10  നീ നടത്തിയ ഗൂഢാ​ലോ​ച​നകൾ നിന്റെ ഭവനത്തി​ന്റെ​തന്നെ അപമാ​ന​ത്തിൽ കലാശി​ച്ചി​രി​ക്കു​ന്നു. അനേകം ആളുകളെ തുടച്ചു​നീ​ക്കി​ക്കൊണ്ട്‌ നീ നിന്നോ​ടു​ത​ന്നെ​യാ​ണു പാപം ചെയ്‌തത്‌.+ 11  മതിലിൽനിന്ന്‌ ഒരു കല്ലു വിളി​ച്ചു​പ​റ​യും,മേൽക്കൂ​ര​യിൽനിന്ന്‌ ഒരു കഴു​ക്കോൽ ഉത്തരം പറയും. 12  രക്തച്ചൊരിച്ചിൽകൊണ്ട്‌ നഗരം പണിയു​ന്ന​വ​നുംഅനീതി​കൊണ്ട്‌ പട്ടണം പണിയു​ന്ന​വ​നും കഷ്ടം! 13  തീക്കിരയാകാനായി ആളുകൾ വെറുതേ പണി​യെ​ടു​ക്കു​ന്ന​തുംഒരു പ്രയോ​ജ​ന​വു​മി​ല്ലാ​തെ ജനതകൾ അധ്വാനിക്കുന്നതും+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഇടയാ​ക്കി​യി​ട്ടല്ലേ? 14  വെള്ളം കടലിൽ നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെഭൂമി യഹോ​വ​യു​ടെ മഹത്ത്വ​ത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​ത്താൽ നിറയും.+ 15  കൂട്ടുകാരുടെ നഗ്നത കാണാ​നാ​യി,കോപ​വും ക്രോ​ധ​വും കലർത്തി കുടി​ക്കാൻ കൊടുത്ത്‌അവരെ ലഹരി പിടി​പ്പി​ക്കു​ന്ന​വന്റെ കാര്യം കഷ്ടം! 16  മഹത്ത്വംകൊണ്ടല്ല, അപമാ​നം​കൊണ്ട്‌ നിനക്കു മതിവ​രും. നീയും കുടിക്കൂ! നീ പരിച്ഛേദനയേറ്റിട്ടില്ലെന്നുള്ളതു* തുറന്നു​കാ​ട്ടൂ!* യഹോ​വ​യു​ടെ വല​ങ്കൈ​യി​ലുള്ള പാനപാ​ത്രം ഒടുവിൽ നിന്റെ അടുക്ക​ലും എത്തും.+അപമാനം നിന്റെ മഹത്ത്വത്തെ മൂടി​ക്ക​ള​യും. 17  നീ മനുഷ്യ​രക്തം ചൊരി​ഞ്ഞു,നീ ഭൂമി​യെ​യും അതിലെ നഗരങ്ങ​ളെ​യും അതിലു​ള്ള​വ​രെ​യും ആക്രമി​ച്ചു.അതു​കൊണ്ട്‌ ലബാ​നോ​നിൽ ചെയ്‌ത അക്രമം നിന്നെ മൂടും,മൃഗങ്ങ​ളിൽ പരി​ഭ്രാ​ന്തി പടർത്തിയ ആ നാശം നിന്റെ മേൽ വരും.+ 18  വെറും ഒരു ശില്‌പി കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹം​കൊണ്ട്‌ എന്തു ഗുണം?സംസാ​ര​ശേ​ഷി​യി​ല്ലാത്ത, ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങളെ ഉണ്ടാക്കു​ന്ന​വൻ അവയിൽ ആശ്രയം​വെ​ച്ചാൽപ്പോ​ലുംവ്യാജം പഠിപ്പി​ക്കു​ന്ന​തി​നെ​യും ലോഹവിഗ്രഹത്തെയും* കൊണ്ട്‌ എന്തു പ്രയോ​ജനം?+ 19  മരക്കഷണത്തോട്‌ “ഉണരൂ” എന്നും സംസാ​ര​ശേ​ഷി​യി​ല്ലാത്ത കല്ലി​നോട്‌ “എഴു​ന്നേറ്റ്‌ ഞങ്ങളെ ഉപദേ​ശി​ക്കൂ” എന്നും പറയു​ന്ന​വന്റെ കാര്യം കഷ്ടം! കണ്ടില്ലേ, അവ സ്വർണം​കൊ​ണ്ടും വെള്ളി​കൊ​ണ്ടും പൊതി​ഞ്ഞി​രി​ക്കു​ന്നു.+അവയിൽ ഒട്ടും ശ്വാസ​മില്ല.+ 20  എന്നാൽ യഹോവ തന്റെ വിശു​ദ്ധ​മായ ആലയത്തി​ലുണ്ട്‌.+ സകല ഭൂവാ​സി​ക​ളു​മേ, ദൈവ​ത്തി​നു മുന്നിൽ മൗനമാ​യി​രി​ക്കു​വിൻ!’”+

അടിക്കുറിപ്പുകള്‍

അഥവാ “ഒഴു​ക്കോ​ടെ.”
അഥവാ “നിവൃ​ത്തി​യി​ലേക്ക്‌.”
അഥവാ “വൈകു​ന്നു എന്നു തോന്നി​യാ​ലും.”
മറ്റൊരു സാധ്യത “വിശ്വാ​സം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
പദാവലി കാണുക.
മറ്റൊരു സാധ്യത “നീയും കുടിച്ച്‌ ചാഞ്ചാടി നടക്കൂ.”
അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ വിഗ്ര​ഹ​ത്തെ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം