വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഹബക്കൂക്ക്‌ 1:1-17

1  ഒരു ദിവ്യ​ദർശ​ന​ത്തിൽ ഹബക്കൂക്ക്‌* പ്രവാ​ചകൻ കേട്ട പ്രഖ്യാ​പനം:   യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായ​ത്തി​നാ​യി നിലവി​ളി​ക്കും, അങ്ങ്‌ എന്താണു കേൾക്കാ​ത്തത്‌?+ അക്രമ​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​യി ഞാൻ എത്ര കാലം അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കും, അങ്ങ്‌ എന്താണ്‌ ഇടപെ​ടാ​ത്തത്‌?*+   ഞാൻ ദുഷ്‌ചെ​യ്‌തി​കൾ കാണാൻ അങ്ങ്‌ എന്തിനാ​ണ്‌ ഇടയാ​ക്കു​ന്നത്‌? എന്തിനാണ്‌ അങ്ങ്‌ അടിച്ച​മർത്തൽ വെച്ചു​പൊ​റു​പ്പി​ക്കു​ന്നത്‌? അക്രമ​വും നാശവും എനിക്കു കാണേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കലഹങ്ങ​ളു​ടെ​യും പോരാ​ട്ട​ങ്ങ​ളു​ടെ​യും നടുവി​ലാ​ണ​ല്ലോ എന്റെ ജീവിതം!   നിയമം ദുർബ​ല​മാ​യി​രി​ക്കു​ന്നു,നീതി നടപ്പാ​കു​ന്നതേ ഇല്ല. ദുഷ്ടൻ നീതി​മാ​നെ വളയുന്നു.ന്യായത്തെ വളച്ചൊ​ടി​ക്കു​ന്നു.+   “ജനതകളെ ഒന്നു ശ്രദ്ധി​ച്ചു​നോ​ക്കൂ! അത്ഭുത​സ്‌ത​ബ്ധ​രാ​യി അന്ധാളി​ച്ച്‌ നിൽക്കൂ!നിങ്ങളു​ടെ കാലത്ത്‌ ഒരു കാര്യം സംഭവി​ക്കും,നിങ്ങ​ളോ​ടു പറഞ്ഞാ​ലും നിങ്ങൾ അതു വിശ്വ​സി​ക്കില്ല.+   ഞാൻ ഇതാ, ക്രൂര​രും നിഷ്‌ഠു​ര​രും ആയ കൽദയരെ എഴു​ന്നേൽപ്പി​ക്കു​ന്നു.+അവരു​ടേ​ത​ല്ലാ​ത്ത താമസ​സ്ഥ​ലങ്ങൾ കൈവ​ശ​മാ​ക്കാ​നാ​യി ആ ജനത വിശാ​ല​മായ ഭൂപ്ര​ദേ​ശ​ങ്ങ​ളി​ലേക്ക്‌ ഇരച്ചു​ക​യ​റു​ന്നു.+   അവർ ഭയങ്കര​ന്മാ​രും കണ്ടാൽ പേടി തോന്നു​ന്ന​വ​രും ആണ്‌. തോന്നു​ന്ന​തു​പോ​ലെ അവർ നിയമങ്ങൾ ഉണ്ടാക്കു​ന്നു, സ്വന്തം ഇഷ്ടപ്ര​കാ​രം അധികാ​രം സ്ഥാപി​ക്കു​ന്നു.+   അവരുടെ കുതി​രകൾ പുള്ളി​പ്പു​ലി​ക​ളെ​ക്കാൾ വേഗമു​ള്ളവ,രാത്രി​യി​ലെ ചെന്നാ​യ്‌ക്ക​ളെ​ക്കാൾ ക്രൗര്യ​മു​ള്ളവ.+ അവരുടെ പടക്കു​തി​രകൾ കുതി​ച്ചു​പാ​യു​ന്നു.അവരുടെ കുതി​രകൾ ദൂരെ​നിന്ന്‌ വരുന്നു. ഇരയെ റാഞ്ചാൻ വരുന്ന കഴുക​നെ​പ്പോ​ലെ അവർ പറന്നി​റ​ങ്ങു​ന്നു.+   അവരെല്ലാം അക്രമ​ത്തി​നാ​യി കച്ചകെട്ടി വരുന്നു.+ ഒരു കിഴക്കൻ കാറ്റു​പോ​ലെ അവർ ഒരുമി​ച്ച്‌ കൂടുന്നു.+അവർ ബന്ദികളെ മണൽപോ​ലെ കോരി​യെ​ടു​ക്കു​ന്നു. 10  അവർ രാജാ​ക്ക​ന്മാ​രെ പുച്ഛി​ക്കു​ന്നു,അധികാ​രി​ക​ളെ കളിയാ​ക്കി ചിരി​ക്കു​ന്നു.+ കോട്ട​മ​തി​ലു​ള്ള സ്ഥലങ്ങൾ നോക്കി അവർ പരിഹ​സിച്ച്‌ ചിരി​ക്കു​ന്നു,+മൺതി​ട്ട​യു​ണ്ടാ​ക്കി അവ കീഴട​ക്കു​ന്നു. 11  പിന്നെ അവർ കാറ്റു​പോ​ലെ വീശി​യ​ടിച്ച്‌ കടന്നു​പോ​കു​ന്നു.എങ്കിലും അവർ കുറ്റക്കാ​രാ​കും.+കാരണം അവർ അവരുടെ ശക്തിയു​ടെ ബഹുമതി അവരുടെ ദൈവ​ത്തി​നു കൊടു​ക്കു​ന്നു.”*+ 12  യഹോവേ, അങ്ങ്‌ അനാദി​മു​തലേ ഉള്ളവനല്ലേ?+ എന്റെ ദൈവമേ, എന്റെ പരിശു​ദ്ധനേ, അങ്ങയ്‌ക്കു മരണമില്ല.*+ യഹോവേ, ന്യായ​വി​ധി നടപ്പാ​ക്കാ​നാ​യി അങ്ങ്‌ അവരെ നിയമി​ച്ചി​രി​ക്കു​ന്ന​ല്ലോ,എന്റെ പാറയേ,+ ഞങ്ങളെ ശിക്ഷിക്കാനായി* അങ്ങ്‌ അവരെ നിയോ​ഗി​ച്ചി​രി​ക്കു​ന്നു.+ 13  ദോഷത്തെ നോക്കാൻ അങ്ങയ്‌ക്കാ​കില്ല, അത്ര വിശു​ദ്ധ​മാണ്‌ അങ്ങയുടെ കണ്ണുകൾ.ദുഷ്ടത അങ്ങയ്‌ക്ക്‌ അസഹ്യ​മാ​ണ​ല്ലോ.+ പിന്നെ എന്തു​കൊ​ണ്ടാണ്‌ അങ്ങ്‌ വഞ്ചന കാട്ടു​ന്ന​വരെ വെച്ചു​പൊ​റു​പ്പി​ക്കു​ന്നത്‌,+തന്നെക്കാൾ നീതി​മാ​നായ ഒരാളെ ദുഷ്ടൻ അടിച്ച​മർത്തു​മ്പോൾ മൗനം പാലി​ക്കു​ന്നത്‌?+ 14  മനുഷ്യനെ അങ്ങ്‌ എന്തിനാ​ണു കടലിലെ മത്സ്യങ്ങ​ളെ​പ്പോ​ലെ​യുംഅധിപ​തി​യി​ല്ലാ​ത്ത ഇഴജന്തു​ക്ക​ളെ​പ്പോ​ലെ​യും ആക്കുന്നത്‌? 15  ഇവയെ എല്ലാം അവൻ* ചൂണ്ട​കൊണ്ട്‌ കൊളു​ത്തി​യെ​ടു​ക്കു​ന്നു. അവന്റെ കോരു​വ​ല​യിൽ അവൻ അവരെ പിടി​ക്കു​ന്നു,തന്റെ മീൻവ​ല​യിൽ അവരെ ശേഖരി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ അവന്‌ ഇത്രയ​ധി​കം സന്തോഷം.+ 16  അവയാൽ അവനു സമൃദ്ധ​മായ ആഹാര​വുംവിശി​ഷ്ട​മാ​യ ഭക്ഷണവും ലഭിക്കു​ന്നു.അതു​കൊണ്ട്‌ അവൻ തന്റെ കോരു​വ​ല​യ്‌ക്കു ബലി അർപ്പി​ക്കു​ന്നു,മീൻവ​ല​യ്‌ക്കു ബലിക​ഴി​ക്കു​ന്നു. 17  അവൻ എന്നും അവന്റെ കോരു​വല കുടഞ്ഞി​ട്ടു​കൊ​ണ്ടി​രി​ക്കു​മോ?* ഒരു അനുക​മ്പ​യു​മി​ല്ലാ​തെ അവൻ ജനതകളെ എന്നും കൊ​ന്നൊ​ടു​ക്കു​മോ?+

അടിക്കുറിപ്പുകള്‍

“ഊഷ്‌മ​ള​മായ ആശ്ലേഷം” എന്നായി​രി​ക്കാം അർഥം.
അഥവാ “രക്ഷിക്കാ​ത്തത്‌?”
മറ്റൊരു സാധ്യത “അവരുടെ ശക്തിയാ​ണ്‌ അവരുടെ ദൈവം.”
മറ്റൊരു സാധ്യത “ഞങ്ങൾ മരിക്കില്ല.”
അഥവാ “ശാസി​ക്കാ​നാ​യി.”
അതായത്‌, ശത്രു​ക്ക​ളായ കൽദയർ.
മറ്റൊരു സാധ്യത “എപ്പോ​ഴും തന്റെ വാൾ ഊരി​ക്കൊ​ണ്ടി​രി​ക്കു​മോ?”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം