സെഖര്യ 7:1-14

7  ദാര്യാ​വേശ്‌ രാജാ​വി​ന്റെ നാലാം വർഷം ഒൻപതാം മാസമായ കിസ്ലേവ്‌* മാസം നാലാം തീയതി സെഖര്യക്ക്‌+ യഹോ​വ​യു​ടെ സന്ദേശം ലഭിച്ചു.  യഹോവയുടെ കരുണ​യ്‌ക്കു​വേണ്ടി അപേക്ഷി​ക്കാൻ ബഥേലി​ലെ ആളുകൾ ശരേ​സെ​രി​നെ​യും രേഗെം-മേലെ​ക്കി​നെ​യും അദ്ദേഹ​ത്തി​ന്റെ ആളുക​ളെ​യും അയച്ചു.  അവർ പ്രവാ​ച​ക​ന്മാ​രോ​ടും സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ഭവനത്തിലെ* പുരോ​ഹി​ത​ന്മാ​രോ​ടും പറഞ്ഞു: “അനേകം വർഷങ്ങ​ളാ​യി ഞാൻ ചെയ്‌തു​വ​രു​ന്ന​തു​പോ​ലെ ഈ അഞ്ചാം മാസവും ഞാൻ വിലപിക്കുകയും+ ഭക്ഷണം കഴിക്കാ​തി​രി​ക്കു​ക​യും ചെയ്യണോ?”  വീണ്ടും എനിക്കു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ സന്ദേശം ലഭിച്ചു:  “ദേശത്തെ എല്ലാ ജനങ്ങ​ളോ​ടും പുരോ​ഹി​ത​ന്മാ​രോ​ടും പറയുക: ‘നിങ്ങൾ 70 വർഷക്കാലം+ അഞ്ചാം മാസവും ഏഴാം മാസവും+ ഉപവസി​ക്കു​ക​യും വിലപി​ക്കു​ക​യും ചെയ്‌ത​പ്പോൾ ശരിക്കും എനിക്കു​വേ​ണ്ടി​യാ​ണോ നിങ്ങൾ ഉപവസി​ച്ചത്‌?  നിങ്ങൾ കഴിക്കു​ക​യും കുടി​ക്കു​ക​യും ചെയ്‌ത​പ്പോ​ഴും നിങ്ങൾ നിങ്ങൾക്കു​വേ​ണ്ടി​യല്ലേ അതു ചെയ്‌തത്‌?  യരുശലേമിലും ചുറ്റു​മുള്ള നഗരങ്ങ​ളി​ലും ആൾപ്പാർപ്പും സമാധാ​ന​വും ഉണ്ടായി​രുന്ന കാലത്ത്‌, നെഗെ​ബി​ലും ഷെഫേ​ല​യി​ലും ജനവാ​സ​മു​ണ്ടാ​യി​രുന്ന കാലത്ത്‌, യഹോവ പണ്ടത്തെ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അനുസ​രി​ക്കേ​ണ്ട​തല്ലേ?’”+  സെഖര്യക്കു വീണ്ടും യഹോ​വ​യിൽനിന്ന്‌ സന്ദേശം ലഭിച്ചു:  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘നീതി​യോ​ടെ വിധി​ക്കുക,+ അചഞ്ചലസ്‌നേഹത്തോടും+ കരുണ​യോ​ടും കൂടെ ഇടപെ​ടുക. 10  വിധവയെയോ അനാഥ​നെ​യോ,* വിദേശിയെയോ+ ദരിദ്രനെയോ+ വഞ്ചിക്ക​രുത്‌.+ മറ്റൊ​രു​വന്‌ എതിരെ ഹൃദയ​ത്തിൽ ദുഷ്ടപ​ദ്ധ​തി​കൾ മനയരു​ത്‌.’+ 11  എന്നാൽ അവർ വീണ്ടും​വീ​ണ്ടും അനുസ​ര​ണ​ക്കേടു കാണിച്ചു;+ ശാഠ്യ​ത്തോ​ടെ പുറം​തി​രി​ഞ്ഞു;+ കേൾക്കാ​തി​രി​ക്കാൻ അവർ അവരുടെ ചെവികൾ പൊത്തി​ക്ക​ളഞ്ഞു.+ 12  അവർ അവരുടെ ഹൃദയം വജ്രം​പോ​ലെ​യാ​ക്കി.*+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ തന്റെ ആത്മാവി​നെ ഉപയോ​ഗിച്ച്‌ പണ്ടത്തെ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ നൽകിയ നിയമവും* കല്‌പ​ന​ക​ളും അവർ അനുസ​രി​ച്ചില്ല.+ അതു​കൊണ്ട്‌ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഉഗ്രമാ​യി കോപി​ച്ചു.”+ 13  “‘ഞാൻ* വിളി​ച്ച​പ്പോൾ അവർ കേൾക്കാതിരുന്നതുപോലെ+ അവർ വിളി​ച്ച​പ്പോൾ ഞാനും കേട്ടില്ല’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 14  ‘ഒരു കൊടു​ങ്കാറ്റ്‌ അടിപ്പി​ച്ച്‌ ഞാൻ അവരെ അവർക്ക്‌ അറിയി​ല്ലാത്ത രാജ്യ​ങ്ങ​ളി​ലേക്കു ചിതറി​ച്ചു.+ അവർ പോയി​ക്ക​ഴി​ഞ്ഞ​പ്പോൾ ദേശം വിജന​മാ​യി കിടന്നു. ആരും അതുവഴി പോകു​ക​യോ അവി​ടേക്കു തിരി​ച്ചു​വ​രു​ക​യോ ചെയ്‌തില്ല.+ അവർ അവരുടെ മനോ​ഹ​ര​മായ ദേശം ആളുകൾ പേടി​ക്കുന്ന ഒരു സ്ഥലമാക്കി മാറ്റി.’”

അടിക്കുറിപ്പുകള്‍

അനു. ബി15 കാണുക.
അഥവാ “ആലയത്തി​ലെ.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​യെ​യോ.”
മറ്റൊരു സാധ്യത “കടുപ്പ​മേ​റിയ കല്ലു​പോ​ലെ​യാ​ക്കി.”
അഥവാ “ഉപദേ​ശ​വും.” പദാവലി കാണുക.
അക്ഷ. “അവൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം