സങ്കീർത്തനം 23:1-6

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 23  യഹോവ എന്റെ ഇടയൻ.+ എനിക്ക്‌ ഒന്നിനും കുറവു​ണ്ടാ​കില്ല.+   പച്ചപ്പുൽപ്പുറങ്ങളിൽ ദൈവം എന്നെ കിടത്തു​ന്നു;ജലസമൃ​ദ്ധ​മാ​യ വിശ്രമസ്ഥലങ്ങളിലേക്ക്‌* എന്നെ നടത്തുന്നു.+   എന്റെ ദൈവം എനിക്ക്‌ ഉന്മേഷം പകരുന്നു.+ തിരു​നാ​മ​ത്തെ കരുതി എന്നെ നീതി​പാ​ത​ക​ളിൽ നടത്തുന്നു.+   കൂരിരുൾത്താഴ്‌വരയിലൂടെ നടക്കുമ്പോഴും+എനി​ക്കൊ​രു പേടി​യു​മില്ല;+അങ്ങ്‌ എന്റെകൂ​ടെ​യു​ണ്ട​ല്ലോ;+അങ്ങയുടെ വടിയും കോലും എനിക്കു ധൈര്യ​മേ​കു​ന്നു.*   എന്റെ ശത്രുക്കൾ കാൺകെ അങ്ങ്‌ എനിക്കു വിരുന്ന്‌ ഒരുക്കു​ന്നു.+ എണ്ണകൊണ്ട്‌ എന്റെ തലയ്‌ക്കു കുളിർമ​യേ​കു​ന്നു;*+എന്റെ പാനപാ​ത്രം നിറഞ്ഞു​ക​വി​യു​ന്നു.+   ജീവിതകാലമെല്ലാം നന്മയും അചഞ്ചല​മായ സ്‌നേ​ഹ​വും എന്നെ പിന്തു​ട​രും;+ആയുഷ്‌കാ​ലം മുഴുവൻ ഞാൻ യഹോ​വ​യു​ടെ ഭവനത്തിൽ കഴിയും.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ശാന്തമായ ജലാശ​യ​ത്തി​ന്‌ അരികി​ലേക്ക്‌.”
അഥവാ “ആശ്വാ​സ​മേ​കു​ന്നു.”
അഥവാ “തലയിൽ എണ്ണ തേക്കുന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം