സംഖ്യ 8:1-26

8  യഹോവ മോശ​യോ​ടു പറഞ്ഞു:  “നീ അഹരോ​നോട്‌ ഇങ്ങനെ പറയണം: ‘നീ ദീപങ്ങൾ കത്തിക്കു​മ്പോൾ തണ്ടുവി​ള​ക്കി​ന്റെ മുൻവ​ശത്ത്‌ വെളിച്ചം കിട്ടുന്ന വിധത്തി​ലാ​യി​രി​ക്കണം അതിന്റെ ഏഴു ദീപങ്ങ​ളും.’”+  അഹരോൻ അതു​പോ​ലെ​തന്നെ ചെയ്‌തു. യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ, തണ്ടുവി​ള​ക്കി​ന്റെ മുൻവ​ശത്ത്‌ വെളിച്ചം കിട്ടുന്ന വിധത്തിൽ+ അഹരോൻ അതിന്റെ ദീപങ്ങൾ കത്തിച്ചു.  തണ്ടുവിളക്കു നിർമി​ച്ചത്‌ ഇങ്ങനെ​യാ​യി​രു​ന്നു: സ്വർണം അടിച്ചു​പ​ര​ത്തി​യാണ്‌ അത്‌ ഉണ്ടാക്കി​യത്‌. അതിന്റെ തണ്ടുമു​തൽ പൂക്കൾവരെ എല്ലാം ചുറ്റി​ക​കൊണ്ട്‌ അടിച്ചു​ണ്ടാ​ക്കി​യ​താ​യി​രു​ന്നു.+ യഹോവ മോശ​യ്‌ക്കു നൽകിയ ദർശന​മ​നു​സ​രി​ച്ചാ​ണു തണ്ടുവി​ളക്കു പണിതത്‌.+  യഹോവ വീണ്ടും മോശ​യോ​ടു പറഞ്ഞു:  “ഇസ്രാ​യേ​ല്യ​രു​ടെ ഇടയിൽനി​ന്ന്‌ ലേവ്യരെ വേർതി​രിച്ച്‌ അവരെ ശുദ്ധീ​ക​രി​ക്കുക.+  അവരെ ശുദ്ധീ​ക​രി​ക്കേ​ണ്ടത്‌ ഇങ്ങനെ​യാണ്‌: പാപശു​ദ്ധി വരുത്തുന്ന വെള്ളം അവരുടെ മേൽ തളിക്കണം. അവർ തങ്ങളുടെ ശരീരം മുഴുവൻ ഒരു ക്ഷൗരക്ക​ത്തി​കൊണ്ട്‌ വടിക്കു​ക​യും വസ്‌ത്രം അലക്കു​ക​യും തങ്ങളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കു​ക​യും വേണം.+  പിന്നെ അവർ ഒരു കാളക്കുട്ടിയെയും+ അതി​നോ​ടൊ​പ്പം അതിന്റെ ധാന്യയാഗമായി+ എണ്ണ ചേർത്ത, നേർത്ത ധാന്യ​പ്പൊ​ടി​യും എടുക്കണം. പാപയാ​ഗ​ത്തി​നാ​യി നീ മറ്റൊരു കാളക്കു​ട്ടി​യെ എടുക്കണം.+  നീ ലേവ്യരെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു മുമ്പാകെ നിറു​ത്തു​ക​യും ഇസ്രാ​യേൽസ​മൂ​ഹത്തെ മുഴുവൻ കൂട്ടി​വ​രു​ത്തു​ക​യും വേണം.+ 10  നീ ലേവ്യരെ യഹോ​വ​യു​ടെ മുമ്പാകെ നിറു​ത്തു​മ്പോൾ ഇസ്രാ​യേ​ല്യർ തങ്ങളുടെ കൈകൾ ലേവ്യ​രു​ടെ മേൽ വെക്കണം.+ 11  തുടർന്ന്‌ അഹരോൻ ലേവ്യരെ ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ യഹോ​വ​യു​ടെ മുമ്പാകെ ഒരു ദോളനയാഗമായി*+ അർപ്പി​ക്കണം;* അവർ യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യട്ടെ.+ 12  “പിന്നെ ലേവ്യർ കാളക​ളു​ടെ തലയിൽ കൈകൾ വെച്ചിട്ട്‌+ ഒന്നിനെ പാപയാ​ഗ​മാ​യും മറ്റേതി​നെ ദഹനയാ​ഗ​മാ​യും യഹോ​വ​യ്‌ക്ക്‌ അർപ്പി​ച്ചു​കൊണ്ട്‌ തങ്ങൾക്കു പാപപ​രി​ഹാ​രം വരുത്തണം.+ 13  ലേവ്യരെ നീ അഹരോ​ന്റെ​യും ആൺമക്ക​ളു​ടെ​യും മുമ്പാകെ നിറു​ത്തി​യിട്ട്‌ അവരെ യഹോ​വ​യ്‌ക്ക്‌ ഒരു ദോള​ന​യാ​ഗ​മാ​യി അർപ്പി​ക്കണം. 14  ലേവ്യരെ നീ ഇസ്രാ​യേ​ല്യ​രു​ടെ ഇടയിൽനി​ന്ന്‌ വേർതി​രി​ക്കണം; ലേവ്യർ എന്റേതാ​കും.+ 15  അതിനു ശേഷം സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ശുശ്രൂഷ ചെയ്യാ​നാ​യി ലേവ്യർ അകത്ത്‌ വരണം. ഇങ്ങനെ​യെ​ല്ലാ​മാ​ണു നീ അവരെ ശുദ്ധീ​ക​രി​ക്കേ​ണ്ട​തും ഒരു ദോള​ന​യാ​ഗ​മാ​യി അർപ്പി​ക്കേ​ണ്ട​തും. 16  കാരണം അവർ ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ എനിക്കു സമ്മാന​മാ​യി ലഭിച്ച​വ​രാണ്‌. ഇസ്രാ​യേ​ല്യ​രു​ടെ മൂത്ത ആൺമക്കൾക്കെല്ലാം+ പകരം എനിക്കു​വേണ്ടി ഞാൻ അവരെ എടുക്കും. 17  ഇസ്രായേല്യരുടെ ഇടയിലെ കടിഞ്ഞൂ​ലു​ക​ളെ​ല്ലാം എന്റേതാ​ണ്‌, മനുഷ്യ​ന്റെ​യാ​യാ​ലും മൃഗത്തി​ന്റെ​യാ​യാ​ലും അവ എന്റേതാ​ണ്‌.+ ഈജി​പ്‌ത്‌ ദേശത്തെ കടിഞ്ഞൂ​ലു​കളെ മുഴുവൻ സംഹരിച്ച നാളിൽ+ ഞാൻ അവരെ എനിക്കാ​യി വിശു​ദ്ധീ​ക​രി​ച്ചു. 18  ഇസ്രായേല്യർക്കിടയിലെ മൂത്ത ആൺമക്കൾക്കെ​ല്ലാം പകരം ഞാൻ ലേവ്യരെ എടുക്കും. 19  ഇസ്രായേൽ ജനം വിശു​ദ്ധ​സ്ഥ​ല​ത്തിന്‌ അരികെ വന്നിട്ട്‌ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കാൻ+ അവർക്കു പകരം സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ശുശ്രൂഷ ചെയ്യാനും+ അവർക്കു പാപപ​രി​ഹാ​രം വരുത്താ​നും വേണ്ടി ഞാൻ ലേവ്യരെ ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ അഹരോ​നും ആൺമക്കൾക്കും കൊടു​ക്കും. ഞാൻ ലേവ്യരെ അവർക്കു സമ്മാന​മാ​യി നൽകും.” 20  ലേവ്യരുടെ കാര്യ​ത്തിൽ കല്‌പി​ച്ച​തെ​ല്ലാം മോശ​യും അഹരോ​നും ഇസ്രാ​യേൽസ​മൂ​ഹം മുഴു​വ​നും ചെയ്‌തു. യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ ഇസ്രാ​യേ​ല്യർ ചെയ്‌തു. 21  ലേവ്യർ തങ്ങളെ​ത്തന്നെ ശുദ്ധീ​ക​രിച്ച്‌ വസ്‌ത്രം അലക്കി.+ പിന്നെ അഹരോൻ അവരെ യഹോ​വ​യു​ടെ മുമ്പാകെ ഒരു ദോള​ന​യാ​ഗ​മാ​യി അർപ്പിച്ചു.+ അതിനു ശേഷം, അവർക്കു പാപപ​രി​ഹാ​രം വരുത്തി​ക്കൊണ്ട്‌ അഹരോൻ അവരെ ശുദ്ധീ​ക​രി​ച്ചു.+ 22  പിന്നെ അഹരോ​ന്റെ​യും ആൺമക്ക​ളു​ടെ​യും മുമ്പാകെ തങ്ങളുടെ ശുശ്രൂഷ ചെയ്യാൻ ലേവ്യർ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലേക്കു ചെന്നു. ലേവ്യ​രെ​ക്കു​റിച്ച്‌ യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ അവർ ലേവ്യ​രോ​ടു ചെയ്‌തു. 23  യഹോവ പിന്നെ മോശ​യോ​ടു പറഞ്ഞു: 24  “ലേവ്യർക്കുള്ള ചട്ടം ഇതാണ്‌: 25-ഉം അതിനു മുകളി​ലും പ്രായ​മുള്ള എല്ലാ ലേവ്യ​പു​രു​ഷ​ന്മാ​രും സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ശുശ്രൂഷ ചെയ്യു​ന്ന​വ​രു​ടെ ഗണത്തിൽ ചേരണം. 25  എന്നാൽ 50 വയസ്സിനു ശേഷം അയാൾ സേവക​ഗ​ണ​ത്തിൽനിന്ന്‌ വിരമി​ക്കണം. പിന്നെ അയാൾ ശുശ്രൂഷ ചെയ്യരു​ത്‌. 26  സാന്നിധ്യകൂടാരത്തിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കുന്ന തന്റെ സഹോ​ദ​ര​ന്മാ​രെ അയാൾക്കു സേവി​ക്കാം. എന്നാൽ അയാൾ അവിടെ ശുശ്രൂഷ ചെയ്യരു​ത്‌. ഇതെല്ലാ​മാ​ണു ലേവ്യ​രോ​ടും അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങ​ളോ​ടും ഉള്ള ബന്ധത്തിൽ നീ ചെയ്യേ​ണ്ടത്‌.”+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ആട്ടുക.” അതായത്‌, അങ്ങോ​ട്ടും ഇങ്ങോ​ട്ടും നീങ്ങാൻ ഇടവരു​ത്തുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം