സംഖ്യ 4:1-49

4  പിന്നെ യഹോവ മോശ​യോ​ടും അഹരോ​നോ​ടും പറഞ്ഞു:  “ലേവി​യു​ടെ വംശജ​രു​ടെ ഇടയിൽനി​ന്ന്‌ കുടും​ബ​മ​നു​സ​രി​ച്ചും പിതൃ​ഭ​വ​ന​മ​നു​സ​രി​ച്ചും കൊഹാ​ത്തി​ന്റെ വംശജരുടെ+ കണക്കെ​ടു​ക്കണം.  സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം+ ലഭിച്ച കൂട്ടത്തി​ലുള്ള, 30-നും+ 50-നും+ ഇടയിൽ പ്രായ​മുള്ള, എല്ലാവ​രെ​യും എണ്ണണം.  “സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ കൊഹാ​ത്തി​ന്റെ വംശജർ അനുഷ്‌ഠി​ക്കേണ്ട സേവനം ഇതാണ്‌.+ അത്‌ അതിവി​ശു​ദ്ധ​മാണ്‌:  പാളയം പുറ​പ്പെ​ടു​മ്പോൾ അഹരോ​നും ആൺമക്ക​ളും അകത്ത്‌ വന്ന്‌ തിരശ്ശീല+ അഴി​ച്ചെ​ടുത്ത്‌ അതു​കൊണ്ട്‌ സാക്ഷ്യപെട്ടകം+ മൂടണം.  അവർ അതിനു മുകളിൽ കടൽനാ​യ്‌ത്തോൽകൊ​ണ്ടുള്ള ഒരു ആവരണം ഇട്ട്‌ അതിന്മേൽ നീലത്തു​ണി വിരി​ക്കണം. എന്നിട്ട്‌, അതു ചുമന്നു​കൊ​ണ്ടു​പോ​കാ​നുള്ള തണ്ടുകൾ+ അതിന്റെ സ്ഥാനത്ത്‌ ഇടണം.  “കാഴ്‌ച​യ​പ്പ​ത്തി​ന്റെ മേശയിലും+ അവർ ഒരു നീലത്തു​ണി വിരി​ക്കണം. തുടർന്ന്‌ അതിൽ തളിക​ക​ളും പാനപാ​ത്ര​ങ്ങ​ളും കുഴി​യൻപാ​ത്ര​ങ്ങ​ളും പാനീ​യ​യാ​ഗ​ത്തി​നുള്ള കുടങ്ങ​ളും വെക്കണം.+ പതിവാ​യി അർപ്പി​ക്കുന്ന അപ്പം+ അതി​ന്മേ​ലു​ണ്ടാ​യി​രി​ക്കണം.  അവയുടെ മേൽ കടുഞ്ചു​വ​പ്പു​തു​ണി വിരി​ച്ചിട്ട്‌ കടൽനാ​യ്‌ത്തോ​ലു​കൊ​ണ്ടുള്ള ആവരണം ഇട്ട്‌ മൂടണം. എന്നിട്ട്‌ അതു ചുമന്നു​കൊ​ണ്ടു​പോ​കാ​നുള്ള തണ്ടുകൾ+ അവർ അതിന്റെ സ്ഥാനത്ത്‌ ഇടണം.  അതിനു ശേഷം അവർ ഒരു നീലത്തു​ണി എടുത്ത്‌ തണ്ടുവി​ളക്ക്‌,+ അതിന്റെ ദീപങ്ങളും+ അതിന്റെ കൊടി​ലു​ക​ളും കത്തിയ തിരി ഇടാനുള്ള പാത്രങ്ങളും+ വിളക്കി​നുള്ള എണ്ണ സൂക്ഷി​ക്കുന്ന എല്ലാ പാത്ര​ങ്ങ​ളും സഹിതം മൂടണം. 10  അവർ അതും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും കടൽനാ​യ്‌ത്തോൽകൊ​ണ്ടുള്ള ആവരണം​കൊണ്ട്‌ പൊതി​ഞ്ഞിട്ട്‌ അതു ചുമന്നു​കൊ​ണ്ടു​പോ​കാ​നുള്ള തണ്ടിൽ വെക്കണം. 11  കൂടാതെ സ്വർണയാഗപീഠത്തിന്മേൽ+ നീലത്തു​ണി വിരി​ച്ചിട്ട്‌ അതു കടൽനാ​യ്‌ത്തോൽകൊ​ണ്ടുള്ള ആവരണ​ത്താൽ മൂടണം. അതിനു ശേഷം, അതു ചുമന്നു​കൊ​ണ്ടു​പോ​കാ​നുള്ള തണ്ടുകൾ+ അവർ അതിന്റെ സ്ഥാനത്ത്‌ ഇടണം. 12  പിന്നെ അവർ വിശു​ദ്ധ​സ്ഥ​ലത്തെ അവരുടെ പതിവാ​യുള്ള ശുശ്രൂ​ഷ​യ്‌ക്ക്‌ ഉപയോ​ഗി​ക്കുന്ന ഉപകരണങ്ങളെല്ലാം+ എടുത്ത്‌ ഒരു നീലത്തു​ണി​യിൽ വെച്ച​ശേഷം കടൽനാ​യ്‌ത്തോൽകൊ​ണ്ടുള്ള ആവരണ​ത്താൽ മൂടണം. എന്നിട്ട്‌ അവ ചുമന്നു​കൊ​ണ്ടു​പോ​കാ​നുള്ള തണ്ടിൽ വെക്കണം. 13  “അവർ യാഗപീ​ഠ​ത്തിൽനിന്ന്‌ ചാരം* നീക്കി​ക്ക​ള​യണം.+ അതിനു ശേഷം അതിൽ പർപ്പിൾ നിറത്തി​ലുള്ള ഒരു കമ്പിളി​ത്തു​ണി വിരി​ക്കണം. 14  അവർ യാഗപീ​ഠ​ത്തിൽ ശുശ്രൂഷ ചെയ്യു​മ്പോൾ ഉപയോ​ഗി​ക്കാ​റുള്ള അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും, അതായത്‌ കനൽപ്പാ​ത്ര​ങ്ങ​ളും മുൾക്ക​ര​ണ്ടി​ക​ളും കോരി​ക​ക​ളും കുഴി​യൻപാ​ത്ര​ങ്ങ​ളും ഉൾപ്പെടെ യാഗപീ​ഠ​ത്തി​ലെ എല്ലാ ഉപകര​ണ​ങ്ങ​ളും,+ അവർ അതിന്മേൽ വെക്കണം. പിന്നെ അവർ അതിന്മേൽ കടൽനാ​യ്‌ത്തോൽകൊ​ണ്ടുള്ള ആവരണം ഇട്ട്‌ അതു ചുമന്നു​കൊ​ണ്ടു​പോ​കാ​നുള്ള തണ്ടുകൾ+ അതിന്റെ സ്ഥാനത്ത്‌ ഇടണം. 15  “പാളയം പുറ​പ്പെ​ടു​മ്പോ​ഴേ​ക്കും അഹരോ​നും ആൺമക്ക​ളും വന്ന്‌ വിശു​ദ്ധ​സ്ഥ​ല​വും വിശു​ദ്ധ​സ്ഥ​ലത്തെ എല്ലാ ഉപകര​ണ​ങ്ങ​ളും മൂടി​യി​ട്ടു​ണ്ടാ​കണം.+ അതിനു ശേഷം കൊഹാ​ത്തി​ന്റെ വംശജർ അകത്ത്‌ വന്ന്‌ അവയെ​ല്ലാം കൊണ്ടു​പോ​കണം.+ എന്നാൽ അവർ മരിക്കാ​തി​രി​ക്കേ​ണ്ട​തി​നു വിശു​ദ്ധ​സ്ഥ​ല​ത്തുള്ള യാതൊ​ന്നി​ലും തൊട​രുത്‌.+ ഇവയെ​ല്ലാ​മാ​ണു സാന്നി​ധ്യ​കൂ​ടാ​ര​വു​മാ​യി ബന്ധപ്പെട്ട്‌ കൊഹാ​ത്തി​ന്റെ വംശജ​രു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ.* 16  “പുരോ​ഹി​ത​നായ അഹരോ​ന്റെ മകൻ എലെയാസരിനാണു+ വിളക്കി​നുള്ള എണ്ണയുടെയും+ സുഗന്ധദ്രവ്യത്തിന്റെയും+ പതിവാ​യുള്ള ധാന്യ​യാ​ഗ​ത്തി​ന്റെ​യും അഭിഷേകതൈലത്തിന്റെയും+ മേൽനോ​ട്ടം വഹിക്കാ​നുള്ള ഉത്തരവാ​ദി​ത്വം. മുഴു​വി​ശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ​യും അതിലുള്ള എല്ലാത്തി​ന്റെ​യും, വിശു​ദ്ധ​സ്ഥ​ല​വും അതിന്റെ ഉപകര​ണ​ങ്ങ​ളും സഹിതം എല്ലാത്തി​ന്റെ​യും, മേൽനോ​ട്ടം വഹി​ക്കേ​ണ്ടത്‌ എലെയാ​സ​രാണ്‌.” 17  യഹോവ പിന്നെ മോശ​യോ​ടും അഹരോ​നോ​ടും പറഞ്ഞു: 18  “ലേവ്യ​രു​ടെ ഇടയിൽനി​ന്ന്‌ കൊഹാത്യകുടുംബങ്ങളുടെ+ ഗോത്രം ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ട​രുത്‌. 19  അവർ അതിവി​ശു​ദ്ധ​വ​സ്‌തു​ക്ക​ളു​ടെ അടുത്ത്‌ ചെല്ലു​മ്പോൾ മരിക്കാ​തെ ജീവി​ച്ചി​രി​ക്കാ​നാ​യി അവർക്കു​വേണ്ടി ഇങ്ങനെ ചെയ്യുക:+ അഹരോ​നും ആൺമക്ക​ളും അകത്ത്‌ ചെന്ന്‌ അവർ ഓരോ​രു​ത്ത​രും എന്തു സേവനം ചെയ്യണ​മെ​ന്നും എന്തെല്ലാം ചുമക്ക​ണ​മെ​ന്നും നിയമി​ച്ചു​കൊ​ടു​ക്കണം. 20  അവർ അകത്ത്‌ കടന്ന്‌ വിശു​ദ്ധ​വ​സ്‌തു​ക്കൾ ഒരു നോക്കു​പോ​ലും കാണരു​ത്‌. അല്ലാത്ത​പക്ഷം അവർ മരിക്കും.”+ 21  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു: 22  “പിതൃ​ഭ​വ​ന​മ​നു​സ​രി​ച്ചും കുടും​ബ​മ​നു​സ​രി​ച്ചും ഗർശോ​ന്റെ വംശജരുടെ+ കണക്കെ​ടു​ക്കണം. 23  സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തി​ലുള്ള, 30-നും 50-നും ഇടയിൽ പ്രായ​മുള്ള, എല്ലാവ​രെ​യും നീ എണ്ണണം. 24  ഗർശോന്യകുടുംബങ്ങൾക്കു പരിര​ക്ഷി​ക്കാ​നും ചുമക്കാ​നും നിയമി​ച്ചു​കൊ​ടു​ത്തത്‌ ഇവയാണ്‌:+ 25  വിശുദ്ധകൂടാരത്തിന്റെ കൂടാ​ര​ത്തു​ണി​കൾ,+ സാന്നി​ധ്യ​കൂ​ടാ​രം, അതിന്റെ ആവരണം, അതിനു മുകളി​ലുള്ള കടൽനാ​യ്‌ത്തോൽകൊ​ണ്ടുള്ള ആവരണം,+ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലുള്ള യവനിക,*+ 26  മുറ്റത്തിന്റെ മറശ്ശീ​ലകൾ,+ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ചുറ്റു​മുള്ള മുറ്റത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലെ യവനിക,*+ അവയുടെ കൂടാ​ര​ക്ക​യ​റു​കൾ, അവയുടെ ഉപകര​ണങ്ങൾ എന്നിങ്ങനെ അതിന്റെ ശുശ്രൂ​ഷ​യ്‌ക്ക്‌ ഉപയോ​ഗി​ക്കു​ന്ന​തെ​ല്ലാം അവർ ചുമക്കണം. ഇതാണ്‌ അവരുടെ നിയമനം. 27  ഗർശോന്യരുടെ+ എല്ലാ സേവന​ങ്ങൾക്കും ചുമത​ല​കൾക്കും മേൽനോ​ട്ടം വഹി​ക്കേ​ണ്ടത്‌ അഹരോ​നും ആൺമക്ക​ളും ആണ്‌. ഈ ചുമത​ല​ക​ളെ​ല്ലാം അവരുടെ ഉത്തരവാ​ദി​ത്വ​മാ​യി നീ അവർക്കു നിയമി​ച്ചു​കൊ​ടു​ക്കണം. 28  ഇതാണു സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ ഗർശോ​ന്യ​കു​ടും​ബങ്ങൾ അനുഷ്‌ഠി​ക്കേണ്ട സേവനം.+ പുരോ​ഹി​ത​നായ അഹരോ​ന്റെ മകൻ ഈഥാമാരിന്റെ+ നിർദേ​ശ​മ​നു​സ​രി​ച്ചാണ്‌ അവർ അവരുടെ ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കേ​ണ്ടത്‌. 29  “കുടും​ബ​വും പിതൃ​ഭ​വ​ന​വും അനുസ​രിച്ച്‌ മെരാരിയുടെ+ വംശജ​രു​ടെ പേരു​ക​ളും രേഖ​പ്പെ​ടു​ത്തണം. 30  സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തി​ലുള്ള, 30-നും 50-നും ഇടയിൽ പ്രായ​മുള്ള, എല്ലാവ​രെ​യും നീ എണ്ണണം. 31  സാന്നിധ്യകൂടാരത്തിലെ അവരുടെ സേവന​വു​മാ​യി ബന്ധപ്പെട്ട്‌ അവർ ചുമക്കേണ്ടതു+ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാ​മ്പ​ലു​കൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടു​കൾ,+ 32  മുറ്റത്തിനു ചുറ്റു​മുള്ള തൂണുകൾ,+ അവയുടെ ചുവടു​കൾ,+ അവയുടെ കൂടാ​ര​ക്കു​റ്റി​കൾ,+ അവയുടെ കൂടാ​ര​ക്ക​യ​റു​കൾ എന്നിവ സഹിതം അവയുടെ എല്ലാ സാമ​ഗ്രി​ക​ളു​മാണ്‌. അവയോ​ടു ബന്ധപ്പെട്ട എല്ലാ സേവന​ങ്ങ​ളും അവർ ചെയ്യണം. അവർ ചുമക്കേണ്ട സാമ​ഗ്രി​കൾ നീ അവർക്കു പേരനു​സ​രിച്ച്‌ നിയമി​ച്ചു​കൊ​ടു​ക്കണം. 33  പുരോഹിതനായ അഹരോ​ന്റെ മകൻ ഈഥാ​മാ​രി​ന്റെ നിർദേശമനുസരിച്ച്‌+ മെരാ​രി​യു​ടെ വംശജ​രു​ടെ കുടുംബങ്ങൾ+ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ സേവി​ക്കേ​ണ്ടത്‌ ഇങ്ങനെ​യാണ്‌.” 34  മോശയും അഹരോ​നും സമൂഹ​ത്തി​ലെ തലവന്മാരും+ ചേർന്ന്‌ കുടും​ബ​മ​നു​സ​രി​ച്ചും പിതൃ​ഭ​വ​ന​മ​നു​സ​രി​ച്ചും കൊഹാ​ത്യ​രു​ടെ ആൺമക്കളുടെ+ പേരുകൾ രേഖ​പ്പെ​ടു​ത്തി. 35  സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തി​ലുള്ള, 30-നും 50-നും ഇടയിൽ പ്രായ​മുള്ള, എല്ലാവ​രു​ടെ​യും പേര്‌ ചേർത്തു.+ 36  കുടുംബമനുസരിച്ച്‌ പേര്‌ രേഖ​പ്പെ​ടു​ത്തി​യവർ ആകെ 2,750.+ 37  സാന്നിധ്യകൂടാരത്തിൽ സേവി​ച്ചി​രുന്ന ഇത്രയും പേരാണു കൊഹാ​ത്യ​രു​ടെ കുടും​ബ​ങ്ങ​ളിൽനിന്ന്‌ പേര്‌ രേഖ​പ്പെ​ടു​ത്തി​യത്‌. യഹോവ മോശ​യി​ലൂ​ടെ നൽകിയ ആജ്ഞയനു​സ​രിച്ച്‌ മോശ​യും അഹരോ​നും അവരുടെ പേര്‌ ചേർത്തു.+ 38  അവർ കുടും​ബ​മ​നു​സ​രി​ച്ചും പിതൃ​ഭ​വ​ന​മ​നു​സ​രി​ച്ചും ഗർശോ​ന്റെ വംശജരുടെ+ പേരുകൾ രേഖ​പ്പെ​ടു​ത്തി. 39  സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തി​ലുള്ള, 30-നും 50-നും ഇടയിൽ പ്രായ​മുള്ള, എല്ലാവ​രു​ടെ​യും പേര്‌ ചേർത്തു. 40  കുടുംബമനുസരിച്ചും പിതൃ​ഭ​വ​ന​മ​നു​സ​രി​ച്ചും പേര്‌ രേഖ​പ്പെ​ടു​ത്തി​യവർ ആകെ 2,630.+ 41  സാന്നിധ്യകൂടാരത്തിൽ സേവി​ച്ചി​രുന്ന ഇവരെ​ല്ലാ​മാ​ണു രേഖയിൽ പേര്‌ ചേർത്ത ഗർശോ​ന്റെ വംശജ​രു​ടെ കുടും​ബങ്ങൾ. യഹോ​വ​യു​ടെ ആജ്ഞയനു​സ​രിച്ച്‌ മോശ​യും അഹരോ​നും അവരു​ടെ​യെ​ല്ലാം പേര്‌ രേഖ​പ്പെ​ടു​ത്തി.+ 42  അവർ കുടും​ബ​മ​നു​സ​രി​ച്ചും പിതൃ​ഭ​വ​ന​മ​നു​സ​രി​ച്ചും മെരാ​രി​യു​ടെ വംശജ​രു​ടെ പേരുകൾ രേഖ​പ്പെ​ടു​ത്തി. 43  സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തി​ലുള്ള, 30-നും 50-നും ഇടയിൽ പ്രായ​മുള്ള, എല്ലാവ​രു​ടെ​യും പേര്‌ ചേർത്തു.+ 44  കുടുംബമനുസരിച്ച്‌ പേര്‌ രേഖ​പ്പെ​ടു​ത്തി​യവർ ആകെ 3,200.+ 45  ഇവരെല്ലാമാണു രേഖയിൽ പേര്‌ ചേർത്ത മെരാ​രി​യു​ടെ വംശജ​രു​ടെ കുടും​ബങ്ങൾ. യഹോവ മോശ​യി​ലൂ​ടെ നൽകിയ ആജ്ഞയനു​സ​രിച്ച്‌ മോശ​യും അഹരോ​നും ഇവരു​ടെ​യെ​ല്ലാം പേര്‌ രേഖ​പ്പെ​ടു​ത്തി.+ 46  മോശയും അഹരോ​നും ഇസ്രാ​യേ​ലി​ലെ തലവന്മാ​രും ചേർന്ന്‌, കുടും​ബ​മ​നു​സ​രി​ച്ചും പിതൃ​ഭ​വ​ന​മ​നു​സ​രി​ച്ചും ഈ ലേവ്യ​രു​ടെ​യെ​ല്ലാം പേരുകൾ രേഖ​പ്പെ​ടു​ത്തി. 47  അവർ 30-നും 50-നും ഇടയിൽ പ്രായ​മു​ള്ള​വ​രാ​യി​രു​ന്നു. സാന്നി​ധ്യ​കൂ​ടാ​ര​വു​മാ​യി ബന്ധപ്പെട്ട സേവന​ങ്ങ​ളും ചുമത​ല​ക​ളും നിർവ​ഹി​ക്കുക എന്നതാ​യി​രു​ന്നു അവരു​ടെ​യെ​ല്ലാം നിയമനം.+ 48  രേഖയിൽ പേര്‌ ചേർത്തവർ ആകെ 8,580.+ 49  യഹോവ മോശ​യി​ലൂ​ടെ നൽകിയ ആജ്ഞയനു​സ​രിച്ച്‌ ഓരോ​രു​ത്ത​രെ​യും അവരുടെ നിയമി​ത​സേ​വ​ന​വും ചുമത​ല​യും അനുസ​രിച്ച്‌ പേര്‌ ചേർത്തു. യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ അവരുടെ പേര്‌ ചേർത്തു.

അടിക്കുറിപ്പുകള്‍

അഥവാ “കൊഴു​പ്പുള്ള ചാരം.” അതായത്‌, ബലിമൃ​ഗ​ങ്ങ​ളു​ടെ കൊഴു​പ്പിൽ കുതിർന്ന ചാരം.
അക്ഷ. “ചുമട്‌.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം