സംഖ്യ 28:1-31

28  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു:  “ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ കല്‌പി​ക്കുക: ‘എന്റെ യാഗം, അതായത്‌ എന്റെ അപ്പം, അർപ്പി​ക്കു​ന്ന​തിൽ നിങ്ങൾ വീഴ്‌ച വരുത്ത​രുത്‌. എന്നെ പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അഗ്നിയി​ലുള്ള എന്റെ യാഗങ്ങൾ നിശ്ചി​ത​സ​മ​യ​ത്തു​തന്നെ നിങ്ങൾ അർപ്പി​ക്കണം.’+  “അവരോ​ട്‌ ഇങ്ങനെ പറയുക: ‘നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കേണ്ട അഗ്നിയി​ലുള്ള യാഗം ഇതാണ്‌: ദിവസ​വും പതിവു​ദ​ഹ​ന​യാ​ഗ​മാ​യി ഒരു വയസ്സുള്ള, ന്യൂന​ത​യി​ല്ലാത്ത രണ്ട്‌ ആൺചെ​മ്മ​രി​യാ​ടു​കൾ.+  ഒരു ചെമ്മരി​യാ​ടി​നെ രാവി​ലെ​യും മറ്റേതി​നെ സന്ധ്യാസമയത്തും* അർപ്പി​ക്കണം.+  ഓരോന്നിനോടുമൊപ്പം ധാന്യ​യാ​ഗ​മാ​യി ഒരു ഏഫായുടെ* പത്തി​ലൊ​ന്നു നേർത്ത ധാന്യ​പ്പൊ​ടി, ഒരു ഹീന്റെ* നാലി​ലൊന്ന്‌ ഇടി​ച്ചെ​ടുത്ത എണ്ണ ചേർത്ത്‌ അർപ്പി​ക്കണം.+  ഇതാണു സീനായ്‌ പർവത​ത്തിൽവെച്ച്‌ ഏർപ്പെ​ടു​ത്തിയ, യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അഗ്നിയിൽ അർപ്പി​ക്കുന്ന പതിവു​ദ​ഹ​ന​യാ​ഗം.+  അതോടൊപ്പം ഓരോ ചെമ്മരി​യാ​ട്ടിൻകു​ട്ടി​യു​ടെ​യും​കൂ​ടെ ഒരു ഹീന്റെ നാലി​ലൊന്ന്‌ അളവിൽ അതിന്റെ പാനീ​യ​യാ​ഗ​വും അർപ്പി​ക്കണം.+ ആ ലഹരി​പാ​നീ​യം യഹോ​വ​യ്‌ക്കുള്ള പാനീ​യ​യാ​ഗ​മാ​യി വിശു​ദ്ധ​സ്ഥ​ലത്ത്‌ ഒഴിക്കണം.  മറ്റേ ചെമ്മരി​യാ​ട്ടിൻകു​ട്ടി​യെ നിങ്ങൾ സന്ധ്യാസമയത്ത്‌* അർപ്പി​ക്കണം. രാവിലെ അർപ്പി​ച്ച​തു​പോ​ലുള്ള ധാന്യ​യാ​ഗ​ത്തോ​ടും അതേ പാനീ​യ​യാ​ഗ​ത്തോ​ടും ഒപ്പം യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അഗ്നിയി​ലുള്ള യാഗം എന്ന നിലയിൽ അതിനെ അർപ്പി​ക്കണം.+  “‘ശബത്തുദിവസം+ ഒരു വയസ്സുള്ള, ന്യൂന​ത​യി​ല്ലാത്ത രണ്ട്‌ ആൺചെ​മ്മ​രി​യാ​ടു​കളെ അർപ്പി​ക്കുക. എന്നാൽ അതോ​ടൊ​പ്പം ധാന്യ​യാ​ഗ​മാ​യി ഒരു ഏഫായു​ടെ പത്തിൽ രണ്ട്‌ അളവ്‌ നേർത്ത ധാന്യ​പ്പൊ​ടി എണ്ണ ചേർത്ത്‌ അർപ്പി​ക്കണം. അതിന്റെ പാനീ​യ​യാ​ഗ​വും അർപ്പി​ക്കണം. 10  ഇതാണു ശബത്തു​ദി​വ​സത്തെ ദഹനയാ​ഗം. പതിവു​ദ​ഹ​ന​യാ​ഗ​ത്തോ​ടും അതിന്റെ പാനീ​യ​യാ​ഗ​ത്തോ​ടും കൂടെ ഇത്‌ അർപ്പി​ക്കണം.+ 11  “‘ഓരോ മാസത്തിന്റെയും* ആരംഭ​ത്തിൽ നിങ്ങൾ യഹോ​വ​യ്‌ക്കു ദഹനയാ​ഗ​മാ​യി അർപ്പി​ക്കേ​ണ്ടത്‌: രണ്ടു കാളക്കു​ട്ടി, ഒരു ആൺചെ​മ്മ​രി​യാട്‌, ഒരു വയസ്സുള്ള ന്യൂന​ത​യി​ല്ലാത്ത ഏഴ്‌ ആൺചെ​മ്മ​രി​യാട്‌.+ 12  ഓരോ കാളക്കു​ട്ടി​യോ​ടും​കൂ​ടെ ഒരു ഏഫായു​ടെ പത്തിൽ മൂന്ന്‌ അളവ്‌ നേർത്ത ധാന്യ​പ്പൊ​ടി​യിൽ എണ്ണ ചേർത്ത്‌ തയ്യാറാ​ക്കിയ ധാന്യയാഗവും+ ആൺചെമ്മരിയാടിനോടുകൂടെ+ ഒരു ഏഫായു​ടെ പത്തിൽ രണ്ട്‌ അളവ്‌ നേർത്ത ധാന്യ​പ്പൊ​ടി​യിൽ എണ്ണ ചേർത്ത്‌ തയ്യാറാ​ക്കിയ ധാന്യ​യാ​ഗ​വും 13  ഓരോ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യോ​ടും​കൂ​ടെ ഒരു ഏഫായു​ടെ പത്തി​ലൊന്ന്‌ നേർത്ത ധാന്യ​പ്പൊ​ടി​യിൽ എണ്ണ ചേർത്ത്‌ തയ്യാറാ​ക്കിയ ധാന്യ​യാ​ഗ​വും ദഹനയാ​ഗ​മാ​യി, പ്രസാ​ദ​ക​ര​മായ ഒരു സുഗന്ധ​മാ​യി,+ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള ഒരു യാഗമാ​യി, അർപ്പി​ക്കണം. 14  അവയുടെ പാനീ​യ​യാ​ഗം ഒരു കാളയ്‌ക്ക്‌ അര ഹീൻ വീഞ്ഞും+ ആൺചെ​മ്മ​രി​യാ​ടിന്‌ ഒരു ഹീന്റെ മൂന്നി​ലൊ​ന്നു വീഞ്ഞും+ ഒരു ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​ക്കു കാൽ ഹീൻ വീഞ്ഞും ആയിരി​ക്കണം.+ ഇതാണു വർഷത്തി​ലു​ട​നീ​ളം മാസം​തോ​റും അർപ്പി​ക്കേണ്ട ദഹനയാ​ഗം. 15  പതിവുദഹനയാഗത്തിനും അതിന്റെ പാനീ​യ​യാ​ഗ​ത്തി​നും പുറമേ ഒരു കോലാ​ട്ടിൻകു​ട്ടി​യെ യഹോ​വ​യ്‌ക്കു പാപയാ​ഗ​മാ​യും അർപ്പി​ക്കണം. 16  “‘ഒന്നാം മാസം 14-ാം ദിവസം യഹോ​വ​യു​ടെ പെസഹ​യാ​യി​രി​ക്കും.+ 17  ആ മാസം 15-ാം ദിവസം ഒരു ഉത്സവം ആചരി​ക്കണം. നിങ്ങൾ ഏഴു ദിവസം പുളി​പ്പി​ല്ലാത്ത അപ്പം തിന്നണം.+ 18  ഒന്നാം ദിവസം ഒരു വിശു​ദ്ധ​സ​മ്മേ​ള​ന​മു​ണ്ടാ​യി​രി​ക്കും; നിങ്ങൾ കഠിനാ​ധ്വാ​ന​മൊ​ന്നും ചെയ്യരു​ത്‌. 19  നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള ഒരു ദഹനയാ​ഗ​മാ​യി രണ്ടു കാളക്കു​ട്ടി​യെ​യും ഒരു ആൺചെ​മ്മ​രി​യാ​ടി​നെ​യും ഒരു വയസ്സുള്ള ഏഴ്‌ ആൺചെ​മ്മ​രി​യാ​ടി​നെ​യും അർപ്പി​ക്കണം. മൃഗങ്ങ​ളെ​ല്ലാം ന്യൂന​ത​യി​ല്ലാ​ത്ത​താ​യി​രി​ക്കണം.+ 20  അവയെ നേർത്ത ധാന്യ​പ്പൊ​ടി​കൊ​ണ്ടുള്ള അവയുടെ ധാന്യ​യാ​ഗ​ങ്ങ​ളോ​ടൊ​പ്പം എണ്ണ ചേർത്ത്‌ അർപ്പി​ക്കണം.+ ഒരു കാളയ്‌ക്ക്‌ ഒരു ഏഫായു​ടെ പത്തിൽ മൂന്ന്‌ അളവ്‌ ധാന്യ​പ്പൊ​ടി​യും ആൺചെ​മ്മ​രി​യാ​ടി​നു പത്തിൽ രണ്ട്‌ അളവ്‌ ധാന്യ​പ്പൊ​ടി​യും ആണ്‌ കൊണ്ടു​വ​രേ​ണ്ടത്‌. 21  ഏഴ്‌ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​ക​ളിൽ ഓരോ​ന്നി​നോ​ടും​കൂ​ടെ ഒരു ഏഫായു​ടെ പത്തി​ലൊന്ന്‌ അളവ്‌ ധാന്യ​പ്പൊ​ടി​യും അർപ്പി​ക്കണം. 22  മാത്രമല്ല നിങ്ങൾക്കു പാപപ​രി​ഹാ​രം വരുത്താ​നാ​യി ഒരു കോലാ​ടി​നെ പാപയാ​ഗ​മാ​യും അർപ്പി​ക്കണം. 23  പതിവുദഹനയാഗമായി രാവിലെ അർപ്പി​ക്കുന്ന ദഹനയാ​ഗ​ത്തി​നു പുറമേ ഇവയും നിങ്ങൾ അർപ്പി​ക്കണം. 24  ഇതേ വിധത്തിൽ ഏഴു ദിവസ​വും നിങ്ങൾ ഇവ ആഹാര​മാ​യി അർപ്പി​ക്കണം. അഗ്നിയി​ലുള്ള യാഗമാ​യി, യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി, നിങ്ങൾ ഇവ അർപ്പി​ക്കണം. പതിവു​ദ​ഹ​ന​യാ​ഗ​ത്തോ​ടും അതിന്റെ പാനീ​യ​യാ​ഗ​ത്തോ​ടും കൂടെ ഇത്‌ അർപ്പി​ക്കണം. 25  ഏഴാം ദിവസം നിങ്ങൾ ഒരു വിശു​ദ്ധ​സ​മ്മേ​ളനം നടത്തണം;+ ഒരുത​ര​ത്തി​ലുള്ള കഠിനാ​ധ്വാ​ന​വും നിങ്ങൾ ചെയ്യരു​ത്‌.+ 26  “‘ആദ്യവി​ള​ക​ളു​ടെ ദിവസം+ നിങ്ങൾ യഹോ​വ​യ്‌ക്കു പുതു​ധാ​ന്യം യാഗമാ​യി അർപ്പി​ക്കു​മ്പോൾ,+ അതായത്‌ നിങ്ങളു​ടെ വാരോ​ത്സ​വ​ത്തിൽ, നിങ്ങൾ ഒരു വിശു​ദ്ധ​സ​മ്മേ​ളനം നടത്തണം;+ ഒരുത​ര​ത്തി​ലുള്ള കഠിനാ​ധ്വാ​ന​വും നിങ്ങൾ ചെയ്യരു​ത്‌.+ 27  യഹോവയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​കുന്ന ദഹനയാ​ഗം എന്ന നിലയിൽ രണ്ടു കാളക്കു​ട്ടി​യെ​യും ഒരു ആൺചെ​മ്മ​രി​യാ​ടി​നെ​യും ഒരു വയസ്സുള്ള ഏഴ്‌ ആൺചെ​മ്മ​രി​യാ​ടി​നെ​യും നിങ്ങൾ അർപ്പി​ക്കണം.+ 28  അവയുടെ ധാന്യ​യാ​ഗ​മാ​യി, ഓരോ കാളക്കു​ട്ടി​യോ​ടും​കൂ​ടെ ഒരു ഏഫായു​ടെ പത്തിൽ മൂന്നും ആൺചെ​മ്മ​രി​യാ​ടി​നോ​ടു​കൂ​ടെ ഒരു ഏഫായു​ടെ പത്തിൽ രണ്ടും 29  ഏഴ്‌ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​ക​ളിൽ ഓരോ​ന്നി​നോ​ടും​കൂ​ടെ ഒരു ഏഫായു​ടെ പത്തി​ലൊ​ന്നും, നേർത്ത ധാന്യ​പ്പൊ​ടി എണ്ണ ചേർത്ത്‌ അർപ്പി​ക്കണം. 30  കൂടാതെ, നിങ്ങൾക്കു പാപപ​രി​ഹാ​രം വരുത്താ​നാ​യി ഒരു കോലാ​ട്ടിൻകു​ട്ടി​യെ​യും അർപ്പി​ക്കണം.+ 31  പതിവുദഹനയാഗത്തിനും അതിന്റെ ധാന്യ​യാ​ഗ​ത്തി​നും പുറമേ നിങ്ങൾ ഇവയും അർപ്പി​ക്കണം. മൃഗങ്ങൾ ന്യൂന​ത​യി​ല്ലാ​ത്ത​താ​യി​രി​ക്കണം.+ നിങ്ങൾ അവയുടെ പാനീ​യ​യാ​ഗ​ങ്ങ​ളും അർപ്പി​ക്കണം.

അടിക്കുറിപ്പുകള്‍

അഥവാ “എനിക്കു പ്രീതി​ക​ര​മായ; എന്റെ മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “എന്നെ ശാന്തമാ​ക്കുന്ന.”
അക്ഷ. “രണ്ടു സന്ധ്യകൾക്കി​ട​യി​ലും.”
ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
ഒരു ഹീൻ = 3.67 ലി. അനു. ബി14 കാണുക.
അക്ഷ. “രണ്ടു സന്ധ്യകൾക്കി​ട​യിൽ.”
അക്ഷ. “നിങ്ങളു​ടെ മാസങ്ങ​ളു​ടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം