സംഖ്യ 27:1-23

27  പിന്നീട്‌ യോ​സേ​ഫി​ന്റെ മകനായ മനശ്ശെ​യു​ടെ കുടും​ബ​ത്തിൽപ്പെട്ട, മനശ്ശെ​യു​ടെ മകനായ മാഖീ​രി​ന്റെ മകനായ ഗിലെ​യാ​ദി​ന്റെ മകനായ ഹേഫെ​രി​ന്റെ മകനായ സെലോ​ഫ​ഹാ​ദി​ന്റെ പെൺമക്കൾ+ വന്നു. മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ എന്നിങ്ങ​നെ​യാ​യി​രു​ന്നു അവരുടെ പേരുകൾ.  അവർ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽവെച്ച്‌ മോശ​യു​ടെ​യും പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ​യും തലവന്മാരുടെയും+ മുഴുവൻ സമൂഹ​ത്തി​ന്റെ​യും മുമ്പാകെ നിന്ന്‌ ഇങ്ങനെ പറഞ്ഞു:  “ഞങ്ങളുടെ അപ്പൻ വിജന​ഭൂ​മി​യിൽവെച്ച്‌ മരിച്ചു​പോ​യി. എന്നാൽ അദ്ദേഹം കോരഹിനോടൊപ്പം+ യഹോ​വ​യ്‌ക്കെ​തി​രെ സംഘം ചേർന്ന​വ​രു​ടെ കൂട്ടത്തിൽപ്പെ​ട്ട​യാ​ളാ​യി​രു​ന്നില്ല, സ്വന്തം പാപം കാരണ​മാ​ണു ഞങ്ങളുടെ അപ്പൻ മരിച്ചത്‌. അപ്പന്‌ ആൺമക്കൾ ആരുമില്ല.  ആൺമക്കളില്ലാത്തതുകൊണ്ട്‌ ഞങ്ങളുടെ അപ്പന്റെ പേര്‌ അദ്ദേഹ​ത്തി​ന്റെ കുടും​ബ​ത്തിൽനിന്ന്‌ മാഞ്ഞു​പോ​കു​ന്നത്‌ എന്തിനാ​ണ്‌? ഞങ്ങളുടെ അപ്പന്റെ സഹോ​ദ​ര​ന്മാർക്കി​ട​യിൽ ഞങ്ങൾക്ക്‌ ഒരു അവകാശം തന്നാലും.”  മോശ അവരുടെ കാര്യം യഹോ​വ​യു​ടെ മുമ്പാകെ ഉണർത്തി​ച്ചു.+  അപ്പോൾ യഹോവ മോശ​യോ​ടു പറഞ്ഞു:  “സെലോ​ഫ​ഹാ​ദി​ന്റെ പെൺമക്കൾ പറഞ്ഞതു ശരിയാ​ണ്‌. അവർക്ക്‌ അവരുടെ അപ്പന്റെ സ്വത്ത്‌ അവന്റെ സഹോ​ദ​ര​ന്മാർക്കി​ട​യിൽ അവകാ​ശ​മാ​യി നൽകു​ക​തന്നെ വേണം, അവരുടെ അപ്പന്റെ അവകാശം നീ അവർക്കു കൈമാ​റണം.+  മാത്രമല്ല, ഇസ്രാ​യേ​ല്യ​രോ​ടു നീ ഇങ്ങനെ പറയു​ക​യും വേണം: ‘ഒരാൾ ആൺമക്ക​ളി​ല്ലാ​തെ മരിച്ചാൽ നിങ്ങൾ അയാളു​ടെ അവകാശം അയാളു​ടെ മകൾക്കു കൊടു​ക്കണം.  അയാൾക്കു പെൺമ​ക്ക​ളി​ല്ലെ​ങ്കിൽ അയാളു​ടെ അവകാശം അയാളു​ടെ സഹോ​ദ​ര​ന്മാർക്കു നൽകണം. 10  അയാൾക്കു സഹോ​ദ​ര​ന്മാ​രു​മി​ല്ലെ​ങ്കിൽ അയാളു​ടെ അവകാശം അയാളു​ടെ അപ്പന്റെ സഹോ​ദ​ര​ന്മാർക്കു കൈമാ​റണം. 11  അയാളുടെ അപ്പനു സഹോ​ദ​ര​ന്മാ​രി​ല്ലെ​ങ്കിൽ അവകാശം അയാളു​ടെ കുടും​ബ​ത്തിൽ ഏറ്റവും അടുത്ത രക്തബന്ധ​ത്തി​ലു​ള്ള​വനു കൊടു​ക്കണം, അയാൾ ആ സ്വത്ത്‌ ഏറ്റെടു​ക്കും. യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ, ഈ ന്യായ​ത്തീർപ്പ്‌ ഇസ്രാ​യേ​ല്യർക്ക്‌ ഒരു നിയമ​മാ​യി​രി​ക്കും.’” 12  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു: “അബാരീം പ്രദേ​ശത്തെ ഈ മലയിലേക്കു+ കയറി​ച്ചെന്ന്‌ ഞാൻ ഇസ്രാ​യേ​ല്യർക്കു കൊടു​ക്കാൻപോ​കുന്ന ദേശം കണ്ടു​കൊ​ള്ളുക.+ 13  അതു കണ്ടശേഷം, നിന്റെ സഹോ​ദ​ര​നായ അഹരോനെപ്പോലെ+ നീയും നിന്റെ ജനത്തോ​ടു ചേരും.*+ 14  കാരണം സീൻ വിജന​ഭൂ​മി​യിൽ ഇസ്രാ​യേൽസ​മൂ​ഹം എന്നോടു കലഹി​ച്ച​പ്പോൾ വെള്ളത്തി​ന്‌ അരി​കെ​വെച്ച്‌ അവർക്കു മുമ്പാകെ എന്നെ വിശു​ദ്ധീ​ക​രി​ക്കാ​നുള്ള എന്റെ ആജ്ഞ നിങ്ങൾ ധിക്കരി​ച്ചു, നിങ്ങൾ മത്സരിച്ചു.+ (ഇതാണു സീൻ+ വിജന​ഭൂ​മി​യി​ലെ കാദേശിലുള്ള+ മെരീ​ബ​നീ​രു​റവ്‌.)”+ 15  അപ്പോൾ മോശ യഹോ​വ​യോ​ടു പറഞ്ഞു: 16  “എല്ലാവ​രു​ടെ​യും ജീവന്റെ* ദൈവ​മായ യഹോവേ, ഈ സമൂഹ​ത്തി​നു മേൽ ഒരു പുരു​ഷനെ നിയമി​ക്കേ​ണമേ. 17  യഹോവയുടെ സമൂഹം ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ​യാ​കാ​തി​രി​ക്കാൻ അയാൾ അവരെ നയിച്ചു​കൊണ്ട്‌ അവർക്കു മുമ്പേ പോകു​ക​യും അവർക്കു മുമ്പേ വരുക​യും അവരെ കൊണ്ടു​പോ​കു​ക​യും കൊണ്ടു​വ​രു​ക​യും ചെയ്യട്ടെ.” 18  യഹോവ മോശ​യോ​ടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീ​ര്യ​മു​ള്ള​വ​നാണ്‌. അവനെ വിളിച്ച്‌ അവന്റെ മേൽ നിന്റെ കൈ വെക്കുക.+ 19  അവനെ പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ​യും മുഴുവൻ സമൂഹ​ത്തി​ന്റെ​യും മുന്നിൽ നിറുത്തി അവർ കാൺകെ+ അവനെ നിയോ​ഗി​ക്കുക. 20  ഇസ്രായേൽസമൂഹം മുഴുവൻ അവൻ പറയു​ന്നത്‌ അനുസരിക്കാനായി+ നീ നിന്റെ അധികാരത്തിൽ* കുറച്ച്‌ അവനു കൊടു​ക്കണം.+ 21  അവൻ പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ മുന്നിൽ ചെല്ലു​ക​യും എലെയാ​സർ അവനു​വേണ്ടി ഊറീം+ ഉപയോ​ഗിച്ച്‌ യഹോ​വ​യു​ടെ തീരു​മാ​നം ചോദി​ക്കു​ക​യും വേണം. അവന്റെ ആജ്ഞപ്ര​കാ​രം അവനും അവനോ​ടൊ​പ്പ​മുള്ള എല്ലാ ഇസ്രാ​യേ​ല്യ​രും സമൂഹം മുഴു​വ​നും പുറ​പ്പെ​ടും; അവന്റെ ആജ്ഞപ്ര​കാ​രം അവരെ​ല്ലാം മടങ്ങി​വ​രും.” 22  യഹോവ തന്നോടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ മോശ ചെയ്‌തു. മോശ യോശു​വയെ വിളിച്ച്‌ പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ​യും സമൂഹ​ത്തി​ന്റെ​യും മുന്നിൽ നിറുത്തി; 23  യോശുവയുടെ മേൽ കൈകൾ വെച്ച്‌ യോശു​വയെ നിയമി​ച്ചു.+ മോശ​യി​ലൂ​ടെ യഹോവ പറഞ്ഞതു​പോ​ലെ​തന്നെ മോശ ചെയ്‌തു.+

അടിക്കുറിപ്പുകള്‍

മരണത്തെ കുറി​ക്കുന്ന കാവ്യ​ഭാഷ.
അഥവാ “ആത്മാവി​ന്റെ.”
അഥവാ “മഹത്ത്വ​ത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം