സംഖ്യ 16:1-50

16  പിന്നീട്‌ ലേവി​യു​ടെ മകനായ+ കൊഹാ​ത്തി​ന്റെ മകനായ+ യിസ്‌ഹാ​രി​ന്റെ മകൻ+ കോരഹ്‌,+ രൂബേന്റെ വംശത്തിൽപ്പെട്ട എലിയാ​ബി​ന്റെ മക്കളായ+ ദാഥാൻ, അബീരാം എന്നിവ​രോ​ടും രൂബേന്റെ+ വംശത്തിൽപ്പെട്ട പേലെ​ത്തി​ന്റെ മകൻ ഓനോ​ടും കൂടെ ചേർന്ന്‌,  സമൂഹത്തിലെ തലവന്മാ​രും സഭയിലെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും പ്രധാ​നി​ക​ളും ആയ 250 ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാ​രോ​ടൊ​പ്പം മോശ​യ്‌ക്കെ​തി​രെ സംഘടി​ച്ചു.  അവർ മോശ​യ്‌ക്കും അഹരോ​നും എതിരെ ഒന്നിച്ചുകൂടി+ അവരോ​ടു പറഞ്ഞു: “ഞങ്ങൾക്കു നിങ്ങ​ളെ​ക്കൊണ്ട്‌ മതിയാ​യി. സമൂഹ​ത്തി​ലുള്ള എല്ലാവ​രും വിശു​ദ്ധ​രാണ്‌.+ യഹോവ അവരുടെ മധ്യേ​യുണ്ട്‌.+ പിന്നെ നിങ്ങൾ എന്തിനാ​ണ്‌ യഹോ​വ​യു​ടെ സഭയ്‌ക്കു മീതെ നിങ്ങ​ളെ​ത്തന്നെ ഉയർത്തു​ന്നത്‌?”  ഇതു കേട്ട ഉടനെ മോശ കമിഴ്‌ന്നു​വീ​ണു.  പിന്നെ മോശ കോര​ഹി​നോ​ടും അയാളു​ടെ എല്ലാ കൂട്ടാ​ളി​ക​ളോ​ടും പറഞ്ഞു: “തനിക്കു​ള്ളവൻ ആരെന്നും+ വിശുദ്ധൻ ആരെന്നും തന്നെ സമീപി​ക്കേ​ണ്ടത്‌ ആരെന്നും രാവിലെ യഹോവ വെളി​പ്പെ​ടു​ത്തും.+ ദൈവം തിരഞ്ഞെടുക്കുന്നയാൾ+ ദൈവത്തെ സമീപി​ക്കും.  കോരഹേ, താങ്കളും താങ്കളു​ടെ കൂട്ടാളികളും+ ഇങ്ങനെ ചെയ്യുക: നിങ്ങൾ കനൽപ്പാ​ത്രം എടുത്ത്‌+  നാളെ യഹോ​വ​യു​ടെ മുന്നിൽവെച്ച്‌ അതിൽ തീ ഇട്ട്‌ അതിനു മേൽ സുഗന്ധ​ക്കൂട്ട്‌ ഇടുക. യഹോവ ആരെ തിരഞ്ഞെടുക്കുന്നോ+ അയാളാ​ണു വിശുദ്ധൻ. ലേവി​പു​ത്ര​ന്മാ​രേ,+ നിങ്ങൾ അതിരു​ക​ട​ന്നി​രി​ക്കു​ന്നു!”  പിന്നെ മോശ കോര​ഹി​നോ​ടു പറഞ്ഞു: “ലേവി​പു​ത്ര​ന്മാ​രേ, ഇതു കേൾക്കുക.  ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രാ​യേൽസ​മൂ​ഹ​ത്തിൽനിന്ന്‌ വേർതിരിച്ചിരിക്കുന്നതും+ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ക്കാ​നാ​യി ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലാൻ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തും സമൂഹത്തെ ശുശ്രൂ​ഷി​ക്കാ​നാ​യി അവരുടെ മുമ്പാകെ നിൽക്കാൻ പദവി നൽകിയിരിക്കുന്നതും+ നിസ്സാ​ര​കാ​ര്യ​മാ​ണെ​ന്നാ​ണോ നിങ്ങൾ കരുതു​ന്നത്‌? 10  താങ്കളെ ലേവി​പു​ത്ര​ന്മാ​രായ താങ്കളു​ടെ സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ദൈവം തന്റെ അടുത്ത്‌ കൊണ്ടു​വ​ന്നി​രി​ക്കു​ന്നതു ചെറിയ കാര്യ​മാ​ണോ? പക്ഷേ ഇപ്പോൾ നിങ്ങൾ പൗരോ​ഹി​ത്യ​വും​കൂ​ടെ സ്വന്തമാ​ക്കാൻ ശ്രമി​ക്കു​ന്നു!+ 11  അതുകൊണ്ട്‌ യഹോ​വ​യ്‌ക്കെ​തി​രെ​യാ​ണു താങ്കളും താങ്കളെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രും സംഘടി​ച്ചി​രി​ക്കു​ന്നത്‌. നിങ്ങൾ അഹരോ​ന്‌ എതിരെ പിറു​പി​റു​ക്കാൻ അഹരോൻ ആരാണ്‌?”+ 12  പിന്നീട്‌ എലിയാ​ബി​ന്റെ മക്കളായ ദാഥാ​നെ​യും അബീരാമിനെയും+ വിളി​ക്കാൻ മോശ ആളയച്ചു. എന്നാൽ അവർ പറഞ്ഞു: “ഞങ്ങൾ വരില്ല! 13  പാലും തേനും ഒഴുകുന്ന ഒരു ദേശത്തു​നിന്ന്‌ ഈ മരുഭൂമിയിൽ* ചത്തൊ​ടു​ങ്ങാ​നാ​യി ഞങ്ങളെ കൊണ്ടുവന്നതും+ പോരാ​ഞ്ഞിട്ട്‌, നിനക്കു ഞങ്ങളെ അടക്കി​ഭ​രി​ക്കു​ക​യും വേണോ? 14  ഇതുവരെ പാലും തേനും ഒഴുകുന്ന ഒരു ദേശ​ത്തേ​ക്കും നീ ഞങ്ങളെ കൊണ്ടു​വ​ന്നി​ട്ടില്ല;+ നിലങ്ങ​ളും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും അവകാ​ശ​മാ​യി തന്നിട്ടു​മില്ല. നീ ആ മനുഷ്യ​രു​ടെ കണ്ണുകൾ ചൂഴ്‌ന്നെ​ടു​ക്കു​മോ? ഇല്ല, ഞങ്ങൾ വരില്ല!” 15  അപ്പോൾ മോശ വല്ലാതെ കോപി​ച്ചു. മോശ യഹോ​വ​യോ​ടു പറഞ്ഞു: “അവരുടെ ധാന്യ​യാ​ഗ​ങ്ങ​ളിൽ കടാക്ഷി​ക്ക​രു​തേ. അവരുടെ ഒരു കഴുത​യെ​പ്പോ​ലും ഞാൻ എടുത്തി​ട്ടില്ല, അവരിൽ ആരെയും ദ്രോ​ഹി​ച്ചി​ട്ടു​മില്ല.”+ 16  പിന്നെ മോശ കോര​ഹി​നോ​ടു പറഞ്ഞു: “താങ്കളും താങ്കളു​ടെ പക്ഷത്തുള്ള എല്ലാവ​രും നാളെ യഹോ​വ​യു​ടെ മുമ്പാകെ സന്നിഹി​ത​രാ​കണം. താങ്കളും അവരും അഹരോ​നും അവി​ടെ​യു​ണ്ടാ​യി​രി​ക്കണം. 17  ഓരോരുത്തരും അവരവ​രു​ടെ കനൽപ്പാ​ത്രം എടുത്ത്‌ അതിൽ സുഗന്ധ​ക്കൂട്ട്‌ ഇടുക. അവർ ഓരോ​രു​ത്ത​രും സ്വന്തം കനൽപ്പാ​ത്രം—ആകെ 250 കനൽപ്പാ​ത്രം—യഹോ​വ​യു​ടെ മുമ്പാകെ കൊണ്ടു​വ​രണം. കൂടാതെ താങ്കളും അഹരോ​നും കനൽപ്പാ​ത്ര​വു​മാ​യി വരണം.” 18  അങ്ങനെ അവർ ഓരോ​രു​ത്ത​രും അവരവ​രു​ടെ കനൽപ്പാ​ത്രം എടുത്ത്‌ അതിൽ തീയും സുഗന്ധ​ക്കൂ​ട്ടും ഇട്ട്‌ മോശ​യോ​ടും അഹരോ​നോ​ടും ഒപ്പം സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ നിന്നു. 19  കോരഹ്‌ തന്റെ പക്ഷത്തു​ള്ള​വരെ അവർക്കെ​തി​രെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ കൂട്ടിവരുത്തിയപ്പോൾ+ യഹോ​വ​യു​ടെ തേജസ്സു സമൂഹ​ത്തി​നു മുഴുവൻ പ്രത്യ​ക്ഷ​മാ​യി.+ 20  അപ്പോൾ യഹോവ മോശ​യോ​ടും അഹരോ​നോ​ടും പറഞ്ഞു: 21  “നിങ്ങൾ ഈ കൂട്ടത്തിൽനി​ന്ന്‌ മാറി നിൽക്കുക! ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ ഇല്ലാതാ​ക്കാൻപോ​കു​ക​യാണ്‌!”+ 22  അപ്പോൾ അവർ കമിഴ്‌ന്നു​വീണ്‌ ഇങ്ങനെ അപേക്ഷി​ച്ചു: “ദൈവമേ, എല്ലാവ​രു​ടെ​യും ജീവന്റെ+ ഉടയവ​നായ ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്‌ത​തിന്‌ അങ്ങ്‌ സമൂഹ​ത്തോ​ടു മുഴുവൻ കോപി​ക്കു​മോ?”+ 23  അപ്പോൾ യഹോവ മോശ​യോ​ടു പറഞ്ഞു: 24  “‘കോരഹ്‌, ദാഥാൻ, അബീരാം+ എന്നിവ​രു​ടെ കൂടാ​ര​ത്തി​ന്റെ പരിസ​ര​ത്തു​നിന്ന്‌ മാറി​പ്പോ​കുക!’ എന്നു ജനത്തോ​ടു പറയുക.” 25  പിന്നെ മോശ എഴു​ന്നേറ്റ്‌ ദാഥാ​ന്റെ​യും അബീരാ​മി​ന്റെ​യും അടു​ത്തേക്കു ചെന്നു; ഇസ്രായേൽമൂപ്പന്മാരും+ മോശ​യോ​ടൊ​പ്പം പോയി. 26  മോശ ജനത്തോ​ടു പറഞ്ഞു: “ഇവരുടെ പാപങ്ങ​ളെ​ല്ലാം കാരണം നിങ്ങൾ നശിക്കാ​തി​രി​ക്കാൻ ഈ ദുഷ്ടമ​നു​ഷ്യ​രു​ടെ കൂടാ​ര​ങ്ങൾക്ക​ടു​ത്തു​നിന്ന്‌ മാറി​നിൽക്കുക, അവർക്കുള്ള യാതൊ​ന്നി​ലും തൊട​രുത്‌!” 27  ഉടനെ കോരഹ്‌, ദാഥാൻ, അബീരാം എന്നിവ​രു​ടെ കൂടാ​ര​ത്തിന്‌ അടുത്തു​നിന്ന്‌ അവർ മാറി​നി​ന്നു. ദാഥാ​നും അബീരാ​മും പുറത്ത്‌ വന്ന്‌ ഭാര്യ​മാ​രോ​ടും ആൺമക്ക​ളോ​ടും കുഞ്ഞു​ങ്ങ​ളോ​ടും ഒപ്പം തങ്ങളുടെ കൂടാ​ര​ത്തി​ന്റെ വാതിൽക്കൽ നിന്നു. 28  അപ്പോൾ മോശ പറഞ്ഞു: “ഇക്കാര്യ​ങ്ങ​ളെ​ല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചതാ​ണ്‌, ഞാൻ സ്വന്തഹൃ​ദ​യ​ത്തിൽ തോന്നിയതുപോലെ* ചെയ്‌തതല്ല എന്ന്‌ ഇങ്ങനെ നിങ്ങൾ അറിയും: 29  എല്ലാ മനുഷ്യ​രും മരിക്കു​ന്ന​തു​പോ​ലുള്ള ഒരു സാധാ​ര​ണ​മ​ര​ണ​മാണ്‌ ഇവരു​ടേ​തെ​ങ്കിൽ, എല്ലാ മനുഷ്യർക്കും ലഭിക്കുന്ന ശിക്ഷയാ​ണ്‌ ഇവർക്കു ലഭിക്കു​ന്ന​തെ​ങ്കിൽ, യഹോവ എന്നെ അയച്ചി​ട്ടില്ല.+ 30  എന്നാൽ യഹോവ അസാധാ​ര​ണ​മാ​യി എന്തെങ്കി​ലും അവരോ​ടു ചെയ്യു​ന്നെ​ങ്കിൽ, അതായത്‌ ഭൂമി വായ്‌ തുറന്ന്‌ അവരെ​യും അവർക്കുള്ള എല്ലാത്തി​നെ​യും വിഴു​ങ്ങു​ക​യും അങ്ങനെ അവർ ജീവ​നോ​ടെ ശവക്കുഴിയിലേക്ക്‌* ഇറങ്ങു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ഈ പുരു​ഷ​ന്മാർ യഹോ​വ​യോ​ടാണ്‌ അനാദ​രവ്‌ കാണി​ച്ചി​രി​ക്കു​ന്ന​തെന്നു നിങ്ങൾ മനസ്സി​ലാ​ക്കും.” 31  മോശ ഈ വാക്കുകൾ പറഞ്ഞു​തീർന്ന​തും അവർ നിന്നി​രുന്ന നിലം രണ്ടായി പിളർന്നു.+ 32  ഭൂമി വായ്‌ തുറന്ന്‌ അവരെ​യും അവരുടെ വീട്ടി​ലു​ള്ള​വ​രെ​യും കോര​ഹി​നുള്ള എല്ലാവരെയും+ അവരുടെ വസ്‌തു​വ​ക​ക​ളോ​ടൊ​പ്പം വിഴു​ങ്ങി​ക്ക​ളഞ്ഞു. 33  അവരും അവർക്കുള്ള എല്ലാവ​രും ജീവ​നോ​ടെ ശവക്കു​ഴി​യി​ലേക്കു പോയി. ഭൂമി അവരെ മൂടി​ക്ക​ളഞ്ഞു. അങ്ങനെ അവർ സഭയുടെ മധ്യേ​നിന്ന്‌ നാമാ​വ​ശേ​ഷ​മാ​യി.+ 34  അവരുടെ നിലവി​ളി കേട്ട​പ്പോൾ അവർക്കു ചുറ്റു​മു​ണ്ടാ​യി​രുന്ന ഇസ്രാ​യേ​ല്യ​രെ​ല്ലാം, “അയ്യോ, ഭൂമി നമ്മളെ​യും വിഴു​ങ്ങി​ക്ക​ള​യും!” എന്നു പറഞ്ഞ്‌ ഓടി​മാ​റി. 35  തുടർന്ന്‌ യഹോ​വ​യിൽനിന്ന്‌ തീ പുറപ്പെട്ട്‌+ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ച്ചു​കൊ​ണ്ടി​രുന്ന 250 പുരു​ഷ​ന്മാ​രെ​യും ദഹിപ്പി​ച്ചു​ക​ളഞ്ഞു.+ 36  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു: 37  “തീയിൽനി​ന്ന്‌ കനൽപ്പാ​ത്രങ്ങൾ എടുക്കാൻ പുരോ​ഹി​ത​നായ അഹരോ​ന്റെ മകൻ എലെയാ​സ​രി​നോ​ടു പറയുക.+ കാരണം അവ വിശു​ദ്ധ​മാണ്‌. കനലുകൾ ദൂരേക്ക്‌ എറിഞ്ഞു​ക​ള​യാ​നും പറയുക. 38  പാപം ചെയ്‌ത്‌ സ്വന്തം ജീവൻ നഷ്ടപ്പെ​ടു​ത്തിയ ആ പുരു​ഷ​ന്മാ​രു​ടെ കനൽപ്പാ​ത്രങ്ങൾ യാഗപീഠം+ പൊതി​യാൻവേണ്ടി നേർത്ത തകിടു​ക​ളാ​ക്കാ​നും പറയണം. യഹോ​വ​യു​ടെ മുമ്പാകെ അർപ്പി​ച്ച​തി​നാൽ അവ വിശു​ദ്ധ​മാണ്‌. അവ ഇസ്രാ​യേ​ല്യർക്ക്‌ ഒരു അടയാ​ള​മാ​യി​രി​ക്കണം.”+ 39  അങ്ങനെ പുരോ​ഹി​ത​നായ എലെയാ​സർ, തീയിൽ എരി​ഞ്ഞൊ​ടു​ങ്ങി​യവർ സുഗന്ധ​ക്കൂട്ട്‌ അർപ്പിച്ച ചെമ്പു​കൊ​ണ്ടുള്ള കനൽപ്പാ​ത്രങ്ങൾ എടുത്ത്‌ യാഗപീ​ഠം പൊതി​യാൻവേണ്ടി അടിച്ചു​പ​രത്തി. 40  യഹോവ മോശ​യി​ലൂ​ടെ എലെയാ​സ​രി​നോ​ടു പറഞ്ഞതു​പോ​ലെ എലെയാ​സർ ചെയ്‌തു. അഹരോ​ന്റെ സന്തതി​ക​ള​ല്ലാത്ത, അർഹത​യി​ല്ലാത്ത,* ആരും യഹോ​വ​യു​ടെ മുമ്പാകെ സുഗന്ധ​ക്കൂട്ട്‌ കത്തിക്കാൻ വരരുത്‌+ എന്നും ആരും കോര​ഹി​നെ​യും അയാളു​ടെ ആളുക​ളെ​യും പോ​ലെ​യാ​ക​രുത്‌ എന്നും ഇസ്രാ​യേ​ല്യ​രെ ഓർമി​പ്പി​ക്കാ​നാ​യി​രു​ന്നു അത്‌.+ 41  എന്നാൽ പിറ്റേ​ന്നു​തന്നെ, ഇസ്രാ​യേ​ല്യ​രു​ടെ സമൂഹം മുഴുവൻ മോശ​യ്‌ക്കും അഹരോ​നും എതിരെ പിറു​പി​റു​ത്തു​തു​ടങ്ങി.+ അവർ പറഞ്ഞു: “നിങ്ങൾ രണ്ടും ചേർന്ന്‌ യഹോ​വ​യു​ടെ ജനത്തെ കൊന്നു.” 42  ജനം മോശ​യ്‌ക്കും അഹരോ​നും എതിരെ ഒന്നിച്ചു​കൂ​ടി. അവർ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു നേരെ നോക്കി​യ​പ്പോൾ അതാ, മേഘം അതിനെ മൂടി​യി​രി​ക്കു​ന്നു! യഹോ​വ​യു​ടെ തേജസ്സ്‌ അവർക്കു പ്രത്യ​ക്ഷ​മാ​യി.+ 43  മോശയും അഹരോ​നും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു മുന്നി​ലേക്കു ചെന്നു.+ 44  അപ്പോൾ യഹോവ മോശ​യോ​ടു പറഞ്ഞു: 45  “പുരു​ഷ​ന്മാ​രേ, നിങ്ങൾ ഈ സമൂഹ​ത്തി​ന്റെ മധ്യേ​നിന്ന്‌ മാറുക, ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ നശിപ്പി​ക്കാൻപോ​കു​ക​യാണ്‌!”+ അപ്പോൾ അവർ കമിഴ്‌ന്നു​വീണ്‌ നമസ്‌ക​രി​ച്ചു.+ 46  മോശ അഹരോ​നോ​ടു പറഞ്ഞു: “കനൽപ്പാ​ത്രം എടുത്ത്‌ അതിൽ യാഗപീ​ഠ​ത്തിൽനിന്ന്‌ എടുത്ത തീ ഇടുക.+ അതിൽ സുഗന്ധ​ക്കൂട്ട്‌ ഇട്ട്‌ പെട്ടെ​ന്നു​തന്നെ സമൂഹ​ത്തി​ലേക്കു ചെന്ന്‌ അവർക്കു​വേണ്ടി പാപപ​രി​ഹാ​രം വരുത്തുക.+ യഹോ​വ​യു​ടെ സന്നിധി​യിൽനിന്ന്‌ ക്രോധം പുറ​പ്പെ​ട്ടി​രി​ക്കു​ന്നു. ബാധ തുടങ്ങി​ക്ക​ഴി​ഞ്ഞു!” 47  മോശ പറഞ്ഞതു​പോ​ലെ, ഉടനെ അഹരോൻ അത്‌ എടുത്ത്‌ സഭാമ​ധ്യ​ത്തി​ലേക്ക്‌ ഓടി​ച്ചെന്നു. അതാ, ജനത്തിന്‌ ഇടയിൽ ബാധ തുടങ്ങി​യി​രി​ക്കു​ന്നു! അതു​കൊണ്ട്‌ അഹരോൻ കനൽപ്പാ​ത്ര​ത്തിൽ സുഗന്ധ​ക്കൂട്ട്‌ ഇട്ട്‌ ജനത്തി​നു​വേണ്ടി പാപപ​രി​ഹാ​രം വരുത്താൻതു​ടങ്ങി. 48  മരിച്ചവർക്കും ജീവനു​ള്ള​വർക്കും മധ്യേ അഹരോൻ നിലയു​റ​പ്പി​ച്ചു. ക്രമേണ ബാധ നിലച്ചു. 49  കോരഹ്‌ കാരണം മരിച്ച​വ​രെ​ക്കൂ​ടാ​തെ, ബാധയാൽ മരിച്ച​വ​രു​ടെ എണ്ണം 14,700 ആയിരു​ന്നു. 50  ബാധ നിലച്ച​പ്പോൾ അഹരോൻ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ മോശ​യു​ടെ അടു​ത്തേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍

അഥവാ “വിജന​ഭൂ​മി​യിൽ.” പദാവലി കാണുക.
അഥവാ “സ്വന്തം ഇഷ്ടപ്ര​കാ​രം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “അന്യർ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം