സംഖ്യ 13:1-33

13  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു:  “ഞാൻ ഇസ്രാ​യേ​ല്യർക്കു കൊടു​ക്കാൻപോ​കുന്ന കനാൻ ദേശം ഒറ്റുനോക്കാനായി* ആളുകളെ അയയ്‌ക്കുക. ഓരോ പിതൃ​ഗോ​ത്ര​ത്തിൽനി​ന്നും അവർക്കിടയിലെ+ ഒരു തലവനെ+ വീതം നീ അയയ്‌ക്കണം.”  അങ്ങനെ യഹോ​വ​യു​ടെ ആജ്ഞയനു​സ​രിച്ച്‌ മോശ ഇസ്രാ​യേ​ല്യ​രു​ടെ തലവന്മാ​രായ ചിലരെ പാരാൻ വിജനഭൂമിയിൽനിന്ന്‌+ പറഞ്ഞയച്ചു.  അവരുടെ പേരുകൾ: രൂബേൻ ഗോ​ത്ര​ത്തിൽനിന്ന്‌ സക്കൂരി​ന്റെ മകൻ ശമ്മൂവ,  ശിമെയോൻ ഗോ​ത്ര​ത്തിൽനിന്ന്‌ ഹോരി​യു​ടെ മകൻ ശാഫാത്ത്‌,  യഹൂദ ഗോ​ത്ര​ത്തിൽനിന്ന്‌ യഫുന്ന​യു​ടെ മകൻ കാലേബ്‌,+  യിസ്സാഖാർ ഗോ​ത്ര​ത്തിൽനിന്ന്‌ യോ​സേ​ഫി​ന്റെ മകൻ ഈഗാൽ,  എഫ്രയീം ഗോ​ത്ര​ത്തിൽനിന്ന്‌ നൂന്റെ മകൻ ഹോശയ,+  ബന്യാമീൻ ഗോ​ത്ര​ത്തിൽനിന്ന്‌ രാഫൂ​വി​ന്റെ മകൻ പൽതി, 10  സെബുലൂൻ ഗോ​ത്ര​ത്തിൽനിന്ന്‌ സോദി​യു​ടെ മകൻ ഗദ്ദീയേൽ, 11  യോസേഫ്‌+ ഗോ​ത്ര​ത്തിൽ മനശ്ശെ​യു​ടെ ഗോത്രത്തിനുവേണ്ടി+ സൂസി​യു​ടെ മകൻ ഗദ്ദി, 12  ദാൻ ഗോ​ത്ര​ത്തിൽനിന്ന്‌ ഗമല്ലി​യു​ടെ മകൻ അമ്മീയേൽ, 13  ആശേർ ഗോ​ത്ര​ത്തിൽനിന്ന്‌ മീഖാ​യേ​ലി​ന്റെ മകൻ സെഥൂർ, 14  നഫ്‌താലി ഗോ​ത്ര​ത്തിൽനിന്ന്‌ വൊപ്‌സി​യു​ടെ മകൻ നഹ്‌ബി, 15  ഗാദ്‌ ഗോ​ത്ര​ത്തിൽനിന്ന്‌ മാഖി​യു​ടെ മകൻ ഗയൂവേൽ. 16  ഇവരായിരുന്നു ദേശം ഒറ്റു​നോ​ക്കാൻ മോശ അയച്ച പുരു​ഷ​ന്മാർ. നൂന്റെ മകനായ ഹോശ​യ​യ്‌ക്കു മോശ, യോശുവ*+ എന്നു പേര്‌ നൽകി. 17  കനാൻ ദേശം ഒറ്റു​നോ​ക്കാൻ അവരെ അയച്ച​പ്പോൾ മോശ അവരോ​ടു പറഞ്ഞു: “നെഗെ​ബി​ലേക്കു ചെന്നിട്ട്‌ അവി​ടെ​നിന്ന്‌ മലനാ​ട്ടി​ലേക്കു പോകുക.+ 18  ദേശം എങ്ങനെ​യു​ള്ള​താ​ണെന്നു നോക്കണം.+ അവിടെ താമസി​ക്കുന്ന ജനം ശക്തരാ​ണോ അതോ ദുർബ​ല​രാ​ണോ, അവർ എണ്ണത്തിൽ കുറവാ​ണോ കൂടു​ത​ലാ​ണോ, 19  ദേശം നല്ലതാ​ണോ മോശ​മാ​ണോ, അവർ താമസി​ക്കു​ന്നതു പാളയ​ങ്ങ​ളി​ലാ​ണോ കോട്ട​മ​തി​ലുള്ള നഗരങ്ങ​ളി​ലാ​ണോ എന്നെല്ലാം നിങ്ങൾ നോക്കണം. 20  ദേശം ഫലഭൂയിഷ്‌ഠമാണോ* അതോ തരിശ്ശാണോ*+ എന്നും അവിടെ മരങ്ങളു​ണ്ടോ ഇല്ലയോ എന്നും നോക്കി മനസ്സി​ലാ​ക്കണം. നിങ്ങൾ ധൈര്യത്തോടെ+ ആ ദേശത്തു​നിന്ന്‌ കുറച്ച്‌ പഴവർഗങ്ങൾ പറിച്ചു​കൊ​ണ്ടു​വ​രു​ക​യും വേണം.” മുന്തി​രി​യു​ടെ ആദ്യത്തെ വിള​വെ​ടു​പ്പു നടത്തുന്ന സമയമാ​യി​രു​ന്നു അത്‌.+ 21  അങ്ങനെ അവർ പുറ​പ്പെട്ട്‌ സീൻ വിജനഭൂമി+ മുതൽ ലബോ-ഹമാത്തിനു*+ നേരെ സ്ഥിതി ചെയ്യുന്ന രഹോബ്‌+ വരെയുള്ള ദേശം ഒറ്റു​നോ​ക്കി. 22  അവർ നെഗെ​ബി​ലേക്കു ചെന്ന്‌ അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസി​ക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജി​പ്‌തി​ലെ സോവാൻ പട്ടണം പണിയു​ന്ന​തിന്‌ ഏഴു വർഷം മുമ്പ്‌ പണിത​താ​യി​രു​ന്നു ഹെ​ബ്രോൻ. 23  എശ്‌ക്കോൽ താഴ്‌വരയിൽ*+ എത്തിയ അവർ അവി​ടെ​നിന്ന്‌ ഒരു മുന്തി​രി​ക്കുല അതിന്റെ ശാഖ​യോ​ടു​കൂ​ടെ മുറി​ച്ചെ​ടു​ത്തു. അതു രണ്ടു പേർ ചേർന്ന്‌ ഒരു തണ്ടിൽ ചുമ​ക്കേ​ണ്ടി​വന്നു! കുറച്ച്‌ മാതള​നാ​ര​ങ്ങ​യും അത്തിപ്പ​ഴ​വും അവർ കൊണ്ടു​പോ​ന്നു.+ 24  അവിടെനിന്ന്‌ ഇസ്രാ​യേ​ല്യർ മുന്തി​രി​ക്കുല മുറി​ച്ചെ​ടു​ത്ത​തു​കൊണ്ട്‌ അവർ ആ സ്ഥലത്തെ എശ്‌ക്കോൽ* താഴ്‌വര*+ എന്നു വിളിച്ചു. 25  ദേശം ഒറ്റു​നോ​ക്കി 40-ാം ദിവസം+ അവർ മടങ്ങി. 26  അവർ പാരാൻ വിജന​ഭൂ​മി​യി​ലെ കാദേശിൽ+ മോശ​യു​ടെ​യും അഹരോ​ന്റെ​യും ഇസ്രാ​യേൽസ​മൂ​ഹ​ത്തി​ന്റെ​യും അടുത്ത്‌ എത്തി. അവർ കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ല്ലാം സമൂഹത്തെ മുഴുവൻ അറിയി​ച്ചു; അവി​ടെ​നിന്ന്‌ കൊണ്ടു​വന്ന പഴവർഗങ്ങൾ അവരെ കാണി​ക്കു​ക​യും ചെയ്‌തു. 27  അവർ മോശ​യോ​ടു പറഞ്ഞു: “അങ്ങ്‌ ഞങ്ങളെ അയച്ച ദേശത്ത്‌ ഞങ്ങൾ ചെന്നു. പാലും തേനും ഒഴുകുന്ന ദേശം​ത​ന്നെ​യാണ്‌ അത്‌.+ ഇത്‌ അവിടത്തെ ചില പഴങ്ങളാ​ണ്‌.+ 28  പക്ഷേ ആ ദേശത്ത്‌ താമസി​ക്കു​ന്നവർ വളരെ ശക്തരാണ്‌. അവരുടെ നഗരങ്ങൾ വളരെ വലുതും കോട്ട​മ​തിൽ കെട്ടി സുരക്ഷി​ത​മാ​ക്കി​യ​വ​യും ആണ്‌. അവിടെ ഞങ്ങൾ അനാക്യ​രെ​യും കണ്ടു.+ 29  അമാലേക്യർ+ നെഗെബ്‌ ദേശത്തും,+ ഹിത്യ​രും യബൂസ്യരും+ അമോര്യരും+ മലനാ​ട്ടി​ലും, കനാന്യർ+ കടൽത്തീരത്തും+ യോർദാ​ന്റെ കരയി​ലും താമസി​ക്കു​ന്നു.” 30  അപ്പോൾ കാലേബ്‌ മോശ​യു​ടെ മുന്നിൽ നിന്നി​രുന്ന ജനത്തെ ശാന്തരാ​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “വേഗം വരൂ, നമുക്ക്‌ ഉടനെ പുറ​പ്പെ​ടാം. അതു കീഴട​ക്കാ​നും കൈവ​ശ​മാ​ക്കാ​നും നമുക്കു കഴിയും, ഉറപ്പ്‌.”+ 31  പക്ഷേ കാലേ​ബി​നോ​ടു​കൂ​ടെ പോയ പുരു​ഷ​ന്മാർ പറഞ്ഞു: “ആ ജനത്തിനു നേരെ ചെല്ലാൻ നമുക്കു കഴിയില്ല. അവർ നമ്മളെ​ക്കാൾ ശക്തരാണ്‌.”+ 32  തങ്ങൾ ഒറ്റു​നോ​ക്കിയ ദേശ​ത്തെ​ക്കു​റിച്ച്‌ അവർ ഇസ്രാ​യേ​ല്യ​രു​ടെ ഇടയിൽ മോശ​മായ വാർത്ത പ്രചരി​പ്പി​ച്ചു.+ അവർ പറഞ്ഞു: “ഞങ്ങൾ പോയി ഒറ്റു​നോ​ക്കിയ ദേശം നിവാ​സി​കളെ വിഴു​ങ്ങി​ക്ക​ള​യുന്ന ദേശമാ​ണ്‌. ഞങ്ങൾ അവിടെ കണ്ട ജനങ്ങ​ളെ​ല്ലാം അസാമാ​ന്യ​വ​ലു​പ്പ​മു​ള്ള​വ​രാണ്‌.+ 33  ഞങ്ങൾ അവിടെ നെഫി​ലി​മു​ക​ളെ​യും കണ്ടു. നെഫിലിമുകളിൽനിന്നുള്ള* ആ അനാക്യവംശജരുടെ+ മുമ്പിൽ ഞങ്ങൾ വെറും പുൽച്ചാ​ടി​ക​ളെ​പ്പോ​ലെ​യാ​യി​രു​ന്നു. അവർക്കും ഞങ്ങളെ കണ്ട്‌ അങ്ങനെ​തന്നെ തോന്നി.”

അടിക്കുറിപ്പുകള്‍

അഥവാ “കനാൻ ദേശത്ത്‌ ചാരവൃ​ത്തി നടത്താൻ.”
അഥവാ “യഹോ​ശുവ.” അർഥം: “യഹോവ രക്ഷയാണ്‌.”
അക്ഷ. “കൊഴു​പ്പു​ള്ള​താ​ണോ.”
അക്ഷ. “ശോഷി​ച്ച​താ​ണോ.”
അഥവാ “ഹമാത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്‌.”
അഥവാ “നീർച്ചാ​ലിൽ.”
അർഥം: “മുന്തി​രി​ക്കുല.”
അഥവാ “നീർച്ചാൽ.”
അഥവാ “നെഫി​ലി​മു​ക​ളു​ടെ വംശജ​രായ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം