ലേവ്യ 9:1-24

9  എട്ടാം ദിവസം+ മോശ അഹരോനെ​യും പുത്ര​ന്മാരെ​യും ഇസ്രായേൽമൂ​പ്പ​ന്മാരെ​യും വിളിച്ചു.  മോശ അഹരോനോ​ടു പറഞ്ഞു: “അഹരോ​ന്റെ പാപയാഗത്തിനുവേണ്ടി+ ന്യൂന​ത​യി​ല്ലാത്ത ഒരു കാളക്കു​ട്ടിയെ​യും ദഹനയാ​ഗ​ത്തി​നാ​യി ന്യൂന​ത​യി​ല്ലാത്ത ഒരു ആൺചെ​മ്മ​രി​യാ​ടിനെ​യും യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വ​രുക.  എന്നാൽ, ഇസ്രായേ​ല്യരോട്‌ ഇങ്ങനെ പറയണം: ‘പാപയാ​ഗ​ത്തി​നുവേണ്ടി ഒരു ആൺകോ​ലാ​ടിനെ​യും ദഹനയാ​ഗ​ത്തി​നുവേണ്ടി ഒരു വയസ്സുള്ള, ന്യൂന​ത​യി​ല്ലാത്ത ഒരു കാളക്കു​ട്ടിയെ​യും ഒരു ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടിയെ​യും  സഹഭോജനബലികൾക്കുവേണ്ടി+ ഒരു കാള​യെ​യും ഒരു ആൺചെ​മ്മ​രി​യാ​ടിനെ​യും എടുക്കുക. ബലി അർപ്പി​ക്കാൻ അവയെ യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വ​രണം. എണ്ണ ചേർത്ത ധാന്യയാഗവും+ കൊണ്ടു​വ​രണം. കാരണം യഹോവ ഇന്നു നിങ്ങൾക്കു പ്രത്യ​ക്ഷ​നാ​കും.’”+  മോശ കല്‌പി​ച്ചതെ​ല്ലാം അവർ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നു മുന്നിൽ കൊണ്ടു​വന്നു. തുടർന്ന്‌ സമൂഹം മുഴുവൻ മുന്നോ​ട്ടു വന്ന്‌ യഹോ​വ​യു​ടെ സന്നിധി​യിൽ നിന്നു.  അപ്പോൾ മോശ പറഞ്ഞു: “നിങ്ങൾക്ക്‌ യഹോ​വ​യു​ടെ തേജസ്സു+ ദൃശ്യ​മാ​കാൻ നിങ്ങൾ ചെയ്യണ​മെന്ന്‌ യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നത്‌ ഇതാണ്‌.”  പിന്നെ മോശ അഹരോനോ​ടു പറഞ്ഞു: “യാഗപീ​ഠ​ത്തി​ന്റെ അടു​ത്തേക്കു ചെന്ന്‌ അഹരോ​നും ഭവനത്തി​നും വേണ്ടി പാപയാഗവും+ ദഹനയാ​ഗ​വും അർപ്പിച്ച്‌ നിങ്ങൾക്കു പാപപ​രി​ഹാ​രം വരുത്തുക.+ ജനത്തിന്റെ യാഗം അർപ്പിച്ച്‌+ അവർക്കും പാപപ​രി​ഹാ​രം വരുത്തുക.+ യഹോവ കല്‌പി​ച്ചി​രി​ക്കു​ന്ന​തുപോലെ​തന്നെ ചെയ്യണം.”  ഉടനെ അഹരോൻ യാഗപീ​ഠ​ത്തി​ന്റെ അടുത്ത്‌ ചെന്ന്‌ തന്റെ പാപയാ​ഗ​ത്തി​നുള്ള കാളക്കു​ട്ടി​യെ അറുത്തു.+  തുടർന്ന്‌ അഹരോ​ന്റെ പുത്ര​ന്മാർ ആ രക്തം+ അഹരോ​ന്റെ മുന്നിൽ കൊണ്ടു​വന്നു. അഹരോൻ അതിൽ കൈവി​രൽ മുക്കി യാഗപീ​ഠ​ത്തി​ന്റെ കൊമ്പു​ക​ളിൽ പുരട്ടി. ബാക്കിവന്ന രക്തം യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ ഒഴിക്കു​ക​യും ചെയ്‌തു.+ 10  പാപയാഗമൃഗത്തിൽനിന്നുള്ള കൊഴു​പ്പും വൃക്കക​ളും കരളിന്മേ​ലുള്ള കൊഴു​പ്പും അഹരോൻ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ച്ചു.*+ യഹോവ മോശയോ​ടു കല്‌പി​ച്ചി​രു​ന്ന​തുപോലെ​തന്നെ എല്ലാം ചെയ്‌തു. 11  എന്നിട്ട്‌ അതിന്റെ മാംസ​വും തോലും പാളയ​ത്തി​നു വെളി​യിൽവെച്ച്‌ ചുട്ടു​ക​ളഞ്ഞു.+ 12  പിന്നെ അഹരോൻ ദഹനയാ​ഗ​മൃ​ഗത്തെ അറുത്തു. അഹരോ​ന്റെ പുത്ര​ന്മാർ അതിന്റെ രക്തം എടുത്ത്‌ അഹരോ​നു കൊടു​ത്തു. അഹരോൻ അതു യാഗപീ​ഠ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും തളിച്ചു.+ 13  പിന്നെ അവർ ദഹനയാ​ഗ​മൃ​ഗ​ത്തി​ന്റെ തലയും കഷണങ്ങ​ളും കൊടു​ത്തു. അഹരോൻ അവ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ച്ചു. 14  അതിന്റെ കുടലു​ക​ളും കണങ്കാ​ലു​ക​ളും കഴുകി, അവയും യാഗപീ​ഠ​ത്തി​ലുള്ള ദഹനയാ​ഗ​വ​സ്‌തു​വി​നു മുകളിൽ വെച്ച്‌ ദഹിപ്പി​ച്ചു. 15  പിന്നെ അഹരോൻ ജനത്തിന്റെ യാഗം അർപ്പിച്ചു. അഹരോൻ ജനത്തി​നുവേ​ണ്ടി​യുള്ള പാപയാ​ഗ​ത്തി​ന്റെ കോലാ​ടി​നെ കൊണ്ടു​വന്ന്‌ അറുത്ത്‌ ആദ്യത്തെ മൃഗത്തി​ന്റെ കാര്യ​ത്തിൽ ചെയ്‌ത​തുപോലെ​തന്നെ ഒരു പാപയാ​ഗം അർപ്പിച്ചു. 16  എന്നിട്ട്‌ ദഹനയാ​ഗ​മൃ​ഗത്തെ​യും അർപ്പിച്ചു. പതിവ്‌ നടപടിക്രമമനുസരിച്ചുതന്നെ+ അഹരോൻ അതു ചെയ്‌തു. 17  അടുത്തതായി ധാന്യയാഗമാണ്‌+ അർപ്പി​ച്ചത്‌. അതിനു​വേണ്ടി അഹരോൻ യാഗവ​സ്‌തു​വിൽനിന്ന്‌ ഒരു കൈ നിറയെ എടുത്ത്‌ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ച്ചു. രാവി​ലത്തെ ദഹനയാഗത്തിനു+ പുറ​മേ​യാ​യി​രു​ന്നു ഇത്‌. 18  അതിനു ശേഷം അഹരോൻ ജനത്തി​നുവേ​ണ്ടി​യുള്ള സഹഭോ​ജ​ന​ബ​ലി​യു​ടെ കാള​യെ​യും ആൺചെ​മ്മ​രി​യാ​ടിനെ​യും അറുത്തു. തുടർന്ന്‌, അഹരോ​ന്റെ പുത്ര​ന്മാർ അതിന്റെ രക്തം എടുത്ത്‌ അഹരോ​നു കൊടു​ത്തു. അഹരോൻ അതു യാഗപീ​ഠ​ത്തി​ന്റെ എല്ലാ വശങ്ങളി​ലും തളിച്ചു.+ 19  കാളയുടെ കൊഴു​പ്പ്‌,+ ആൺചെ​മ്മ​രി​യാ​ടി​ന്റെ കൊഴുത്ത വാൽ, ആന്തരാ​വ​യ​വ​ങ്ങളെ പൊതി​ഞ്ഞി​രി​ക്കുന്ന കൊഴു​പ്പ്‌, വൃക്കകൾ, കരളിന്മേ​ലുള്ള കൊഴുപ്പ്‌+ 20  എന്നിങ്ങനെ കൊഴു​പ്പി​ന്റെ കഷണങ്ങളെ​ല്ലാം അവർ അവയുടെ നെഞ്ചിൽ വെച്ചു. പിന്നെ അഹരോൻ കൊഴു​പ്പി​ന്റെ ആ കഷണങ്ങൾ എടുത്ത്‌ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ച്ചു.+ 21  എന്നാൽ നെഞ്ചു​ക​ളും വലങ്കാ​ലും യഹോ​വ​യു​ടെ മുമ്പാകെ ഒരു ദോളനയാഗമായി* അഹരോൻ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടി. മോശ കല്‌പിച്ചിരുന്നതുപോലെതന്നെ+ ഇതെല്ലാം ചെയ്‌തു. 22  പാപയാഗവും ദഹനയാ​ഗ​വും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പി​ക്കു​ക​യാ​യി​രുന്ന അഹരോൻ, ജനത്തിനു നേരെ കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചിട്ട്‌+ ഇറങ്ങി​വന്നു. 23  ഒടുവിൽ മോശ​യും അഹരോ​നും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ ഉള്ളി​ലേക്കു പോയി. പിന്നെ പുറത്ത്‌ വന്ന്‌ ജനത്തെ അനു​ഗ്ര​ഹി​ച്ചു.+ യഹോ​വ​യു​ടെ തേജസ്സ്‌ അപ്പോൾ ജനത്തിനു മുഴുവൻ ദൃശ്യ​മാ​യി.+ 24  യഹോവയിൽനിന്ന്‌ തീ പുറപ്പെട്ട്‌+ യാഗപീ​ഠ​ത്തി​ലുള്ള ദഹനയാ​ഗ​മൃ​ഗത്തെ​യും കൊഴു​പ്പി​ന്റെ കഷണങ്ങളെ​യും ദഹിപ്പി​ച്ചു​തു​ടങ്ങി. അതു കണ്ടപ്പോൾ ജനമെ​ല്ലാം ആർത്തു​വി​ളി​ക്കാൻതു​ടങ്ങി. അവർ നിലത്ത്‌ കമിഴ്‌ന്നു​വീണ്‌ നമസ്‌ക​രി​ച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ച്ചു.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം