ലേവ്യ 26:1-46

26  “‘നിങ്ങൾ ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങളെ ഉണ്ടാക്ക​രുത്‌.+ വിഗ്രഹമോ* പൂജാ​സ്‌തം​ഭ​മോ സ്ഥാപി​ക്ക​രുത്‌. നിങ്ങളു​ടെ ദേശത്ത്‌+ ഏതെങ്കി​ലും ശിലാരൂപം+ പ്രതി​ഷ്‌ഠിച്ച്‌ അതിന്റെ മുന്നിൽ കുമ്പി​ടു​ക​യു​മ​രുത്‌.+ കാരണം ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.  നിങ്ങൾ എന്റെ ശബത്തുകൾ അനുഷ്‌ഠി​ക്കു​ക​യും എന്റെ വിശു​ദ്ധ​മ​ന്ദി​രത്തോ​ടു ഭയാദരവ്‌* കാണി​ക്കു​ക​യും വേണം. ഞാൻ യഹോ​വ​യാണ്‌.  “‘നിങ്ങൾ തുടർന്നും എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കു​ക​യും എന്റെ കല്‌പ​നകൾ പാലി​ക്കു​ക​യും അവയ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്‌താൽ+  തക്ക കാലത്ത്‌ ഞാൻ നിങ്ങൾക്കു മഴ തരും.+ ഭൂമി വിളവ്‌ തരുകയും+ വൃക്ഷങ്ങൾ ഫലം നൽകു​ക​യും ചെയ്യും.  നിങ്ങളുടെ മെതി​യു​ടെ കാലം മുന്തി​രി​യു​ടെ വിള​വെ​ടു​പ്പു​വരെ​യും, മുന്തി​രി​യു​ടെ വിള​വെ​ടു​പ്പു വിതയു​ടെ കാലം​വരെ​യും നീളും. നിങ്ങൾ തൃപ്‌തി​യാ​കു​ന്ന​തു​വരെ അപ്പം തിന്ന്‌ ദേശത്ത്‌ സുരക്ഷി​ത​രാ​യി താമസി​ക്കും.+  ഞാൻ ദേശത്ത്‌ സമാധാ​നം തരും.+ ആരും നിങ്ങളെ ഭയപ്പെ​ടു​ത്താ​തെ നിങ്ങൾ സ്വസ്ഥമാ​യി കിടന്നു​റ​ങ്ങും.+ ഉപദ്ര​വ​കാ​രി​ക​ളായ വന്യമൃ​ഗ​ങ്ങളെ ഞാൻ ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​യും. യുദ്ധത്തി​ന്റെ വാൾ നിങ്ങളു​ടെ ദേശത്തു​കൂ​ടെ കടന്നുപോ​കു​ക​യു​മില്ല.  നിങ്ങൾ നിങ്ങളു​ടെ ശത്രു​ക്കളെ പിന്തു​ടർന്ന്‌ പിടി​ക്കും. അവർ നിങ്ങളു​ടെ മുന്നിൽ വാളാൽ വീഴും.  നിങ്ങളിൽ അഞ്ചു പേർ 100 പേരെ പിന്തു​ട​രും, നിങ്ങളിൽ 100 പേർ 10,000 പേരെ​യും. ശത്രുക്കൾ നിങ്ങളു​ടെ മുന്നിൽ വാളാൽ വീഴും.+  “‘ഞാൻ നിങ്ങളെ കടാക്ഷി​ച്ച്‌ നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി വർധി​ച്ചുപെ​രു​കാൻ ഇടയാ​ക്കും.+ നിങ്ങ​ളോ​ടുള്ള എന്റെ ഉടമ്പടി ഞാൻ പാലി​ക്കും.+ 10  നിങ്ങൾക്കു കഴിക്കാൻ തലേവർഷത്തെ വിളവ്‌ ധാരാ​ള​മു​ണ്ടാ​യി​രി​ക്കും. ഒടുവിൽ പുതിയ വിളവ്‌ സംഭരി​ച്ചുവെ​ക്കാൻവേണ്ടി നിങ്ങൾക്കു പഴയതു നീക്കേ​ണ്ടി​വ​രും. 11  ഞാൻ എന്റെ വിശു​ദ്ധ​കൂ​ടാ​രം നിങ്ങളു​ടെ ഇടയിൽ സ്ഥാപി​ക്കും.+ ഞാൻ നിങ്ങളെ തള്ളിക്ക​ള​യു​ക​യു​മില്ല. 12  ഞാൻ നിങ്ങളു​ടെ ഇടയി​ലൂ​ടെ നടക്കും.+ ഞാൻ നിങ്ങളു​ടെ ദൈവ​മാ​യി​രി​ക്കും, നിങ്ങളോ എന്റെ ജനവും.+ 13  നിങ്ങൾ മേലാൽ ഈജി​പ്‌തു​കാ​രു​ടെ അടിമ​ക​ളാ​യി കഴിയാ​തി​രി​ക്കാൻവേണ്ടി ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണു ഞാൻ. ഞാൻ നിങ്ങളു​ടെ നുകം ഒടിച്ച്‌ നിങ്ങൾ തല ഉയർത്തി* നടക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. 14  “‘എന്നാൽ നിങ്ങൾ എന്നെ ശ്രദ്ധി​ക്കാ​തി​രി​ക്കു​ക​യും ഈ കല്‌പ​ന​കളെ​ല്ലാം പാലി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌താൽ,+ 15  എന്റെ നിയമങ്ങൾ തള്ളിക്കളയുകയും+ എന്റെ ന്യായ​ത്തീർപ്പു​കൾ വെറുത്ത്‌ എന്റെ കല്‌പ​നകൾ പാലി​ക്കാ​തെ എന്റെ ഉടമ്പടി ലംഘി​ക്കു​ക​യും ചെയ്‌താൽ,+ 16  ഞാൻ നിങ്ങ​ളോ​ടു ചെയ്യു​ന്നത്‌ ഇതായി​രി​ക്കും: നിങ്ങളു​ടെ കാഴ്‌ച​ശക്തി നശിപ്പി​ക്കു​ക​യും ജീവൻ ക്ഷയിപ്പി​ക്കു​ക​യും ചെയ്യുന്ന ക്ഷയരോ​ഗ​വും കലശലായ പനിയും വരുത്തി ഞാൻ നിങ്ങളെ കഷ്ടപ്പെ​ടു​ത്തും. അങ്ങനെ നിങ്ങളെ ഞാൻ ശിക്ഷി​ക്കും. നിങ്ങൾ വിത്തു വിതയ്‌ക്കു​ന്നതു വെറുതേ​യാ​കും. കാരണം നിങ്ങളു​ടെ ശത്രു​ക്ക​ളാ​യി​രി​ക്കും അതു കഴിക്കു​ന്നത്‌.+ 17  നിങ്ങളിൽനിന്ന്‌ ഞാൻ എന്റെ മുഖം തിരി​ച്ചു​ക​ള​യും. ശത്രുക്കൾ നിങ്ങളെ തോൽപ്പി​ക്കും.+ നിങ്ങളെ വെറു​ക്കു​ന്നവർ നിങ്ങളെ ചവിട്ടിമെ​തി​ക്കും.+ ആരും പിന്തു​ട​രാ​ത്തപ്പോ​ഴും നിങ്ങൾ ഭയന്ന്‌ ഓടും.+ 18  “‘ഇത്ര​യൊക്കെ​യാ​യി​ട്ടും നിങ്ങൾ എന്നെ ശ്രദ്ധി​ക്കു​ന്നില്ലെ​ങ്കിൽ നിങ്ങളു​ടെ പാപങ്ങൾ കാരണം എനിക്കു നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കേ​ണ്ടി​വ​രും. 19  ഞാൻ നിങ്ങളു​ടെ കടുത്ത അഹങ്കാരം തകർത്ത്‌ നിങ്ങളു​ടെ ആകാശത്തെ ഇരുമ്പുപോലെയും+ നിങ്ങളു​ടെ ഭൂമിയെ ചെമ്പുപോലെ​യും ആക്കും. 20  നിങ്ങൾ നിങ്ങളു​ടെ മുഴുവൻ ഊർജ​വും വിനിയോ​ഗി​ച്ചാ​ലും ഒട്ടും പ്രയോ​ജ​ന​മു​ണ്ടാ​കില്ല. കാരണം നിങ്ങളു​ടെ ദേശം വിളവ്‌ തരുകയോ+ വൃക്ഷങ്ങൾ ഫലം നൽകു​ക​യോ ഇല്ല. 21  “‘നിങ്ങൾ തുടർന്നും എനിക്കു വിരോ​ധ​മാ​യി നടന്ന്‌ എന്നെ ശ്രദ്ധി​ക്കാൻ വിസമ്മ​തി​ച്ചാൽ നിങ്ങളു​ടെ പാപങ്ങൾക്ക​നു​സ​രിച്ച്‌ എനിക്കു നിങ്ങളെ ഏഴു മടങ്ങു പ്രഹരിക്കേ​ണ്ടി​വ​രും. 22  ഞാൻ വന്യമൃ​ഗ​ങ്ങളെ നിങ്ങളു​ടെ ഇടയി​ലേക്ക്‌ അയയ്‌ക്കും.+ അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും+ നിങ്ങളു​ടെ വളർത്തു​മൃ​ഗ​ങ്ങളെ കൊ​ന്നൊ​ടു​ക്കു​ക​യും നിങ്ങളെ എണ്ണത്തിൽ കുറയ്‌ക്കു​ക​യും ചെയ്യും. നിങ്ങളു​ടെ വീഥികൾ വിജന​മാ​കും.+ 23  “‘ഇങ്ങനെയൊ​ക്കെ സംഭവി​ച്ചി​ട്ടും നിങ്ങൾ എന്റെ തിരുത്തൽ സ്വീകരിക്കാതെ+ ശാഠ്യത്തോ​ടെ എനിക്കു വിരോ​ധ​മാ​യി​ത്തന്നെ നടന്നാൽ 24  ഞാനും നിങ്ങൾക്കു വിരോ​ധ​മാ​യി നടക്കും. നിങ്ങളു​ടെ പാപങ്ങൾ നിമിത്തം ഞാൻ, അതെ, ഞാൻ നിങ്ങളെ ഏഴു മടങ്ങു പ്രഹരി​ക്കും. 25  ഉടമ്പടി ലംഘിച്ചതിനു+ പ്രതി​കാ​ര​ത്തി​ന്റെ വാൾ ഞാൻ നിങ്ങളു​ടെ മേൽ വരുത്തും. നിങ്ങൾ നിങ്ങളു​ടെ നഗരങ്ങ​ളിൽ അഭയം പ്രാപി​ച്ചാ​ലും ഞാൻ നിങ്ങളു​ടെ ഇടയിൽ രോഗം അയയ്‌ക്കും.+ നിങ്ങളെ ശത്രു​വി​ന്റെ കൈയിൽ ഏൽപ്പി​ക്കു​ക​യും ചെയ്യും.+ 26  ഞാൻ നിങ്ങളു​ടെ അപ്പത്തിന്റെ ശേഖരം* നശിപ്പിക്കുമ്പോൾ+ നിങ്ങൾക്കു​വേണ്ടി അപ്പം ചുടാൻ പത്തു സ്‌ത്രീ​കൾക്കു വെറും ഒറ്റ അടുപ്പു മതി എന്ന സ്ഥിതി​യാ​കും.+ അവർ നിങ്ങൾക്ക്‌ അപ്പം അളന്നു​തൂ​ക്കി​യേ തരൂ. നിങ്ങൾ അതു തിന്നും. പക്ഷേ തൃപ്‌ത​രാ​കില്ല.+ 27  “‘ഇത്ര​യൊക്കെ​യാ​യി​ട്ടും നിങ്ങൾ എന്നെ ശ്രദ്ധി​ക്കാ​തെ ശാഠ്യത്തോ​ടെ എനിക്കു വിരോ​ധ​മാ​യി നടന്നാൽ 28  നിങ്ങളെ ഞാൻ കൂടുതൽ ശക്തമായി എതിർക്കും.+ നിങ്ങളു​ടെ പാപങ്ങൾ കാരണം എനിക്കു നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കേ​ണ്ടി​വ​രും. 29  സ്വന്തം മകന്റെ​യും മകളുടെ​യും മാംസം നിങ്ങൾക്കു തിന്നേ​ണ്ടി​വ​രും.+ 30  നിങ്ങളുടെ ആരാധനാസ്ഥലങ്ങൾ* ഞാൻ നിശ്ശേഷം തകർത്ത്‌+ നിങ്ങളു​ടെ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള പീഠങ്ങൾ വെട്ടി​വീ​ഴ്‌ത്തും. നിങ്ങളു​ടെ തകർന്നു​കി​ട​ക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളുടെ* മേൽ നിങ്ങളു​ടെ ശവശരീ​രങ്ങൾ കൂമ്പാ​രം​കൂ​ട്ടും.+ അങ്ങേയറ്റം വെറുപ്പോ​ടെ ഞാൻ നിങ്ങളിൽനി​ന്ന്‌ മുഖം തിരി​ക്കും.+ 31  ഞാൻ നിങ്ങളു​ടെ നഗരങ്ങളെ വാളിന്‌ ഏൽപ്പിച്ച്‌+ നിങ്ങളു​ടെ വിശു​ദ്ധ​മ​ന്ദി​രങ്ങൾ വിജന​മാ​ക്കും. നിങ്ങളു​ടെ ബലിക​ളിൽനിന്ന്‌ ഉയരുന്ന സുഗന്ധം ഞാൻ മണക്കു​ക​യു​മില്ല. 32  ഞാൻ, ഞാൻതന്നെ, നിങ്ങളു​ടെ ദേശം ആൾപ്പാർപ്പി​ല്ലാ​ത്ത​താ​ക്കും.+ അവിടെ താമസ​മാ​ക്കുന്ന നിന്റെ ശത്രുക്കൾ ഇതു കണ്ട്‌ അതിശ​യിച്ച്‌ കണ്ണുമി​ഴി​ക്കും.+ 33  നിങ്ങളെയോ ഞാൻ ജനതക​ളു​ടെ ഇടയിൽ ചിതറി​ക്കും.+ ഞാൻ ഉറയിൽനി​ന്ന്‌ വാൾ ഊരി നിങ്ങളു​ടെ പുറകേ അയയ്‌ക്കും.+ നിങ്ങളു​ടെ ദേശം വിജന​മാ​കും.+ നിങ്ങളു​ടെ നഗരങ്ങൾ നാമാ​വശേ​ഷ​മാ​കും. 34  “‘നിങ്ങൾ ശത്രുദേ​ശ​ത്താ​യി​രി​ക്കുന്ന ആ കാലം മുഴുവൻ ദേശം വിജന​മാ​യി​ക്കി​ടന്ന്‌ ശബത്തു​ക​ളു​ടെ കടം വീട്ടും. ആ സമയത്ത്‌ ദേശം വിശ്ര​മി​ക്കും.* അതിനു ശബത്തു​ക​ളു​ടെ കടം വീട്ടേ​ണ്ട​തു​ണ്ട​ല്ലോ.+ 35  വിജനമായിക്കിടക്കുന്ന കാലമത്ര​യും അതു വിശ്ര​മി​ക്കും. കാരണം നിങ്ങൾ അവിടെ താമസി​ച്ചപ്പോൾ നിങ്ങളു​ടെ ശബത്തു​ക​ളിൽ അതു വിശ്ര​മി​ച്ചില്ല. 36  “‘ജീവ​നോ​ടെ ശേഷിക്കുന്നവരുടെ+ കാര്യ​ത്തി​ലോ, ശത്രുദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കുന്ന അവരുടെ ഹൃദയ​ങ്ങ​ളിൽ ഞാൻ നിരാശ നിറയ്‌ക്കും. കാറ്റത്ത്‌ പറക്കുന്ന ഇലയുടെ ശബ്ദം കേട്ട്‌ അവർ ഭയന്നോ​ടും! വാളിനെ പേടിച്ച്‌ ഓടു​ന്ന​വനെപ്പോ​ലെ അവർ ഓടും. ആരും പിന്തു​ട​രു​ന്നില്ലെ​ങ്കി​ലും അവർ ഓടി വീഴും.+ 37  ആരും പിന്തു​ട​രാ​ത്തപ്പോ​ഴും അവർ വാളിനെ പേടിച്ച്‌ ഓടു​ന്ന​വരെപ്പോ​ലെ ഓടി പരസ്‌പരം തട്ടി വീഴും. ശത്രു​ക്കളോ​ടു ചെറു​ത്തു​നിൽക്കാൻ നിങ്ങൾക്കാ​കില്ല.+ 38  ജനതകളുടെ ഇടയിൽക്കി​ടന്ന്‌ നിങ്ങൾ നശിച്ചുപോ​കും.+ ശത്രു​ക്ക​ളു​ടെ ദേശം നിങ്ങളെ വിഴു​ങ്ങി​ക്ക​ള​യും. 39  നിങ്ങളിൽ ബാക്കി​യു​ള്ളവർ തങ്ങളുടെ തെറ്റു കാരണം ശത്രുദേ​ശ​ങ്ങ​ളിൽവെച്ച്‌ ക്ഷയിച്ചുപോ​കും.+ അതെ, അവരുടെ പിതാ​ക്ക​ന്മാ​രു​ടെ തെറ്റു നിമിത്തം അവർ ക്ഷയിച്ചുപോ​കും.+ 40  അപ്പോൾ അവർ അവരുടെ സ്വന്തം തെറ്റും അവരുടെ പിതാ​ക്ക​ന്മാ​രു​ടെ തെറ്റും അവിശ്വ​സ്‌ത​ത​യും ഏറ്റുപ​റ​യും.+ എനിക്കു വിരോ​ധ​മാ​യി നടന്ന്‌ എന്നോട്‌ അവിശ്വ​സ്‌ത​തയോ​ടെ പെരു​മാ​റി എന്ന്‌ അവർ സമ്മതി​ക്കു​ക​യും ചെയ്യും.+ 41  അവരെ ശത്രുദേ​ശത്ത്‌ അയച്ചുകൊണ്ട്‌+ ഞാനും അവർക്കു വിരോ​ധ​മാ​യി നടന്നി​രു​ന്ന​ല്ലോ.+ “‘അങ്ങനെ ചെയ്‌തത്‌, അവർ തങ്ങളുടെ പരിച്ഛേദന* ചെയ്യാത്ത* ഹൃദയം താഴ്‌മയുള്ളതാക്കുകയും+ തങ്ങളുടെ തെറ്റിനു വില​യൊ​ടു​ക്കു​ക​യും ചെയ്യും എന്നു കരുതി​യാണ്‌. 42  അവർ അങ്ങനെ ചെയ്യു​ന്ന​പക്ഷം, ഞാൻ യാക്കോ​ബു​മാ​യുള്ള എന്റെ ഉടമ്പടിയും+ യിസ്‌ഹാ​ക്കു​മാ​യുള്ള എന്റെ ഉടമ്പടിയും+ അബ്രാ​ഹാ​മു​മാ​യുള്ള എന്റെ ഉടമ്പടിയും+ ഓർക്കും. ദേശ​ത്തെ​യും ഞാൻ ഓർക്കും. 43  അവർ ദേശം വിട്ട്‌ പോയ​തുകൊണ്ട്‌ അതു വിജന​മാ​യി​ക്കി​ടന്നു. അങ്ങനെ ആ കാലം മുഴുവൻ ദേശം അതിന്റെ ശബത്തു​ക​ളു​ടെ കടം വീട്ടി.+ അവരാ​കട്ടെ എന്റെ ന്യായ​ത്തീർപ്പു​കൾ തള്ളിക്ക​ള​യു​ക​യും എന്റെ നിയമങ്ങൾ വെറു​ക്കു​ക​യും ചെയ്‌ത​തുകൊണ്ട്‌ ആ കാലം മുഴുവൻ തങ്ങളുടെ തെറ്റിനു വില​യൊ​ടു​ക്കു​ക​യും ചെയ്‌തു.+ 44  എന്നാൽ ഇങ്ങനെയൊക്കെ​യാണെ​ങ്കി​ലും അവർ ശത്രു​ക്ക​ളു​ടെ ദേശത്താ​യി​രി​ക്കുമ്പോൾ ഞാൻ അവരെ പൂർണ​മാ​യും തള്ളിക്കളയുകയോ+ അവരെ നിശ്ശേഷം ഇല്ലാതാ​ക്കുന്ന അളവോ​ളം പരിത്യ​ജി​ക്കു​ക​യോ ഇല്ല. അങ്ങനെ ചെയ്‌താൽ അത്‌ അവരു​മാ​യുള്ള എന്റെ ഉടമ്പടി​യു​ടെ ലംഘന​മാ​യി​രി​ക്കു​മ​ല്ലോ.+ ഞാൻ അവരുടെ ദൈവ​മായ യഹോ​വ​യാണ്‌. 45  അവരെപ്രതി അവരുടെ പൂർവി​ക​രു​മാ​യുള്ള എന്റെ ഉടമ്പടി+ ഞാൻ ഓർക്കും. അവർക്കു ദൈവ​മാ​യി​രി​ക്കാൻ ജനതകൾ കാൺകെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഞാൻ അവരെ വിടു​വിച്ച്‌ കൊണ്ടു​വ​ന്ന​താ​ണ​ല്ലോ.+ ഞാൻ യഹോ​വ​യാണ്‌.’” 46  യഹോവ സീനായ്‌ പർവത​ത്തിൽവെച്ച്‌ മോശ​യി​ലൂ​ടെ തനിക്കും ഇസ്രായേ​ല്യർക്കും ഇടയിൽ സ്ഥാപിച്ച ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും നിയമ​ങ്ങ​ളും ഇവയാണ്‌.+

അടിക്കുറിപ്പുകള്‍

അക്ഷ. “കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹ​മോ.”
അക്ഷ. “ഭയം.”
അക്ഷ. “നിങ്ങൾ നിവർന്ന്‌.”
അക്ഷ. “വടി.” സാധ്യ​ത​യ​നു​സ​രിച്ച്‌, ഇത്‌ അപ്പം സൂക്ഷി​ച്ചുവെ​ക്കാ​നുള്ള വടിക​ളാ​യി​രി​ക്കാം.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കിനോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അഥവാ “ശബത്ത്‌ ആചരി​ക്കും.”
പദാവലി കാണുക.
അഥവാ “ശാഠ്യ​മുള്ള.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം