ലേവ്യ 14:1-57

14  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു:  “കുഷ്‌ഠരോ​ഗി ശുദ്ധനാ​ണെന്നു സ്ഥിരീ​ക​രി​ക്കാൻ അവനെ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടുവരേണ്ട+ ദിവസം അവനെ സംബന്ധി​ച്ചുള്ള നിയമം ഇതായി​രി​ക്കണം.  പുരോഹിതൻ പാളയ​ത്തി​നു വെളി​യിൽ ചെന്ന്‌ അവനെ പരി​ശോ​ധി​ക്കും. കുഷ്‌ഠരോ​ഗി​യു​ടെ കുഷ്‌ഠം മാറിയെ​ങ്കിൽ  അവന്റെ ശുദ്ധീകരണത്തിനുവേണ്ടി+ ശുദ്ധി​യുള്ള രണ്ടു പക്ഷികൾ, ദേവദാ​രു​വി​ന്റെ ഒരു കഷണം, കടുഞ്ചു​വ​പ്പു​നൂൽ, ഈസോ​പ്പുചെടി എന്നിവ കൊണ്ടു​വ​രാൻ പുരോ​ഹി​തൻ അവനോ​ടു കല്‌പി​ക്കും.  ശുദ്ധമായ കുറച്ച്‌ ഒഴുക്കു​വെള്ളം ഒരു മൺപാത്ര​ത്തിൽ എടുത്ത്‌ പക്ഷിക​ളിൽ ഒന്നിനെ അതിന്റെ മുകളിൽ പിടിച്ച്‌ കൊല്ലാൻ പുരോ​ഹി​തൻ കല്‌പി​ക്കും.  എന്നാൽ അവൻ ജീവനുള്ള പക്ഷിയെ ദേവദാ​രു​വി​ന്റെ ഒരു കഷണം, കടുഞ്ചു​വ​പ്പു​നൂൽ, ഈസോ​പ്പുചെടി എന്നിവയോടൊ​പ്പം എടുത്ത്‌, അവയെ​ല്ലാം​കൂ​ടെ മൺപാത്ര​ത്തി​ലെ വെള്ളത്തി​നു മുകളിൽ പിടിച്ച്‌ കൊന്ന പക്ഷിയു​ടെ രക്തത്തിൽ മുക്കണം.  തുടർന്ന്‌ അവൻ അതു കുഷ്‌ഠരോ​ഗ​ത്തിൽനിന്ന്‌ ശുദ്ധി പ്രാപി​ക്കാൻ വന്നയാ​ളു​ടെ മേൽ ഏഴു പ്രാവ​ശ്യം തളിച്ച്‌ അവനെ ശുദ്ധി​യു​ള്ള​വ​നാ​യി പ്രഖ്യാ​പി​ക്കും. ജീവനുള്ള പക്ഷിയെ അവൻ തുറസ്സായ സ്ഥലത്ത്‌ സ്വത​ന്ത്ര​മാ​യി വിടും.+  “ശുദ്ധി പ്രാപി​ക്കാൻ വന്നിരി​ക്കു​ന്ന​യാൾ വസ്‌ത്രം അലക്കി, രോമം മുഴുവൻ വടിച്ച്‌ വെള്ളത്തിൽ കുളി​ക്കണം. അങ്ങനെ അവൻ ശുദ്ധനാ​കും. അതിനു ശേഷം അവനു പാളയ​ത്തിൽ പ്രവേ​ശി​ക്കാം. എന്നാൽ ഏഴു ദിവസം അവൻ തന്റെ കൂടാ​ര​ത്തി​നു വെളി​യിൽ താമസി​ക്കണം.  ഏഴാം ദിവസം അവൻ തലമു​ടി​യും താടി​യും പുരി​ക​വും മുഴുവൻ വടിക്കണം. അവൻ രോമം മുഴുവൻ വടിച്ച​ശേഷം വസ്‌ത്രം അലക്കി, വെള്ളത്തിൽ കുളി​ക്കും. അങ്ങനെ അവൻ ശുദ്ധനാ​കും. 10  “എട്ടാം ദിവസം അവൻ ന്യൂന​ത​യി​ല്ലാത്ത രണ്ട്‌ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടിയെ​യും ഒരു വയസ്സോ അതിൽ താഴെ​യോ പ്രായ​മുള്ള ന്യൂന​ത​യി​ല്ലാത്ത ഒരു പെൺചെമ്മരിയാടിനെയും+ കൊണ്ടു​വ​രണം. ഒപ്പം, ഒരു ലോഗ്‌ * എണ്ണയും ധാന്യയാഗമായി+ എണ്ണ ചേർത്ത പത്തിൽ മൂന്ന്‌ ഏഫാ* നേർത്ത ധാന്യപ്പൊ​ടി​യും വേണം.+ 11  അവനെ ശുദ്ധി​യു​ള്ള​വ​നാ​യി പ്രഖ്യാ​പി​ക്കുന്ന പുരോ​ഹി​തൻ, ശുദ്ധി പ്രാപി​ക്കാൻ വന്നിരി​ക്കുന്ന ആ മനുഷ്യ​നെ യാഗവ​സ്‌തു​ക്കളോടൊ​പ്പം സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വ​രും. 12  പുരോഹിതൻ അതിലൊരു+ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യെ എടുത്ത്‌ ഒരു ലോഗ്‌ എണ്ണയോടൊ​പ്പം അപരാ​ധ​യാ​ഗ​മാ​യി അർപ്പി​ക്കാൻ കൊണ്ടു​വ​രും. അവൻ അവ യഹോ​വ​യു​ടെ സന്നിധി​യിൽ ഒരു ദോളനയാഗമായി* അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടും.+ 13  പിന്നെ, ആ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യെ, പാപയാ​ഗ​മൃ​ഗത്തെ​യും ദഹനയാ​ഗ​മൃ​ഗത്തെ​യും അറുക്കാ​റുള്ള വിശു​ദ്ധ​മായ സ്ഥലത്തുവെ​ച്ചു​തന്നെ അറുക്കും.+ കാരണം, പാപയാ​ഗംപോലെ​തന്നെ അപരാ​ധ​യാ​ഗ​വും പുരോ​ഹി​ത​നു​ള്ള​താണ്‌.+ ഇത്‌ ഏറ്റവും വിശു​ദ്ധ​മാണ്‌.+ 14  “തുടർന്ന്‌ പുരോ​ഹി​തൻ അപരാ​ധ​യാ​ഗ​ത്തി​ന്റെ രക്തത്തിൽ കുറച്ച്‌ എടുത്ത്‌, ശുദ്ധി പ്രാപി​ക്കാൻ വന്നിരി​ക്കുന്ന മനുഷ്യ​ന്റെ വലത്തെ കീഴ്‌ക്കാ​തി​ലും വല​ങ്കൈ​യു​ടെ പെരു​വി​ര​ലി​ലും വലങ്കാ​ലി​ന്റെ പെരു​വി​ര​ലി​ലും പുരട്ടും. 15  പുരോഹിതൻ ആ ഒരു ലോഗ്‌ എണ്ണയിൽ+ കുറച്ച്‌ എടുത്ത്‌ തന്റെ ഇടത്തെ ഉള്ള​ങ്കൈ​യിൽ ഒഴിക്കും. 16  എന്നിട്ട്‌ ആ എണ്ണയിൽ വല​ങ്കൈ​യു​ടെ വിരൽ മുക്കി അതിൽ കുറച്ച്‌ യഹോ​വ​യു​ടെ മുന്നിൽ ഏഴു പ്രാവ​ശ്യം തളിക്കും. 17  പിന്നെ ഉള്ള​ങ്കൈ​യിൽ ബാക്കി​യുള്ള എണ്ണയിൽ കുറച്ച്‌, ശുദ്ധി പ്രാപി​ക്കാൻ വന്ന മനുഷ്യ​ന്റെ വലത്തെ കീഴ്‌ക്കാ​തി​ലും വല​ങ്കൈ​യു​ടെ പെരു​വി​ര​ലി​ലും വലങ്കാ​ലി​ന്റെ പെരു​വി​ര​ലി​ലും അപരാ​ധ​യാ​ഗ​ത്തി​ന്റെ രക്തം പുരട്ടി​യ​തി​നു മീതെ പുരട്ടും. 18  എന്നിട്ട്‌ പുരോ​ഹി​തൻ, തന്റെ ഉള്ള​ങ്കൈ​യിൽ ബാക്കി​യുള്ള എണ്ണ, ശുദ്ധി പ്രാപി​ക്കാൻ വന്നിരി​ക്കുന്ന മനുഷ്യ​ന്റെ തലയിൽ പുരട്ടി യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ അവനു പാപപ​രി​ഹാ​രം വരുത്തും.+ 19  “പുരോ​ഹി​തൻ പാപയാഗമൃഗത്തെ+ ബലി അർപ്പിച്ച്‌, അശുദ്ധി​യിൽനിന്ന്‌ ശുദ്ധി പ്രാപി​ക്കാൻ വന്നിരി​ക്കുന്ന ആൾക്കു പാപപ​രി​ഹാ​രം വരുത്തും. അതിനു ശേഷം ദഹനയാ​ഗ​മൃ​ഗത്തെ അറുക്കും. 20  പുരോഹിതൻ ദഹനയാ​ഗ​വും ധാന്യയാഗവും+ യാഗപീ​ഠ​ത്തിൽ അർപ്പിച്ച്‌ അവനു പാപപ​രി​ഹാ​രം വരുത്തും.+ അങ്ങനെ അവൻ ശുദ്ധനാ​കും.+ 21  “എന്നാൽ അവൻ ദരി​ദ്ര​നും വകയി​ല്ലാ​ത്ത​വ​നും ആണെങ്കിൽ പാപപ​രി​ഹാ​രം വരു​ത്തേ​ണ്ട​തി​നു ദോള​ന​യാ​ഗ​മാ​യി അർപ്പി​ക്കാൻ അപരാ​ധ​യാ​ഗ​മാ​യി ഒരു ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടിയെ​യും ഒപ്പം, ധാന്യ​യാ​ഗ​മാ​യി എണ്ണ ചേർത്ത പത്തി​ലൊന്ന്‌ ഏഫാ* നേർത്ത ധാന്യപ്പൊ​ടി​യും ഒരു ലോഗ്‌ എണ്ണയും കൊണ്ടു​വ​രാ​വു​ന്ന​താണ്‌. 22  കൂടാതെ അവനു വകയു​ള്ള​തുപോ​ലെ രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകു​ഞ്ഞിനെ​യോ ഒന്നിനെ പാപയാ​ഗ​ത്തി​നും മറ്റേതി​നെ ദഹനയാ​ഗ​ത്തി​നും കൊണ്ടു​വ​രാ​വു​ന്ന​താണ്‌.+ 23  എട്ടാം ദിവസം,+ താൻ ശുദ്ധനാ​ണെന്നു സ്ഥിരീ​ക​രി​ക്കാൻ അവൻ അവയെ പുരോ​ഹി​തന്റെ അടുത്ത്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വ​രും.+ 24  “പുരോ​ഹി​തൻ അപരാ​ധ​യാ​ഗ​ത്തി​നുള്ള ആൺചെമ്മരിയാട്ടിൻകുട്ടിയെയും+ ഒപ്പം ആ ഒരു ലോഗ്‌ എണ്ണയും എടുത്ത്‌ യഹോ​വ​യു​ടെ മുമ്പാകെ ദോള​ന​യാ​ഗ​മാ​യി അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടും.+ 25  പിന്നെ അപരാ​ധ​യാ​ഗ​ത്തി​ന്റെ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യെ അറുക്കും. എന്നിട്ട്‌ അപരാ​ധ​യാ​ഗ​ത്തി​ന്റെ രക്തത്തിൽ കുറച്ച്‌ എടുത്ത്‌, ശുദ്ധി പ്രാപി​ക്കാൻ വന്നിരി​ക്കുന്ന മനുഷ്യ​ന്റെ വലത്തെ കീഴ്‌ക്കാ​തി​ലും വല​ങ്കൈ​യു​ടെ പെരു​വി​ര​ലി​ലും വലങ്കാ​ലി​ന്റെ പെരു​വി​ര​ലി​ലും പുരട്ടും.+ 26  പുരോഹിതൻ എണ്ണയിൽ കുറച്ച്‌ എടുത്ത്‌ തന്റെ ഇടത്തെ ഉള്ള​ങ്കൈ​യിൽ ഒഴിക്കും.+ 27  എന്നിട്ട്‌, ആ എണ്ണയിൽ കുറച്ച്‌ തന്റെ വല​ങ്കൈ​യു​ടെ വിരൽകൊ​ണ്ട്‌ യഹോ​വ​യു​ടെ മുന്നിൽ ഏഴു പ്രാവ​ശ്യം തളിക്കും. 28  പിന്നെ തന്റെ ഉള്ള​ങ്കൈ​യി​ലുള്ള എണ്ണയിൽ കുറച്ച്‌, ശുദ്ധി പ്രാപി​ക്കാൻ വന്നിരി​ക്കുന്ന മനുഷ്യ​ന്റെ വലത്തെ കീഴ്‌ക്കാ​തി​ലും വല​ങ്കൈ​യു​ടെ പെരു​വി​ര​ലി​ലും വലങ്കാ​ലി​ന്റെ പെരു​വി​ര​ലി​ലും താൻ അപരാ​ധ​യാ​ഗ​ത്തി​ന്റെ രക്തം പുരട്ടിയ അതേ സ്ഥലങ്ങളിൽ പുരട്ടും. 29  എന്നിട്ട്‌, തന്റെ ഉള്ള​ങ്കൈ​യിൽ ബാക്കി​യുള്ള എണ്ണ, ശുദ്ധനാ​കാൻ വന്നിരി​ക്കുന്ന മനുഷ്യ​ന്റെ തലയിൽ പുരട്ടി യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ അവനു പാപപ​രി​ഹാ​രം വരുത്തും. 30  “അവൻ തനിക്കു വകയു​ള്ള​തുപോ​ലെ, തന്റെ കഴിവ​നു​സ​രിച്ച്‌, കൊണ്ടു​വന്ന ചെങ്ങാ​ലിപ്രാ​വു​ക​ളി​ലോ പ്രാവിൻകു​ഞ്ഞു​ങ്ങ​ളി​ലോ ഒന്നിനെ+ 31  പാപയാഗമായും മറ്റേതി​നെ ദഹനയാഗമായും+ ധാന്യ​യാ​ഗത്തോടൊ​പ്പം അർപ്പി​ക്കും. ശുദ്ധനാ​കാൻ വന്ന മനുഷ്യ​നു പുരോ​ഹി​തൻ അങ്ങനെ യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ പാപപ​രി​ഹാ​രം വരുത്തും.+ 32  “തന്റെ ശുദ്ധീ​ക​ര​ണ​ത്തിന്‌ ആവശ്യ​മായ വസ്‌തു​ക്കൾ കൊണ്ടു​വ​രാൻ വകയി​ല്ലാത്ത കുഷ്‌ഠരോ​ഗി​ക്കുവേ​ണ്ടി​യുള്ള നിയമ​മാണ്‌ ഇത്‌.” 33  പിന്നെ, യഹോവ മോശയോ​ടും അഹരോനോ​ടും പറഞ്ഞു: 34  “ഞാൻ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന കനാൻ ദേശത്ത്‌+ നിങ്ങൾ എത്തിയ​ശേഷം നിങ്ങളു​ടെ ദേശത്തെ ഏതെങ്കി​ലും വീടു ഞാൻ കുഷ്‌ഠരോ​ഗംകൊണ്ട്‌ മലിന​മാ​ക്കുന്നെ​ങ്കിൽ,+ 35  വീട്ടുടമസ്ഥൻ ചെന്ന്‌ പുരോ​ഹി​തനോട്‌, ‘എന്തോ ഒരു മലിനത എന്റെ വീട്ടിൽ കാണുന്നു’ എന്നു പറയണം. 36  പുരോഹിതൻ മലിനത പരി​ശോ​ധി​ക്കാൻ എത്തു​മ്പോൾ വീട്ടി​ലു​ള്ളതെ​ല്ലാം അശുദ്ധ​മെന്നു പ്രഖ്യാ​പി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ, താൻ വരുന്ന​തി​നു മുമ്പു​തന്നെ വീട്ടി​ലു​ള്ളതെ​ല്ലാം എടുത്തു​മാ​റ്റാൻ പുരോ​ഹി​തൻ കല്‌പന നൽകും. അതിനു ശേഷം പുരോ​ഹി​തൻ അകത്ത്‌ ചെന്ന്‌ വീടു പരി​ശോ​ധി​ക്കും. 37  മലിനതയുള്ള ഭാഗം അവൻ പരി​ശോ​ധി​ക്കും. വീടിന്റെ ചുവരിൽ മഞ്ഞ കലർന്ന പച്ച നിറത്തി​ലോ ഇളഞ്ചു​വപ്പു നിറത്തി​ലോ ഉള്ള പാടുകൾ കാണു​ക​യും അവ മറ്റു ഭാഗങ്ങളെ​ക്കാൾ കുഴിഞ്ഞ്‌ ഉള്ളി​ലേ​ക്കു​കൂ​ടെ വ്യാപി​ച്ച​തുപോ​ലെ കാണ​പ്പെ​ടു​ക​യും ചെയ്യുന്നെ​ങ്കിൽ, 38  പുരോഹിതൻ വീട്ടിൽനി​ന്ന്‌ പുറത്ത്‌ ഇറങ്ങി ഏഴു ദിവസ​ത്തേക്കു വീട്‌ അടച്ചി​ടും.+ 39  “ഏഴാം ദിവസം പുരോ​ഹി​തൻ തിരികെ ചെന്ന്‌ വീടു പരി​ശോ​ധി​ക്കും. മലിനത വീടിന്റെ ചുവരിൽ വ്യാപി​ച്ചി​ട്ടുണ്ടെ​ങ്കിൽ 40  അതു ബാധിച്ച കല്ലുകൾ ഇളക്കിയെ​ടുത്ത്‌ നഗരത്തി​നു വെളി​യിൽ അശുദ്ധ​മായ ഒരു സ്ഥലത്ത്‌ എറിഞ്ഞു​ക​ള​യാൻ പുരോ​ഹി​തൻ കല്‌പന കൊടു​ക്കും. 41  തുടർന്ന്‌ വീടിന്റെ ഉൾഭാഗം നന്നായി ചുരണ്ടാൻ അവൻ ഏർപ്പാടു ചെയ്യണം. അങ്ങനെ ചുരണ്ടി​മാ​റ്റിയ ചാന്ത്‌, നഗരത്തി​നു വെളി​യിൽ അശുദ്ധ​മായ ഒരു സ്ഥലത്ത്‌ കളയണം. 42  നീക്കം ചെയ്‌ത കല്ലുക​ളു​ടെ സ്ഥാനത്ത്‌ അവർ വേറെ കല്ലുകൾ വെക്കണം. എന്നിട്ട്‌ പുതിയ ചാന്തു​കൊ​ണ്ട്‌ വീടു തേപ്പി​ക്കണം. 43  “എന്നാൽ കല്ല്‌ ഇളക്കി​മാ​റ്റു​ക​യും വീടു ചുരണ്ടി പുതിയ ചാന്തു തേക്കു​ക​യും ചെയ്‌തി​ട്ടും മലിനത വീണ്ടും വീട്ടിൽ കണ്ടുതു​ട​ങ്ങി​യാൽ 44  പുരോഹിതൻ അകത്ത്‌ ചെന്ന്‌ അതു പരി​ശോ​ധി​ക്കും. മലിനത വീട്ടിൽ വ്യാപി​ച്ചി​ട്ടുണ്ടെ​ങ്കിൽ അതു കഠിന​മായ കുഷ്‌ഠ​മാണ്‌.+ ആ വീട്‌ അശുദ്ധം. 45  തുടർന്ന്‌ അവൻ, ആ വീട്‌—അതിന്റെ കല്ലും തടിയും ചാന്തും എല്ലാം—പൊളി​ച്ച്‌ നഗരത്തി​നു വെളി​യിൽ അശുദ്ധ​മായ ഒരു സ്ഥലത്തേക്കു+ കൊണ്ടുപോ​കാൻ ഏർപ്പാ​ടാ​ക്കും. 46  വീട്‌ അടച്ചി​ട്ടി​രി​ക്കുന്ന ദിവസങ്ങളിൽ+ ആരെങ്കി​ലും വീട്ടിൽ പ്രവേ​ശി​ച്ചാൽ അവൻ വൈകുന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കും.+ 47  ആരെങ്കിലും ആ വീട്ടിൽ കിടക്കുന്നെ​ങ്കിൽ അവൻ തന്റെ വസ്‌ത്രം അലക്കണം. ആ വീട്ടിൽവെച്ച്‌ ആഹാരം കഴിക്കു​ന്ന​വ​നും വസ്‌ത്രം അലക്കണം. 48  “എന്നാൽ, പുരോ​ഹി​തൻ വന്ന്‌ നോക്കു​മ്പോൾ, പുതിയ ചാന്തു തേച്ച​ശേഷം മലിനത വീട്ടിൽ വ്യാപി​ച്ചി​ട്ടില്ലെ​ന്നാ​ണു കാണു​ന്നതെ​ങ്കിൽ അവൻ വീടു ശുദ്ധി​യു​ള്ള​താ​യി പ്രഖ്യാ​പി​ക്കും. കാരണം മലിനത നീങ്ങി​യി​രി​ക്കു​ന്നു. 49  അശുദ്ധി* നീക്കി വീടിനെ ശുദ്ധീ​ക​രി​ക്കാൻ അവൻ രണ്ടു പക്ഷി, ദേവദാ​രു​വി​ന്റെ ഒരു കഷണം, കടുഞ്ചു​വ​പ്പു​നൂൽ, ഈസോ​പ്പു ചെടി എന്നിവ എടുക്കും.+ 50  പക്ഷികളിൽ ഒന്നിനെ അവൻ മൺപാത്ര​ത്തിൽ എടുത്ത ശുദ്ധമായ ഒഴുക്കുവെ​ള്ള​ത്തി​നു മുകളിൽ പിടിച്ച്‌ കൊല്ലണം. 51  തുടർന്ന്‌ അവൻ ജീവനുള്ള പക്ഷിയെ ദേവദാ​രു​വി​ന്റെ ഒരു കഷണം, ഈസോ​പ്പു ചെടി, കടുഞ്ചു​വ​പ്പു​നൂൽ എന്നിവയോടൊ​പ്പം ശുദ്ധമായ ഒഴുക്കുവെ​ള്ള​ത്തി​ലും കൊന്ന പക്ഷിയു​ടെ രക്തത്തി​ലും മുക്കി വീടിനു നേരെ ഏഴു പ്രാവ​ശ്യം തളിക്കണം.+ 52  അങ്ങനെ പക്ഷിയു​ടെ രക്തം, ശുദ്ധമായ ഒഴുക്കു​വെള്ളം, ജീവനുള്ള പക്ഷി, ദേവദാ​രു​വി​ന്റെ ഒരു കഷണം, ഈസോ​പ്പുചെടി, കടുഞ്ചു​വ​പ്പു​നൂൽ എന്നിവ ഉപയോ​ഗിച്ച്‌ അവൻ അശുദ്ധി നീക്കി വീടു ശുദ്ധീ​ക​രി​ക്കും. 53  എന്നിട്ട്‌ അവൻ ജീവനുള്ള പക്ഷിയെ നഗരത്തി​നു വെളി​യിൽ തുറസ്സായ സ്ഥലത്ത്‌ സ്വത​ന്ത്ര​മാ​യി വിടു​ക​യും വീടിനു പാപപ​രി​ഹാ​രം വരുത്തു​ക​യും ചെയ്യും. അങ്ങനെ ആ വീടു ശുദ്ധി​യു​ള്ള​താ​കും. 54  “ഏതുത​ര​ത്തി​ലു​മുള്ള കുഷ്‌ഠം, ശിരോ​ചർമ​ത്തിലെ​യോ താടി​യിലെ​യോ രോഗ​ബാധ,+ 55  വസ്‌ത്രത്തിലോ+ വീട്ടി​ലോ ഉണ്ടാകുന്ന കുഷ്‌ഠം,+ 56  തടിപ്പ്‌, ചിരങ്ങ്‌, പുള്ളി+ എന്നിവ 57  എപ്പോൾ അശുദ്ധം എപ്പോൾ ശുദ്ധം എന്നു നിർണയിക്കാനുള്ള+ നിയമ​മാണ്‌ ഇത്‌. ഇതാണു കുഷ്‌ഠത്തെ സംബന്ധി​ച്ചുള്ള നിയമം.”+

അടിക്കുറിപ്പുകള്‍

ഒരു ലോഗ്‌ = 0.31 ലി. അനു. ബി14 കാണുക.
ഒരു ഏഫായു​ടെ പത്തിൽ മൂന്ന്‌ = 6.6 ലി. അനു. ബി14 കാണുക.
പദാവലി കാണുക.
ഒരു ഏഫായു​ടെ പത്തി​ലൊന്ന്‌ = 2.2 ലി. അനു. ബി14 കാണുക.
അക്ഷ. “പാപം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം