ലേവ്യ 10:1-20

10  പിന്നീട്‌ അഹരോ​ന്റെ പുത്ര​ന്മാ​രായ നാദാ​ബും അബീഹുവും+ അവരവ​രു​ടെ സുഗന്ധ​ക്കൂ​ട്ടു കത്തിക്കുന്ന പാത്രം എടുത്ത്‌ അതിൽ തീയും സുഗന്ധക്കൂട്ടും+ ഇട്ടു. അങ്ങനെ അവർ നിഷി​ദ്ധ​മായ അഗ്നി+ യഹോ​വ​യു​ടെ മുന്നിൽ അർപ്പിച്ചു. അവരോ​ടു ചെയ്യാൻ കല്‌പി​ക്കാ​ത്ത​താ​യി​രു​ന്നു ഇത്‌.  അതുകൊണ്ട്‌ യഹോ​വ​യു​ടെ സന്നിധി​യിൽനിന്ന്‌ തീ പുറ​പ്പെട്ട്‌ അവരെ ദഹിപ്പി​ച്ചു​ക​ളഞ്ഞു.+ അങ്ങനെ അവർ യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ മരിച്ചുപോ​യി.+  അപ്പോൾ മോശ അഹരോനോ​ടു പറഞ്ഞു: “യഹോവ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: ‘എന്റെ അടുത്തു​ള്ളവർ എന്നെ വിശു​ദ്ധ​നാ​യി കാണണം.+ എല്ലാ ജനത്തിന്റെ​യും മുന്നിൽ എന്നെ മഹത്ത്വീ​ക​രി​ക്കണം.’” അഹരോ​നോ മൗനം പാലിച്ചു.  അപ്പോൾ മോശ അഹരോ​ന്റെ പിതൃ​സഹോ​ദ​ര​നായ ഉസ്സീയേലിന്റെ+ പുത്ര​ന്മാ​രായ മീശായേ​ലിനെ​യും എൽസാ​ഫാനെ​യും വിളിച്ചു. എന്നിട്ട്‌ അവരോ​ടു പറഞ്ഞു: “ഇവിടെ വന്ന്‌ നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രെ വിശു​ദ്ധ​സ്ഥ​ല​ത്തി​ന്റെ മുന്നിൽനി​ന്ന്‌ പാളയ​ത്തി​നു വെളി​യി​ലുള്ള ഒരു സ്ഥലത്തേക്ക്‌ എടുത്തുകൊ​ണ്ടുപോ​കൂ.”  മോശ കല്‌പി​ച്ച​തുപോ​ലെ അവർ വന്ന്‌ ആ പുരു​ഷ​ന്മാ​രെ അവരുടെ കുപ്പാ​യ​ങ്ങളോ​ടു​കൂ​ടെ പാളയ​ത്തി​നു വെളി​യി​ലുള്ള ഒരു സ്ഥലത്തേക്ക്‌ എടുത്തുകൊ​ണ്ടുപോ​യി.  പിന്നെ മോശ അഹരോനോ​ടും അഹരോ​ന്റെ മറ്റു പുത്ര​ന്മാ​രായ എലെയാ​സ​രിനോ​ടും ഈഥാ​മാ​രിനോ​ടും പറഞ്ഞു: “നിങ്ങൾ മരിക്കാ​തി​രി​ക്കാ​നും മുഴു​സ​മൂ​ഹ​ത്തി​നും എതിരെ ദൈവം കോപി​ക്കാ​തി​രി​ക്കാ​നും നിങ്ങൾ മുടി അലക്ഷ്യ​മാ​യി വിടരു​ത്‌, വസ്‌ത്രം കീറു​ക​യു​മ​രുത്‌.+ യഹോവ തീകൊ​ണ്ട്‌ കൊന്ന​വരെച്ചൊ​ല്ലി ഇസ്രായേൽഗൃ​ഹ​ത്തി​ലുള്ള നിങ്ങളു​ടെ സഹോ​ദ​ര​ന്മാർ കരഞ്ഞുകൊ​ള്ളും.  നിങ്ങൾ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ടം വിട്ട്‌ പുറ​ത്തെ​ങ്ങും പോക​രുത്‌, പോയാൽ നിങ്ങൾ മരിക്കും. കാരണം യഹോ​വ​യു​ടെ അഭി​ഷേ​ക​തൈലം നിങ്ങളു​ടെ മേൽ ഉണ്ട്‌.”+ അങ്ങനെ അവർ മോശ പറഞ്ഞതുപോ​ലെ ചെയ്‌തു.  പിന്നെ, യഹോവ അഹരോനോ​ടു പറഞ്ഞു:  “സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ വരു​മ്പോൾ നീയും നിന്റെ​കൂടെ​യുള്ള നിന്റെ പുത്ര​ന്മാ​രും വീഞ്ഞോ മറ്റു ലഹരി​പാ​നീ​യ​ങ്ങ​ളോ കുടി​ക്ക​രുത്‌.+ എങ്കിൽ നിങ്ങൾ മരിക്കില്ല. ഇതു നിങ്ങൾക്കു തലമു​റ​ത​ല​മു​റ​യാ​യുള്ള സ്ഥിരനി​യ​മ​മാ​യി​രി​ക്കും. 10  വിശുദ്ധമായതും വിശു​ദ്ധ​മ​ല്ലാ​ത്ത​തും തമ്മിലും അശുദ്ധ​മാ​യ​തും ശുദ്ധമാ​യ​തും തമ്മിലും നിങ്ങൾക്കു വേർതി​രി​ക്കാൻ പറ്റേണ്ടതിനും+ 11  മോശയിലൂടെ യഹോവ ഇസ്രായേ​ല്യരോ​ടു സംസാ​രിച്ച എല്ലാ ചട്ടങ്ങളും നിങ്ങൾക്ക്‌ അവരെ പഠിപ്പി​ക്കാൻ കഴി​യേ​ണ്ട​തി​നും ആണ്‌ ഈ നിയമം തരുന്നത്‌.”+ 12  പിന്നെ, മോശ അഹരോനോ​ടും അഹരോ​ന്റെ ശേഷിച്ച പുത്ര​ന്മാ​രായ എലെയാ​സ​രിനോ​ടും ഈഥാ​മാ​രിനോ​ടും പറഞ്ഞു: “അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പിച്ച യാഗങ്ങ​ളിൽപ്പെട്ട ധാന്യ​യാ​ഗ​ത്തിൽ ബാക്കി​വ​ന്നത്‌ എടുത്ത്‌ യാഗപീ​ഠ​ത്തിന്‌ അടുത്തു​വെച്ച്‌ പുളി​പ്പി​ല്ലാത്ത അപ്പമായി കഴിക്കുക.+ കാരണം അത്‌ ഏറ്റവും വിശു​ദ്ധ​മാണ്‌.+ 13  വിശുദ്ധമായ ഒരു സ്ഥലത്തു​വെച്ച്‌ വേണം നിങ്ങൾ അതു കഴിക്കാൻ.+ കാരണം അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പിച്ച യാഗങ്ങ​ളിൽനിന്ന്‌ നിനക്കും നിന്റെ പുത്ര​ന്മാർക്കും ഉള്ള ഓഹരി​യാണ്‌ അത്‌. ഇതാണ്‌ എന്നോടു കല്‌പി​ച്ചി​രി​ക്കു​ന്നത്‌. 14  കൂടാതെ ദോളനയാഗത്തിന്റെ* നെഞ്ചും വിശു​ദ്ധയോ​ഹ​രി​യായ കാലും+ ശുദ്ധി​യുള്ള ഒരു സ്ഥലത്തു​വെച്ച്‌ വേണം നിങ്ങൾ കഴിക്കാൻ. ഇവ ഇസ്രായേ​ല്യ​രു​ടെ സഹഭോ​ജ​ന​ബ​ലി​ക​ളിൽനിന്ന്‌ നിനക്കും മക്കൾക്കും ഉള്ള ഓഹരി​യാ​യി നൽകി​യി​രി​ക്കു​ന്ന​തുകൊണ്ട്‌ നിനക്കും നിന്റെ പുത്ര​ന്മാർക്കും നിന്റെ​കൂടെ​യുള്ള നിന്റെ പുത്രി​മാർക്കും അതു കഴിക്കാം.+ 15  അവർ അഗ്നിയിൽ യാഗമാ​യി അർപ്പി​ക്കുന്ന കൊഴു​പ്പു കൊണ്ടു​വ​രു​ന്ന​തിന്റെ​കൂ​ടെ വിശു​ദ്ധയോ​ഹ​രി​യായ കാലും ദോള​ന​യാ​ഗ​ത്തി​ന്റെ നെഞ്ചും കൊണ്ടു​വ​രണം. എന്നിട്ട്‌ ദോള​ന​യാ​ഗ​വ​സ്‌തു യഹോ​വ​യു​ടെ മുന്നിൽ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടും. ഇതു നിനക്കും നിന്റെ​കൂടെ​യുള്ള നിന്റെ പുത്ര​ന്മാർക്കും സ്ഥിരമായ ഓഹരി​യാ​യി കിട്ടും,+ യഹോവ കല്‌പി​ച്ചി​രി​ക്കു​ന്ന​തുപോലെ​തന്നെ.” 16  പാപയാഗത്തിനുള്ള കോലാടിനെ+ മോശ പലയി​ട​ത്തും തിര​ഞ്ഞെ​ങ്കി​ലും കണ്ടില്ല. അതു ദഹിച്ചു​തീർന്നെന്ന്‌ അറിഞ്ഞ​പ്പോൾ അഹരോ​ന്റെ ശേഷിച്ച പുത്ര​ന്മാ​രായ എലെയാ​സ​രിനോ​ടും ഈഥാ​മാ​രിനോ​ടും മോശ ദേഷ്യ​പ്പെട്ട്‌ ഇങ്ങനെ പറഞ്ഞു: 17  “നിങ്ങൾ എന്തു​കൊ​ണ്ടാ​ണു വിശു​ദ്ധ​സ്ഥ​ല​ത്തുവെച്ച്‌ പാപയാ​ഗം ഭക്ഷിക്കാ​തി​രു​ന്നത്‌?+ അത്‌ ഏറ്റവും വിശു​ദ്ധ​മാ​യ​തല്ലേ? ഇസ്രായേൽസ​മൂ​ഹ​ത്തി​ന്റെ തെറ്റിനു നിങ്ങൾ ഉത്തരം പറയാ​നും യഹോ​വ​യു​ടെ മുമ്പാകെ അവർക്കു പാപപ​രി​ഹാ​രം വരുത്താ​നും വേണ്ടി ദൈവ​മല്ലേ അതു നിങ്ങൾക്കു തന്നത്‌? 18  പക്ഷേ നിങ്ങൾ അതിന്റെ രക്തം വിശുദ്ധസ്ഥലത്തേക്കു+ കൊണ്ടു​വ​ന്നി​ട്ടില്ല. എനിക്കു കിട്ടിയ കല്‌പ​നപോ​ലെ, നിങ്ങൾ അതു വിശു​ദ്ധ​സ്ഥ​ല​ത്തുവെച്ച്‌ കഴി​ക്കേ​ണ്ട​താ​യി​രു​ന്നു.” 19  മറുപടിയായി അഹരോൻ മോശയോ​ടു പറഞ്ഞു: “അവർ ഇന്ന്‌ അവരുടെ പാപയാ​ഗ​വും ദഹനയാഗവും+ യഹോ​വ​യു​ടെ മുമ്പാകെ അർപ്പിച്ചു. എന്നിട്ടും എനിക്ക്‌ ഇങ്ങനെയൊ​ക്കെ സംഭവി​ച്ചു. അഥവാ ഇന്നു ഞാൻ പാപയാ​ഗം കഴിച്ചി​രുന്നെ​ങ്കി​ലും യഹോ​വ​യ്‌ക്ക്‌ അതിൽ പ്രസാദം തോന്നു​മാ​യി​രു​ന്നോ?” 20  ആ വിശദീ​ക​രണം മോശ​യ്‌ക്കു തൃപ്‌തി​ക​ര​മാ​യി തോന്നി.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം