വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ലൂക്കോസ്‌ 23:1-56

23  അപ്പോൾ ജനക്കൂട്ടം എഴു​ന്നേറ്റു. എല്ലാവ​രും ചേർന്ന്‌ യേശു​വി​നെ പീലാത്തൊ​സി​ന്റെ അടു​ത്തേക്കു കൊണ്ടുപോ​യി.+  “ഈ മനുഷ്യൻ ഞങ്ങളുടെ ജനതയെ വഴി​തെ​റ്റി​ക്കു​ക​യും സീസറി​നു നികുതി കൊടു​ക്കു​ന്നതു വിലക്കുകയും+ താൻ ക്രിസ്‌തു​വെന്ന രാജാ​വാണെന്ന്‌ അവകാ​ശപ്പെ​ടു​ക​യും ചെയ്യുന്നു”+ എന്നു പറഞ്ഞ്‌ അവർ യേശു​വിന്‌ എതിരെ കുറ്റാരോ​പണം നടത്താൻതു​ടങ്ങി.+  പീലാത്തൊസ്‌ യേശു​വിനോട്‌, “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ” എന്നു ചോദി​ച്ചപ്പോൾ, “അങ്ങുതന്നെ അതു പറയു​ന്ന​ല്ലോ”+ എന്നു യേശു പറഞ്ഞു.  അപ്പോൾ പീലാ​ത്തൊ​സ്‌ മുഖ്യ​പുരോ​ഹി​ത​ന്മാരോ​ടും ജനക്കൂ​ട്ടത്തോ​ടും, “ഈ മനുഷ്യ​നിൽ ഞാൻ ഒരു കുറ്റവും കാണു​ന്നില്ല”+ എന്നു പറഞ്ഞു.  പക്ഷേ അവർ വിട്ടുകൊ​ടു​ക്കാൻ തയ്യാറാ​കാ​തെ, “ഇവൻ അങ്ങു ഗലീല മുതൽ ഇവിടം വരെ യഹൂദ്യ​യിലെ​ങ്ങും പഠിപ്പി​ച്ചുകൊണ്ട്‌ ജനത്തെ ഇളക്കി​വി​ടു​ന്നു” എന്നു പറഞ്ഞു.  ഇതു കേട്ടിട്ട്‌ പീലാ​ത്തൊ​സ്‌ യേശു ഗലീല​ക്കാ​ര​നാ​ണോ എന്നു ചോദി​ച്ചു.  യേശു ഹെരോ​ദി​ന്റെ അധികാ​ര​പ​രി​ധി​യിൽപ്പെ​ട്ട​വ​നാണെന്നു മനസ്സിലാക്കിയപ്പോൾ+ പീലാ​ത്തൊ​സ്‌ യേശു​വി​നെ ഹെരോ​ദി​ന്റെ അടു​ത്തേക്ക്‌ അയച്ചു. ആ സമയത്ത്‌ ഹെരോ​ദ്‌ യരുശലേ​മി​ലു​ണ്ടാ​യി​രു​ന്നു.  യേശുവിനെ കണ്ടപ്പോൾ ഹെരോ​ദി​നു വലിയ സന്തോ​ഷ​മാ​യി. യേശു​വിനെ​ക്കു​റിച്ച്‌ ധാരാളം കേട്ടി​രു​ന്ന​തുകൊണ്ട്‌ ഒന്നു നേരിൽ കാണാൻ ഏറെക്കാ​ല​മാ​യി അദ്ദേഹം ആഗ്രഹി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.+ യേശു എന്തെങ്കി​ലും അടയാളം ചെയ്യു​ന്നതു കാണാ​മെന്ന പ്രതീ​ക്ഷ​യും ഹെരോ​ദി​നു​ണ്ടാ​യി​രു​ന്നു.  ഹെരോദ്‌ നിരവധി ചോദ്യ​ങ്ങൾ ചോദിച്ചെ​ങ്കി​ലും യേശു ഒരു മറുപ​ടി​യും പറഞ്ഞില്ല.+ 10  എന്നാൽ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും വീറോ​ടെ യേശു​വിന്‌ എതിരെ കുറ്റാരോ​പണം ഉന്നയി​ച്ചുകൊ​ണ്ടി​രു​ന്നു. 11  ഹെരോദും കാവൽഭ​ട​ന്മാ​രും യേശു​വിനോട്‌ ആദരവി​ല്ലാ​തെ പെരു​മാ​റി.+ യേശു​വി​നെ കളിയാക്കാനായി+ ഹെരോ​ദ്‌ യേശു​വി​നെ നിറപ്പ​കി​ട്ടുള്ള ഒരു വസ്‌ത്രം ധരിപ്പി​ച്ചിട്ട്‌ പീലാത്തൊ​സി​ന്റെ അടു​ത്തേക്കു തിരി​ച്ച​യച്ചു. 12  അതുവരെ ശത്രു​ത​യി​ലാ​യി​രുന്ന ഹെരോ​ദും പീലാത്തൊ​സും അന്നു സ്‌നേ​ഹി​ത​ന്മാ​രാ​യി മാറി. 13  അപ്പോൾ പീലാ​ത്തൊ​സ്‌ മുഖ്യ​പുരോ​ഹി​ത​ന്മാരെ​യും പ്രമാ​ണി​മാരെ​യും ജനത്തെ​യും വിളി​ച്ചു​കൂ​ട്ടി 14  അവരോടു പറഞ്ഞു: “ആളുകളെ കലാപ​ത്തി​നു പ്രേരി​പ്പി​ക്കുന്നെന്നു പറഞ്ഞാ​ണ​ല്ലോ നിങ്ങൾ ഈ മനുഷ്യ​നെ എന്റെ അടുത്ത്‌ കൊണ്ടു​വ​ന്നത്‌. എന്നാൽ നിങ്ങളു​ടെ മുന്നിൽവെച്ച്‌ ഞാൻ ഇയാളെ വിസ്‌ത​രി​ച്ചി​ട്ടും നിങ്ങൾ ഇയാൾക്കെ​തി​രെ ഉന്നയി​ക്കുന്ന ആരോ​പ​ണ​ങ്ങൾക്ക്‌ ഒരു അടിസ്ഥാ​ന​വും കണ്ടില്ല.+ 15  ഹെരോദും കണ്ടില്ല. ഹെരോ​ദ്‌ ഇയാളെ നമ്മുടെ അടു​ത്തേ​ക്കു​തന്നെ തിരി​ച്ച​യ​ച്ച​ല്ലോ. മരണശിക്ഷ അർഹി​ക്കുന്ന ഒന്നും ഇയാൾ ചെയ്‌തി​ട്ടില്ല. 16  അതുകൊണ്ട്‌ വേണ്ട ശിക്ഷ കൊടുത്തിട്ട്‌+ ഞാൻ ഇയാളെ വിട്ടയ​യ്‌ക്കാൻപോ​കു​ക​യാണ്‌.” 17  *—— 18  പക്ഷേ ജനമെ​ല്ലാം ഇങ്ങനെ ആർത്തു​വി​ളി​ച്ചു: “ഇവനെ കൊന്നു​ക​ളയൂ,* ബറബ്ബാ​സി​നെ വിട്ടു​തരൂ!”+ 19  (ഈ ബറബ്ബാ​സാ​കട്ടെ കൊല​പാ​ത​ക​ത്തിന്റെ​യും നഗരത്തി​ലു​ണ്ടായ കലാപ​ത്തിന്റെ​യും പേരിൽ ജയിലിൽ കിടക്കു​ന്ന​വ​നാ​യി​രു​ന്നു.) 20  യേശുവിനെ വിട്ടയ​യ്‌ക്കാ​നുള്ള ആഗ്രഹം​കൊ​ണ്ട്‌ പീലാ​ത്തൊ​സ്‌ വീണ്ടും അവരോ​ടു സംസാ​രി​ച്ചുനോ​ക്കി.+ 21  എന്നാൽ അവർ, “അവനെ സ്‌തംഭത്തിലേറ്റ്‌! അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!” എന്ന്‌ അലറി.+ 22  മൂന്നാമതും പീലാ​ത്തൊ​സ്‌ അവരോ​ടു പറഞ്ഞു: “എന്തിന്‌? ഈ മനുഷ്യൻ എന്തു തെറ്റു ചെയ്‌തു? മരണം അർഹി​ക്കു​ന്നതൊ​ന്നും ഞാൻ ഇയാളിൽ കാണു​ന്നില്ല. അതു​കൊണ്ട്‌ ഞാൻ ഇയാളെ ശിക്ഷി​ച്ചിട്ട്‌ വിട്ടയ​യ്‌ക്കു​ക​യാണ്‌.” 23  അപ്പോൾ, അവർ യേശു​വി​നെ വധിക്കണമെന്നു* ശഠിച്ചു​കൊ​ണ്ട്‌ വല്ലാതെ ബഹളം വെക്കാൻതു​ടങ്ങി.+ ഒടുവിൽ അതു ഫലം കണ്ടു. 24  അവർ ആവശ്യപ്പെ​ടു​ന്ന​തുപോ​ലെ നടക്കട്ടെ എന്നു പീലാ​ത്തൊ​സ്‌ വിധിച്ചു. 25  കലാപത്തിന്റെയും കൊല​പാ​ത​ക​ത്തിന്റെ​യും പേരിൽ ജയിലി​ലാ​ക്കി​യി​രു​ന്ന​വനെ അവർ ആവശ്യപ്പെ​ട്ട​തുപോ​ലെ പീലാ​ത്തൊ​സ്‌ വിട്ടയച്ചു. എന്നാൽ യേശു​വി​നെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊ​ടു​ത്തു. 26  യേശുവിനെ കൊണ്ടുപോ​കുമ്പോൾ നാട്ടിൻപു​റ​ത്തു​നിന്ന്‌ വരുക​യാ​യി​രുന്ന കുറേ​ന​ക്കാ​ര​നായ ശിമോ​നെ അവർ പിടി​ച്ചു​നി​റു​ത്തി. എന്നിട്ട്‌ യേശു​വി​ന്റെ പിന്നാലെ ദണ്ഡനസ്‌തംഭം* ചുമന്നു​കൊ​ണ്ട്‌ ചെല്ലാൻ, ശിമോ​ന്റെ മേൽ അതു വെച്ചുകൊ​ടു​ത്തു.+ 27  ഒരു വലിയ ജനാവലി യേശു​വി​ന്റെ പിന്നാലെ ചെന്നു. യേശു​വിനെച്ചൊ​ല്ലി നെഞ്ചത്ത​ടിച്ച്‌ കരയു​ക​യും അലമു​റ​യി​ടു​ക​യും ചെയ്യുന്ന അനേകം സ്‌ത്രീ​ക​ളും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. 28  യേശു ആ സ്‌ത്രീ​ക​ളു​ടെ നേരെ തിരിഞ്ഞ്‌ അവരോ​ടു പറഞ്ഞു: “യരുശലേം​പുത്രി​മാ​രേ, എന്നെ ഓർത്ത്‌ കരയേണ്ടാ. നിങ്ങ​ളെ​യും നിങ്ങളു​ടെ മക്കളെ​യും ഓർത്ത്‌ കരയൂ.+ 29  കാരണം, ‘പ്രസവി​ക്കു​ക​യോ മുലയൂ​ട്ടു​ക​യോ ചെയ്യാത്ത വന്ധ്യമാ​രായ സ്‌ത്രീ​കൾ സന്തുഷ്ടർ’ എന്ന്‌ ആളുകൾ പറയുന്ന കാലം ഇതാ വരുന്നു.+ 30  അന്ന്‌ അവർ മലക​ളോട്‌, ‘ഞങ്ങളുടെ മേൽ വന്നുവീ​ഴൂ!’ എന്നും കുന്നു​കളോട്‌, ‘ഞങ്ങളെ മൂടൂ!’ എന്നും പറയും.+ 31  മരം പച്ചയാ​യി​രി​ക്കുമ്പോൾ സ്ഥിതി ഇതാ​ണെ​ങ്കിൽ അത്‌ ഉണങ്ങി​ക്ക​ഴി​യുമ്പോൾ എന്തായി​രി​ക്കും അവസ്ഥ?” 32  യേശുവിന്റെകൂടെ വധിക്കാൻ രണ്ടു കുറ്റവാ​ളി​കളെ​യും കൊണ്ടുപോ​യി​രു​ന്നു.+ 33  തലയോടിടം+ എന്നു വിളി​ക്കുന്ന സ്ഥലത്ത്‌ എത്തിയ​പ്പോൾ അവർ യേശു​വിനെ​യും കുറ്റവാ​ളി​കളെ​യും, ഒരാളെ യേശു​വി​ന്റെ വലത്തും മറ്റേ ആളെ ഇടത്തും ആയി, സ്‌തം​ഭ​ത്തിൽ തറച്ചു.+ 34  അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യു​ന്നത്‌ എന്താ​ണെന്ന്‌ ഇവർക്ക്‌ അറിയി​ല്ലാ​ത്ത​തുകൊണ്ട്‌ ഇവരോ​ടു ക്ഷമി​ക്കേ​ണമേ” എന്നു പറഞ്ഞു. പിന്നെ അവർ യേശു​വി​ന്റെ വസ്‌ത്രങ്ങൾ വീതിച്ചെ​ടു​ക്കാൻ നറുക്കി​ട്ടു.+ 35  ആളുകൾ ഇതെല്ലാം നോക്കി​ക്കൊ​ണ്ട്‌ നിന്നു. പ്രമാ​ണി​മാ​രാ​കട്ടെ യേശു​വി​നെ പുച്ഛി​ച്ചുകൊണ്ട്‌ പറഞ്ഞു: “മറ്റുള്ള​വരെ ഇവൻ രക്ഷിച്ച​ല്ലോ. ഇവൻ ദൈവ​ത്തി​ന്റെ അഭിഷിക്തനും* തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വ​നും ആണെങ്കിൽ സ്വയം രക്ഷിക്കട്ടെ.”+ 36  പടയാളികളും അടുത്ത്‌ ചെന്ന്‌ പുളിച്ച വീഞ്ഞു+ യേശു​വി​നു നേരെ നീട്ടി കളിയാ​ക്കി ഇങ്ങനെ പറഞ്ഞു: 37  “നീ ജൂതന്മാ​രു​ടെ രാജാ​വാണെ​ങ്കിൽ നിന്നെ​ത്തന്നെ രക്ഷിക്കുക.” 38  “ഇതു ജൂതന്മാ​രു​ടെ രാജാവ്‌”+ എന്ന്‌ അവർ യേശു​വി​ന്റെ തലയ്‌ക്കു മുകളിൽ എഴുതിവെ​ച്ചി​രു​ന്നു. 39  സ്‌തംഭത്തിൽ കിടന്ന കുറ്റവാ​ളി​ക​ളിൽ ഒരാൾ ഇങ്ങനെ പറഞ്ഞ്‌ യേശു​വി​നെ നിന്ദിച്ചു:+ “നീ ക്രിസ്‌തു​വാ​ണല്ലേ? എങ്കിൽ നിന്നെ​ത്തന്നെ​യും ഞങ്ങളെ​യും രക്ഷിക്ക്‌.” 40  അപ്പോൾ മറ്റേ ആൾ അയാളെ ശകാരി​ച്ചുകൊണ്ട്‌ ചോദി​ച്ചു: “ഈ മനുഷ്യ​ന്റെ അതേ ശിക്ഷാ​വി​ധി കിട്ടി​യി​ട്ടും നിനക്കു ദൈവത്തെ ഒട്ടും പേടി​യി​ല്ലേ? 41  നമുക്ക്‌ ഈ ശിക്ഷ ലഭിച്ചതു ന്യായ​മാണ്‌. നമ്മൾ ചെയ്‌തു​കൂ​ട്ടി​യ​തി​നു കിട്ടേ​ണ്ടതു കിട്ടി. എന്നാൽ ഈ മനുഷ്യൻ ഒരു തെറ്റും ചെയ്‌തി​ട്ടില്ല.” 42  പിന്നെ അയാൾ, “യേശുവേ, അങ്ങ്‌ അങ്ങയുടെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കുമ്പോൾ എന്നെയും ഓർക്കേ​ണമേ”+ എന്നു പറഞ്ഞു. 43  അപ്പോൾ യേശു അയാ​ളോ​ടു പറഞ്ഞു: “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.”+ 44  അപ്പോൾ ഏകദേശം ആറാം മണിയാ​യി​രു​ന്നു.* എന്നിട്ടും നാട്ടിലെ​ങ്ങും ഇരുട്ടു പരന്നു. ഒൻപതാം മണിവരെ* അങ്ങനെ നിന്നു.+ 45  കാരണം സൂര്യപ്ര​കാ​ശം മങ്ങി​പ്പോ​യി. കൂടാതെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ തിരശ്ശീല+ മുകളിൽനി​ന്ന്‌ താഴെ​വരെ നെടുകെ കീറിപ്പോ​യി.+ 46  യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ* തൃ​ക്കൈ​യിൽ ഏൽപ്പി​ക്കു​ന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട്‌ യേശു ജീവൻ വെടിഞ്ഞു.*+ 47  സംഭവിച്ചതു കണ്ടിട്ട്‌ സൈനികോദ്യോ​ഗസ്ഥൻ, “ശരിക്കും ഈ മനുഷ്യൻ നീതി​മാ​നാ​യി​രു​ന്നു” എന്നു പറഞ്ഞ്‌ ദൈവത്തെ സ്‌തു​തി​ച്ചു.+ 48  സംഭവം കാണാൻ വന്നുകൂ​ടിയ ജനം നടന്ന​തെ​ല്ലാം കണ്ടിട്ടു നെഞ്ചത്ത​ടി​ച്ചുകൊണ്ട്‌ വീട്ടി​ലേക്കു തിരി​ച്ചുപോ​യി. 49  ഗലീലയിൽനിന്ന്‌ യേശു​വി​നെ അനുഗ​മിച്ച സ്‌ത്രീ​കൾ ഉൾപ്പെടെ യേശു​വി​ന്റെ പരിച​യ​ക്കാരെ​ല്ലാം ഇതൊക്കെ കണ്ടു​കൊണ്ട്‌ ദൂരെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.+ 50  യോസേഫ്‌ എന്നു പേരുള്ള നല്ലവനും നീതി​മാ​നും ആയ ഒരാളു​ണ്ടാ​യി​രു​ന്നു.+ അദ്ദേഹം ന്യായാ​ധി​പ​സ​ഭ​യി​ലെ ഒരു അംഗമാ​യി​രു​ന്നു. 51  (യോ​സേഫ്‌ അവരുടെ കുടി​ല​പ​ദ്ധ​തിയെ​യും പ്രവൃ​ത്തിയെ​യും അനുകൂ​ലിച്ച്‌ വോട്ടു ചെയ്‌തി​ല്ലാ​യി​രു​ന്നു.) യഹൂദ്യ​രു​ടെ ഒരു നഗരമായ അരിമ​ഥ്യ​യിൽനി​ന്നുള്ള യോ​സേഫ്‌ ദൈവ​രാ​ജ്യ​ത്തി​നുവേണ്ടി കാത്തി​രു​ന്ന​യാ​ളാണ്‌. 52  യോസേഫ്‌ പീലാത്തൊ​സി​ന്റെ അടുത്ത്‌ ചെന്ന്‌ യേശു​വി​ന്റെ ശരീരം ചോദി​ച്ചു. 53  അതു താഴെ ഇറക്കി+ മേന്മ​യേ​റിയ ഒരു ലിനൻതു​ണി​യിൽ പൊതി​ഞ്ഞ്‌, പാറയിൽ വെട്ടി​യു​ണ്ടാ​ക്കിയ ഒരു കല്ലറയിൽ വെച്ചു.+ അതുവരെ ആരെയും അതിൽ അടക്കി​യി​ട്ടി​ല്ലാ​യി​രു​ന്നു. 54  അന്ന്‌ ഒരുക്ക​നാ​ളാ​യി​രു​ന്നു.+ ശബത്ത്‌+ ആരംഭി​ക്കാ​റാ​യി​രു​ന്നു. 55  ഗലീലയിൽനിന്ന്‌ യേശു​വിന്റെ​കൂ​ടെ വന്ന സ്‌ത്രീ​ക​ളും ഒപ്പം ചെന്ന്‌ കല്ലറയും അതിൽ യേശു​വി​ന്റെ ശരീരം വെച്ചി​രി​ക്കു​ന്ന​തും കണ്ടു.+ 56  പിന്നെ അവർ സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളും സുഗന്ധ​തൈ​ല​ങ്ങ​ളും ഒരുക്കാൻവേണ്ടി മടങ്ങിപ്പോ​യി. ശബത്തിൽ പക്ഷേ അവർ കല്‌പ​ന​യ​നു​സ​രിച്ച്‌ വിശ്ര​മി​ച്ചു.+

അടിക്കുറിപ്പുകള്‍

അനു. എ3 കാണുക.
അക്ഷ. “ഇവനെ കൊണ്ടു​പോ​കൂ.”
അഥവാ “സ്‌തം​ഭ​ത്തി​ലേറ്റി കൊല്ല​ണ​മെന്ന്‌.”
പദാവലി കാണുക.
അക്ഷ. “ക്രിസ്‌തു​വും.”
അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.
അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.
അഥവാ “ആത്മാവ്‌.”
അഥവാ “അന്ത്യശ്വാ​സം വലിച്ചു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം

ഉപ്പൂറ്റിയിലെ അസ്ഥിയിൽ അടിച്ചുകയറ്റിയ ആണി
ഉപ്പൂറ്റിയിലെ അസ്ഥിയിൽ അടിച്ചുകയറ്റിയ ആണി

മനുഷ്യന്റെ ഉപ്പൂറ്റിയിലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാണി അടിച്ചുകയറ്റിയിരിക്കുന്നതിന്റെ ഒരു ഫോട്ടോയാണ്‌ ഇത്‌. ഈ അസ്ഥിയും ആണിയും യഥാർഥത്തിലുള്ളതിന്റെ ഒരു പകർപ്പു മാത്രമാണ്‌. യഥാർഥത്തിലുള്ളതു കണ്ടെത്തിയത്‌ 1968-ൽ വടക്കേ യരുശലേമിൽ പുരാവസ്‌തുശാസ്‌ത്രജ്ഞർ ഉത്‌ഖനനം നടത്തിയപ്പോഴാണ്‌. ഇതിനു റോമൻ ഭരണകാലത്തോളം പഴക്കമുണ്ട്‌. തടികൊണ്ടുള്ള സ്‌തംഭത്തിൽ ഒരാളെ ബന്ധിക്കുന്നതിന്‌ ആണികൾ ഉപയോഗിച്ചിരിക്കാം എന്നതിനെ പുരാവസ്‌തുശാസ്‌ത്രം പിന്താങ്ങുന്നതിന്റെ തെളിവാണ്‌ ഇത്‌. ഇതുപോലുള്ള ആണികളായിരിക്കാം റോമൻ പടയാളികൾ യേശുക്രിസ്‌തുവിനെ സ്‌തംഭത്തിൽ തറയ്‌ക്കാൻ ഉപയോഗിച്ചത്‌. ഗവേഷകർക്ക്‌ ഇതു കിട്ടിയത്‌, ശവശരീരം ജീർണിച്ചശേഷം ബാക്കിയാകുന്ന അസ്ഥികൾ സൂക്ഷിക്കുന്ന കല്ലുകൊണ്ടുള്ള ഒരു പെട്ടിയിൽനിന്നാണ്‌. സ്‌തംഭത്തിൽ വധിക്കുന്ന ആളുകൾക്കു ശവസംസ്‌കാരം ലഭിച്ചിരിക്കാം എന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

ശവക്കല്ലറ
ശവക്കല്ലറ

പാറയിൽ വെട്ടിയുണ്ടാക്കിയ ഗുഹകളിലോ അറകളിലോ ആണ്‌ ജൂതന്മാർ സാധാരണയായി ശവസംസ്‌കാരം നടത്തിയിരുന്നത്‌. രാജാക്കന്മാരുടേത്‌ ഒഴികെയുള്ള കല്ലറകളെല്ലാം പൊതുവേ നഗരങ്ങൾക്കു വെളിയിലായിരുന്നു. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ജൂതകല്ലറകളുടെ ഒരു പ്രത്യേകത അവയുടെ ലാളിത്യമാണ്‌. ജൂതന്മാർ മരിച്ചവരെ ആരാധിക്കാഞ്ഞതായിരിക്കാം ഇതിന്റെ കാരണം. മരണശേഷം ഒരാൾ ഒരു ആത്മലോകത്ത്‌ ജീവിക്കുന്നു എന്ന വിശ്വാസവും ജൂതമതത്തിന്റെ ഭാഗമല്ലായിരുന്നു.