വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ലൂക്കോസ്‌ 17:1-37

17  പിന്നെ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “പാപത്തി​ലേക്കു വീഴി​ക്കുന്ന മാർഗ​ത​ട​സ്സങ്ങൾ എന്തായാ​ലും ഉണ്ടാകും. എന്നാൽ തടസ്സങ്ങൾ വെക്കു​ന്ന​വന്റെ കാര്യം കഷ്ടം!  ഈ ചെറി​യ​വ​രിൽ ഒരാൾ വീണുപോ​കാൻ ആരെങ്കി​ലും ഇടയാ​ക്കുന്നെ​ങ്കിൽ അയാളു​ടെ കഴുത്തിൽ ഒരു തിരി​കല്ലു കെട്ടി കടലിൽ എറിയു​ന്ന​താണ്‌ അയാൾക്ക്‌ ഏറെ നല്ലത്‌.+  അതുകൊണ്ട്‌ സൂക്ഷി​ച്ചുകൊ​ള്ളുക. നിന്റെ സഹോ​ദരൻ ഒരു പാപം ചെയ്‌താൽ അയാളെ ശകാരി​ക്കുക.+ സഹോ​ദരൻ പശ്ചാത്ത​പി​ച്ചാൽ അയാ​ളോ​ടു ക്ഷമിക്കുക.+  സഹോദരൻ ഒരു ദിവസം നിന്നോ​ട്‌ ഏഴു തവണ പാപം ചെയ്‌താ​ലും ആ ഏഴു തവണയും വന്ന്‌, ‘ഞാൻ പശ്ചാത്ത​പി​ക്കു​ന്നു’ എന്നു പറഞ്ഞാൽ സഹോ​ദ​രനോ​ടു ക്ഷമിക്കണം.”+  അപ്പോൾ അപ്പോ​സ്‌ത​ല​ന്മാർ കർത്താ​വിനോട്‌, “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”+ എന്നു പറഞ്ഞു.  അപ്പോൾ കർത്താവ്‌ പറഞ്ഞു: “നിങ്ങൾക്ക്‌ ഒരു കടുകു​മ​ണി​യു​ടെ അത്ര​യെ​ങ്കി​ലും വിശ്വാ​സ​മുണ്ടെ​ങ്കിൽ ഈ മൾബറി മരത്തോ​ട്‌,* ‘ചുവ​ടോ​ടെ പറിഞ്ഞുപോ​യി കടലിൽ വളരുക!’ എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസ​രി​ക്കും.+  “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുക​യോ ആടു മേയ്‌ക്കു​ക​യോ ചെയ്യുന്ന ഒരു അടിമ​യുണ്ടെന്നു കരുതുക. അയാൾ വയലിൽനി​ന്ന്‌ വരു​മ്പോൾ, ‘വേഗം വന്ന്‌ ഇരുന്ന്‌ ഭക്ഷണം കഴിക്ക്‌’ എന്നു നിങ്ങൾ പറയു​മോ?  പകരം ഇങ്ങനെ​യല്ലേ പറയൂ: ‘വസ്‌ത്രം മാറി വന്ന്‌ എനിക്ക്‌ അത്താഴം ഒരുക്കുക. ഞാൻ തിന്നു​കു​ടിച്ച്‌ തീരു​ന്ന​തു​വരെ എനിക്കു വേണ്ടതു ചെയ്‌തു​ത​രുക. അതു കഴിഞ്ഞ്‌ നിനക്കു തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യാം.’  ഏൽപ്പിച്ച പണികൾ ചെയ്‌ത​തി​ന്റെ പേരിൽ നിങ്ങൾക്ക്‌ ആ അടിമയോ​ടു പ്രത്യേ​കിച്ച്‌ ഒരു നന്ദിയും തോന്നില്ല, ശരിയല്ലേ? 10  അങ്ങനെ നിങ്ങളും, നിങ്ങളെ ഏൽപ്പിച്ച കാര്യ​ങ്ങളെ​ല്ലാം ചെയ്‌ത​ശേഷം ഇങ്ങനെ പറയുക: ‘ഞങ്ങൾ ഒന്നിനും കൊള്ളാത്ത അടിമ​ക​ളാണ്‌. ചെയ്യേ​ണ്ടതു ഞങ്ങൾ ചെയ്‌തു, അത്രയേ ഉള്ളൂ.’”+ 11  യരുശലേമിലേക്കുള്ള യാത്ര​യ്‌ക്കി​ടെ യേശു ശമര്യ​ക്കും ഗലീല​യ്‌ക്കും ഇടയി​ലൂ​ടെ പോകു​ക​യാ​യി​രു​ന്നു. 12  യേശു ഒരു ഗ്രാമ​ത്തിൽ ചെന്ന​പ്പോൾ കുഷ്‌ഠരോ​ഗി​ക​ളായ പത്തു പുരു​ഷ​ന്മാർ യേശു​വി​നെ കണ്ടു. പക്ഷേ അവർ ദൂരത്തു​തന്നെ നിന്നു.+ 13  എന്നിട്ട്‌, “യേശുവേ, ഗുരുവേ, ഞങ്ങളോ​ടു കരുണ കാണി​ക്കണേ” എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 14  യേശു അവരെ കണ്ടിട്ട്‌ അവരോ​ട്‌, “പുരോ​ഹി​ത​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ നിങ്ങളെ കാണിക്കൂ”+ എന്നു പറഞ്ഞു. പോകുന്ന വഴിക്കു​തന്നെ അവർ ശുദ്ധരാ​യി.+ 15  അവരിൽ ഒരാൾ താൻ ശുദ്ധനാ​യെന്നു കണ്ടപ്പോൾ ഉറക്കെ ദൈവത്തെ സ്‌തു​തി​ച്ചുകൊണ്ട്‌ മടങ്ങി​വന്നു. 16  അയാൾ യേശു​വി​ന്റെ കാൽക്കൽ കമിഴ്‌ന്നു​വീണ്‌ യേശു​വി​നു നന്ദി പറഞ്ഞു. അയാളാണെ​ങ്കിൽ ഒരു ശമര്യ​ക്കാ​ര​നാ​യി​രു​ന്നു.+ 17  അപ്പോൾ യേശു ചോദി​ച്ചു: “പത്തു പേരല്ലേ ശുദ്ധരാ​യത്‌? ബാക്കി ഒൻപതു പേർ എവിടെ? 18  തിരിച്ചുവന്ന്‌ ദൈവത്തെ സ്‌തു​തി​ക്കാൻ മറ്റൊരു ജനതയിൽപ്പെട്ട ഇയാൾക്ക​ല്ലാ​തെ മറ്റാർക്കും തോന്നി​യി​ല്ലേ?” 19  പിന്നെ യേശു അയാ​ളോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌ പൊയ്‌ക്കൊ​ള്ളൂ. നിന്റെ വിശ്വാ​സ​മാ​ണു നിന്നെ സുഖ​പ്പെ​ടു​ത്തി​യത്‌.”+ 20  ദൈവരാജ്യം എപ്പോ​ഴാ​ണു വരുന്ന​തെന്നു പരീശ​ന്മാർ ചോദിച്ചപ്പോൾ+ യേശു പറഞ്ഞു: “വളരെ പ്രകട​മായ വിധത്തി​ലല്ല ദൈവ​രാ​ജ്യം വരുന്നത്‌. 21  ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആളുകൾ പറയു​ക​യു​മില്ല. ശരിക്കും, ദൈവ​രാ​ജ്യം നിങ്ങളു​ടെ ഇടയിൽത്തന്നെ​യുണ്ട്‌.”+ 22  പിന്നെ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “നിങ്ങൾ മനുഷ്യ​പുത്രന്റെ നാളു​ക​ളിലൊന്നെ​ങ്കി​ലും കാണാൻ കൊതി​ക്കുന്ന കാലം വരും. എന്നാൽ കാണില്ല. 23  മനുഷ്യർ നിങ്ങ​ളോട്‌, ‘അതാ അവിടെ,’ ‘ഇതാ ഇവിടെ’ എന്നെല്ലാം പറയും. പക്ഷേ നിങ്ങൾ ചാടി​പ്പു​റപ്പെ​ട​രുത്‌. അവരുടെ പിന്നാലെ പോകു​ക​യു​മ​രുത്‌.+ 24  കാരണം ആകാശ​ത്തി​ന്റെ ഒരു അറ്റത്തു​നിന്ന്‌ മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽ പ്രകാ​ശി​ക്കു​ന്ന​തുപോലെ​യാ​യിരി​ക്കും തന്റെ നാളിൽ മനുഷ്യ​പുത്ര​നും.+ 25  എന്നാൽ ആദ്യം മനുഷ്യ​പു​ത്രൻ ധാരാളം കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​രും, ഈ തലമുറ+ മനുഷ്യ​പുത്രനെ തള്ളിക്ക​ള​യും. 26  നോഹയുടെ നാളുകളിൽ+ സംഭവി​ച്ച​തുപോലെ​തന്നെ മനുഷ്യ​പുത്രന്റെ നാളു​ക​ളി​ലും സംഭവി​ക്കും:+ 27  നോഹ പെട്ടക​ത്തിൽ കയറിയ ദിവസംവരെ+ അന്നത്തെ ആളുകൾ തിന്നും കുടി​ച്ചും പുരു​ഷ​ന്മാർ വിവാഹം കഴിച്ചും സ്‌ത്രീ​കളെ വിവാഹം കഴിച്ചുകൊ​ടു​ത്തും പോന്നു. ജലപ്ര​ളയം വന്ന്‌ അവരെ എല്ലാവരെ​യും കൊന്നു​ക​ളഞ്ഞു.+ 28  ലോത്തിന്റെ നാളി​ലും അങ്ങനെ​തന്നെ സംഭവി​ച്ചു:+ അവർ തിന്നും കുടി​ച്ചും, വാങ്ങി​യും വിറ്റും, നട്ടും പണിതും പോന്നു. 29  എന്നാൽ ലോത്ത്‌ സൊ​ദോം വിട്ട ദിവസം ആകാശ​ത്തു​നിന്ന്‌ തീയും ഗന്ധകവും* പെയ്‌ത്‌ എല്ലാവരെ​യും കൊന്നു​ക​ളഞ്ഞു.+ 30  മനുഷ്യപുത്രൻ വെളിപ്പെ​ടുന്ന നാളി​ലും അങ്ങനെ​തന്നെ​യാ​യി​രി​ക്കും.+ 31  “അന്നു പുരമു​ക​ളിൽ നിൽക്കു​ന്നവൻ തന്റെ സാധനങ്ങൾ വീട്ടി​നു​ള്ളി​ലാണെ​ങ്കി​ലും എടുക്കാൻ താഴെ ഇറങ്ങരു​ത്‌. വയലി​ലാ​യി​രി​ക്കു​ന്ന​വ​നും സാധനങ്ങൾ എടുക്കാൻ വീട്ടി​ലേക്കു തിരി​ച്ചുപോ​ക​രുത്‌. 32  ലോത്തിന്റെ ഭാര്യയെ ഓർത്തുകൊ​ള്ളുക.+ 33  തന്റെ ജീവൻ രക്ഷിക്കാൻ ശ്രമി​ക്കു​ന്ന​വന്‌ അതു നഷ്ടമാ​കും. അതു നഷ്ടപ്പെ​ടു​ത്തു​ന്ന​വ​നോ അതു നിലനി​റു​ത്തും.+ 34  ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആ രാത്രി​യിൽ രണ്ടു പേർ ഒരു കിടക്ക​യി​ലാ​യി​രി​ക്കും. ഒരാളെ കൂട്ടിക്കൊ​ണ്ടുപോ​കും, മറ്റേയാ​ളെ ഉപേക്ഷി​ക്കും.+ 35  രണ്ടു സ്‌ത്രീ​കൾ ഒരു തിരി​ക​ല്ലിൽ പൊടി​ച്ചുകൊ​ണ്ടി​രി​ക്കും. ഒരാളെ കൂട്ടിക്കൊ​ണ്ടുപോ​കും, മറ്റേയാ​ളെ ഉപേക്ഷി​ക്കും.” 36  *—— 37  അപ്പോൾ അവർ യേശു​വിനോട്‌, “കർത്താവേ, എവിടെ” എന്നു ചോദി​ച്ചു. യേശു അവരോ​ട്‌, “ശവമു​ള്ളി​ടത്ത്‌ കഴുക​ന്മാർ കൂടും”+ എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

കറുത്ത മൾബറി​പ്പഴം ഉണ്ടാകുന്ന മരം.
അതായത്‌, സൾഫർ.
അനു. എ3 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം

തിരികല്ല്‌​—മുകളിലത്തെയും താഴത്തെയും
തിരികല്ല്‌​—മുകളിലത്തെയും താഴത്തെയും

ഇവിടെ കാണിച്ചിരിക്കുന്ന തരം വലിയ തിരികല്ലു കഴുതയെപ്പോലുള്ള വളർത്തുമൃഗങ്ങളാണു തിരിച്ചിരുന്നത്‌. ധാന്യം പൊടിക്കാനും ഒലിവ്‌ ആട്ടാനും അവ ഉപയോഗിച്ചിരുന്നു. ഇതിൽ മുകളിലത്തെ കല്ലിന്‌ 1.5 മീറ്ററോളം (5 അടി) വ്യാസം വരും. അതിലും വ്യാസം കൂടിയ മറ്റൊരു കല്ലിൽവെച്ചാണ്‌ അതു തിരിക്കുക.