വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യോഹന്നാൻ 10:1-42

10  “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആട്ടിൻതൊ​ഴു​ത്തിലേക്കു വാതി​ലി​ലൂടെ​യ​ല്ലാ​തെ വേറെ വഴിക്കു കയറു​ന്ന​യാൾ കള്ളനും കവർച്ച​ക്കാ​ര​നും ആണ്‌.+  വാതിലിലൂടെ കടക്കു​ന്ന​യാ​ളാണ്‌ ആടുക​ളു​ടെ ഇടയൻ.+  വാതിൽക്കാവൽക്കാരൻ അയാൾക്കു വാതിൽ തുറന്നുകൊ​ടു​ക്കു​ന്നു.+ ആടുകൾ അയാളു​ടെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു.+ അയാൾ തന്റെ ആടുകളെ പേരെ​ടുത്ത്‌ വിളിച്ച്‌ പുറ​ത്തേക്കു കൊണ്ടുപോ​കു​ന്നു.  തന്റെ ആടുകളെയെ​ല്ലാം പുറത്ത്‌ ഇറക്കി​യിട്ട്‌ അയാൾ മുമ്പേ നടക്കുന്നു. അയാളു​ടെ ശബ്ദം പരിച​യ​മു​ള്ള​തുകൊണ്ട്‌ ആടുകൾ അയാളെ അനുഗ​മി​ക്കു​ന്നു.  ഒരു അപരി​ചി​തനെ അവ ഒരിക്ക​ലും അനുഗ​മി​ക്കില്ല. അവ അയാളു​ടെ അടുത്തു​നിന്ന്‌ ഓടിപ്പോ​കും. കാരണം അപരി​ചി​ത​രു​ടെ ശബ്ദം അവയ്‌ക്കു പരിച​യ​മില്ല.”  യേശു ഈ ഉപമ അവരോ​ടു പറഞ്ഞെ​ങ്കി​ലും അതിന്റെ അർഥം അവർക്കു മനസ്സി​ലാ​യില്ല.  അതുകൊണ്ട്‌ യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആടുക​ളു​ടെ വാതിൽ ഞാനാണ്‌.+  ഞാനാണെന്ന മട്ടിൽ വന്നവ​രൊ​ക്കെ കള്ളന്മാ​രും കവർച്ച​ക്കാ​രും ആണ്‌. ആടുകൾ എന്തായാ​ലും അവർക്കു ശ്രദ്ധ കൊടു​ത്തില്ല.  വാതിൽ ഞാനാണ്‌. എന്നിലൂ​ടെ കടക്കുന്ന ഏതൊ​രാൾക്കും രക്ഷ കിട്ടും. അയാൾ അകത്ത്‌ കടക്കു​ക​യും പുറത്ത്‌ പോകു​ക​യും മേച്ചിൽപ്പു​റം കണ്ടെത്തു​ക​യും ചെയ്യും.+ 10  മോഷ്ടിക്കാനും കൊല്ലാ​നും നശിപ്പി​ക്കാ​നും മാത്ര​മാ​ണു കള്ളൻ വരുന്നത്‌.+ എന്നാൽ ഞാൻ വന്നത്‌ അവർക്കു ജീവൻ കിട്ടേ​ണ്ട​തി​നാണ്‌, അതു സമൃദ്ധ​മാ​യി കിട്ടേ​ണ്ട​തിന്‌. 11  ഞാനാണു നല്ല ഇടയൻ.+ നല്ല ഇടയൻ ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്നു.+ 12  നേരെ മറിച്ച്‌ ഇടയനോ ആടുക​ളു​ടെ ഉടമസ്ഥ​നോ അല്ലാത്ത കൂലി​ക്കാ​രൻ ചെന്നായ്‌ വരുന്നതു കാണു​മ്പോൾ ആടുകളെ വിട്ട്‌ ഓടി​ക്ക​ള​യു​ന്നു. ചെന്നായ്‌ വന്ന്‌ ആടുകളെ ചിതറി​ച്ചു​ക​ള​യു​ക​യും അവയെ പിടി​ക്കു​ക​യും ചെയ്യുന്നു. 13  കൂലിക്കു വിളിച്ച ആളായ​തുകൊണ്ട്‌ അയാൾക്ക്‌ ആടുകളെ​ക്കു​റിച്ച്‌ ചിന്തയി​ല്ല​ല്ലോ. 14  ഞാനാണു നല്ല ഇടയൻ. എനിക്ക്‌ എന്റെ ആടുകളെ അറിയാം, എന്റെ ആടുകൾക്ക്‌ എന്നെയും.+ 15  പിതാവ്‌ എന്നെയും ഞാൻ പിതാ​വിനെ​യും അറിയു​ന്ന​തുപോലെ​യാണ്‌ അത്‌.+ ഞാൻ ആടുകൾക്കു​വേണ്ടി എന്റെ ജീവൻ കൊടു​ക്കു​ന്നു.+ 16  “ഈ തൊഴു​ത്തിൽപ്പെ​ടാത്ത വേറെ ആടുക​ളും എനിക്കു​ണ്ട്‌.+ അവയെ​യും ഞാൻ അകത്ത്‌ കൊണ്ടു​വരേ​ണ്ട​താണ്‌. അവയും എന്റെ ശബ്ദം കേട്ടനു​സ​രി​ക്കും. അങ്ങനെ അവർ ഒറ്റ ആട്ടിൻകൂ​ട്ട​മാ​കും, അവർക്കെ​ല്ലാ​വർക്കും ഇടയനും ഒന്ന്‌.+ 17  ഞാൻ എന്റെ ജീവൻ കൊടുക്കുന്നതുകൊണ്ട്‌+ പിതാവ്‌ എന്നെ സ്‌നേ​ഹി​ക്കു​ന്നു.+ എനിക്കു വീണ്ടും ജീവൻ കിട്ടാ​നാ​ണു ഞാൻ അതു കൊടു​ക്കു​ന്നത്‌. 18  ആരും അത്‌ എന്നിൽനി​ന്ന്‌ പിടി​ച്ചു​വാ​ങ്ങു​ന്നതല്ല, എനിക്കു​തന്നെ തോന്നി​യിട്ട്‌ കൊടു​ക്കു​ന്ന​താണ്‌. ജീവൻ കൊടു​ക്കാ​നും വീണ്ടും ജീവൻ നേടാ​നും എനിക്ക്‌ അധികാ​ര​മുണ്ട്‌.+ എന്റെ പിതാ​വാണ്‌ ഇത്‌ എന്നോടു കല്‌പി​ച്ചി​രി​ക്കു​ന്നത്‌.” 19  ഈ വാക്കുകൾ കേട്ടിട്ട്‌ ജൂതന്മാർക്കി​ട​യിൽ വീണ്ടും ഭിന്നി​പ്പു​ണ്ടാ​യി.+ 20  അവരിൽ പലരും പറഞ്ഞു: “ഇവനെ ഭൂതം ബാധി​ച്ചി​രി​ക്കു​ന്നു! ഇവനു ഭ്രാന്താ​ണ്‌! എന്തിനാ​ണ്‌ ഇവൻ പറയു​ന്നതു നിങ്ങൾ ശ്രദ്ധി​ക്കു​ന്നത്‌?” 21  എന്നാൽ മറ്റുള്ളവർ പറഞ്ഞു: “ഇതു ഭൂതം ബാധിച്ച ഒരാളു​ടെ വാക്കു​കളല്ല. ഒരു ഭൂതത്തി​ന്‌ അന്ധന്മാ​രു​ടെ കണ്ണു തുറക്കാൻ പറ്റുമോ?” 22  യരുശലേമിൽ അതു സമർപ്പണോ​ത്സ​വ​ത്തി​ന്റെ സമയമാ​യി​രു​ന്നു. അതൊരു തണുപ്പു​കാ​ല​മാ​യി​രു​ന്നു. 23  യേശു ദേവാ​ല​യ​ത്തിൽ ശലോമോ​ന്റെ മണ്ഡപത്തി​ലൂ​ടെ നടക്കുമ്പോൾ+ 24  ജൂതന്മാർ വന്ന്‌ യേശു​വി​ന്റെ ചുറ്റും കൂടി ഇങ്ങനെ ചോദി​ച്ചു: “ഞങ്ങൾ എത്ര കാലം ഇങ്ങനെ ആകാംക്ഷ അടക്കി കാത്തി​രി​ക്കണം? താങ്കൾ ക്രിസ്‌തു​വാണെ​ങ്കിൽ അതു തുറന്നു​പ​റയൂ.” 25  യേശു പറഞ്ഞു: “ഞാൻ പറഞ്ഞി​ട്ടും നിങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ല​ല്ലോ. എന്റെ പിതാ​വി​ന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾതന്നെ എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്നു.+ 26  എന്നാൽ നിങ്ങൾക്കു വിശ്വാ​സം​വ​രു​ന്നില്ല. കാരണം നിങ്ങൾ എന്റെ ആടുകളല്ല.+ 27  എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗ​മി​ക്കു​ക​യും ചെയ്യുന്നു.+ 28  ഞാൻ അവയ്‌ക്കു നിത്യ​ജീ​വൻ കൊടു​ക്കു​ന്നു.+ അവ ഒരുനാ​ളും നശിച്ചുപോ​കില്ല. ആരും അവയെ എന്റെ കൈയിൽനി​ന്ന്‌ തട്ടി​യെ​ടു​ക്കു​ക​യു​മില്ല.+ 29  മറ്റ്‌ എന്തി​നെ​ക്കാ​ളും വില​പ്പെ​ട്ട​താണ്‌ എന്റെ പിതാവ്‌ എനിക്കു തന്നിരി​ക്കു​ന്നത്‌. പിതാ​വി​ന്റെ കൈയിൽനി​ന്ന്‌ അവയെ തട്ടി​യെ​ടു​ക്കാൻ ആർക്കും കഴിയില്ല.+ 30  ഞാനും പിതാ​വും ഒന്നാണ്‌.”*+ 31  ജൂതന്മാർ വീണ്ടും യേശു​വി​നെ എറിയാൻ കല്ല്‌ എടുത്തു. 32  യേശു അവരോ​ടു പറഞ്ഞു: “പിതാ​വിൽനി​ന്നുള്ള കുറെ നല്ല പ്രവൃ​ത്തി​കൾ ഞാൻ നിങ്ങൾക്കു കാണി​ച്ചു​തന്നു. അവയിൽ ഏതിന്റെ പേരി​ലാ​ണു നിങ്ങൾ എന്നെ കല്ലെറി​യു​ന്നത്‌?” 33  അവർ പറഞ്ഞു: “നല്ല പ്രവൃ​ത്തി​യു​ടെ പേരിലല്ല, ദൈവ​നിന്ദ പറഞ്ഞതുകൊ​ണ്ടാ​ണു ഞങ്ങൾ നിന്നെ കല്ലെറി​യു​ന്നത്‌.+ വെറുമൊ​രു മനുഷ്യ​നായ നീ നിന്നെ​ത്തന്നെ ദൈവ​മാ​ക്കു​ക​യല്ലേ?” 34  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “‘“നിങ്ങൾ ദൈവ​ങ്ങ​ളാണ്‌”*+ എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളു​ടെ നിയമ​ത്തിൽ എഴുതി​യി​ട്ടി​ല്ലേ? 35  ദൈവത്തിന്റെ വചനം കുറ്റം വിധി​ച്ച​വരെ ‘ദൈവങ്ങൾ’+ എന്നാണ​ല്ലോ ദൈവം വിളി​ച്ചത്‌—തിരുവെ​ഴു​ത്തി​നു മാറ്റം വരില്ല​ല്ലോ— 36  അങ്ങനെയെങ്കിൽ, പിതാവ്‌ വിശു​ദ്ധീ​ക​രിച്ച്‌ ലോക​ത്തേക്ക്‌ അയച്ച എന്നോട്‌, ‘നീ ദൈവ​നിന്ദ പറയുന്നു’ എന്നു നിങ്ങൾ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതും ‘ഞാൻ ദൈവ​പുത്ര​നാണ്‌’+ എന്നു ഞാൻ പറഞ്ഞതി​ന്റെ പേരിൽ. 37  ഞാൻ ചെയ്യു​ന്നത്‌ എന്റെ പിതാ​വി​ന്റെ പ്രവൃ​ത്തി​ക​ളല്ലെ​ങ്കിൽ നിങ്ങൾ എന്നെ വിശ്വ​സിക്കേണ്ടാ. 38  എന്നാൽ ഞാൻ പിതാ​വി​ന്റെ പ്രവൃ​ത്തി​ക​ളാ​ണു ചെയ്യു​ന്നതെ​ങ്കിൽ എന്നെ വിശ്വ​സി​ച്ചില്ലെ​ങ്കി​ലും, ആ പ്രവൃ​ത്തി​കൾ വിശ്വ​സി​ക്കുക.+ എങ്കിൽ, പിതാവ്‌ എന്നോ​ടും ഞാൻ പിതാ​വിനോ​ടും യോജി​പ്പി​ലാണെന്നു നിങ്ങൾ അറിയും, നിങ്ങൾക്ക്‌ അതു കൂടുതൽ വ്യക്തമാ​കു​ക​യും ചെയ്യും.”+ 39  അപ്പോൾ അവർ വീണ്ടും യേശു​വി​നെ പിടി​ക്കാൻ ശ്രമിച്ചു. യേശു പക്ഷേ പിടികൊ​ടു​ക്കാ​തെ അവി​ടെ​നിന്ന്‌ രക്ഷപ്പെട്ടു. 40  യേശു വീണ്ടും യോർദാ​ന്‌ അക്കരെ യോഹ​ന്നാൻ ആദ്യം സ്‌നാനം കഴിപ്പി​ച്ചുകൊ​ണ്ടി​രുന്ന സ്ഥലത്ത്‌+ ചെന്ന്‌ അവിടെ താമസി​ച്ചു. 41  ധാരാളം പേർ യേശു​വി​ന്റെ അടുത്ത്‌ വന്നു. അവർ പറഞ്ഞു: “യോഹ​ന്നാൻ അടയാ​ളമൊ​ന്നും കാണി​ച്ചില്ല. പക്ഷേ ഈ മനുഷ്യനെ​പ്പറ്റി യോഹ​ന്നാൻ പറഞ്ഞതു മുഴുവൻ സത്യമാ​ണ്‌.”+ 42  അവിടെവെച്ച്‌ അനേകം ആളുകൾ യേശു​വിൽ വിശ്വ​സി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “ഐക്യ​ത്തി​ലാ​ണ്‌.”
അഥവാ “ദൈവ​ത്തെ​പ്പോ​ലു​ള്ള​വ​രാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം

ചെന്നായ്‌
ചെന്നായ്‌

ഇസ്രായേലിലെ ചെന്നായ്‌ക്കൾ പ്രധാനമായും രാത്രിയിലാണ്‌ ഇര പിടിക്കാറുള്ളത്‌. (ഹബ 1:8) ഭക്ഷണത്തോട്‌ ആർത്തിയുള്ള ഇക്കൂട്ടം ക്രൗര്യത്തിനും ധൈര്യത്തിനും പേരുകേട്ടവയാണ്‌. അത്യാഗ്രഹികളായ ഇവ പലപ്പോഴും തങ്ങൾക്കു തിന്നാനാകുന്നതിലും കൂടുതൽ ആടുകളെ കൊല്ലാറുണ്ട്‌. മിക്കപ്പോഴും ഇത്‌ അവയ്‌ക്കു കടിച്ച്‌ വലിച്ചുകൊണ്ടുപോകാൻപോലും പറ്റാത്തത്രയായിരിക്കും. ബൈബിളിൽ മിക്കയിടങ്ങളിലും മൃഗങ്ങളെക്കുറിച്ചും അവയുടെ നല്ലതും മോശവും ആയ പ്രത്യേകതകൾ, ശീലങ്ങൾ എന്നിവയെക്കുറിച്ചും പരാമർശിച്ചിരിക്കുന്നത്‌ ആലങ്കാരികാർഥത്തിലാണ്‌. ഉദാഹരണത്തിന്‌, മരണശയ്യയിൽ വെച്ച്‌ യാക്കോബ്‌ നടത്തിയ പ്രവചനത്തിൽ ബന്യാമീൻ ഗോത്രത്തെ ചെന്നായെപ്പോലുള്ള (കാനിസ്‌ ലൂപുസ്‌) ഒരു പോരാളിയായി വർണിച്ചിരിക്കുന്നു. (ഉൽ 49:27) പക്ഷേ ചെന്നായെ മിക്ക സ്ഥലങ്ങളിലും ക്രൗര്യം, അത്യാർത്തി, അക്രമസ്വഭാവം, കുടിലത എന്നീ മോശം ഗുണങ്ങളുടെ പ്രതീകമായിട്ടാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഉദാഹരണത്തിന്‌ കള്ളപ്രവാചകന്മാരെയും (മത്ത 7:15) ക്രിസ്‌തീയശുശ്രൂഷയെ ക്രൂരമായി എതിർക്കുന്നവരെയും (മത്ത 10:16; ലൂക്ക 10:3) ക്രിസ്‌തീയസഭയ്‌ക്കുള്ളിൽനിന്ന്‌ അതിനെ അപകടപ്പെടുത്താൻ നോക്കുന്ന വ്യാജോപദേഷ്ടാക്കളെയും (പ്രവൃ 20:29, 30) ചെന്നായ്‌ക്കളോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്‌. ചെന്നായ്‌ക്കൾ എത്രമാത്രം അപകടകാരികളാണെന്ന്‌ ഇടയന്മാർക്ക്‌ അറിയാമായിരുന്നു. “ചെന്നായ്‌ വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട്‌ ഓടിക്കളയുന്ന” ‘കൂലിക്കാരനെക്കുറിച്ച്‌’ യേശു പറഞ്ഞു. എന്നാൽ ‘നല്ല ഇടയനായ യേശു’ ‘ആടുകളെക്കുറിച്ച്‌ ചിന്തയില്ലാത്ത’ ആ കൂലിക്കാരനെപ്പോലെയല്ല. യേശു ‘ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുത്തു.’​—യോഹ 10:11-13.