യോശുവ 23:1-16

23  ചുറ്റു​മുള്ള ശത്രു​ക്ക​ളിൽനിന്ന്‌ യഹോവ ഇസ്രായേ​ലി​നു സ്വസ്ഥത+ കൊടു​ത്ത്‌ ഏറെക്കാ​ലം കഴിഞ്ഞ്‌, യോശുവ പ്രായം ചെന്ന്‌ നന്നേ വൃദ്ധനായപ്പോൾ+  എല്ലാ ഇസ്രായേ​ലിനെ​യും അവരുടെ മൂപ്പന്മാരെ​യും തലവന്മാരെ​യും ന്യായാ​ധി​പ​ന്മാരെ​യും അധികാരികളെയും+ വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറഞ്ഞു:+ “ഞാൻ പ്രായം ചെന്ന്‌ നന്നേ വൃദ്ധനാ​യി​രി​ക്കു​ന്നു.  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങൾക്കു​വേണ്ടി ഇക്കണ്ട ജനതകളോ​ടു ചെയ്‌തതെ​ല്ലാം നിങ്ങൾ കണ്ടല്ലോ. നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണു നിങ്ങൾക്കു​വേണ്ടി പോരാ​ടി​യത്‌.+  ഇതാ ഞാൻ, യോർദാൻ മുതൽ പടിഞ്ഞാറ്‌* മഹാസമുദ്രം* വരെ, ശേഷി​ച്ചി​രി​ക്കുന്ന ജനതക​ളു​ടെ ദേശവും ഞാൻ സംഹരിച്ച ജനതകളുടെ+ ദേശവും നറുക്കിട്ട്‌+ നിങ്ങളു​ടെ ഗോ​ത്ര​ങ്ങൾക്ക്‌ അവകാ​ശ​മാ​യി നിയമി​ച്ചു​ത​ന്നി​രി​ക്കു​ന്നു.+  നിങ്ങളുടെ ദൈവ​മായ യഹോ​വ​യാണ്‌ അവരെ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ തുരത്തിയോ​ടി​ച്ചുകൊ​ണ്ടി​രു​ന്നത്‌,+ നിങ്ങൾക്കു​വേണ്ടി അവരെ നീക്കി​ക്ക​ള​ഞ്ഞത്‌.* അങ്ങനെ, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു വാഗ്‌ദാ​നം ചെയ്‌ത​തുപോ​ലെ നിങ്ങൾ അവരുടെ ദേശം കൈവ​ശ​മാ​ക്കി.+  “മോശ​യു​ടെ നിയമപുസ്‌തകത്തിൽ+ എഴുതി​യി​രി​ക്കു​ന്നതെ​ല്ലാം അനുസ​രി​ക്കാ​നും പിൻപ​റ്റാ​നും നിങ്ങൾ നല്ല ധൈര്യം കാണി​ക്കണം. ഒരിക്ക​ലും അതിൽനി​ന്ന്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറരു​ത്‌.+  നിങ്ങളുടെ ഇടയിൽ ബാക്കി​യുള്ള ഈ ജനതക​ളോ​ട്‌ ഇടപഴ​കു​ക​യു​മ​രുത്‌.+ നിങ്ങൾ അവരുടെ ദൈവ​ങ്ങ​ളു​ടെ പേരുകൾ പരാമർശി​ക്കാൻപോ​ലും പാടില്ല.+ അവയെ ചൊല്ലി സത്യം ചെയ്യു​ക​യോ അവയെ സേവി​ക്കു​ക​യോ അവയുടെ മുന്നിൽ കുമ്പി​ടു​ക​യോ അരുത്‌.+  പകരം, ഇന്നോളം ചെയ്‌ത​തുപോ​ലെ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയോ​ടു പറ്റിനിൽക്കണം.+  പ്രബലരായ വലിയ ജനതകളെപ്പോ​ലും യഹോവ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യും.+ നിങ്ങ​ളോട്‌ എതിർത്തു​നിൽക്കാൻ ഇന്നുവരെ ഒരു മനുഷ്യ​നും സാധി​ച്ചി​ട്ടി​ല്ല​ല്ലോ.+ 10  ആയിരം പേരെ തുരത്താൻ നിങ്ങളിൽ ഒരുവൻ മതിയാ​കും.+ കാരണം, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ ഉറപ്പു തന്നതുപോലെ+ ആ ദൈവ​മാ​ണു നിങ്ങൾക്കു​വേണ്ടി പോരാ​ടു​ന്നത്‌.+ 11  അതുകൊണ്ട്‌, നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേഹിച്ച്‌+ എപ്പോ​ഴും ജാഗ്ര​തയോടെ​യി​രി​ക്കുക.+ 12  “പക്ഷേ, നിങ്ങൾ പിന്തി​രിഞ്ഞ്‌ നിങ്ങളു​ടെ ഇടയിൽ ബാക്കി​യുള്ള ഈ ജനതക​ളിൽപ്പെ​ട്ട​വരോ​ടു പറ്റിച്ചേരുകയും+ അവരു​മാ​യി വിവാഹബന്ധത്തിലേർപ്പെടുകയും*+ നിങ്ങൾ അവരു​മാ​യോ അവർ നിങ്ങളു​മാ​യോ ഇടപഴ​കു​ക​യും ചെയ്‌താൽ 13  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഈ ജനതകളെ മേലാൽ ഓടിച്ചുകളയില്ല+ എന്നു നിങ്ങൾ നിശ്ചയ​മാ​യും അറിഞ്ഞുകൊ​ള്ളുക. നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തന്നിരി​ക്കുന്ന ഈ നല്ല ദേശത്തു​നിന്ന്‌ നിങ്ങൾ നശിച്ചുപോ​കു​ന്ന​തു​വരെ അവർ ഒരു കെണി​യും കുടു​ക്കും നിങ്ങളു​ടെ മുതു​കിന്‌ ഒരു ചാട്ടയും നിങ്ങളു​ടെ കണ്ണുക​ളിൽ മുള്ളു​ക​ളും ആയിത്തീ​രും.+ 14  “ഇപ്പോൾ ഇതാ, ഞാൻ മരിക്കാ​റാ​യി.* നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്‌ദാ​ന​ങ്ങ​ളിലെ​യും ഒറ്റ വാക്കുപോ​ലും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല എന്ന കാര്യം നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ. അവയെ​ല്ലാം നിങ്ങളു​ടെ കാര്യ​ത്തിൽ അങ്ങനെ​തന്നെ സംഭവി​ച്ചു, ഒന്നും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല.+ 15  പക്ഷേ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്‌ദാ​ന​ങ്ങ​ളും നിങ്ങളു​ടെ കാര്യ​ത്തിൽ സത്യമാ​യി​ത്തീർന്ന​തുപോലെ​തന്നെ മുൻകൂ​ട്ടി​പ്പറഞ്ഞ ആപത്തു​ക​ളും നിങ്ങളു​ടെ കാര്യ​ത്തിൽ സത്യമാ​യി​ത്തീ​രാൻ യഹോവ ഇടയാ​ക്കും.+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തന്ന ഈ നല്ല ദേശത്തു​നിന്ന്‌ നിങ്ങളെ നിശ്ശേഷം നശിപ്പി​ക്കും.+ 16  നിങ്ങളോടു കല്‌പി​ച്ചി​രി​ക്കുന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ ഉടമ്പടി പാലി​ക്കാ​തെ, നിങ്ങൾ അതു ലംഘി​ക്കു​ക​യും നിങ്ങൾ ചെന്ന്‌ അന്യദൈ​വ​ങ്ങളെ സേവിച്ച്‌ അവരുടെ മുന്നിൽ കുമ്പി​ടു​ക​യും ചെയ്‌താൽ യഹോ​വ​യു​ടെ കോപം നിങ്ങളു​ടെ നേരെ ആളിക്ക​ത്തും.+ അങ്ങനെ നിങ്ങൾക്കു തന്ന ഈ നല്ല ദേശത്തു​നിന്ന്‌ നിങ്ങൾ പെട്ടെന്നു നശിച്ചുപോ​കും.”+

അടിക്കുറിപ്പുകള്‍

അഥവാ “സൂര്യാ​സ്‌ത​മ​യ​ദി​ശ​യിൽ.”
അതായത്‌, മെഡി​റ്റ​റേ​നി​യൻ കടൽ.
അഥവാ “അവരെ കുടി​യി​റ​ക്കി​യത്‌.”
അഥവാ “മിശ്ര​വി​വാ​ഹം ചെയ്യു​ക​യും.”
അക്ഷ. “ഇന്നു ഞാൻ മുഴു​ഭൂ​മി​യു​ടെ​യും വഴിക്കു പോകു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം