യോശുവ 22:1-34

22  പിന്നെ, യോശുവ രൂബേ​ന്യരെ​യും ഗാദ്യരെ​യും മനശ്ശെ​യു​ടെ പാതി ഗോ​ത്രത്തെ​യും വിളി​ച്ചു​കൂ​ട്ടി  അവരോടു പറഞ്ഞു: “യഹോ​വ​യു​ടെ ദാസനായ മോശ നിങ്ങ​ളോ​ടു കല്‌പി​ച്ചതെ​ല്ലാം നിങ്ങൾ ചെയ്‌തി​രി​ക്കു​ന്നു.+ ഞാൻ നിങ്ങ​ളോ​ടു കല്‌പിച്ച കാര്യ​ങ്ങളെ​ല്ലാം നിങ്ങൾ കേട്ടനു​സ​രി​ച്ചി​ട്ടു​മുണ്ട്‌.+  ഇന്നേവരെ ഒരിക്ക​ലും നിങ്ങൾ നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രെ കൈ​വെ​ടി​ഞ്ഞി​ട്ടില്ല.+ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പന അനുസ​രി​ക്കാ​നുള്ള കടപ്പാടു നിങ്ങൾ നിറ​വേ​റ്റി​യി​രി​ക്കു​ന്നു.+  ഇപ്പോൾ, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ സഹോ​ദ​ര​ന്മാരോ​ടു വാഗ്‌ദാ​നം ചെയ്‌ത​തുപോലെ​തന്നെ അവർക്കു സ്വസ്ഥത കൊടു​ത്തു.+ അതു​കൊണ്ട്‌, യോർദാ​ന്റെ മറുകരയിൽ* യഹോ​വ​യു​ടെ ദാസനായ മോശ നിങ്ങൾക്കു കൈവ​ശ​മാ​ക്കാൻ തന്ന ദേശത്തുള്ള നിങ്ങളു​ടെ കൂടാ​ര​ങ്ങ​ളിലേക്കു നിങ്ങൾക്ക്‌ ഇപ്പോൾ മടങ്ങിപ്പോ​കാം.+  പക്ഷേ, നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേഹിക്കുകയും+ ദൈവ​ത്തി​ന്റെ എല്ലാ വഴിക​ളി​ലും നടക്കു​ക​യും വേണം.+ ദൈവ​ത്തി​ന്റെ കല്‌പ​നകൾ എല്ലാം പാലിച്ച്‌+ ദൈവത്തോ​ടു പറ്റിനിൽക്കണം.+ നിങ്ങൾ നിങ്ങളു​ടെ മുഴു​ഹൃ​ദ​യത്തോടെ​യും നിങ്ങളു​ടെ മുഴുദേഹിയോടെയും*+ ദൈവത്തെ സേവി​ക്കണം.+ അങ്ങനെ, യഹോ​വ​യു​ടെ ദാസനായ മോശ നിങ്ങൾക്കു തന്ന നിയമ​വും കല്‌പ​ന​യും അനുസ​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം.”+  പിന്നെ, യോശുവ അവരെ അനു​ഗ്ര​ഹിച്ച്‌ യാത്ര​യാ​ക്കി. അവരോ അവരുടെ കൂടാ​ര​ങ്ങ​ളിലേക്കു പോയി.  മനശ്ശെയുടെ പാതി ഗോ​ത്ര​ത്തി​നു മോശ ബാശാനിൽ+ അവകാശം കൊടു​ത്തി​രു​ന്നു. മറ്റേ പാതി ഗോ​ത്ര​ത്തിന്‌ അവരുടെ സഹോ​ദ​ര​ന്മാ​രുടെ​കൂ​ടെ യോശുവ യോർദാ​നു പടിഞ്ഞാ​റ്‌ സ്ഥലം കൊടു​ത്തു.+ അതിനു പുറമേ, യോശുവ അവരെ തങ്ങളുടെ കൂടാ​ര​ങ്ങ​ളിലേക്കു പറഞ്ഞയ​ച്ചപ്പോൾ അവരെ അനു​ഗ്ര​ഹിച്ച്‌  ഇങ്ങനെ പറയു​ക​യും ചെയ്‌തു: “ധാരാളം സമ്പത്ത്‌, വളരെ​യ​ധി​കം മൃഗങ്ങൾ, അനവധി വസ്‌ത്രങ്ങൾ, സ്വർണം, വെള്ളി, ചെമ്പ്‌, ഇരുമ്പ്‌ എന്നിവയെ​ല്ലാംകൊണ്ട്‌ നിങ്ങളു​ടെ കൂടാ​ര​ങ്ങ​ളിലേക്കു മടങ്ങുക.+ ശത്രു​ക്കളെ കൊള്ള​യ​ടിച്ച്‌ കിട്ടിയതു+ നിങ്ങളും സഹോ​ദ​ര​ന്മാ​രും വീതിച്ച്‌ എടുത്തുകൊ​ള്ളുക.”  അതിനു ശേഷം, രൂബേ​ന്യ​രും ഗാദ്യ​രും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​വും മറ്റ്‌ ഇസ്രായേ​ല്യ​രെ വിട്ട്‌ കനാൻ ദേശത്തെ ശീലോ​യിൽനിന്ന്‌ യാത്ര​യാ​യി. മോശ​യി​ലൂ​ടെ യഹോവ കല്‌പിച്ചതനുസരിച്ച്‌+ അവർ താമസ​മാ​ക്കി​യി​രുന്ന അവരുടെ അവകാ​ശദേ​ശ​മായ ഗിലെ​യാദ്‌ ദേശ​ത്തേക്ക്‌ അവർ മടങ്ങിപ്പോ​യി.+ 10  കനാൻ ദേശത്തെ യോർദാൻപ്രദേ​ശത്ത്‌ എത്തിയ​പ്പോൾ രൂബേ​ന്യ​രും ഗാദ്യ​രും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​വും അവിടെ യോർദാ​നു സമീപം ഒരു യാഗപീ​ഠം പണിതു, വലുതും ഗംഭീ​ര​വും ആയ ഒരു യാഗപീ​ഠം! 11  പിന്നീട്‌, മറ്റ്‌ ഇസ്രായേ​ല്യർ ഇതെക്കു​റിച്ച്‌ കേട്ടപ്പോൾ+ അവർ പറഞ്ഞു: “ഇതാ! രൂബേ​ന്യ​രും ഗാദ്യ​രും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​വും കനാൻ ദേശത്തി​ന്റെ അതിർത്തി​യിൽ യോർദാൻപ്രദേ​ശത്ത്‌, ഇസ്രായേ​ല്യർക്ക്‌ അവകാ​ശ​പ്പെട്ട പടിഞ്ഞാ​റു​വ​ശത്ത്‌, ഒരു യാഗപീ​ഠം പണിതി​രി​ക്കു​ന്നു.” 12  ഇതു കേട്ട ഇസ്രായേ​ല്യ​സ​മൂ​ഹം മുഴു​വ​നും അവരോ​ടു യുദ്ധത്തി​നു പോകാൻ ശീലോയിൽ+ ഒന്നിച്ചു​കൂ​ടി. 13  പിന്നെ, ഇസ്രായേ​ല്യർ പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ മകൻ ഫിനെഹാസിനെ+ ഗിലെ​യാദ്‌ ദേശത്ത്‌ രൂബേ​ന്യ​രുടെ​യും ഗാദ്യ​രുടെ​യും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തിന്റെ​യും അടു​ത്തേക്ക്‌ അയച്ചു. 14  എല്ലാ ഇസ്രായേൽഗോത്ര​ങ്ങ​ളുടെ​യും ഓരോ പിതൃ​ഭ​വ​ന​ത്തിൽനി​ന്നും ഒരു അധിപൻ വീതം പത്ത്‌ അധിപ​ന്മാർ ഫിനെ​ഹാ​സിന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു. അവരെ​ല്ലാം ഇസ്രായേൽസഹസ്രങ്ങളിൽ* അവരവ​രു​ടെ പിതൃ​ഭ​വ​ന​ത്തി​ന്റെ തലവന്മാ​രാ​യി​രു​ന്നു.+ 15  അവർ ഗിലെ​യാദ്‌ ദേശത്ത്‌ രൂബേ​ന്യ​രുടെ​യും ഗാദ്യ​രുടെ​യും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തിന്റെ​യും അടുത്ത്‌ വന്ന്‌ ഇങ്ങനെ പറഞ്ഞു: 16  “യഹോ​വ​യു​ടെ സഭ ഒന്നടങ്കം ചോദി​ക്കു​ന്നു: ‘നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌, ഇസ്രായേ​ലി​ന്റെ ദൈവ​ത്തോ​ട്‌ അവിശ്വ​സ്‌തത കാട്ടു​ന്നോ?+ നിങ്ങൾ നിങ്ങൾക്കു​വേണ്ടി ഒരു യാഗപീ​ഠം ഉണ്ടാക്കി യഹോ​വയെ ധിക്കരി​ച്ച്‌ യഹോ​വയെ അനുഗ​മി​ക്കു​ന്ന​തിൽനിന്ന്‌ ഇപ്പോൾ പിന്മാ​റി​യി​രി​ക്കു​ന്നു.+ 17  പെയോരിൽവെച്ച്‌ ചെയ്‌ത തെറ്റുകൊണ്ടൊ​ന്നും നമുക്കു മതിയാ​യി​ല്ലേ? യഹോ​വ​യു​ടെ ജനത്തി​ന്മേൽ ബാധ വന്നിട്ടുപോലും+ നമ്മൾ ആ തെറ്റിൽനി​ന്ന്‌ നമ്മളെ​ത്തന്നെ ഇന്നുവരെ ശുദ്ധീ​ക​രി​ച്ചി​ട്ടില്ല. 18  എന്നിട്ട്‌, ഇപ്പോൾ നിങ്ങൾ യഹോ​വയെ അനുഗ​മി​ക്കു​ന്ന​തിൽനിന്ന്‌ പിന്മാ​റു​ന്നോ? ഇന്നു നിങ്ങൾ യഹോ​വയെ ധിക്കരി​ച്ചാൽ നാളെ ദൈവം ഇസ്രായേൽസ​മൂ​ഹത്തോ​ടു മുഴുവൻ കോപി​ക്കും.+ 19  ഇനി, നിങ്ങളു​ടെ അവകാ​ശദേശം അശുദ്ധ​മാണെന്നു നിങ്ങൾക്കു തോന്നു​ന്ന​താ​ണു കാര്യമെ​ങ്കിൽ അക്കരെ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​രം സ്ഥിതിചെയ്യുന്ന+ യഹോ​വ​യു​ടെ അവകാശദേശത്തേക്കു+ വന്ന്‌ ഞങ്ങളുടെ ഇടയിൽ താമസ​മാ​ക്കുക. പക്ഷേ, യഹോ​വയെ ധിക്കരി​ക്കുക മാത്ര​മ​രുത്‌. നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തി​നു പുറമേ നിങ്ങൾക്കു​വേണ്ടി മറ്റൊരു യാഗപീ​ഠം പണിത്‌ ഞങ്ങളെ​യും​കൂ​ടെ ധിക്കാ​രി​ക​ളാ​ക്ക​രുത്‌.+ 20  നശിപ്പിച്ചുകളയേണ്ട വസ്‌തു​ക്ക​ളു​ടെ കാര്യ​ത്തിൽ സേരഹി​ന്റെ മകനായ ആഖാൻ+ അവിശ്വ​സ്‌തത കാണിച്ചപ്പോൾ+ മുഴുവൻ ഇസ്രായേൽസ​മൂ​ഹ​വും ദൈവ​ത്തി​ന്റെ ധാർമി​കരോ​ഷ​ത്തിന്‌ ഇരയാ​യി​ല്ലേ? ആഖാന്റെ തെറ്റു​കൊ​ണ്ട്‌ ആ ഒരാൾ മാത്ര​മ​ല്ല​ല്ലോ മരിച്ചത്‌.’”+ 21  അപ്പോൾ, രൂബേ​ന്യ​രും ഗാദ്യ​രും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​വും ഇസ്രായേൽസ​ഹസ്ര​ങ്ങ​ളു​ടെ അധിപന്മാരോടു+ പറഞ്ഞു: 22  “ദൈവാ​ധി​ദൈ​വ​മായ യഹോവ!+ ദൈവാ​ധി​ദൈ​വ​മായ യഹോവ! ആ ദൈവ​ത്തിന്‌ അറിയാം, ഇസ്രായേ​ലും അറിയും. ഞങ്ങൾ യഹോ​വയെ ധിക്കരി​ക്കു​ക​യോ അവിശ്വ​സ്‌തത കാട്ടു​ക​യോ ചെയ്‌തെ​ങ്കിൽ ഞങ്ങളെ ഇന്നു വെറുതേ വിടേണ്ടാ. 23  യഹോവയെ അനുഗ​മി​ക്കു​ന്ന​തിൽനിന്ന്‌ പിന്മാ​റാ​നും ദഹനയാ​ഗങ്ങൾ, ധാന്യ​യാ​ഗങ്ങൾ, സഹഭോ​ജ​ന​ബ​ലി​കൾ എന്നിവ അർപ്പി​ക്കാ​നും ആണ്‌ ഞങ്ങൾ യാഗപീ​ഠം പണിതതെ​ങ്കിൽ യഹോവ ഞങ്ങളെ ശിക്ഷി​ക്കട്ടെ.+ 24  വാസ്‌തവത്തിൽ, മറ്റൊരു ആശങ്കയു​ള്ള​തുകൊ​ണ്ടാ​ണു ഞങ്ങൾ ഇതു ചെയ്‌തത്‌. ഞങ്ങൾ ഇങ്ങനെ ചിന്തി​ച്ചുപോ​യി: ‘ഭാവി​യിൽ നിങ്ങളു​ടെ പുത്ര​ന്മാർ ഞങ്ങളുടെ പുത്ര​ന്മാരോട്‌ ഇങ്ങനെ പറഞ്ഞാ​ലോ: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​മാ​യി നിങ്ങൾക്ക്‌ എന്തു കാര്യം? 25  യഹോവ ഞങ്ങൾക്കും രൂബേ​ന്യ​രും ഗാദ്യ​രും ആയ നിങ്ങൾക്കും ഇടയിൽ യോർദാൻ അതിരാ​യി വെച്ചി​രി​ക്കു​ന്നു. യഹോ​വ​യിൽ നിങ്ങൾക്ക്‌ ഒരു ഓഹരി​യു​മില്ല.” അങ്ങനെ, യഹോ​വയെ ആരാധിക്കുന്നതിൽനിന്ന്‌* നിങ്ങളു​ടെ പുത്ര​ന്മാർ ഞങ്ങളുടെ പുത്ര​ന്മാ​രെ തടയും.’ 26  “അതു​കൊണ്ട്‌ ഞങ്ങൾ പറഞ്ഞു: ‘നമ്മൾ ഇപ്പോൾ എന്തെങ്കി​ലും ചെയ്‌തേ തീരൂ. നമുക്ക്‌ ഒരു യാഗപീ​ഠം പണിയാം; ദഹനയാ​ഗ​ങ്ങൾക്കും ബലികൾക്കും വേണ്ടിയല്ല 27  മറിച്ച്‌, യഹോ​വ​യു​ടെ സന്നിധി​യിൽ ദഹനയാ​ഗ​ങ്ങ​ളും ബലിക​ളും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പിച്ചുകൊണ്ട്‌+ ഞങ്ങൾ ദൈവ​ത്തി​നു ശുശ്രൂഷ ചെയ്യുമെ​ന്ന​തി​നു നിങ്ങൾക്കും ഞങ്ങൾക്കും നമ്മുടെ വരും​ത​ല​മു​റ​കൾക്കും മധ്യേ ഒരു സാക്ഷിയായിരിക്കാൻവേണ്ടിയാണ്‌+ ആ യാഗപീ​ഠം. അങ്ങനെ​യാ​കുമ്പോൾ, ഭാവി​യിൽ നിങ്ങളു​ടെ പുത്ര​ന്മാർ ഞങ്ങളുടെ പുത്ര​ന്മാരോട്‌, “യഹോ​വ​യിൽ നിങ്ങൾക്ക്‌ ഒരു ഓഹരി​യു​മില്ല” എന്നു പറയാൻ ഇടവരില്ല.’ 28  അതുകൊണ്ട്‌, ഞങ്ങൾ പറഞ്ഞു: ‘ഭാവി​യിൽ ഞങ്ങളോ​ടും ഞങ്ങളുടെ വരും​ത​ല​മു​റ​കളോ​ടും അവർ അങ്ങനെ പറയുന്നെ​ങ്കിൽ, ഞങ്ങൾ പറയും: “ഞങ്ങളുടെ പൂർവി​കർ ഉണ്ടാക്കിയ, യഹോ​വ​യു​ടെ യാഗപീ​ഠ​ത്തി​ന്റെ തനിപ്പ​കർപ്പു കണ്ടോ. ഇതു ദഹനയാ​ഗ​ങ്ങ​ളോ ബലിക​ളോ അർപ്പി​ക്കാ​നല്ല മറിച്ച്‌, നിങ്ങൾക്കും ഞങ്ങൾക്കും മധ്യേ ഒരു സാക്ഷി​യാ​യി​രി​ക്കാൻവേണ്ടി ഉണ്ടാക്കി​യ​താണ്‌.”’ 29  വിശുദ്ധകൂടാരത്തിനു മുന്നി​ലുള്ള, നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ യാഗപീ​ഠ​മ​ല്ലാ​തെ ദഹനയാ​ഗ​ങ്ങൾക്കോ ധാന്യ​യാ​ഗ​ങ്ങൾക്കോ ബലികൾക്കോ വേണ്ടി മറ്റൊരു യാഗപീ​ഠം പണിത്‌ യഹോ​വയെ ധിക്കരിക്കുന്നതിനെക്കുറിച്ചും+ ദൈവത്തെ അനുഗ​മി​ക്കു​ന്ന​തിൽനിന്ന്‌ പിന്മാ​റു​ന്ന​തിനെ​ക്കു​റി​ച്ചും ഞങ്ങൾക്കു ചിന്തി​ക്കാ​നേ കഴിയില്ല!”+ 30  രൂബേൻ, ഗാദ്‌, മനശ്ശെ എന്നിവ​രു​ടെ വംശജർ പറഞ്ഞതു പുരോ​ഹി​ത​നായ ഫിനെ​ഹാ​സും കൂടെ​യു​ണ്ടാ​യി​രുന്ന ഇസ്രായേൽസ​ഹസ്ര​ങ്ങ​ളു​ടെ അധിപ​ന്മാ​രായ സമൂഹത്തലവന്മാരും+ കേട്ട​പ്പോൾ അവർക്കു തൃപ്‌തി​യാ​യി. 31  അതുകൊണ്ട്‌ രൂബേൻ, ഗാദ്‌, മനശ്ശെ എന്നിവ​രു​ടെ വംശജരോ​ടു പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ മകൻ ഫിനെ​ഹാസ്‌ പറഞ്ഞു: “നിങ്ങൾ ഇക്കാര്യ​ത്തിൽ യഹോ​വയോട്‌ അവിശ്വ​സ്‌തത കാട്ടി​യി​ട്ടി​ല്ലാ​ത്ത​തുകൊണ്ട്‌ യഹോവ നമ്മുടെ ഇടയി​ലുണ്ടെന്ന്‌ ഇന്നു ഞങ്ങൾ അറിയു​ന്നു. ഇപ്പോൾ, നിങ്ങൾ യഹോ​വ​യു​ടെ കൈയിൽനി​ന്ന്‌ ഇസ്രായേ​ല്യ​രെ രക്ഷിച്ചി​രി​ക്കു​ന്നു.” 32  പുരോഹിതനായ എലെയാ​സ​രി​ന്റെ മകൻ ഫിനെ​ഹാ​സും തലവന്മാ​രും ഗിലെ​യാദ്‌ ദേശത്തുള്ള രൂബേ​ന്യ​രുടെ​യും ഗാദ്യ​രുടെ​യും അടുത്തു​നിന്ന്‌ കനാൻ ദേശത്ത്‌ മടങ്ങി​വന്ന്‌ മറ്റ്‌ ഇസ്രായേ​ല്യ​രെ വിവരം ധരിപ്പി​ച്ചു. 33  അത്‌ അറിഞ്ഞ​പ്പോൾ അവർക്കു സമാധാ​ന​മാ​യി. ഇസ്രായേ​ല്യർ ദൈവത്തെ സ്‌തു​തി​ച്ചു; രൂബേ​ന്യ​രും ഗാദ്യ​രും താമസി​ക്കുന്ന ദേശം നശിപ്പി​ക്കാൻവേണ്ടി അവരോ​ടു യുദ്ധത്തി​നു പോകു​ന്ന​തിനെ​ക്കു​റിച്ച്‌ അവർ പിന്നെ ഒന്നും പറഞ്ഞില്ല. 34  അതുകൊണ്ട്‌, “യഹോ​വ​യാ​ണു സത്യ​ദൈവം എന്നതിന്‌ ഇതു നമുക്കു മധ്യേ ഒരു സാക്ഷി” എന്നു പറഞ്ഞ്‌ രൂബേ​ന്യ​രും ഗാദ്യ​രും യാഗപീ​ഠ​ത്തി​നു പേരിട്ടു.*

അടിക്കുറിപ്പുകള്‍

അതായത്‌, കിഴക്കു​വ​ശത്ത്‌.
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “ഇസ്രാ​യേൽകു​ല​ങ്ങ​ളിൽ.”
അക്ഷ. “ഭയപ്പെ​ടു​ന്ന​തിൽനി​ന്ന്‌.”
വിശദീകരണമനുസരിച്ച്‌, യാഗപീ​ഠ​ത്തി​നു “സാക്ഷി” എന്നായി​രി​ക്കാം പേരി​ട്ടത്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം