യോശുവ 21:1-45

21  ഇപ്പോൾ, ലേവ്യ​രു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാർ പുരോ​ഹി​ത​നായ എലെയാസരിനെയും+ നൂന്റെ മകനായ യോശു​വയെ​യും ഇസ്രായേൽഗോത്ര​ങ്ങ​ളു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാരെ​യും സമീപി​ച്ച്‌  കനാൻ ദേശത്തെ ശീലോയിൽവെച്ച്‌+ അവരോ​ട്‌, “ഞങ്ങൾക്കു താമസി​ക്കാൻ നഗരങ്ങ​ളും ഞങ്ങളുടെ മൃഗങ്ങൾക്കു​വേണ്ടി ആ നഗരങ്ങ​ളു​ടെ മേച്ചിൽപ്പു​റ​ങ്ങ​ളും തരണ​മെന്ന്‌ യഹോവ മോശ​യി​ലൂ​ടെ കല്‌പി​ച്ചി​ട്ടു​ണ്ട​ല്ലോ”+ എന്നു പറഞ്ഞു.  അതുകൊണ്ട്‌, ഇസ്രായേ​ല്യർ യഹോ​വ​യു​ടെ ആജ്ഞപോ​ലെ അവരവ​രു​ടെ അവകാ​ശ​ത്തിൽനിന്ന്‌ ഈ നഗരങ്ങ​ളും അവയുടെ മേച്ചിൽപ്പു​റ​ങ്ങ​ളും ലേവ്യർക്കു കൊടു​ത്തു.+  കൊഹാത്യകുടുംബങ്ങൾക്കു+ നറുക്കു വീണു. പുരോ​ഹി​ത​നായ അഹരോ​ന്റെ വംശജ​രായ ലേവ്യർക്ക്‌ യഹൂദ,+ ശിമെ​യോൻ,+ ബന്യാമീൻ+ എന്നീ ഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ 13 നഗരം നറുക്കി​ട്ട്‌ കൊടു​ത്തു.  ബാക്കി കൊഹാ​ത്യർക്ക്‌ എഫ്രയീം,+ ദാൻ എന്നീ ഗോ​ത്ര​ങ്ങ​ളിലെ​യും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തിലെ​യും കുടും​ബ​ങ്ങ​ളു​ടെ അവകാ​ശ​ത്തിൽനിന്ന്‌ പത്തു നഗരം കൊടു​ത്തു.*+  ഗർശോന്യർക്ക്‌+ യിസ്സാ​ഖാർ, ആശേർ, നഫ്‌താ​ലി എന്നീ ഗോ​ത്ര​ങ്ങ​ളിലെ​യും ബാശാ​നി​ലുള്ള മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തിലെ​യും കുടും​ബ​ങ്ങ​ളു​ടെ അവകാ​ശ​ത്തിൽനിന്ന്‌ 13 നഗരം കൊടു​ത്തു.+  മെരാര്യർക്കു+ കുടും​ബ​മ​നു​സ​രിച്ച്‌ രൂബേൻ, ഗാദ്‌, സെബു​ലൂൻ എന്നീ ഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ 12 നഗരം കിട്ടി.+  അങ്ങനെ യഹോവ മോശ മുഖാ​ന്തരം കല്‌പിച്ചതുപോലെതന്നെ+ ഈ നഗരങ്ങ​ളും അവയുടെ മേച്ചിൽപ്പു​റ​ങ്ങ​ളും ഇസ്രായേ​ല്യർ ലേവ്യർക്കു നറുക്കി​ട്ട്‌ കൊടു​ത്തു.  യഹൂദ, ശിമെ​യോൻ എന്നീ ഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ ഇവിടെ പേരെ​ടുത്ത്‌ പറഞ്ഞി​രി​ക്കുന്ന ഈ നഗരങ്ങൾ+ അവർ കൊടു​ത്തു. 10  ആദ്യത്തെ നറുക്കു ലേവ്യ​രി​ലെ കൊഹാ​ത്യ​കു​ടും​ബ​ങ്ങ​ളിൽപ്പെട്ട അഹരോ​ന്റെ പുത്ര​ന്മാർക്കു വീണതു​കൊ​ണ്ട്‌ അവർക്കാ​ണ്‌ അവ കിട്ടി​യത്‌. 11  അവർ അവർക്ക്‌ യഹൂദാ​മ​ല​നാ​ട്ടി​ലെ ഹെബ്രോൻ+ എന്ന കിര്യത്ത്‌-അർബയും+ (അനാക്കി​ന്റെ അപ്പനാ​യി​രു​ന്നു അർബ.) അതിനു ചുറ്റു​മുള്ള മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. 12  എന്നാൽ നഗരത്തി​നു ചുറ്റു​മുള്ള നിലവും അതിന്റെ ഗ്രാമ​ങ്ങ​ളും അവർ യഫുന്ന​യു​ടെ മകനായ കാലേ​ബിന്‌ അവകാ​ശ​മാ​യി കൊടു​ത്തു.+ 13  അവർ പുരോ​ഹി​ത​നായ അഹരോ​ന്റെ പുത്ര​ന്മാർക്ക്‌, കൊല ചെയ്‌ത​വ​നുവേ​ണ്ടി​യുള്ള അഭയനഗരമായ+ ഹെബ്രോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തതു കൂടാതെ ലിബ്‌നയും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 14  യത്ഥീരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും എസ്‌തെമോവയും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 15  ഹോലോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ദബീരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 16  അയീനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും യൂതയും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ബേത്ത്‌-ശേമെ​ശും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, ഈ രണ്ടു ഗോ​ത്ര​ത്തിൽനിന്ന്‌ ഒൻപതു നഗരം അവർക്കു കിട്ടി. 17  ബന്യാമീൻഗോത്രത്തിൽനിന്ന്‌ ഗിബെയോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഗേബയും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 18  അനാഥോത്തും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും അൽമോ​നും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി. 19  അഹരോന്റെ വംശജ​രായ പുരോ​ഹി​ത​ന്മാർക്കു കൊടു​ത്തത്‌ ആകെ 13 നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും+ ആയിരു​ന്നു. 20  ലേവ്യരിലെ ശേഷിച്ച കൊഹാ​ത്യ​കു​ടും​ബ​ങ്ങൾക്ക്‌ എഫ്രയീംഗോത്ര​ത്തിൽനിന്ന്‌ നഗരങ്ങൾ നറുക്കി​ട്ട്‌ കൊടു​ത്തു. 21  അവർ അവർക്ക്‌ എഫ്രയീം​മ​ല​നാ​ട്ടിൽ കൊല​യാ​ളി​ക്കുവേ​ണ്ടി​യുള്ള അഭയനഗരമായ+ ശേഖേമും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഗേസെരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 22  കിബ്‌സയീമും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ബേത്ത്‌-ഹോരോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി. 23  ദാൻഗോത്രത്തിൽനിന്ന്‌ എൽതെക്കെ​യും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഗിബ്ബെഥോ​നും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 24  അയ്യാലോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഗത്ത്‌-രിമ്മോ​നും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി. 25  മനശ്ശെയുടെ പാതി ഗോ​ത്ര​ത്തിൽനിന്ന്‌ താനാക്കും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഗത്ത്‌-രിമ്മോ​നും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, രണ്ടു നഗരം അവർക്കു കിട്ടി. 26  ബാക്കി കൊഹാ​ത്യ​കു​ടും​ബ​ങ്ങൾക്കു കിട്ടി​യത്‌ ആകെ പത്തു നഗരവും അവയുടെ മേച്ചിൽപ്പു​റ​ങ്ങ​ളും ആയിരു​ന്നു. 27  ലേവ്യകുടുംബങ്ങളിലെ ഗർശോന്യർക്കു+ മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തിൽനിന്ന്‌, കൊല ചെയ്‌ത​വ​നുവേ​ണ്ടി​യുള്ള അഭയന​ഗ​ര​മായ ബാശാ​നി​ലെ ഗോലാനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ബയെസ്‌തെ​ര​യും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, രണ്ടു നഗരം അവർക്കു കിട്ടി. 28  യിസ്സാഖാർഗോത്രത്തിൽനിന്ന്‌+ കിശ്യോ​നും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ദാബെരത്തും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 29  യർമൂത്തും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഏൻ-ഗന്നീമും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി. 30  ആശേർഗോത്രത്തിൽനിന്ന്‌+ മിശാ​ലും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും അബ്ദോ​നും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 31  ഹെൽക്കത്തും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും രഹോബും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി. 32  നഫ്‌താലിഗോത്രത്തിൽനിന്ന്‌, കൊല ചെയ്‌ത​വ​നുവേ​ണ്ടി​യുള്ള അഭയനഗരമായ+ ഗലീല​യി​ലെ കേദെശും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഹമ്മോത്ത്‌-ദോരും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കർഥാ​നും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, മൂന്നു നഗരം അവർക്കു കിട്ടി. 33  ഗർശോന്യർക്കു കുലമ​നു​സ​രിച്ച്‌ കൊടു​ത്തത്‌ ആകെ 13 നഗരവും അവയുടെ മേച്ചിൽപ്പു​റ​ങ്ങ​ളും ആയിരു​ന്നു. 34  ലേവ്യരിൽ ശേഷി​ച്ച​വ​രായ മെരാര്യകുടുംബങ്ങൾക്കു+ സെബുലൂൻഗോത്രത്തിൽനിന്ന്‌+ കിട്ടി​യത്‌ യൊക്‌നെയാമും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കർഥയും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 35  ദിംനയും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും നഹലാലും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ആയിരു​ന്നു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി. 36  രൂബേൻഗോത്രത്തിൽനിന്ന്‌ ബേസെരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും യാഹാ​സും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 37  കെദേമോത്തും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും മേഫാ​ത്തും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി. 38  ഗാദ്‌ഗോത്രത്തിൽനിന്ന്‌,+ കൊല ചെയ്‌ത​വ​നുവേ​ണ്ടി​യുള്ള അഭയന​ഗ​ര​മായ ഗിലെ​യാ​ദി​ലെ രാമോത്തും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും മഹനയീമും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 39  ഹെശ്‌ബോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും യസേരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി. 40  ലേവ്യകുടുംബങ്ങളിൽ ശേഷിച്ച മെരാ​ര്യർക്കു കുടും​ബ​മ​നു​സ​രിച്ച്‌ കൊടു​ത്തത്‌ ആകെ 12 നഗരമാ​യി​രു​ന്നു. 41  ഇസ്രായേല്യരുടെ അവകാ​ശ​ത്തി​നു​ള്ളിൽ ലേവ്യർക്കു​ണ്ടാ​യി​രു​ന്നത്‌ ആകെ 48 നഗരവും അവയുടെ മേച്ചിൽപ്പു​റ​ങ്ങ​ളും ആയിരു​ന്നു.+ 42  ഈ ഓരോ നഗരത്തി​നും ചുറ്റോ​ടു​ചു​റ്റും മേച്ചിൽപ്പു​റ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഈ നഗരങ്ങൾക്കെ​ല്ലാം അങ്ങനെ​തന്നെ​യു​ണ്ടാ​യി​രു​ന്നു. 43  അങ്ങനെ, ഇസ്രായേ​ല്യ​രു​ടെ പൂർവി​കർക്കു നൽകു​മെന്നു സത്യം ചെയ്‌ത ദേശ​മെ​ല്ലാം യഹോവ ഇസ്രായേ​ലി​നു കൊടു​ത്തു.+ അവർ അതു കൈവ​ശ​മാ​ക്കി അവിടെ താമസ​മു​റ​പ്പി​ച്ചു.+ 44  കൂടാതെ, യഹോവ അവരുടെ പൂർവി​കരോ​ടു സത്യം ചെയ്‌ത​തുപോ​ലെ ചുറ്റു​മു​ള്ള​വ​രിൽനിന്നെ​ല്ലാം അവർക്കു സ്വസ്ഥത കൊടു​ത്തു.+ അവരോ​ടു ചെറു​ത്തു​നിൽക്കാൻ ശത്രു​ക്കൾക്കാർക്കും കഴിഞ്ഞില്ല.+ അവരെയെ​ല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+ 45  ഇസ്രായേൽഗൃഹത്തിന്‌ യഹോവ കൊടുത്ത നല്ല വാഗ്‌ദാ​ന​ങ്ങളെ​ല്ലാം നിറ​വേറി. അവയിൽ ഒന്നുപോലും* നിറ​വേ​റാ​തി​രു​ന്നില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “നറുക്കി​ട്ട്‌ കൊടു​ത്തു.”
അഥവാ “അവയിൽ ഒരു വാക്കു​പോ​ലും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം