വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യോശുവ 16:1-10

16  യോസേഫിന്റെ+ വംശജർക്കു നറുക്കിട്ട്‌+ കിട്ടിയ ദേശം യരീ​ഹൊ​യ്‌ക്ക​ടുത്ത്‌ യോർദാൻ മുതൽ യരീ​ഹൊ​യ്‌ക്കു കിഴക്കുള്ള വെള്ളം വരെ എത്തി, യരീ​ഹൊ​യിൽനിന്ന്‌ വിജന​ഭൂ​മി​യി​ലൂ​ടെ ബഥേൽമ​ല​നാ​ട്ടിലേക്കു കയറി.+  അതു ലുസിന്റെ ഭാഗമായ ബഥേൽ മുതൽ അർഖ്യ​രു​ടെ അതിർത്തി​യായ അതാ​രോ​ത്തു വരെ നീണ്ടു.  പിന്നെ, അതു പടിഞ്ഞാ​റോ​ട്ട്‌ ഇറങ്ങി യഫ്‌ളേ​ത്യ​രു​ടെ അതിർത്തി​വരെ, താഴേ ബേത്ത്‌-ഹോരോന്റെ+ അതിർത്തി​വരെ​യും ഗേസെർ+ വരെയും ചെന്നു. ഒടുവിൽ അതു കടലിൽ അവസാ​നി​ച്ചു.  അങ്ങനെ, യോ​സേ​ഫി​ന്റെ വംശജരായ+ മനശ്ശെഗോത്ര​വും എഫ്രയീംഗോത്ര​വും തങ്ങളുടെ ദേശം കൈവ​ശ​മാ​ക്കി.+  കുലമനുസരിച്ച്‌ എഫ്രയീ​മ്യർക്കു കിട്ടിയ പ്രദേ​ശ​ത്തി​ന്റെ അതിർത്തി ഇതായി​രു​ന്നു: കിഴക്ക്‌ അവരുടെ അവകാ​ശ​ത്തി​ന്റെ അതിർത്തി മേലേ-ബേത്ത്‌-ഹോരോൻ+ വരെ അതെ​രോത്ത്‌-അദ്ദാർ.+  ആ അതിർത്തി കടൽവരെ നീണ്ടു. വടക്ക്‌ മിഖ്‌മെ​ഥാത്ത്‌.+ തുടർന്ന്‌, അതിർത്തി കിഴ​ക്കോ​ട്ടു ചുറ്റി​വ​ളഞ്ഞ്‌ താനത്ത്‌-ശീലോ​യിലേ​ക്കും പിന്നെ കിഴക്ക്‌ യാനോ​ഹ​യിലേ​ക്കും ചെന്നു.  തുടർന്ന്‌, അതു യാനോ​ഹ​യിൽനിന്ന്‌ അതാ​രോ​ത്തിലേ​ക്കും നയരയിലേ​ക്കും ഇറങ്ങി യരീഹൊയിലെത്തി+ യോർദാൻ വരെ നീണ്ടു.  തപ്പൂഹയിൽനിന്ന്‌+ അതിർത്തി പടിഞ്ഞാ​റ്‌ കാനെ നീർച്ചാ​ലിലേക്കു ചെന്നു. ഒടുവിൽ അതു കടലിൽ അവസാ​നി​ച്ചു.+ ഇതാണു കുലമ​നു​സ​രിച്ച്‌ എഫ്രയീംഗോത്ര​ക്കാർക്കുള്ള അവകാശം.  എഫ്രയീമ്യർക്ക്‌ ഇതു കൂടാതെ, മനശ്ശെ​യു​ടെ അവകാ​ശ​ത്തി​ന്റെ ഇടയിൽ വേർതി​രി​ച്ചുകൊ​ടുത്ത നഗരങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.+ ആ നഗരങ്ങ​ളും അവയുടെ ഗ്രാമ​ങ്ങ​ളും അവരുടേ​താ​യി​രു​ന്നു. 10  പക്ഷേ, ഗേസെ​രിൽ താമസി​ച്ചി​രുന്ന കനാന്യ​രെ അവർ തുരത്തിയോ​ടി​ച്ചില്ല.+ ഇന്നും എഫ്രയീ​മ്യ​രു​ടെ ഇടയിൽ താമസി​ക്കുന്ന അവരെക്കൊണ്ട്‌+ അവർ നിർബ​ന്ധി​തജോ​ലി ചെയ്യി​ച്ചു​വ​രു​ന്നു.+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം