യോശുവ 12:1-24

12  യോർദാ​നു കിഴക്ക്‌ അർന്നോൻ താഴ്‌വര*+ മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേ​ശ​വും കിഴക്കൻ അരാബ​യും ഭരിച്ചിരുന്ന+ രാജാ​ക്ക​ന്മാ​രെ തോൽപ്പി​ച്ച്‌ ഇസ്രായേ​ല്യർ അവരുടെ ദേശം കൈവ​ശപ്പെ​ടു​ത്തി.+ ആ രാജാ​ക്ക​ന്മാർ ഇവരാണ്‌:  അമോര്യരാജാവായ സീഹോൻ;+ അയാൾ ഹെശ്‌ബോ​നിൽ താമസി​ച്ച്‌ അർന്നോൻ താഴ്‌വരയോടു+ ചേർന്നു​കി​ട​ക്കുന്ന അരോ​വേർ,+ താഴ്‌വ​ര​യു​ടെ മധ്യഭാ​ഗം എന്നീ പ്രദേ​ശ​ങ്ങൾമു​തൽ ഗിലെ​യാ​ദി​ന്റെ പകുതി​വരെ, അതായത്‌ അമ്മോ​ന്യ​രു​ടെ അതിർത്തി​യായ യബ്ബോക്ക്‌ താഴ്‌വര* വരെ, ഭരിച്ചി​രു​ന്നു.  കൂടാതെ, അയാൾ കിന്നേ​രെത്ത്‌ കടൽ*+ വരെയും ബേത്ത്‌-യശീ​മോ​ത്തി​ന്റെ ദിശയിൽ ഉപ്പുകടലായ* അരാബ കടൽ വരെയും ഉള്ള കിഴക്കൻ അരാബ​യും തെക്കോ​ട്ട്‌ പിസ്‌ഗച്ചെരിവുകൾക്കു+ താഴെ​വരെ​യും ഭരിച്ചു.  ബാശാൻരാജാവായ ഓഗിന്റെ+ പ്രദേ​ശ​വും അവർ കൈവ​ശ​മാ​ക്കി. അസ്‌താരോ​ത്തി​ലും എദ്രെ​യി​ലും താമസിച്ച അയാൾ രഫായീമ്യരിലെ+ അവസാ​ന​ത്ത​വ​രിൽ ഒരാളാ​യി​രു​ന്നു.  ഹെർമോൻ പർവത​വും സൽക്കയും ഗശൂര്യ​രുടെ​യും മാഖാത്യരുടെയും+ അതിർത്തി​വരെ​യുള്ള ബാശാൻ+ മുഴു​വ​നും ഹെശ്‌ബോൻരാ​ജാ​വായ സീഹോന്റെ+ പ്രദേ​ശം​വരെ​യുള്ള ഗിലെ​യാ​ദി​ന്റെ പകുതി​യും ഓഗ്‌ ആണു ഭരിച്ചി​രു​ന്നത്‌.  യഹോവയുടെ ദാസനായ മോശ​യും ഇസ്രായേ​ല്യ​രും അവരെയെ​ല്ലാം തോൽപ്പി​ച്ചു.+ അതിനു ശേഷം അവരുടെ ദേശം യഹോ​വ​യു​ടെ ദാസനായ മോശ രൂബേ​ന്യർക്കും ഗാദ്യർക്കും മനശ്ശെ​യു​ടെ പാതി ഗോത്രത്തിനും+ അവകാ​ശ​മാ​യി കൊടു​ത്തു.  യോർദാനു പടിഞ്ഞാ​റ്‌, ലബാ​നോൻ താഴ്‌വരയിലെ+ ബാൽ-ഗാദ്‌+ മുതൽ സേയീരിനു+ നേരെ ഉയർന്നു​നിൽക്കുന്ന ഹാലാക്ക്‌ പർവതം+ വരെയുള്ള പ്രദേ​ശത്തെ രാജാ​ക്ക​ന്മാ​രെ യോശു​വ​യും ഇസ്രായേ​ല്യ​രും തോൽപ്പി​ച്ചു. അവരുടെ ദേശം ഗോ​ത്ര​വി​ഹി​ത​മ​നു​സ​രിച്ച്‌ യോശുവ ഇസ്രായേൽഗോത്ര​ങ്ങൾക്ക്‌ അവകാ​ശ​മാ​യി കൊടു​ത്തു.+  മലനാട്‌, ഷെഫേല, അരാബ, മലഞ്ചെ​രി​വു​കൾ, വിജന​ഭൂ​മി, നെഗെബ്‌+ എന്നിവി​ട​ങ്ങ​ളി​ലാ​യി​രു​ന്നു അതു കൊടു​ത്തത്‌. ഹിത്യ​രുടെ​യും അമോര്യരുടെയും+ കനാന്യ​രുടെ​യും പെരി​സ്യ​രുടെ​യും ഹിവ്യ​രുടെ​യും യബൂസ്യരുടെയും+ പ്രദേ​ശ​മാ​യി​രു​ന്നു ഇവ. അവർ തോൽപ്പിച്ച രാജാ​ക്ക​ന്മാർ:   യരീഹൊരാജാവ്‌+ ഒന്ന്‌; ബഥേലി​നു സമീപ​മുള്ള ഹായി​യി​ലെ രാജാവ്‌+ ഒന്ന്‌; 10  യരുശലേംരാജാവ്‌ ഒന്ന്‌; ഹെബ്രോൻരാജാവ്‌+ ഒന്ന്‌; 11  യർമൂത്ത്‌രാജാവ്‌ ഒന്ന്‌; ലാഖീ​ശ്‌രാ​ജാവ്‌ ഒന്ന്‌; 12  എഗ്ലോൻരാജാവ്‌ ഒന്ന്‌; ഗേസെർരാജാവ്‌+ ഒന്ന്‌; 13  ദബീർരാജാവ്‌+ ഒന്ന്‌; ഗേദെർരാ​ജാവ്‌ ഒന്ന്‌; 14  ഹോർമരാജാവ്‌ ഒന്ന്‌; അരാദ്‌രാ​ജാവ്‌ ഒന്ന്‌; 15  ലിബ്‌നരാജാവ്‌+ ഒന്ന്‌; അദുല്ലാം​രാ​ജാവ്‌ ഒന്ന്‌; 16  മക്കേദരാജാവ്‌+ ഒന്ന്‌; ബഥേൽരാജാവ്‌+ ഒന്ന്‌; 17  തപ്പൂഹരാജാവ്‌ ഒന്ന്‌; ഹേഫെർരാ​ജാവ്‌ ഒന്ന്‌; 18  അഫേക്ക്‌രാജാവ്‌ ഒന്ന്‌; ലാശാരോൻരാ​ജാവ്‌ ഒന്ന്‌; 19  മാദോൻരാജാവ്‌ ഒന്ന്‌; ഹാസോർരാജാവ്‌+ ഒന്ന്‌; 20  ശിമ്രോൻ-മെരോൻരാ​ജാവ്‌ ഒന്ന്‌; അക്ക്‌ശാ​ഫ്‌രാ​ജാവ്‌ ഒന്ന്‌; 21  താനാക്ക്‌രാജാവ്‌ ഒന്ന്‌; മെഗിദ്ദോ​രാ​ജാവ്‌ ഒന്ന്‌; 22  കേദെശ്‌രാജാവ്‌ ഒന്ന്‌; കർമേ​ലി​ലെ യൊക്‌നെയാംരാജാവ്‌+ ഒന്ന്‌; 23  ദോർകുന്നിൻചെരിവുകളിലെ ദോർരാജാവ്‌+ ഒന്ന്‌; ഗിൽഗാ​ലി​ലെ ഗോയീം​രാ​ജാവ്‌ ഒന്ന്‌; 24  തിർസരാജാവ്‌ ഒന്ന്‌; ആകെ 31 രാജാ​ക്ക​ന്മാർ.

അടിക്കുറിപ്പുകള്‍

അഥവാ “നീർച്ചാൽ.”
അഥവാ “നീർച്ചാൽ.”
അതായത്‌, ഗന്നേസ​രെത്ത്‌ തടാകം (ഗലീല​ക്കടൽ).
അതായത്‌, ചാവു​കടൽ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം