യോവേൽ 3:1-21

3  “ആ നാളു​ക​ളിൽ,ഞാൻ യഹൂദ​യു​ടെ​യും യരുശ​ലേ​മി​ന്റെ​യും ബന്ദികളെ തിരികെ കൊണ്ടു​വ​രുന്ന സമയത്ത്‌,+   എല്ലാ ജനതക​ളെ​യും ഞാൻ ഒരുമി​ച്ചു​കൂ​ട്ടും;അവരെ ഞാൻ യഹോശാഫാത്ത്‌* താഴ്‌വ​ര​യി​ലേക്കു കൊണ്ടു​വ​രും. എന്റെ ജനവും അവകാ​ശ​വും ആയ ഇസ്രാ​യേ​ലി​നു​വേണ്ടിഞാൻ അവരെ അവി​ടെ​വെച്ച്‌ ന്യായം വിധി​ക്കും.+അവർ ഇസ്രാ​യേ​ലി​നെ ജനതകൾക്കി​ട​യിൽ ചിതറി​ച്ചു​ക​ള​ഞ്ഞ​ല്ലോ;അവർ എന്റെ ദേശം പങ്കി​ട്ടെ​ടു​ക്കു​ക​യും ചെയ്‌തു.+   അവർ എന്റെ ജനത്തെ നറുക്കി​ട്ട്‌ വിഭാ​ഗി​ച്ചു.+വേശ്യ​യു​ടെ കൂലി​യാ​യി അവർ ആൺകു​ട്ടി​ക​ളെ​യുംവീഞ്ഞിന്റെ വിലയാ​യി പെൺകു​ട്ടി​ക​ളെ​യും കൊടു​ത്തു.   സോരേ, സീദോ​നേ, ഫെലി​സ്‌ത്യ​യി​ലെ ദേശങ്ങളേ,നിങ്ങൾക്ക്‌ എന്നോട്‌ എന്തു കാര്യം? നിങ്ങൾ എന്നോടു പ്രതി​കാ​രം ചെയ്യു​ക​യാ​ണോ? പ്രതി​കാ​രം ചെയ്യു​ക​യാ​ണെ​ങ്കിൽ,ഞാൻ പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌, നിങ്ങളു​ടെ പ്രതി​കാ​രം നിങ്ങളു​ടെ തലമേൽ വരുത്തും.+   നിങ്ങൾ എന്റെ സ്വർണ​വും വെള്ളി​യും എടുത്തു;+എന്റെ ഏറ്റവും വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളെ​ല്ലാം നിങ്ങളു​ടെ ദേവാ​ല​യ​ത്തി​ലേക്കു കൊണ്ടു​പോ​യി.   യഹൂദയിലെയും യരുശ​ലേ​മി​ലെ​യും ജനങ്ങളെ നിങ്ങൾ ഗ്രീക്കു​കാർക്കു വിറ്റു;+അങ്ങനെ, അവരെ അവരുടെ പ്രദേ​ശ​ത്തു​നിന്ന്‌ ദൂരെ അകറ്റി.   നിങ്ങൾ അവരെ വിറ്റു​കളഞ്ഞ ദേശത്തു​നിന്ന്‌ ഞാൻ ഇതാ, അവരെ തിരികെ കൊണ്ടു​വ​രു​ന്നു!+ഞാൻ നിങ്ങളു​ടെ പ്രതി​കാ​രം നിങ്ങളു​ടെ തലമേൽ വരുത്തും.   ഞാൻ നിങ്ങളു​ടെ ആൺമക്ക​ളെ​യും പെൺമ​ക്ക​ളെ​യും യഹൂദ​യി​ലു​ള്ള​വർക്കു വിൽക്കും;+അവർ അവരെ ദൂരെ​യുള്ള ഒരു ജനതയ്‌ക്ക്‌, ശേബയി​ലു​ള്ള​വർക്ക്‌, വിൽക്കും.യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.   ജനതകളോട്‌ ഇങ്ങനെ പ്രഖ്യാ​പി​ക്കുക:+ ‘യുദ്ധത്തി​ന്‌ ഒരുങ്ങുക!* വീര​യോ​ദ്ധാ​ക്കളെ ഉണർത്തുക! പടയാ​ളി​ക​ളെ​ല്ലാം അടുത്തു​വ​രട്ടെ, അവർ മുന്നേ​റട്ടെ!+ 10  നിങ്ങളുടെ കലപ്പകൾ* വാളു​ക​ളാ​യും അരിവാ​ളു​കൾ കുന്തങ്ങ​ളാ​യും അടിച്ചു​തീർക്കുക. “ഞാൻ കരുത്ത​നാണ്‌” എന്നു ദുർബലൻ പറയട്ടെ. 11  ചുറ്റുമുള്ള ജനതകളേ, ഒരുമി​ച്ചു​കൂ​ടൂ! വന്ന്‌ സഹായി​ക്കൂ!’”+ യഹോവേ, അങ്ങയുടെ ശക്തരെ* അവി​ടേക്ക്‌ അയയ്‌ക്കേ​ണമേ. 12  “ജനതകൾ എഴു​ന്നേറ്റ്‌ യഹോ​ശാ​ഫാത്ത്‌ താഴ്‌വ​ര​യി​ലേക്കു വരട്ടെ;ചുറ്റു​മു​ള്ള എല്ലാ ജനതക​ളെ​യും ന്യായം വിധി​ക്കാൻ ഞാൻ അവിടെ ഇരിക്കും.+ 13  അരിവാൾ വീശുക, വിള​വെ​ടു​പ്പി​നു സമയമാ​യി. വന്ന്‌ മുന്തിരിച്ചക്കു* ചവിട്ടുക, അതു നിറഞ്ഞി​രി​ക്കു​ന്നു.+ സംഭരണികൾ* നിറഞ്ഞു​ക​വി​യു​ന്നു; അവരുടെ ദുഷ്ടത അത്ര വലുതാ​ണ​ല്ലോ. 14  യഹോവയുടെ ദിവസം വിധി​യു​ടെ താഴ്‌വ​ര​യു​ടെ അടുത്ത്‌ എത്തിയിരിക്കുന്നതിനാൽ+അവിടെ ജനങ്ങൾ തിങ്ങി​നി​റ​ഞ്ഞി​രി​ക്കു​ന്നു; 15  സൂര്യനും ചന്ദ്രനും ഇരുണ്ടു​പോ​കും;നക്ഷത്ര​ങ്ങ​ളു​ടെ പ്രകാശം ഇല്ലാതാ​കും. 16  യഹോവ സീയോ​നിൽനിന്ന്‌ ഗർജി​ക്കും;യരുശ​ലേ​മിൽനിന്ന്‌ ശബ്ദം ഉയർത്തും. ആകാശ​വും ഭൂമി​യും വിറയ്‌ക്കും;എന്നാൽ തന്റെ ജനത്തിന്‌ യഹോവ ഒരു സുരക്ഷി​ത​സ്ഥാ​ന​മാ​യി​രി​ക്കും;+ഇസ്രാ​യേൽ ജനത്തിന്‌ ഒരു കോട്ട​യാ​യി​രി​ക്കും. 17  ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും; ഞാൻ എന്റെ വിശു​ദ്ധ​പർവ​ത​മായ സീയോ​നിൽ വസിക്കു​ന്നു.+ യരുശ​ലേം ഒരു വിശു​ദ്ധ​സ്ഥ​ല​മാ​കും,+ഇനി അന്യർ* ആരും അവളി​ലൂ​ടെ കടന്നു​പോ​കില്ല.+ 18  അന്നു പർവത​ങ്ങ​ളിൽനിന്ന്‌ മധുര​മുള്ള വീഞ്ഞ്‌ ഇറ്റിറ്റു​വീ​ഴും,+മലകളിൽ പാൽ ഒഴുകും,യഹൂദ​യി​ലെ എല്ലാ അരുവി​ക​ളി​ലൂ​ടെ​യും വെള്ളം ഒഴുകും. യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ ഒരു അരുവി പുറ​പ്പെ​ടും,+അതു കരുവേലങ്ങളുടെ* താഴ്‌വരയെ* നനയ്‌ക്കും. 19  എന്നാൽ യഹൂദ​യി​ലു​ള്ള​വ​രോ​ടു ദ്രോഹം ചെയ്‌തതുകൊണ്ടും+ആ ദേശത്ത്‌ നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരിഞ്ഞതുകൊണ്ടും+ഏദോം വിജന​മായ ഒരു പാഴ്‌ഭൂ​മി​യാ​കും;+ഈജി​പ്‌ത്‌ വിജന​മാ​കും.+ 20  എന്നാൽ യഹൂദ​യിൽ എപ്പോ​ഴും ആൾപ്പാർപ്പു​ണ്ടാ​കും; എത്ര തലമു​റകൾ കഴിഞ്ഞാ​ലും യരുശ​ലേ​മിൽ ജനവാ​സ​മു​ണ്ടാ​യി​രി​ക്കും.+ 21  ഞാൻ നിഷ്‌ക​ള​ങ്ക​മാ​യി കരുതാ​തി​രുന്ന അവരുടെ രക്തം* ഞാൻ ഇനി നിഷ്‌ക​ള​ങ്ക​മാ​യി കരുതും;+ യഹോവ സീയോ​നിൽ വസിക്കും.”+

അടിക്കുറിപ്പുകള്‍

അർഥം: “യഹോ​വ​യാ​ണു ന്യായാ​ധി​പൻ.”
അക്ഷ. “യുദ്ധം വിശു​ദ്ധീ​ക​രി​ക്കുക!”
അക്ഷ. “കലപ്പക​ളു​ടെ നാക്കുകൾ.”
അഥവാ “പടയാ​ളി​കളെ.”
പദാവലി കാണുക.
അഥവാ “മുന്തി​രി​ച്ച​ക്കു​കൾ.”
അഥവാ “വിദേ​ശി​കൾ.”
ഒരുതരം അക്കേഷ്യ മരം.
അഥവാ “നീർച്ചാ​ലി​നെ.”
അഥവാ “രക്തച്ചൊ​രി​ച്ചി​ലി​നെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം