യോന 4:1-11

4  എന്നാൽ യോന​യ്‌ക്ക്‌ അത്‌ ഒട്ടും ഇഷ്ടപ്പെ​ട്ടില്ല, യോന​യ്‌ക്കു വല്ലാത്ത ദേഷ്യം തോന്നി.  യോന യഹോ​വ​യോ​ടു പ്രാർഥി​ച്ചു: “യഹോവേ, എന്റെ നാട്ടി​ലാ​യി​രു​ന്ന​പ്പോൾ ഇതുത​ന്നെ​യാ​യി​രു​ന്നു എന്റെ പേടി. അതു​കൊ​ണ്ടാണ്‌ ഞാൻ ആദ്യം തർശീശിലേക്ക്‌+ ഓടി​പ്പോ​കാൻ നോക്കി​യത്‌. അങ്ങ്‌ കരുണ​യും അനുകമ്പയും* ഉള്ള ദൈവ​മാ​ണെ​ന്നും പെട്ടെന്നു കോപി​ക്കാത്ത, ദുരന്ത​ത്തെ​ക്കു​റിച്ച്‌ ദുഃഖം തോന്നുന്ന, അചഞ്ചല​സ്‌നേഹം നിറഞ്ഞ+ ദൈവ​മാ​ണെ​ന്നും എനിക്ക്‌ അറിയാം.  അതുകൊണ്ട്‌ യഹോവേ, എന്റെ ജീവ​നെ​ടു​ത്താ​ലും. എനിക്കു ജീവി​ക്കേണ്ടാ, മരിച്ചാൽ മതി.”+  യഹോവ ചോദി​ച്ചു: “നീ ഇത്ര ദേഷ്യ​പ്പെ​ടു​ന്നതു ശരിയാ​ണോ?”  യോന നഗരത്തി​നു പുറത്ത്‌ ചെന്ന്‌ അതിന്റെ കിഴക്കു​ഭാ​ഗത്ത്‌ ഇരുന്നു. അവിടെ ഒരു മാടം ഉണ്ടാക്കി, നഗരത്തി​ന്‌ എന്തു സംഭവി​ക്കു​മെന്നു നോക്കി അതിന്റെ തണലിൽ ഇരുന്നു.+  യോനയ്‌ക്കു തണലും ആശ്വാ​സ​വും നൽകാൻ ദൈവ​മായ യഹോവ ഒരു ചുരയ്‌ക്ക ചെടി* മുളപ്പി​ച്ചു. അതു വളർന്നു​പൊ​ങ്ങി; യോന​യ്‌ക്കു വലിയ സന്തോ​ഷ​മാ​യി.  എന്നാൽ ആ ചെടി നശിപ്പി​ക്കാ​നാ​യി പിറ്റേന്ന്‌ അതിരാ​വി​ലെ സത്യ​ദൈവം ഒരു പുഴു​വി​നെ അയച്ചു. അങ്ങനെ ചെടി ഉണങ്ങി​പ്പോ​യി.  വെയിലായപ്പോൾ ദൈവം കിഴക്കു​നിന്ന്‌ ഒരു ഉഷ്‌ണ​ക്കാറ്റ്‌ അടിപ്പി​ച്ചു. തലയിൽ വെയിൽ കൊണ്ട​പ്പോൾ യോന തളർന്നു​പോ​യി. മരിക്കാൻ ആഗ്രഹി​ച്ച്‌ യോന ഇങ്ങനെ പറഞ്ഞു​കൊ​ണ്ടി​രു​ന്നു: “എനിക്കു ജീവി​ക്കേണ്ടാ, മരിച്ചാൽ മതി.”+  ദൈവം യോന​യോ​ടു ചോദി​ച്ചു: “ഈ ചെടി കാരണം നീ ഇത്ര ദേഷ്യ​പ്പെ​ടു​ന്നതു ശരിയാ​ണോ?”+ യോന പറഞ്ഞു: “ഞാൻ ദേഷ്യ​പ്പെ​ടു​ന്ന​തിൽ ഒരു തെറ്റു​മില്ല. എനിക്ക്‌ ഇനി മരിച്ചാൽ മതി, എനിക്ക്‌ അത്രയ്‌ക്കു ദേഷ്യ​മുണ്ട്‌.” 10  യഹോവ യോന​യോ​ടു പറഞ്ഞു: “നീ അധ്വാ​നി​ക്കു​ക​യോ വളർത്തു​ക​യോ ചെയ്യാതെ, ഒരു രാത്രി​കൊണ്ട്‌ വളർന്നു​വന്ന്‌ മറ്റൊരു രാത്രി​കൊണ്ട്‌ നശിച്ചു​പോയ ആ ചുരയ്‌ക്ക ചെടിയെ ഓർത്ത്‌ നിനക്കു സങ്കടം തോന്നു​ന്നു, അല്ലേ? 11  ആ സ്ഥിതിക്ക്‌, ശരിയും തെറ്റും എന്തെന്നു​പോ​ലും അറിയാത്ത* 1,20,000-ത്തിലധി​കം മനുഷ്യ​രും ഒരുപാ​ടു മൃഗങ്ങ​ളും ഉള്ള മഹാന​ഗ​ര​മായ നിനെവെയോട്‌+ എനിക്കു കനിവ്‌ തോന്ന​രു​തോ?”+

അടിക്കുറിപ്പുകള്‍

അഥവാ “കൃപയും.”
മറ്റൊരു സാധ്യത “ആവണക്ക്‌ ചെടി.”
അഥവാ “ഇട​ങ്കൈ​യും വല​ങ്കൈ​യും തമ്മിൽ തിരി​ച്ച​റി​യാത്ത.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം