യിരെമ്യ 6:1-30

6  ബന്യാ​മീ​ന്യ​രേ, യരുശ​ലേ​മിൽനിന്ന്‌ ഓടി​പ്പോ​യി മറ്റ്‌ എവി​ടെ​യെ​ങ്കി​ലും അഭയം തേടൂ. തെക്കോവയിൽ+ കൊമ്പു വിളിക്കൂ.+ബേത്ത്‌-ഹഖേ​രെ​മിൽ തീകൊ​ണ്ട്‌ ഒരു അടയാളം ഉയർത്തൂ! കാരണം, വടക്കു​നിന്ന്‌ ഒരു വിപത്ത്‌, ഒരു മഹാവി​പത്ത്‌, വരുന്നു.+   കൊഞ്ചിച്ച്‌ വഷളാ​ക്കിയ ഒരു സുന്ദരി​യാ​ണു സീയോൻപു​ത്രി.+   ഇടയന്മാർ തങ്ങളുടെ ആട്ടിൻപ​റ്റ​ങ്ങ​ളു​മാ​യി വരും. ഓരോ​രു​ത്ത​രും തങ്ങളുടെ ആടുകളെ മേയ്‌ച്ച്‌+അവൾക്കു ചുറ്റും കൂടാരം അടിക്കും.+   “അവളോ​ടു യുദ്ധം ചെയ്യാൻ ഒരുങ്ങി​ക്കൊ​ള്ളുക!* വരൂ! നട്ടുച്ച​യ്‌ക്കു​തന്നെ നമുക്ക്‌ അവളെ ആക്രമി​ക്കാം!” “എന്തൊരു കഷ്ടം! പകൽ തീരാ​റാ​യ​ല്ലോ;സായാ​ഹ്ന​നി​ഴ​ലി​ന്റെ നീളം കൂടുന്നു!”   “വരൂ! നമുക്കു രാത്രി​യിൽ അവളെ ആക്രമിച്ച്‌അവളുടെ കെട്ടു​റ​പ്പുള്ള മണി​മേ​ടകൾ നശിപ്പി​ക്കാം.”+   കാരണം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “മരങ്ങൾ മുറിക്കൂ! യരുശ​ലേ​മി​നെ ആക്രമി​ക്കാൻ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കൂ!+ അവളോ​ടാണ്‌, ആ നഗര​ത്തോ​ടാണ്‌, കണക്കു ചോദി​ക്കേ​ണ്ടത്‌;അടിച്ച​മർത്ത​ല​ല്ലാ​തെ മറ്റൊ​ന്നും അവളിൽ കാണു​ന്നില്ല.+   ജലസംഭരണി* വെള്ളത്തി​ന്റെ തണുപ്പു* മാറാതെ സൂക്ഷി​ക്കു​ന്ന​തു​പോ​ലെഅവൾ ദുഷ്ടത​യു​ടെ പുതുമ പോകാ​തെ സൂക്ഷി​ക്കു​ന്നു. അക്രമ​ത്തി​ന്റെ​യും നാശത്തി​ന്റെ​യും സ്വരം അവളിൽ മുഴങ്ങു​ന്നു;+രോഗ​വും വ്യാധി​യും എപ്പോ​ഴും എന്റെ കൺമു​ന്നി​ലുണ്ട്‌.   യരുശലേമേ, മുന്നറി​യി​പ്പി​നു ചെവി കൊടു​ക്കൂ! അല്ലെങ്കിൽ, വെറു​പ്പോ​ടെ ഞാൻ നിന്നെ വിട്ടു​മാ​റും.+ഞാൻ നിന്നെ ആൾപ്പാർപ്പി​ല്ലാത്ത ഒരു പാഴ്‌നി​ല​മാ​ക്കും.”+   സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയുന്നു: “കാലാ പെറുക്കുന്നവർ* അവസാ​നത്തെ മുന്തി​രി​യും പറി​ച്ചെ​ടു​ക്കു​ന്ന​തു​പോ​ലെ അവർ ഇസ്രാ​യേ​ല്യ​രിൽ ബാക്കി​യു​ള്ള​വരെ അരിച്ചു​പെ​റു​ക്കും. മുന്തി​രി​പ്പ​ഴം ശേഖരി​ക്കു​ന്ന​വ​നെ​പ്പോ​ലെ അതിന്റെ ശാഖക​ളി​ലേക്കു വീണ്ടും കൈ നീട്ടുക.” 10  “ആരോ​ടാ​ണു ഞാൻ സംസാ​രി​ക്കേ​ണ്ടത്‌? ആർക്കാണു മുന്നറി​യി​പ്പു നൽകേ​ണ്ടത്‌? ആർ എനിക്കു ചെവി തരും? ഓ! അവരുടെ ചെവി അടഞ്ഞി​രി​ക്കു​ന്നു;* അവർക്കു ശ്രദ്ധി​ക്കാ​നാ​കു​ന്നില്ല.+ യഹോ​വ​യു​ടെ സന്ദേശം അവർക്കു പരിഹാ​സ​വി​ഷ​യ​മാ​യി​രി​ക്കു​ന്നു;+അവർക്ക്‌ അത്‌ ഒട്ടും രുചി​ക്കു​ന്നില്ല. 11  അതുകൊണ്ട്‌ യഹോ​വ​യു​ടെ കോപം എന്നിൽ നിറഞ്ഞി​രി​ക്കു​ന്നു;അത്‌ ഉള്ളില​ട​ക്കി​പ്പി​ടിച്ച്‌ ഞാൻ തളർന്നു.”+ “തെരു​വി​ലുള്ള കുട്ടി​യു​ടെ മേലും+കൂട്ടം​കൂ​ടി​നിൽക്കുന്ന ചെറു​പ്പ​ക്കാ​രു​ടെ മേലും അതു ചൊരി​യുക. അവർ എല്ലാവ​രും പിടി​യി​ലാ​കും; ഭർത്താ​വും ഭാര്യ​യുംവൃദ്ധരും പടുവൃ​ദ്ധ​രും പിടി​യി​ലാ​കും.+ 12  അവരുടെ വീടു​ക​ളുംവയലു​ക​ളും ഭാര്യ​മാ​രും മറ്റുള്ള​വ​രു​ടേ​താ​കും.+ കാരണം, ആ ദേശത്തു​ള്ള​വർക്കു നേരെ ഞാൻ എന്റെ കൈ നീട്ടും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 13  “ചെറി​യ​വൻമു​തൽ വലിയ​വൻവരെ എല്ലാവ​രും അന്യാ​യ​മാ​യി ലാഭമു​ണ്ടാ​ക്കു​ന്ന​ല്ലോ;+പ്രവാ​ച​കൻമു​തൽ പുരോ​ഹി​തൻവരെ എല്ലാവ​രും വഞ്ചന കാണി​ക്കു​ന്നു.+ 14  സമാധാനമില്ലാത്തപ്പോൾ‘സമാധാ​നം! സമാധാ​നം!’+ എന്നു പറഞ്ഞ്‌ അവർ എന്റെ ജനത്തിന്റെ മുറിവുകൾ* ലാഘവത്തോടെ* ചികി​ത്സി​ക്കു​ന്നു. 15  അവർ കാണിച്ച വൃത്തി​കേ​ടു​കൾ മൂലം അവർക്കു നാണം തോന്നു​ന്നു​ണ്ടോ? ഇല്ല, ഒട്ടുമില്ല! നാണം എന്തെന്നു​പോ​ലും അവർക്ക്‌ അറിയില്ല!+ അതു​കൊണ്ട്‌, വീണു​പോ​യ​വ​രു​ടെ ഇടയി​ലേക്ക്‌ അവരും വീഴും. ഞാൻ അവരെ ശിക്ഷി​ക്കു​മ്പോൾ അവർക്കു കാലി​ട​റും” എന്ന്‌ യഹോവ പറയുന്നു. 16  യഹോവ ഇങ്ങനെ​യും പറയുന്നു: “കവലക​ളിൽ പോയി നിന്ന്‌ നോക്കൂ. പുരാ​ത​ന​വ​ഴി​ക​ളെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കൂ;നല്ല വഴി ഏതെന്നു ചോദി​ച്ച​റിഞ്ഞ്‌ അതിലൂ​ടെ നടക്കൂ.+അങ്ങനെ, സ്വസ്ഥത എന്തെന്ന്‌ അനുഭ​വി​ച്ച​റി​യൂ.” പക്ഷേ, “ഞങ്ങൾ അതിലേ നടക്കില്ല” എന്ന്‌ അവർ പറയുന്നു.+ 17  “ഞാൻ നിയമിച്ച കാവൽക്കാർ,+‘കൊമ്പു​വി​ളി ശ്രദ്ധിക്കൂ!’+ എന്നു പറഞ്ഞു.” പക്ഷേ, “ഇല്ല, ശ്രദ്ധി​ക്കില്ല” എന്നായി​രു​ന്നു അവരുടെ മറുപടി.+ 18  “അതു​കൊണ്ട്‌ ജനതകളേ, കേൾക്കൂ! ജനസമൂ​ഹ​മേ, അവർക്ക്‌ എന്തു സംഭവി​ക്കു​മെന്ന്‌ അറിഞ്ഞു​കൊ​ള്ളൂ. 19  ഭൂമിയേ, കേൾക്കൂ! ഈ ജനം മനഞ്ഞ ഗൂഢത​ന്ത്രങ്ങൾ കാരണംഞാൻ അവർക്കു ദുരന്തം വരുത്തു​ന്നു.+അവർ എന്റെ വാക്കുകൾ തെല്ലും ചെവി​ക്കൊ​ണ്ടി​ല്ല​ല്ലോ;എന്റെ നിയമം* അവർ തള്ളിക്ക​ളഞ്ഞു.” 20  “നിങ്ങൾ ശേബയിൽനി​ന്ന്‌ കൊണ്ടു​വ​രുന്ന കുന്തി​രി​ക്ക​ത്തി​നുംദൂര​ദേ​ശ​ത്തു​നിന്ന്‌ കൊണ്ടു​വ​രുന്ന ഇഞ്ചിപ്പുല്ലിനും* ഞാൻ ഒരു വിലയും കല്‌പി​ക്കു​ന്നില്ല.നിങ്ങളു​ടെ ദഹനയാ​ഗങ്ങൾ എനിക്കു സ്വീകാ​ര്യ​മല്ല; നിങ്ങളു​ടെ ബലിക​ളിൽ ഞാൻ പ്രസാ​ദി​ക്കു​ന്നു​മില്ല.”+ 21  അതുകൊണ്ട്‌ യഹോവ പറയുന്നു: “ഇതാ, ഈ ജനം തട്ടി വീഴാൻഞാൻ അവരുടെ മുന്നിൽ തടസ്സങ്ങൾ വെക്കുന്നു;അപ്പന്മാ​രോ​ടൊ​പ്പം മക്കളും വീഴും;അയൽക്കാ​ര​നും അയാളു​ടെ കൂട്ടു​കാ​ര​നും വീഴും;അങ്ങനെ, എല്ലാവ​രും നശിച്ചു​പോ​കും.”+ 22  യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇതാ! വടക്കുള്ള ദേശത്തു​നിന്ന്‌ ഒരു ജനം വരുന്നു;ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളിൽനിന്ന്‌ ഒരു മഹാജ​ന​തയെ വിളി​ച്ചു​ണർത്തും.+ 23  അവർ വില്ലും കുന്തവും ഏന്തിയവർ; ക്രൂര​ന്മാ​രാ​യ അവർ ഒട്ടും കരുണ കാണി​ക്കില്ല. അവരുടെ ആരവം കടലിന്റെ ഇരമ്പൽപോ​ലെ;അവർ കുതി​ര​പ്പു​റ​ത്തേറി വരുന്നു.+ സീയോൻപു​ത്രീ, വീരന്മാ​രായ പോരാ​ളി​ക​ളെ​പ്പോ​ലെ അവർ നിന്നോ​ടു യുദ്ധം ചെയ്യാൻ അണിനി​ര​ക്കു​ന്നു.” 24  ഞങ്ങൾ ആ വാർത്ത കേട്ടു. ഞങ്ങളുടെ കൈകൾ തളരുന്നു.+പ്രസവ​വേ​ദ​ന​പോ​ലുള്ളകഠോ​ര​വേ​ദന ഞങ്ങളെ പിടി​കൂ​ടി​യി​രി​ക്കു​ന്നു.+ 25  വയലിലേക്കു പോക​രുത്‌;വഴിയി​ലൂ​ടെ നടക്കു​ക​യു​മ​രുത്‌.കാരണം, ശത്രു​വി​ന്റെ കൈയിൽ വാളുണ്ട്‌;എങ്ങും ഭീകര​മായ ഒരു അന്തരീക്ഷം! 26  എന്റെ ജനത്തിൻപു​ത്രീ,വിലാ​പ​വ​സ്‌ത്രം ധരിച്ച്‌+ ചാരത്തിൽ കിടന്ന്‌ ഉരുളുക. ഏകമകനെ ഓർത്ത്‌ ദുഃഖി​ക്കു​ന്ന​തു​പോ​ലെ തീവ്ര​മാ​യി വിലപി​ക്കുക;+ഉടൻതന്നെ സംഹാ​രകൻ നമ്മളെ പിടി​കൂ​ടു​മ​ല്ലോ.+ 27  “സൂക്ഷ്‌മ​പ​രി​ശോ​ധന നടത്താൻവേ​ണ്ടിഎന്റെ ജനത്തിന്‌ ഇടയിൽ മാറ്റു നോക്കു​ന്ന​വ​നാ​യി ഞാൻ നിന്നെ* നിയമി​ച്ചി​രി​ക്കു​ന്നു.നീ അവരുടെ വഴികൾ ശ്രദ്ധിച്ച്‌ അവ പരി​ശോ​ധി​ക്കണം. 28  അവരുടെ അത്രയും ദുശ്ശാ​ഠ്യം മറ്റാർക്കു​മില്ല.+അവർ അപവാദം പറഞ്ഞ്‌ നടക്കുന്നു.+ ചെമ്പും ഇരുമ്പും പോ​ലെ​യാണ്‌ അവർ;ദുഷി​ച്ച​വ​രാണ്‌ അവരെ​ല്ലാം. 29  ഉലകൾ ഉഗ്രതാ​പ​ത്താൽ കരിഞ്ഞി​രി​ക്കു​ന്നു. ഈയമാ​ണു തീയിൽനി​ന്ന്‌ പുറത്ത്‌ വരുന്നത്‌. ശുദ്ധീ​ക​രി​ക്കാ​നുള്ള തീവ്ര​ശ്രമം വെറു​തേ​യാ​യി​രി​ക്കു​ന്നു;+ദുഷി​ച്ച​വർ വേർതി​രി​ഞ്ഞു​വ​രു​ന്നി​ല്ല​ല്ലോ.+ 30  ‘കൊള്ളി​ല്ലാത്ത വെള്ളി’ എന്ന്‌ ആളുകൾ അവരെ വിളി​ക്കും;കാരണം, യഹോവ അവരെ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു.”+

അടിക്കുറിപ്പുകള്‍

അക്ഷ. “വിശു​ദ്ധീ​ക​രി​ക്കുക.”
പദാവലി കാണുക.
അഥവാ “പുതുമ.”
പദാവലി കാണുക.
അക്ഷ. “ചെവി​യു​ടെ അഗ്രചർമം പരി​ച്ഛേദന നടത്തി​യി​ട്ടില്ല.”
അഥവാ “ഒടിവ്‌.”
അഥവാ “പുറമേ.”
അഥവാ “ഉപദേശം.”
വാസനയുള്ള ഒരിനം പുല്ല്‌.
അതായത്‌, യിരെ​മ്യ​യെ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം