വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യിരെമ്യ 47:1-7

47  ഫറവോൻ ഗസ്സയെ നശിപ്പി​ച്ച​തി​നു മുമ്പ്‌ ഫെലിസ്‌ത്യരെക്കുറിച്ച്‌+ യിരെമ്യ പ്രവാ​ച​കന്‌ യഹോ​വ​യിൽനിന്ന്‌ കിട്ടിയ സന്ദേശം.  യഹോവ പറയുന്നു: “നോക്കൂ! വടക്കു​നിന്ന്‌ വെള്ളം ഒഴുകി​വ​രു​ന്നു. അതു കവി​ഞ്ഞൊ​ഴു​കുന്ന ഒരു പ്രവാ​ഹ​മാ​കും. അതു ദേശ​ത്തെ​യും അതിലുള്ള എല്ലാത്തി​നെ​യുംനഗര​ത്തെ​യും നഗരവാ​സി​ക​ളെ​യും മൂടി​ക്ക​ള​യും. പുരു​ഷ​ന്മാർ നിലവി​ളി​ക്കും.ദേശത്ത്‌ താമസി​ക്കുന്ന എല്ലാവ​രും വിലപി​ക്കും.   അവന്റെ പടക്കു​തി​ര​ക​ളു​ടെ കുളമ്പ​ടി​ശ​ബ്ദ​വുംയുദ്ധര​ഥ​ങ്ങ​ളു​ടെ ഝടഝട​ശ​ബ്ദ​വുംരഥച​ക്ര​ങ്ങ​ളു​ടെ കടകട​ശ​ബ്ദ​വും കേൾക്കു​മ്പോൾആളുക​ളു​ടെ കൈകൾ തളർന്നു​പോ​കും.അപ്പന്മാർ സ്വന്തം കുഞ്ഞു​ങ്ങ​ളെ​പ്പോ​ലും തിരി​ഞ്ഞു​നോ​ക്കാ​തെ ഓടും.   കാരണം, വരാൻപോ​കുന്ന ആ ദിവസം ഫെലി​സ്‌ത്യ​രെ​യെ​ല്ലാം നശിപ്പി​ക്കും.+സോരിനും+ സീദോനും+ ആകെയു​ണ്ടാ​യി​രുന്ന സഹായി​കൾ അന്ന്‌ ഇല്ലാതാ​കും. കഫ്‌തോർ*+ ദ്വീപിൽനി​ന്ന്‌ വന്നവരിൽ ബാക്കി​യു​ള്ളആ ഫെലി​സ്‌ത്യ​രെ യഹോവ അന്നു നശിപ്പി​ക്കും.   ഗസ്സയ്‌ക്കു കഷണ്ടി* വരും. അസ്‌ക​ലോ​നെ നിശ്ശബ്ദ​യാ​ക്കി​യി​രി​ക്കു​ന്നു.+ അവരുടെ താഴ്‌വ​ര​യിൽ ബാക്കി​യു​ള്ള​വരേ,നിങ്ങൾ എത്ര കാലം ഇങ്ങനെ നിങ്ങ​ളെ​ത്തന്നെ മുറി​വേൽപ്പി​ക്കും?+   ഹോ! യഹോ​വ​യു​ടെ വാൾ!+ എന്നാണു വാളേ, നീ ഒന്നു വിശ്ര​മി​ക്കുക? നീ നിന്റെ ഉറയി​ലേക്കു മടങ്ങി സ്വസ്ഥമാ​യി അടങ്ങി​യി​രി​ക്കൂ.   യഹോവ കല്‌പന കൊടു​ത്തി​രി​ക്കെഅതിന്‌ അടങ്ങി​യി​രി​ക്കാ​നാ​കു​മോ? അസ്‌ക​ലോ​നും കടൽത്തീ​ര​ത്തി​നും എതിരെ+ദൈവം അതിനെ നിയമി​ച്ചി​രി​ക്കു​ക​യല്ലേ?”

അടിക്കുറിപ്പുകള്‍

അതായത്‌, ക്രേത്ത.
അതായത്‌, ദുഃഖ​വും നാണ​ക്കേ​ടും കാരണം അവർ തല വടിക്കും.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം