യിരെമ്യ 37:1-21

37  യഹോ​യാ​ക്കീ​മി​ന്റെ മകനായ കൊന്യക്കു*+ പകരം യോശി​യ​യു​ടെ മകനായ സിദെ​ക്കിയ രാജാ​വാ​യി.+ ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാ​വാ​ണു സിദെ​ക്കി​യയെ യഹൂദാ​ദേ​ശ​ത്തി​ന്റെ രാജാ​വാ​ക്കി​യത്‌.+  പക്ഷേ സിദെ​ക്കി​യ​യും ദാസന്മാ​രും ദേശത്തെ ജനവും യഹോവ യിരെമ്യ പ്രവാ​ച​ക​നി​ലൂ​ടെ അറിയിച്ച സന്ദേശ​ങ്ങൾക്ക്‌ ഒട്ടും ശ്രദ്ധ കൊടു​ത്തില്ല.  സിദെക്കിയ രാജാവ്‌ ശേലെ​മ്യ​യു​ടെ മകൻ യഹൂഖലിനെയും+ പുരോ​ഹി​ത​നായ മയസേ​യ​യു​ടെ മകൻ സെഫന്യയെയും+ യിരെമ്യ പ്രവാ​ച​കന്റെ അടുത്ത്‌ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “നമ്മുടെ ദൈവ​മായ യഹോ​വ​യോ​ടു ഞങ്ങൾക്കു​വേണ്ടി ദയവായി പ്രാർഥി​ക്കൂ.”  യിരെമ്യയെ അപ്പോ​ഴും തടവറ​യിൽ ഇട്ടിരു​ന്നില്ല;+ അദ്ദേഹം ജനത്തിന്‌ ഇടയിൽ സ്വത​ന്ത്ര​മാ​യി സഞ്ചരി​ച്ചി​രു​ന്നു.  ആ സമയത്താ​ണു ഫറവോ​ന്റെ സൈന്യം ഈജി​പ്‌തിൽനിന്ന്‌ പുറപ്പെട്ടിട്ടുണ്ടെന്ന+ വാർത്ത യരുശ​ലേ​മി​നെ ഉപരോ​ധി​ച്ചി​രുന്ന കൽദയ​രു​ടെ കാതി​ലെ​ത്തു​ന്നത്‌. അതു​കൊണ്ട്‌ അവർ യരുശ​ലേ​മിൽനിന്ന്‌ പിൻവാ​ങ്ങി.+  അപ്പോൾ യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം കിട്ടി:  “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘എന്നോട്‌ ആലോചന ചോദി​ക്കാൻ നിന്നെ എന്റെ അടു​ത്തേക്ക്‌ അയച്ച യഹൂദാ​രാ​ജാ​വി​നോ​ടു നീ പറയണം: “ഇതാ, നിന്നെ സഹായി​ക്കാൻ വരുന്ന ഫറവോ​ന്റെ സൈന്യ​ത്തി​നു സ്വദേ​ശ​മായ ഈജി​പ്‌തി​ലേക്കു തിരികെ പോ​കേ​ണ്ടി​വ​രും.+  അപ്പോൾ കൽദയർ മടങ്ങി​വന്ന്‌ ഈ നഗര​ത്തോ​ടു യുദ്ധം ചെയ്യും. എന്നിട്ട്‌ അതിനെ പിടി​ച്ച​ടക്കി തീക്കി​ര​യാ​ക്കും.”+  യഹോവ പറയു​ന്നത്‌ ഇതാണ്‌: “‘ഉറപ്പാ​യും കൽദയർ നമ്മളെ വിട്ട്‌ പോകും’ എന്നു പറഞ്ഞ്‌ നിങ്ങൾ സ്വയം വഞ്ചിക്ക​രുത്‌. അവർ നിങ്ങളെ വിട്ട്‌ പോകില്ല. 10  നിങ്ങളോടു യുദ്ധം ചെയ്യുന്ന കൽദയ​രു​ടെ സൈന്യ​ത്തെ മുഴുവൻ നിങ്ങൾ തോൽപ്പി​ച്ചിട്ട്‌ മുറി​വേ​റ്റവർ മാത്രം അവശേ​ഷി​ച്ചാ​ലും അവർ അവരുടെ കൂടാ​ര​ങ്ങ​ളിൽനിന്ന്‌ വന്ന്‌ ഈ നഗരം തീക്കി​ര​യാ​ക്കും.”’”+ 11  ഫറവോന്റെ സൈന്യം വരു​ന്നെന്ന്‌ അറിഞ്ഞ്‌ കൽദയ​സൈ​ന്യം യരുശ​ലേ​മിൽനിന്ന്‌ പിൻവാ​ങ്ങി​യ​പ്പോൾ,+ 12  യിരെമ്യ തന്റെ ജനത്തിന്‌ ഇടയിൽ തനിക്കുള്ള ഓഹരി കൈപ്പ​റ്റാൻ യരുശ​ലേ​മിൽനിന്ന്‌ ബന്യാ​മീൻ ദേശ​ത്തേക്കു പുറ​പ്പെട്ടു.+ 13  പക്ഷേ ബന്യാ​മീൻ-കവാട​ത്തിൽ എത്തിയ​പ്പോൾ കാവൽക്കാ​രു​ടെ ചുമത​ല​യുള്ള, ഹനന്യ​യു​ടെ മകനായ ശേലെ​മ്യ​യു​ടെ മകൻ യിരീയ യിരെമ്യ പ്രവാ​ച​കനെ പിടി​കൂ​ടി, “നീ കൽദയ​രു​ടെ പക്ഷം​ചേ​രാൻ പോകു​ക​യാ​ണല്ലേ” എന്നു ചോദി​ച്ചു. 14  എന്നാൽ യിരെമ്യ പറഞ്ഞു: “അല്ല! ഞാൻ അവരുടെ പക്ഷം​ചേ​രാൻ പോകു​കയല്ല.” പക്ഷേ പറഞ്ഞ​തൊ​ന്നും കേൾക്കാൻ കൂട്ടാ​ക്കാ​തെ യിരീയ യിരെ​മ്യ​യെ പിടിച്ച്‌ പ്രഭു​ക്ക​ന്മാ​രു​ടെ അടുത്ത്‌ കൊണ്ടു​വന്നു. 15  പ്രഭുക്കന്മാർ യിരെ​മ്യ​യോ​ടു കോപിച്ച്‌+ അദ്ദേഹത്തെ അടിച്ചു. എന്നിട്ട്‌, സെക്ര​ട്ട​റി​യായ യഹോ​നാ​ഥാ​ന്റെ വീട്ടിൽ തടവി​ലാ​ക്കി;*+ ആ വീട്‌ ഒരു തടവറ​യാ​ക്കി മാറ്റി​യി​രു​ന്നു. 16  അവിടെ ഭൂമി​ക്ക​ടി​യി​ലുള്ള ഒരു ഇരുട്ടറയിലാണു* യിരെ​മ്യ​യെ ഇട്ടത്‌. കുറെ നാൾ അദ്ദേഹം അവി​ടെ​ത്തന്നെ കിടന്നു. 17  പിന്നെ സിദെ​ക്കിയ രാജാവ്‌ ആളയച്ച്‌ യിരെ​മ്യ​യെ വരുത്തി തന്റെ കൊട്ടാ​ര​ത്തിൽവെച്ച്‌ രഹസ്യ​മാ​യി ചോദ്യം ചെയ്‌തു.+ രാജാവ്‌ യിരെ​മ്യ​യോട്‌, “യഹോ​വ​യിൽനിന്ന്‌ എന്തെങ്കി​ലും സന്ദേശ​മു​ണ്ടോ” എന്നു ചോദി​ച്ചു. അതിന്‌ യിരെമ്യ, “ഉണ്ട്‌! അങ്ങ്‌ ബാബി​ലോൺരാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്ക​പ്പെ​ടും!”+ എന്നു പറഞ്ഞു. 18  യിരെമ്യ സിദെ​ക്കിയ രാജാ​വി​നോട്‌ ഇങ്ങനെ​യും പറഞ്ഞു: “അങ്ങ്‌ എന്നെ തടവി​ലാ​ക്കാൻ മാത്രം ഞാൻ അങ്ങയോ​ടും അങ്ങയുടെ ദാസന്മാ​രോ​ടും ഈ ജനത്തോ​ടും എന്തു കുറ്റമാ​ണു ചെയ്‌തത്‌? 19  ‘ബാബി​ലോൺരാ​ജാവ്‌ അങ്ങയ്‌ക്കും അങ്ങയുടെ ദേശത്തി​നും നേരെ വരില്ല’ എന്നു പ്രവചിച്ച പ്രവാ​ച​ക​ന്മാ​രൊ​ക്കെ ഇപ്പോൾ എവി​ടെ​പ്പോ​യി?+ 20  എന്റെ യജമാ​ന​നായ രാജാവേ, ദയവു​ചെ​യ്‌ത്‌ ഞാൻ പറയു​ന്നതു കേൾക്കേ​ണമേ. പ്രീതി​ക്കാ​യുള്ള എന്റെ അപേക്ഷ സാധി​ച്ചു​ത​രേ​ണമേ. സെക്ര​ട്ട​റി​യായ യഹോനാഥാന്റെ+ വീട്ടി​ലേക്ക്‌ എന്നെ തിരിച്ച്‌ അയയ്‌ക്ക​രു​തേ; ഞാൻ അവിടെ കിടന്ന്‌ മരിച്ചു​പോ​കും.”+ 21  അതുകൊണ്ട്‌ യിരെ​മ്യ​യെ കാവൽക്കാ​രു​ടെ മുറ്റത്ത്‌ സൂക്ഷി​ക്കാൻ സിദെ​ക്കിയ രാജാവ്‌ കല്‌പി​ച്ചു.+ നഗരത്തി​ലെ അപ്പമെ​ല്ലാം തീരുന്നതുവരെ+ അപ്പക്കാ​രു​ടെ തെരു​വിൽനിന്ന്‌ ദിവസേന വട്ടത്തി​ലുള്ള ഓരോ അപ്പം+ യിരെ​മ്യ​ക്കു കൊടു​ത്തു​പോ​ന്നു. അങ്ങനെ യിരെമ്യ കാവൽക്കാ​രു​ടെ മുറ്റത്ത്‌ കഴിഞ്ഞു.

അടിക്കുറിപ്പുകള്‍

മറ്റു പേരുകൾ: യഹോ​യാ​ഖീൻ, യഖൊന്യ.
അക്ഷ. “നെബൂ​ഖ​ദ്‌രേസർ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.
അക്ഷ. “കാൽവി​ല​ങ്ങു​ഗൃ​ഹ​ത്തി​ലാ​ക്കി.”
അക്ഷ. “ജലസം​ഭ​ര​ണി​ഗൃ​ഹ​ത്തി​ലാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം