വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യിരെമ്യ 35:1-19

35  യഹൂദാ​രാ​ജാ​വായ യോശി​യ​യു​ടെ മകൻ യഹോയാക്കീമിന്റെ+ കാലത്ത്‌ യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം കിട്ടി:  “നീ രേഖാബ്യഗൃഹത്തിൽ+ ചെന്ന്‌ അവരോ​ടു സംസാ​രി​ക്കണം. അവരെ യഹോ​വ​യു​ടെ ഭവനത്തി​ലെ ഒരു ഊണുമുറിയിലേക്കു* കൂട്ടി​ക്കൊ​ണ്ടു​വന്ന്‌ കുടി​ക്കാൻ വീഞ്ഞു കൊടു​ക്കുക.”  അങ്ങനെ ഞാൻ ഹബസി​ന്യ​യു​ടെ മകനായ യിരെ​മ്യ​യു​ടെ മകൻ യയസന്യ​യെ​യും അവന്റെ സഹോ​ദ​ര​ന്മാ​രെ​യും എല്ലാ പുത്ര​ന്മാ​രെ​യും രേഖാ​ബ്യ​ഗൃ​ഹ​ത്തി​ലുള്ള എല്ലാവ​രെ​യും  യഹോവയുടെ ഭവനത്തി​ലേക്കു കൊണ്ടു​വന്നു. ദൈവ​പു​രു​ഷ​നായ ഇഗ്‌ദ​ല്യ​യു​ടെ മകനായ ഹാനാന്റെ പുത്ര​ന്മാ​രു​ടെ ഊണു​മു​റി​യി​ലേ​ക്കാ​ണു ഞാൻ അവരെ കൊണ്ടു​വ​ന്നത്‌. വാതിൽക്കാ​വൽക്കാ​ര​നായ ശല്ലൂമി​ന്റെ മകൻ മയസേ​യ​യു​ടെ ഊണു​മു​റി​യു​ടെ മുകളി​ലുള്ള, പ്രഭു​ക്ക​ന്മാ​രു​ടെ ഊണു​മു​റി​ക്ക​ടു​ത്താ​യി​രു​ന്നു ആ മുറി.  പിന്നെ ഞാൻ വീഞ്ഞു നിറച്ച പാനപാ​ത്ര​ങ്ങ​ളും കപ്പുക​ളും രേഖാ​ബ്യ​ഗൃ​ഹ​ത്തി​ലെ പുരു​ഷ​ന്മാ​രു​ടെ മുന്നിൽ വെച്ചിട്ട്‌, “കുടിക്കൂ” എന്ന്‌ അവരോ​ടു പറഞ്ഞു.  പക്ഷേ അവർ പറഞ്ഞു: “ഞങ്ങൾ വീഞ്ഞു കുടി​ക്കില്ല. കാരണം, ഞങ്ങളുടെ പൂർവി​ക​നായ രേഖാ​ബി​ന്റെ മകൻ യഹോനാദാബ്‌*+ ഞങ്ങളോ​ട്‌ ഇങ്ങനെ ആജ്ഞാപി​ച്ചി​ട്ടുണ്ട്‌: ‘നിങ്ങളോ നിങ്ങളു​ടെ പുത്ര​ന്മാ​രോ ഒരിക്ക​ലും വീഞ്ഞു കുടി​ക്ക​രുത്‌.  നിങ്ങൾ വീടു പണിയു​ക​യോ വിത്തു വിതയ്‌ക്കു​ക​യോ മുന്തി​രി​ത്തോ​ട്ടം നട്ടുണ്ടാ​ക്കു​ക​യോ നിങ്ങൾക്കു സ്വന്തമാ​യി മുന്തി​രി​ത്തോ​ട്ട​മു​ണ്ടാ​യി​രി​ക്കു​ക​യോ അരുത്‌; പകരം, എന്നും കൂടാ​ര​ങ്ങ​ളിൽ താമസി​ക്കണം. അങ്ങനെ​യെ​ങ്കിൽ, നിങ്ങൾ വിദേ​ശി​ക​ളാ​യി താമസി​ക്കുന്ന ദേശത്ത്‌ നിങ്ങൾക്കു ദീർഘ​കാ​ലം ജീവി​ക്കാം.’  അതുകൊണ്ട്‌ ഞങ്ങൾ ജീവി​ത​ത്തിൽ ഒരിക്കൽപ്പോ​ലും വീഞ്ഞു കുടി​ച്ചി​ട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യ​മാ​രും പുത്രീ​പു​ത്ര​ന്മാ​രും ഞങ്ങളുടെ പൂർവി​ക​നായ രേഖാ​ബി​ന്റെ മകൻ യഹോ​നാ​ദാബ്‌ ആജ്ഞാപി​ച്ച​തെ​ല്ലാം ഇപ്പോ​ഴും കേട്ടനു​സ​രി​ക്കു​ന്നു.  താമസിക്കാൻ ഞങ്ങൾ വീടു പണിയാ​റില്ല. ഞങ്ങൾക്കു മുന്തി​രി​ത്തോ​ട്ട​ങ്ങ​ളോ വയലു​ക​ളോ വിത്തോ ഇല്ല. 10  ഞങ്ങൾ ഇപ്പോ​ഴും കൂടാ​ര​ങ്ങ​ളിൽ താമസി​ക്കു​ക​യും ഞങ്ങളുടെ പൂർവി​ക​നായ യഹോനാദാബ്‌* കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കു​ക​യും ചെയ്യുന്നു. 11  പക്ഷേ ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാവ്‌ ദേശത്തി​ന്‌ എതിരെ വന്നപ്പോൾ,+ ‘വരൂ! കൽദയ​രു​ടെ​യും സിറി​യ​ക്കാ​രു​ടെ​യും സൈന്യ​ത്തി​ന്റെ കൈയിൽനി​ന്ന്‌ രക്ഷപ്പെ​ടാൻ നമുക്ക്‌ യരുശ​ലേ​മി​ലേക്കു പോകാം’ എന്നു ഞങ്ങൾ പറഞ്ഞു. അങ്ങനെ​യാ​ണു ഞങ്ങൾ യരുശ​ലേ​മിൽ എത്തിയത്‌.” 12  യിരെമ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം കിട്ടി: 13  “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘പോയി യഹൂദാ​പു​രു​ഷ​ന്മാ​രോ​ടും യരുശ​ലേ​മിൽ താമസി​ക്കു​ന്ന​വ​രോ​ടും ഇങ്ങനെ പറയുക: “എന്റെ സന്ദേശങ്ങൾ അനുസ​രി​ക്കാൻ ഞാൻ നിങ്ങ​ളോട്‌ എത്ര വട്ടം പറഞ്ഞതാ​ണ്‌”+ എന്ന്‌ യഹോവ ചോദി​ക്കു​ന്നു. 14  “രേഖാ​ബി​ന്റെ മകൻ യഹോ​നാ​ദാബ്‌ തന്റെ പിന്മു​റ​ക്കാ​രോ​ടു വീഞ്ഞു കുടി​ക്ക​രു​തെന്നു കല്‌പി​ച്ചു. അതു​കൊണ്ട്‌ അവർ ഇന്നുവരെ വീഞ്ഞു കുടി​ച്ചി​ട്ടില്ല. അങ്ങനെ അവർ അവരുടെ പൂർവി​കൻ പറഞ്ഞതിൽനിന്ന്‌+ വ്യതി​ച​ലി​ക്കാ​തെ അവന്റെ ആജ്ഞ അനുസ​രി​ച്ചി​രി​ക്കു​ന്നു. പക്ഷേ ഞാൻ നിങ്ങ​ളോ​ടു വീണ്ടുംവീണ്ടും* പറഞ്ഞി​ട്ടും നിങ്ങൾ അനുസ​രി​ച്ചില്ല.+ 15  ഞാൻ എന്റെ ദാസന്മാ​രായ പ്രവാ​ച​ക​ന്മാ​രെ​യെ​ല്ലാം ഈ സന്ദേശ​വു​മാ​യി നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചു​കൊ​ണ്ടി​രു​ന്നു: ‘ദയവു​ചെ​യ്‌ത്‌ നിങ്ങൾ എല്ലാവ​രും ദുഷിച്ച കാര്യങ്ങൾ ചെയ്യു​ന്നതു നിറുത്തി ശരിയാ​യതു ചെയ്യ്‌!+ മറ്റു ദൈവ​ങ്ങ​ളു​ടെ പുറകേ പോയി അവയെ സേവി​ക്ക​രുത്‌. അങ്ങനെ​യെ​ങ്കിൽ, ഞാൻ നിങ്ങൾക്കും നിങ്ങളു​ടെ പൂർവി​കർക്കും തന്ന ദേശത്തു​തന്നെ നിങ്ങൾക്കു താമസി​ക്കാം.’+ വീണ്ടുംവീണ്ടും*+ ഞാൻ ഇങ്ങനെ ചെയ്‌തി​ട്ടും നിങ്ങൾ ചെവി ചായി​ക്കു​ക​യോ എന്നെ ശ്രദ്ധി​ക്കു​ക​യോ ചെയ്‌തില്ല. 16  രേഖാബിന്റെ മകനായ യഹോ​നാ​ദാ​ബി​ന്റെ പിന്മു​റ​ക്കാർ അവരുടെ പൂർവി​കന്റെ ആജ്ഞ അനുസ​രി​ച്ചു.+ പക്ഷേ ഈ ജനം എന്നെ ശ്രദ്ധി​ച്ചി​ട്ടില്ല.”’” 17  “അതു​കൊണ്ട്‌ സൈന്യ​ങ്ങ​ളു​ടെ ദൈവം, ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘യഹൂദ​യു​ടെ മേലും യരുശ​ലേ​മിൽ താമസി​ക്കുന്ന എല്ലാവ​രു​ടെ മേലും വരുത്തു​മെന്നു ഞാൻ മുന്നറി​യി​പ്പു കൊടുത്ത ദുരന്ത​ങ്ങ​ളെ​ല്ലാം ഞാൻ ഇതാ, അവരുടെ മേൽ വരുത്താൻപോ​കു​ന്നു.+ കാരണം, ഞാൻ അവരോ​ടു സംസാ​രി​ച്ചി​ട്ടും അവർ ശ്രദ്ധി​ച്ചില്ല; ഞാൻ അവരെ പല തവണ വിളി​ച്ചി​ട്ടും അവർ വിളി കേട്ടില്ല.’”+ 18  യിരെമ്യ രേഖാ​ബ്യ​ഗൃ​ഹ​ത്തി​ലു​ള്ള​വ​രോ​ടു പറഞ്ഞു: “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘നിങ്ങൾ നിങ്ങളു​ടെ പൂർവി​ക​നായ യഹോ​നാ​ദാ​ബി​ന്റെ ആജ്ഞ ഇതുവരെ അനുസ​രി​ച്ചു. ഇപ്പോ​ഴും നിങ്ങൾ അവന്റെ ആജ്ഞക​ളെ​ല്ലാം അനുസ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അതിൽനി​ന്ന്‌ നിങ്ങൾ അണുവിട വ്യതി​ച​ലി​ച്ചി​ട്ടില്ല. 19  അതുകൊണ്ട്‌ ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: “എന്റെ സന്നിധി​യിൽ സേവി​ക്കാൻ രേഖാ​ബി​ന്റെ മകൻ യഹോനാദാബിന്‌* ഒരിക്ക​ലും ഒരു പിന്മു​റ​ക്കാ​ര​നി​ല്ലാ​തെ​വ​രില്ല.”’”

അടിക്കുറിപ്പുകള്‍

അഥവാ “ഒരു അറയി​ലേക്ക്‌.”
അക്ഷ. “യോനാ​ദാ​ബ്‌.” യഹോ​നാ​ദാ​ബി​ന്റെ ഹ്രസ്വ​രൂ​പം.
അക്ഷ. “യോനാ​ദാ​ബ്‌.” യഹോ​നാ​ദാ​ബി​ന്റെ ഹ്രസ്വ​രൂ​പം.
അക്ഷ. “നെബൂ​ഖ​ദ്‌രേസർ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.
അക്ഷ. “അതിരാ​വി​ലെ എഴു​ന്നേറ്റ്‌.”
അക്ഷ. “അതിരാ​വി​ലെ എഴു​ന്നേറ്റ്‌.”
അക്ഷ. “യോനാ​ദാ​ബി​ന്‌.” യഹോ​നാ​ദാ​ബി​ന്റെ ഹ്രസ്വ​രൂ​പം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം