വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യിരെമ്യ 28:1-17

28  അതേ വർഷം​തന്നെ, അതായത്‌ യഹൂദ​യി​ലെ സിദെ​ക്കിയ രാജാവിന്റെ+ വാഴ്‌ച​യു​ടെ തുടക്ക​ത്തിൽ, നാലാം വർഷം അഞ്ചാം മാസം ഗിബെയോനിൽനിന്നുള്ള+ അസ്സൂരി​ന്റെ മകൻ ഹനന്യ പ്രവാ​ചകൻ യഹോ​വ​യു​ടെ ഭവനത്തിൽവെച്ച്‌ പുരോ​ഹി​ത​ന്മാ​രു​ടെ​യും ജനങ്ങളു​ടെ​യും സാന്നി​ധ്യ​ത്തിൽ എന്നോടു പറഞ്ഞു:  “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘ബാബി​ലോൺരാ​ജാ​വി​ന്റെ നുകം+ ഞാൻ ഒടിച്ചു​ക​ള​യും.  ബാബിലോണിലെ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ഇവി​ടെ​നിന്ന്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോയ, യഹോ​വ​യു​ടെ ഭവനത്തി​ലെ ഉപകര​ണ​ങ്ങ​ളെ​ല്ലാം വെറും രണ്ടു വർഷത്തി​നു​ള്ളിൽ ഞാൻ ഇവി​ടേക്കു കൊണ്ടു​വ​രും.’”+  “‘യഹൂദാ​രാ​ജാ​വായ യഹോയാക്കീമിന്റെ+ മകൻ യഖൊന്യയെയും+ യഹൂദ​യിൽനിന്ന്‌ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടുപോയ+ എല്ലാവ​രെ​യും ഞാൻ തിരികെ വരുത്തും. കാരണം, ഞാൻ ബാബി​ലോൺരാ​ജാ​വി​ന്റെ നുകം ഒടിച്ചു​ക​ള​യാൻപോ​കു​ക​യാണ്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”  അപ്പോൾ യിരെമ്യ പ്രവാ​ചകൻ യഹോ​വ​യു​ടെ ഭവനത്തിൽ നിന്നി​രുന്ന പുരോ​ഹി​ത​ന്മാ​രു​ടെ​യും ജനങ്ങളു​ടെ​യും സാന്നി​ധ്യ​ത്തിൽ ഹനന്യ പ്രവാ​ച​ക​നോ​ടു സംസാ​രി​ച്ചു.  യിരെമ്യ പറഞ്ഞു: “ആമേൻ!* യഹോവ അങ്ങനെ ചെയ്യട്ടെ! യഹോ​വ​യു​ടെ ഭവനത്തി​ലെ ഉപകര​ണ​ങ്ങ​ളെ​യും ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോയ ജനത്തെ​യും ഇവി​ടേക്കു തിരികെ കൊണ്ടു​വ​ന്നു​കൊണ്ട്‌, താങ്കൾ പ്രവചിച്ച സന്ദേശങ്ങൾ യഹോവ നിവർത്തി​ക്കട്ടെ!  പക്ഷേ താങ്ക​ളോ​ടും ജനങ്ങ​ളോ​ടും ഞാൻ പറയുന്ന ഈ സന്ദേശം ശ്രദ്ധിക്കൂ.  പണ്ട്‌ എനിക്കും താങ്കൾക്കും മുമ്പ്‌ ജീവി​ച്ചി​രുന്ന പ്രവാ​ച​ക​ന്മാർ അനേകം ദേശങ്ങ​ളെ​യും വലിയ സാമ്രാ​ജ്യ​ങ്ങ​ളെ​യും കുറിച്ച്‌ പ്രവചി​ക്കാ​റു​ണ്ടാ​യി​രു​ന്നു; യുദ്ധം, ദുരന്തം, മാരക​മായ പകർച്ച​വ്യാ​ധി എന്നിവ​യെ​ക്കു​റി​ച്ചാണ്‌ അവർ പ്രവചി​ച്ചത്‌.  പക്ഷേ സമാധാ​നം പ്രവചി​ക്കുന്ന പ്രവാ​ച​കന്റെ കാര്യ​ത്തി​ലാ​കട്ടെ, അദ്ദേഹം പ്രവചി​ച്ചതു നിറ​വേ​റു​മ്പോ​ഴാണ്‌ അദ്ദേഹത്തെ യഹോവ അയച്ചതാ​ണെന്നു തെളി​യു​ന്നത്‌.” 10  അപ്പോൾ ഹനന്യ പ്രവാ​ചകൻ യിരെമ്യ പ്രവാ​ച​കന്റെ കഴുത്തിൽനി​ന്ന്‌ നുകം എടുത്ത്‌ ഒടിച്ചു​ക​ളഞ്ഞു.+ 11  എന്നിട്ട്‌ ഹനന്യ ജനങ്ങളു​ടെ മുഴുവൻ മുന്നിൽവെച്ച്‌ ഇങ്ങനെ പറഞ്ഞു: “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘വെറും രണ്ടു വർഷത്തി​നു​ള്ളിൽ എല്ലാ ജനതക​ളു​ടെ​യും കഴുത്തി​ലി​രി​ക്കുന്ന, ബാബി​ലോ​ണി​ലെ നെബൂ​ഖ​ദ്‌നേസർ രാജാ​വി​ന്റെ നുകം ഞാൻ ഇതു​പോ​ലെ ഒടിച്ചു​ക​ള​യും.’”+ അപ്പോൾ യിരെമ്യ പ്രവാ​ചകൻ അവി​ടെ​നിന്ന്‌ പോയി. 12  യിരെമ്യ പ്രവാ​ച​കന്റെ കഴുത്തി​ലി​രുന്ന നുകം ഹനന്യ പ്രവാ​ചകൻ ഒടിച്ചു​ക​ള​ഞ്ഞ​തി​നു ശേഷം യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം കിട്ടി: 13  “പോയി ഹനന്യ​യോ​ടു പറയുക: ‘യഹോവ പറയു​ന്നത്‌ ഇതാണ്‌: “തടി​കൊ​ണ്ടുള്ള നുകം നീ ഒടിച്ചു​ക​ള​ഞ്ഞ​ല്ലോ.+ പക്ഷേ അതിനു പകരം ഇരുമ്പു​കൊ​ണ്ടുള്ള നുകം നീ ഉണ്ടാക്കും.” 14  ഇസ്രായേലിന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: “ബാബി​ലോ​ണി​ലെ നെബൂ​ഖ​ദ്‌നേസർ രാജാ​വി​നെ സേവി​ക്കാൻ ഈ ജനതക​ളു​ടെ​യെ​ല്ലാം കഴുത്തിൽ ഞാൻ ഇരുമ്പു​നു​കം വെക്കും. അവർ അവനെ സേവി​ക്കണം.+ കാട്ടിലെ മൃഗങ്ങ​ളെ​പ്പോ​ലും ഞാൻ അവനു നൽകും.”’”+ 15  യിരെമ്യ പ്രവാ​ചകൻ ഹനന്യ പ്രവാചകനോടു+ പറഞ്ഞു: “ഹനന്യാ, ദയവു​ചെ​യ്‌ത്‌ ഒന്നു ശ്രദ്ധിക്കൂ! യഹോവ താങ്കളെ അയച്ചി​ട്ടില്ല. താങ്കൾ കാരണം ഈ ജനം നുണയിൽ വിശ്വാ​സ​മർപ്പി​ച്ചി​രി​ക്കു​ന്നു.+ 16  അതുകൊണ്ട്‌ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഇതാ, ഭൂമു​ഖ​ത്തു​നിന്ന്‌ ഞാൻ നിന്നെ നീക്കി​ക്ക​ള​യു​ന്നു. ഈ വർഷം​തന്നെ നീ മരിക്കും. കാരണം, യഹോ​വയെ ധിക്കരി​ക്കാൻ നീ ജനത്തെ പ്രേരി​പ്പി​ച്ചു.’”+ 17  അങ്ങനെ ഹനന്യ പ്രവാ​ചകൻ അതേ വർഷം, ഏഴാം മാസം മരിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “അങ്ങനെ​ത​ന്നെ​യാ​കട്ടെ!”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം