വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യിരെമ്യ 24:1-10

24  യഹൂദാ​രാ​ജാ​വായ യഹോ​യാ​ക്കീ​മി​ന്റെ മകൻ+ യഖൊന്യയെയും*+ യഹൂദ​യി​ലെ പ്രഭു​ക്ക​ന്മാ​രെ​യും ശില്‌പി​ക​ളെ​യും ലോഹപ്പണിക്കാരെയും* ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാവ്‌ യരുശ​ലേ​മിൽനിന്ന്‌ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യ​തി​നു ശേഷം+ യഹോവ എനിക്ക്‌ യഹോ​വ​യു​ടെ ആലയത്തി​നു മുന്നിൽ വെച്ചി​രി​ക്കുന്ന രണ്ടു കൊട്ട അത്തിപ്പഴം കാണി​ച്ചു​തന്നു.  ആദ്യം വിളയുന്ന അത്തിപ്പ​ഴ​ങ്ങൾപോ​ലുള്ള വളരെ നല്ല അത്തിപ്പ​ഴ​ങ്ങ​ളാണ്‌ ഒരു കൊട്ട​യി​ലു​ണ്ടാ​യി​രു​ന്നത്‌. പക്ഷേ മറ്റേ കൊട്ട​യിൽ ചീഞ്ഞ അത്തിപ്പ​ഴ​ങ്ങ​ളും; അതു വായിൽ വെക്കാനേ കൊള്ളി​ല്ലാ​യി​രു​ന്നു.  തുടർന്ന്‌ യഹോവ എന്നോട്‌, “യിരെ​മ്യാ, നീ എന്താണു കാണു​ന്നത്‌” എന്നു ചോദി​ച്ചു. അപ്പോൾ ഞാൻ പറഞ്ഞു: “അത്തിപ്പ​ഴങ്ങൾ! നല്ല അത്തിപ്പ​ഴങ്ങൾ വളരെ നല്ലതാണ്‌. പക്ഷേ ചീഞ്ഞതു വല്ലാതെ ചീഞ്ഞതും; വായിൽ വെക്കാനേ കൊള്ളില്ല.”+  അപ്പോൾ യഹോ​വ​യു​ടെ സന്ദേശം എനിക്കു കിട്ടി:  “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഞാൻ ഈ സ്ഥലത്തു​നിന്ന്‌ കൽദയ​രു​ടെ ദേശ​ത്തേക്കു നാടു​ക​ട​ത്തിയ യഹൂദാ​നി​വാ​സി​കൾ എനിക്ക്‌ ഈ നല്ല അത്തിപ്പ​ഴ​ങ്ങൾപോ​ലെ​യാണ്‌; ഞാൻ അവർക്കു നല്ലതു വരുത്തും.  അവർക്കു നന്മ ചെയ്യാൻ അവരുടെ മേൽ എന്റെ കണ്ണ്‌ എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കും. ഞാൻ അവരെ ഈ ദേശ​ത്തേക്കു മടക്കി​വ​രു​ത്തും.+ ഞാൻ അവരെ പണിതു​യർത്തും, പൊളി​ച്ചു​ക​ള​യില്ല. ഞാൻ അവരെ നടും, പിഴു​തു​ക​ള​യില്ല.+  എന്നെ അറിയാൻ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അറിയാൻ, സഹായി​ക്കുന്ന ഒരു ഹൃദയം ഞാൻ അവർക്കു നൽകും.+ അവർ മുഴുഹൃദയത്തോടെ+ എന്നി​ലേക്കു മടങ്ങി​വ​രും; അങ്ങനെ അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവ​വും ആകും.+  “‘പക്ഷേ വായിൽ വെക്കാൻ കൊള്ളാ​ത്തത്ര ചീഞ്ഞ അത്തിപ്പഴങ്ങളെക്കുറിച്ച്‌+ യഹോവ പറയു​ന്നത്‌ ഇതാണ്‌: “യഹൂദ​യി​ലെ സിദെ​ക്കിയ രാജാവിനെയും+ അവന്റെ പ്രഭു​ക്ക​ന്മാ​രെ​യും യരുശ​ലേം​കാ​രായ അതിജീ​വ​ക​രിൽ ഈ ദേശത്തും ഈജി​പ്‌തി​ലും താമസിക്കുന്നവരെയും+ ഞാൻ ചീഞ്ഞ അത്തിപ്പ​ഴം​പോ​ലെ കണക്കാ​ക്കും.  ഞാൻ അവരുടെ മേൽ വരുത്തിയ ദുരന്തം നിമിത്തം അവർ ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങൾക്കും ഭീതി​കാ​ര​ണ​മാ​കും.+ അവരെ ചിതറിക്കുന്നിടത്തെല്ലാം+ അവർ നിന്ദയ്‌ക്കും പരിഹാ​സ​ത്തി​നും പാത്ര​മാ​കും; ഞാൻ അവരെ ഒരു പഴഞ്ചൊ​ല്ലും ശാപവും ആക്കും.+ 10  ഞാൻ അവർക്കും അവരുടെ പൂർവി​കർക്കും കൊടുത്ത ദേശത്തു​നിന്ന്‌ അവർ നശിച്ചു​പോ​കു​ന്ന​തു​വരെ അവരുടെ നേരെ വാളും+ ക്ഷാമവും മാരക​മായ പകർച്ച​വ്യാ​ധി​യും അയയ്‌ക്കും.”’”+

അടിക്കുറിപ്പുകള്‍

മറ്റു പേരുകൾ: യഹോ​യാ​ഖീൻ, കൊന്യ.
മറ്റൊരു സാധ്യത “പ്രതി​രോ​ധ​മ​തിൽ പണിയു​ന്ന​വ​രെ​യും.”
അക്ഷ. “നെബൂ​ഖ​ദ്‌രേസർ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം