വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യിരെമ്യ 18:1-23

18  യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ കിട്ടിയ സന്ദേശം:  “എഴു​ന്നേറ്റ്‌ കുശവന്റെ* വീട്ടി​ലേക്കു പോകൂ;+ അവി​ടെ​വെച്ച്‌ ഞാൻ എന്റെ സന്ദേശങ്ങൾ നിന്നെ കേൾപ്പി​ക്കും.”  അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നു. അവിടെ അയാൾ കുശവ​ച​ക്രം ഉപയോ​ഗിച്ച്‌ പണി ചെയ്യു​ക​യാ​യി​രു​ന്നു.  പക്ഷേ, കുശവൻ കളിമ​ണ്ണു​കൊണ്ട്‌ ഉണ്ടാക്കി​ക്കൊ​ണ്ടി​രുന്ന പാത്രം ശരിയാ​കാ​തെ​പോ​യി. അതു​കൊണ്ട്‌ അയാൾ ആ കളിമ​ണ്ണു​കൊണ്ട്‌ തനിക്ക്‌ ഉചിത​മെന്നു തോന്നിയ മറ്റൊരു പാത്രം ഉണ്ടാക്കി.  അപ്പോൾ എനിക്ക്‌ യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “‘ഇസ്രാ​യേൽഗൃ​ഹമേ, ഈ കുശവൻ ചെയ്‌ത​തു​പോ​ലെ എനിക്കും നിന്നോ​ടു ചെയ്യരു​തോ’ എന്ന്‌ യഹോവ ചോദി​ക്കു​ന്നു. ‘ഇസ്രാ​യേൽഗൃ​ഹമേ, ഇതാ! കുശവന്റെ കൈയി​ലുള്ള കളിമ​ണ്ണു​പോ​ലെ നീ എന്റെ കൈയിൽ ഇരിക്കു​ന്നു.+  ഏതെങ്കിലും ഒരു ജനത​യെ​യോ രാജ്യ​ത്തെ​യോ പിഴു​തെ​റി​യു​ക​യും തകർത്ത്‌ നശിപ്പി​ക്കു​ക​യും ചെയ്യു​മെന്നു ഞാൻ പറയു​ന്നെ​ന്നി​രി​ക്കട്ടെ.+  അപ്പോൾ ആ ജനത തങ്ങളുടെ ദുഷ്ടത ഉപേക്ഷി​ക്കു​ന്നെ​ങ്കിൽ ഞാനും എന്റെ മനസ്സു മാറ്റും;* അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം വരുത്തില്ല.+  പക്ഷേ ഏതെങ്കി​ലും ഒരു ജനത​യെ​യോ രാജ്യ​ത്തെ​യോ പണിതു​യർത്തു​മെ​ന്നും നട്ടുപി​ടി​പ്പി​ക്കു​മെ​ന്നും ഞാൻ പറഞ്ഞി​രി​ക്കെ 10  അവർ എന്റെ വാക്കു കേട്ടനു​സ​രി​ക്കാ​തെ എന്റെ മുന്നിൽവെച്ച്‌ മോശ​മായ കാര്യങ്ങൾ ചെയ്‌താൽ ഞാൻ എന്റെ മനസ്സു മാറ്റും;* അവരുടെ കാര്യ​ത്തിൽ ഉദ്ദേശിച്ച നന്മ ഞാൻ ചെയ്യില്ല.’ 11  “അതു​കൊണ്ട്‌ ഇപ്പോൾ യഹൂദാ​പു​രു​ഷ​ന്മാ​രോ​ടും യരുശ​ലേം​നി​വാ​സി​ക​ളോ​ടും ദയവായി ഇങ്ങനെ പറയുക: ‘യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇതാ, ഞാൻ നിങ്ങൾക്കെ​തി​രെ ഒരു ദുരന്തം ഒരുക്കു​ന്നു; നിങ്ങൾക്കെ​തി​രെ ഒരു ഗൂഢപ​ദ്ധതി മനയുന്നു. നിങ്ങളു​ടെ മോശ​മായ വഴിക​ളിൽനിന്ന്‌ ദയവായി പിന്തി​രി​യൂ. നിങ്ങളു​ടെ വഴിക​ളും രീതി​ക​ളും ശരിയാ​ക്കൂ.”’”+ 12  പക്ഷേ അവർ പറഞ്ഞു: “അതൊ​ന്നും പറ്റില്ല!+ ഞങ്ങൾക്കു തോന്നി​യ​തു​പോ​ലെ ഞങ്ങൾ നടക്കും. ഞങ്ങൾ ഓരോ​രു​ത്ത​രും ശാഠ്യ​പൂർവം സ്വന്തം ദുഷ്ടഹൃ​ദ​യത്തെ അനുസ​രി​ച്ചേ പ്രവർത്തി​ക്കൂ.”+ 13  അതുകൊണ്ട്‌ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ജനതക​ളോ​ടു നിങ്ങൾതന്നെ ഒന്നു ചോദി​ച്ചു​നോക്ക്‌; ഇങ്ങനെ​യൊ​രു കാര്യം ആരെങ്കി​ലും കേട്ടി​ട്ടു​ണ്ടോ? ഇസ്രാ​യേൽ കന്യക അതിഭ​യ​ങ്ക​ര​മായ ഒരു കാര്യം ചെയ്‌തി​രി​ക്കു​ന്നു.+ 14  ലബാനോൻ മലഞ്ചെ​രി​വി​ലെ പാറ​ക്കെ​ട്ടു​ക​ളിൽനിന്ന്‌ മഞ്ഞ്‌ അപ്രത്യ​ക്ഷ​മാ​കു​മോ? ദൂരെ​നിന്ന്‌ ഒഴുകി​വ​രുന്ന കുളി​ര​രു​വി​കൾ വറ്റി​പ്പോ​കു​മോ? 15  പക്ഷേ എന്റെ ജനം എന്നെ മറന്നു.+ ഒരു ഗുണവു​മി​ല്ലാ​ത്ത​വ​യ്‌ക്ക്‌ അവർ ബലികൾ അർപ്പി​ക്കു​ന്ന​ല്ലോ.+ആളുകൾ തങ്ങളുടെ വഴിക​ളിൽ, പുരാ​ത​ന​വീ​ഥി​ക​ളിൽ, ഇടറി​വീ​ഴാൻ അവർ ഇടയാ​ക്കു​ന്നു.+നികത്തി നിരപ്പാക്കാത്ത* ഊടു​വ​ഴി​ക​ളി​ലൂ​ടെ ആളുകൾ നടക്കണ​മെ​ന്നാണ്‌ അവരുടെ ആഗ്രഹം. 16  അങ്ങനെ അവരുടെ ദേശം പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും;+ആളുകൾ ആ സ്ഥലം കണ്ട്‌ അതിശ​യ​ത്തോ​ടെ തല കുലു​ക്കും.*+ അതുവഴി കടന്നു​പോ​കുന്ന എല്ലാവ​രും പേടിച്ച്‌ കണ്ണു മിഴിച്ച്‌ തല ആട്ടും.+ 17  കിഴക്കൻ കാറ്റു​പോ​ലെ ഞാൻ ശത്രു​ക്ക​ളു​ടെ മുന്നിൽനി​ന്ന്‌ അവരെ ചിതറി​ച്ചു​ക​ള​യും. അവരുടെ വിനാ​ശ​ദി​വ​സ​ത്തിൽ ഞാൻ എന്റെ മുഖമല്ല, പുറമാ​യി​രി​ക്കും അവരുടെ നേരെ തിരി​ക്കുക.”+ 18  അപ്പോൾ, അവർ പറഞ്ഞു: “വരൂ! യിരെ​മ്യ​ക്കെ​തി​രെ നമുക്ക്‌ ഒരു പദ്ധതി തയ്യാറാ​ക്കാം.+ നമുക്ക്‌ എന്തായാ​ലും പുരോ​ഹി​ത​ന്മാ​രിൽനിന്ന്‌ നിയമവും* ജ്ഞാനി​ക​ളിൽനിന്ന്‌ ഉപദേ​ശ​വും പ്രവാ​ച​ക​ന്മാ​രിൽനിന്ന്‌ സന്ദേശ​വും കിട്ടു​മ​ല്ലോ. വരൂ! നമുക്ക്‌ അവന്‌ എതിരെ സംസാ​രി​ക്കാം;* അവൻ പറയു​ന്ന​തൊ​ന്നും ആരും ശ്രദ്ധി​ക്ക​രുത്‌.” 19  യഹോവേ, എന്നി​ലേക്കു ചെവി ചായി​ക്കേ​ണമേ;എന്റെ എതിരാ​ളി​കൾ പറയു​ന്നതു കേൾക്കേ​ണമേ. 20  നന്മയ്‌ക്കുള്ള പ്രതി​ഫലം തിന്മയാ​ണോ? അവർ എന്റെ ജീവ​നെ​ടു​ക്കാൻ ഒരു കുഴി കുഴി​ച്ചി​രി​ക്കു​ന്ന​ല്ലോ.+ അവരെ​ക്കു​റിച്ച്‌ നല്ലതു സംസാ​രിച്ച്‌അവരോ​ടു​ള്ള അങ്ങയുടെ ക്രോധം ഇല്ലാതാ​ക്കാൻ ഞാൻ അങ്ങയുടെ മുന്നിൽ നിന്നത്‌ ഓർക്കേ​ണമേ. 21  അതുകൊണ്ട്‌, അവരുടെ പുത്ര​ന്മാ​രെ ക്ഷാമത്തി​നു വിട്ടു​കൊ​ടു​ക്കേ​ണമേ;അവരെ വാളിന്റെ ശക്തിക്ക്‌ ഏൽപ്പി​ക്കേ​ണമേ.+ അവരുടെ ഭാര്യ​മാർ മക്കൾ നഷ്ടപ്പെ​ട്ട​വ​രും വിധവ​മാ​രും ആകട്ടെ.+ അവരുടെ പുരു​ഷ​ന്മാർ മാരക​രോ​ഗ​ത്താൽ മരിക്കട്ടെ.അവരുടെ യുവാക്കൾ വാളിന്‌ ഇരയായി യുദ്ധഭൂ​മി​യിൽ വീഴട്ടെ.+ 22  ഓർക്കാപ്പുറത്ത്‌ അങ്ങ്‌ അവരുടെ നേരെ കവർച്ച​പ്പ​ടയെ വരുത്തു​മ്പോൾഅവരുടെ വീടു​ക​ളിൽനിന്ന്‌ നിലവി​ളി ഉയരട്ടെ. കാരണം, എന്നെ പിടി​ക്കാൻ അവർ ഒരു കുഴി കുഴിച്ചു;അവർ എന്റെ കാലിനു കുടുക്കു വെച്ചു.+ 23  പക്ഷേ യഹോവേ,എന്നെ കൊല്ലാ​നുള്ള അവരുടെ പദ്ധതി​ക​ളെ​ല്ലാം അങ്ങയ്‌ക്കു നന്നായി അറിയാ​മ​ല്ലോ.+ അവരുടെ തെറ്റുകൾ മൂടി​ക്ക​ള​യ​രു​തേ;അങ്ങയുടെ മുന്നിൽനി​ന്ന്‌ അവരുടെ പാപം മായ്‌ച്ചു​ക​ള​യു​ക​യും അരുതേ. കോപ​ത്തോ​ടെ അങ്ങ്‌ അവരുടെ നേരെ നടപടിയെടുക്കുമ്പോൾ+അവർ അങ്ങയുടെ മുന്നിൽ ഇടറി​വീ​ഴട്ടെ.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “എനിക്കു ഖേദം തോന്നും.”
അഥവാ “എനിക്കു ഖേദം തോന്നും.”
അഥവാ “മണ്ണ്‌ ഇട്ട്‌ പൊക്കാത്ത.”
അക്ഷ. “കണ്ട്‌ ചൂളമ​ടി​ക്കും.”
അഥവാ “ഉപദേ​ശ​വും.”
അക്ഷ. “അവനെ നാവു​കൊ​ണ്ട്‌ പ്രഹരി​ക്കാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം