യിരെമ്യ 16:1-21

16  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “നീ വിവാഹം കഴിക്ക​രുത്‌; ഈ ദേശത്ത്‌ നിനക്കു മക്കൾ ഉണ്ടാകു​ക​യു​മ​രുത്‌.  കാരണം ഇവിടെ ജനിക്കുന്ന മക്കളെ​ക്കു​റി​ച്ചും അവരെ പ്രസവി​ക്കുന്ന അമ്മമാ​രെ​ക്കു​റി​ച്ചും അവരെ ജനിപ്പി​ക്കുന്ന അപ്പന്മാ​രെ​ക്കു​റി​ച്ചും യഹോവ പറയു​ന്നത്‌ ഇതാണ്‌:  ‘മാരക​രോ​ഗ​ങ്ങ​ളാൽ അവർ മരിക്കും.+ പക്ഷേ, അവരെ ഓർത്ത്‌ വിലപി​ക്കാ​നോ അവരെ കുഴി​ച്ചി​ടാ​നോ ആരും കാണില്ല; അവർ വളം​പോ​ലെ നിലത്ത്‌ ചിതറി​ക്കി​ട​ക്കും.+ വാളാ​ലും ക്ഷാമത്താ​ലും അവർ നശിക്കും.+ അവരുടെ ശവങ്ങൾ ആകാശ​ത്തി​ലെ പക്ഷികൾക്കും ഭൂമി​യി​ലെ മൃഗങ്ങൾക്കും ആഹാര​മാ​കും.’   യഹോവ പറയു​ന്നത്‌ ഇതാണ്‌:‘വിലാ​പ​വി​രു​ന്നു നടക്കുന്ന വീട്ടിൽ ചെല്ലരു​ത്‌;വിലപി​ക്കാ​നോ സഹതപി​ക്കാ​നോ പോക​രുത്‌.’+ ‘കാരണം ഈ ജനത്തിൽനി​ന്ന്‌ ഞാൻ എന്റെ സമാധാ​നം എടുത്തു​ക​ള​ഞ്ഞി​രി​ക്കു​ന്നു,എന്റെ അചഞ്ചല​സ്‌നേ​ഹ​വും കരുണ​യും ഞാൻ പിൻവ​ലി​ച്ചി​രി​ക്കു​ന്നു’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.   ‘ചെറി​യ​വ​രും വലിയ​വ​രും ഒരു​പോ​ലെ ഈ ദേശത്ത്‌ മരിച്ചു​വീ​ഴും. ആരും അവരെ കുഴി​ച്ചി​ടില്ല;ആരും അവരെ ഓർത്ത്‌ വിലപി​ക്കില്ല;ആരും അവർക്കു​വേണ്ടി സ്വയം മുറി​വേൽപ്പി​ക്കു​ക​യോ തലമുടി വടിക്കു​ക​യോ ഇല്ല.*   മരിച്ചവരെ ഓർത്ത്‌ വിലപി​ക്കു​ന്ന​വരെ ആശ്വസി​പ്പി​ക്കാൻആഹാര​വു​മാ​യി ആരും അവരുടെ അടുത്ത്‌ ചെല്ലില്ല.അമ്മയപ്പ​ന്മാ​രു​ടെ വേർപാ​ടിൽ ദുഃഖി​ക്കു​ന്ന​വ​രു​ടെ അടുത്ത്‌സാന്ത്വ​ന​ത്തി​ന്റെ പാനപാ​ത്ര​വു​മാ​യി ആരും പോകില്ല.   വിരുന്നുവീട്ടിൽ ചെല്ലരു​ത്‌;അവരോ​ടൊ​പ്പം ഇരുന്ന്‌ തിന്നു​കു​ടി​ക്ക​രുത്‌.’  “കാരണം, ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: ‘ഇതാ, നിങ്ങളു​ടെ ജീവി​ത​കാ​ലത്ത്‌ നിങ്ങളു​ടെ കൺമു​ന്നിൽവെ​ച്ചു​തന്നെ ഞാൻ ഈ സ്ഥലത്തു​നിന്ന്‌ ആഹ്ലാദ​ത്തി​മിർപ്പും ആനന്ദ​ഘോ​ഷ​വും ഇല്ലാതാ​ക്കും; മണവാ​ള​ന്റെ​യും മണവാ​ട്ടി​യു​ടെ​യും സ്വരം കേൾക്കാ​താ​കും.’+ 10  “നീ ഇക്കാര്യ​മൊ​ക്കെ ഈ ജനത്തോ​ടു പറയു​മ്പോൾ അവർ ചോദി​ക്കും: ‘ഞങ്ങളുടെ മേൽ ഇത്ര വലിയ ദുരന്തം വരു​മെന്ന്‌ യഹോവ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യോട്‌ എന്തു പാപം ചെയ്‌തി​ട്ടാണ്‌? ഞങ്ങൾ എന്തു തെറ്റു ചെയ്‌തു?’+ 11  അപ്പോൾ, നീ അവരോ​ടു പറയണം: ‘“നിങ്ങളു​ടെ പൂർവി​കർ എന്നെ ഉപേക്ഷി​ച്ചു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “അവർ മറ്റു ദൈവ​ങ്ങ​ളു​ടെ പിന്നാലെ പോയി അവരെ സേവി​ക്കു​ക​യും അവരുടെ മുന്നിൽ കുമ്പി​ടു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു.+ എന്നെ ഉപേക്ഷിച്ച അവർ എന്റെ നിയമം പാലി​ച്ചു​മില്ല.+ 12  നിങ്ങളാകട്ടെ നിങ്ങളു​ടെ പൂർവി​ക​രെ​ക്കാൾ വളരെ മോശ​മാ​യി പെരു​മാ​റി​യി​രി​ക്കു​ന്നു.+ നിങ്ങൾ ആരും എന്നെ അനുസ​രി​ക്കു​ന്നില്ല; പകരം, ശാഠ്യ​പൂർവം സ്വന്തം ദുഷ്ടഹൃ​ദ​യത്തെ അനുസ​രിച്ച്‌ നടക്കുന്നു.+ 13  അതുകൊണ്ട്‌, ഞാൻ നിങ്ങളെ ഈ ദേശത്തു​നിന്ന്‌ നിങ്ങൾക്കോ നിങ്ങളു​ടെ പൂർവി​കർക്കോ അറിയാത്ത ഒരു ദേശ​ത്തേക്ക്‌ എറിഞ്ഞു​ക​ള​യും.+ അവിടെ നിങ്ങൾക്കു രാവും പകലും മറ്റു ദൈവ​ങ്ങളെ സേവി​ക്കേ​ണ്ടി​വ​രും;+ ഞാൻ നിങ്ങ​ളോട്‌ ഒരു പരിഗ​ണ​ന​യും കാണി​ക്കില്ല.”’ 14  “‘പക്ഷേ “ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഇസ്രാ​യേൽ ജനത്തെ വിടു​വിച്ച്‌ കൊണ്ടു​വന്ന യഹോ​വ​യാ​ണെ!”+ എന്ന്‌ അവർ മേലാൽ പറയാത്ത ദിവസങ്ങൾ ഇതാ വരുന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 15  ‘പകരം “ഇസ്രാ​യേൽ ജനത്തെ വടക്കുള്ള ദേശത്തു​നി​ന്നും, ഓടി​ച്ചു​വിട്ട എല്ലാ ദേശത്തു​നി​ന്നും വിടു​വിച്ച്‌ കൊണ്ടു​വന്ന യഹോ​വ​യാ​ണെ!” എന്ന്‌ അവർ പറയുന്ന കാലം വരും. അവരുടെ പൂർവി​കർക്കു കൊടുത്ത സ്വന്തം ദേശ​ത്തേക്കു ഞാൻ അവരെ തിരികെ കൊണ്ടു​വ​രും.’+ 16  ‘ഇതാ ഞാൻ അനേകം മീൻപി​ടു​ത്ത​ക്കാ​രെ വരുത്തും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.‘മീൻ പിടി​ക്കു​ന്ന​തു​പോ​ലെ അവർ അവരെ പിടി​ക്കും. പിന്നെ ഞാൻ അനേകം നായാ​ട്ടു​കാ​രെ വരുത്തും;അവർ എല്ലാ മലകളിൽനി​ന്നും കുന്നു​ക​ളിൽനി​ന്നുംപാറയി​ടു​ക്കു​ക​ളിൽനി​ന്നും അവരെ വേട്ടയാ​ടി​പ്പി​ടി​ക്കും. 17  കാരണം അവർ ചെയ്യുന്നതെല്ലാം* ഞാൻ കാണു​ന്നുണ്ട്‌. അവർ എന്റെ കണ്ണിനു മറവല്ല;അവരുടെ തെറ്റു​ക​ളും എനിക്കു മറഞ്ഞി​രി​ക്കു​ന്നില്ല. 18  ആദ്യം ഞാൻ അവരുടെ തെറ്റു​കൾക്കും പാപങ്ങൾക്കും അതേ അളവിൽ മടക്കി​ക്കൊ​ടു​ക്കും;+കാരണം, ജീവനി​ല്ലാത്ത മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട്‌* അവർ എന്റെ ദേശം അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു;വൃത്തി​കെട്ട വസ്‌തു​ക്കൾകൊണ്ട്‌ അവർ എന്റെ അവകാ​ശ​ദേശം നിറച്ചി​രി​ക്കു​ന്നു.’”+ 19  എന്റെ ശക്തിയും രക്ഷാ​കേ​ന്ദ്ര​വും ആയ യഹോവേ,കഷ്ടകാ​ലത്ത്‌ ഓടി​ച്ചെ​ല്ലാ​നുള്ള എന്റെ അഭയസ്ഥാ​നമേ,+ജനതകൾ ഭൂമി​യു​ടെ അറുതി​ക​ളിൽനിന്ന്‌ അങ്ങയുടെ അടുത്ത്‌ വരും;അവർ പറയും: “വ്യാജ​മാ​യ​താ​ണു ഞങ്ങളുടെ പൂർവി​കർക്കു പൈതൃ​ക​മാ​യി കിട്ടി​യത്‌;വെറും വ്യർഥത! ഒരു പ്രയോ​ജ​ന​വു​മി​ല്ലാത്ത നിർഗു​ണ​വ​സ്‌തു!”+ 20  ഒരു മനുഷ്യ​നു തനിക്കു​വേണ്ടി ദൈവ​ങ്ങളെ ഉണ്ടാക്കാ​നാ​കു​മോ?അവയൊ​ന്നും ശരിക്കുള്ള ദൈവ​ങ്ങ​ള​ല്ല​ല്ലോ.+ 21  “അതു​കൊണ്ട്‌ ഇത്തവണ ഞാൻ അവരെ കാണി​ച്ചു​കൊ​ടു​ക്കും,എന്റെ ശക്തിയും ബലവും ഞാൻ അവർക്കു കാണി​ച്ചു​കൊ​ടു​ക്കും;അപ്പോൾ എന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”

അടിക്കുറിപ്പുകള്‍

തെളിവനുസരിച്ച്‌ വിശ്വാ​സ​ത്യാ​ഗി​ക​ളായ ഇസ്രാ​യേ​ല്യർ വിലാ​പ​വു​മാ​യി ബന്ധപ്പെട്ട്‌ അനുഷ്‌ഠി​ച്ചി​രുന്ന വ്യാജ​മ​താ​ചാ​രങ്ങൾ.
അക്ഷ. “അവരുടെ എല്ലാ വഴിക​ളും.”
അക്ഷ. “മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളു​ടെ മൃതശ​രീ​ര​ങ്ങൾകൊ​ണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം