വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

യിരെമ്യ 12:1-17

12  യഹോവേ, ഞാൻ അങ്ങയോ​ടു പരാതി ബോധി​പ്പി​ക്കു​മ്പോ​ഴുംനീതി​യു​മാ​യി ബന്ധപ്പെട്ട കാര്യങ്ങൾ സംസാ​രി​ക്കു​മ്പോ​ഴും നീതി​യോ​ടെ​യാ​ണ​ല്ലോ അങ്ങ്‌ കാര്യങ്ങൾ ചെയ്യു​ന്നത്‌.+ പിന്നെ എന്താണു ദുഷ്ടന്മാ​രു​ടെ വഴി സഫലമാ​കു​ന്നത്‌?+എന്തു​കൊ​ണ്ടാ​ണു വഞ്ചകന്മാർക്ക്‌ ഉത്‌ക​ണ്‌ഠ​യി​ല്ലാ​ത്തത്‌?   അങ്ങ്‌ അവരെ നട്ടു; അവർ വേരു​പി​ടി​ച്ചു. അവർ വളർന്ന്‌ ഫലം കായ്‌ച്ചു. അങ്ങ്‌ അവരുടെ ചുണ്ടു​ക​ളി​ലുണ്ട്‌; പക്ഷേ, അവരുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളിൽ* അങ്ങയ്‌ക്ക്‌ ഒരു സ്ഥാനവു​മില്ല.+   പക്ഷേ യഹോവേ, അങ്ങ്‌ എന്നെ നന്നായി അറിയു​ന്നു,+ എന്നെ കാണുന്നു.അങ്ങ്‌ എന്റെ ഹൃദയത്തെ പരി​ശോ​ധിച്ച്‌ അത്‌ അങ്ങയോ​ടു പറ്റി​ച്ചേർന്നി​രി​ക്കു​ന്ന​താ​യി കണ്ടെത്തി​യി​രി​ക്കു​ന്ന​ല്ലോ.+ കശാപ്പു ചെയ്യാ​നുള്ള ചെമ്മരി​യാ​ടി​നെ​പ്പോ​ലെ അവരെ വേർതി​രിച്ച്‌അറുക്കാ​നു​ള്ള ദിവസ​ത്തേക്കു മാറ്റി​നി​റു​ത്തേ​ണമേ.   എത്ര കാലം​കൂ​ടെ ദേശം ഇങ്ങനെ നശിച്ചു​കി​ട​ക്കും?എത്ര കാലം നിലത്തെ സസ്യജാ​ല​ങ്ങ​ളെ​ല്ലാം ഉണങ്ങി​ക്കി​ട​ക്കും?+ അവിടെ താമസി​ക്കു​ന്ന​വ​രു​ടെ ദുഷ്ടത കാരണംമൃഗങ്ങ​ളും പക്ഷിക​ളും അപ്പാടേ ഇല്ലാതാ​യി​രി​ക്കു​ന്നു. “നമുക്ക്‌ എന്തു സംഭവി​ക്കു​മെന്ന്‌ അവൻ കാണില്ല” എന്നാണ​ല്ലോ അവർ പറഞ്ഞത്‌.   നീ മനുഷ്യ​രോ​ടൊ​പ്പം ഓടി​യിട്ട്‌ തളരു​ന്നെ​ങ്കിൽകുതി​ര​ക​ളോ​ടൊ​പ്പം എങ്ങനെ മത്സരിച്ച്‌ ഓടും?+ സമാധാ​ന​മു​ള്ള ദേശത്ത്‌ നീ നിർഭ​യ​നാ​യി താമസി​ച്ചേ​ക്കാം;പക്ഷേ, യോർദാൻതീ​ര​ത്തുള്ള ഇടതൂർന്ന കുറ്റി​ക്കാ​ടു​ക​ളിൽ നീ എന്തു ചെയ്യും?   നിന്റെ അപ്പന്റെ വീട്ടി​ലു​ള്ളവർ, നിന്റെ സ്വന്തം സഹോ​ദ​ര​ന്മാർപോ​ലും,നിന്നോ​ടു വഞ്ചന കാണി​ച്ചി​രി​ക്കു​ന്നു.+ അവർ നിനക്ക്‌ എതിരെ ശബ്ദമു​യർത്തി​യി​രി​ക്കു​ന്നു. അവർ നിന്നോ​ടു ചക്കരവാ​ക്കു​കൾ പറഞ്ഞാ​ലുംഅവരെ വിശ്വ​സി​ക്ക​രുത്‌.   “എന്റെ ഭവനം ഞാൻ ഉപേക്ഷി​ച്ചു;+ എന്റെ അവകാശം ഞാൻ തള്ളിക്ക​ളഞ്ഞു.+ ഞാൻ പൊന്നു​പോ​ലെ കരുതി​യ​വളെ അവളുടെ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പിച്ചു.+   എനിക്ക്‌ അവകാ​ശ​പ്പെ​ട്ടവൾ കാട്ടിലെ സിംഹ​ത്തെ​പ്പോ​ലെ എന്നോടു പെരു​മാ​റു​ന്നു. അവൾ എന്നെ നോക്കി ഗർജിച്ചു. അതു​കൊണ്ട്‌ ഞാൻ അവളെ വെറു​ക്കു​ന്നു.   എന്റെ അവകാ​ശ​മാ​യവൾ നിറപ്പകിട്ടുള്ള* ഒരു ഇരപി​ടി​യൻ പക്ഷി​യെ​പ്പോ​ലെ​യാണ്‌.മറ്റ്‌ ഇരപി​ടി​യൻ പക്ഷികൾ അതിനെ വളഞ്ഞ്‌ ആക്രമി​ക്കു​ന്നു.+ മൃഗങ്ങളേ, നിങ്ങ​ളെ​ല്ലാം വരൂ! ഒന്നിച്ചു​കൂ​ടി​വരൂ!വന്ന്‌ തിന്നൂ!+ 10  അനേകം ഇടയന്മാർ ചേർന്ന്‌ എന്റെ മുന്തി​രി​ത്തോ​ട്ടം നശിപ്പി​ച്ചു​ക​ളഞ്ഞു.+എനിക്ക്‌ ഓഹരി കിട്ടിയ നിലം അവർ ചവിട്ടി​മെ​തി​ച്ചു​ക​ളഞ്ഞു.+ ആ മനോ​ഹ​ര​മായ ഓഹരി അവർ ഒന്നിനും കൊള്ളാത്ത ഒരു വിജന​ഭൂ​മി​യാ​ക്കി. 11  അത്‌ ഒരു പാഴ്‌നി​ല​മാ​യി​രി​ക്കു​ന്നു. അതു നശിച്ചു​പോ​യി.*അത്‌ എന്റെ മുന്നിൽ വിജന​മാ​യി കിടക്കു​ന്നു.+ ദേശം മുഴു​വ​നും വിജന​മാ​യി കിടക്കു​ന്നു.പക്ഷേ ആരും ഇതൊ​ന്നും കാര്യ​മാ​യെ​ടു​ക്കു​ന്നില്ല.+ 12  വിജനഭൂമിയിലെ നടപ്പാ​ത​ക​ളി​ലൂ​ടെ​യെ​ല്ലാം വിനാ​ശകർ വന്നിരി​ക്കു​ന്നു;യഹോ​വ​യു​ടെ വാൾ ദേശത്തി​ന്റെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ ആളുകളെ സംഹരി​ക്കു​ക​യാണ്‌.+ ആർക്കും ഒരു സമാധാ​ന​വു​മില്ല. 13  അവർ ഗോതമ്പു വിതച്ചു; പക്ഷേ, കൊയ്‌തതു മുള്ളു​ക​ളാ​യി​രു​ന്നു.+ അവർ എല്ലു മുറിയെ പണി​യെ​ടു​ത്തു; ഒരു ഗുണവു​മു​ണ്ടാ​യില്ല. യഹോ​വ​യു​ടെ ഉഗ്ര​കോ​പം കാരണം,അവർക്കു കിട്ടിയ വിളവ്‌ കണ്ട്‌ അവർ നാണം​കെ​ടും.” 14  യഹോവ പറയു​ന്നത്‌ ഇതാണ്‌: “എന്റെ ജനമായ ഇസ്രാ​യേ​ലി​നു ഞാൻ കൊടുത്ത അവകാ​ശത്തെ തൊടുന്ന ദുഷ്ടരായ എന്റെ എല്ലാ അയൽക്കാരെയും+ ഇതാ, ഞാൻ ദേശത്തു​നിന്ന്‌ പിഴു​തു​ക​ള​യു​ന്നു.+ അവരുടെ ഇടയിൽനി​ന്ന്‌ യഹൂദാ​ഗൃ​ഹ​ത്തെ​യും ഞാൻ പിഴു​തു​ക​ള​യും. 15  പക്ഷേ അതിനു ശേഷം എനിക്കു വീണ്ടും അവരോ​ടു കരുണ തോന്നി​യിട്ട്‌ അവരെ​യെ​ല്ലാം അവരവ​രു​ടെ അവകാ​ശ​ത്തി​ലേ​ക്കും ദേശ​ത്തേ​ക്കും മടക്കി​ക്കൊ​ണ്ടു​വ​രും.” 16  “ബാലിന്റെ നാമത്തിൽ സത്യം ചെയ്യാൻ അവർ എന്റെ ജനത്തെ പഠിപ്പി​ക്കാൻ കാണിച്ച ശുഷ്‌കാ​ന്തി, ‘യഹോ​വ​യാ​ണെ!’ എന്നു പറഞ്ഞ്‌ എന്റെ നാമത്തിൽ സത്യം ചെയ്യാ​നും എന്റെ ജനത്തിന്റെ വഴികൾ പഠിക്കാ​നും കാണി​ക്കു​ന്നെ​ങ്കിൽ, എന്റെ ജനത്തിന്റെ ഇടയിൽ അവർക്ക്‌ അഭിവൃ​ദ്ധി​യു​ണ്ടാ​കും. 17  പക്ഷേ അനുസ​രി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽ ഞാൻ ആ ജനതയെ പിഴു​തു​ക​ള​യും; അതിനെ വേരോ​ടെ പിഴു​തെ​ടുത്ത്‌ നശിപ്പി​ക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാ​ര​ങ്ങ​ളിൽ.” അക്ഷ. “വൃക്കക​ളിൽ.”
അഥവാ “പുള്ളി​യുള്ള.”
മറ്റൊരു സാധ്യത “അതു വിലപി​ക്കു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം