യഹസ്‌കേൽ 6:1-14

6  യഹോ​വ​യിൽനിന്ന്‌ എനിക്കു വീണ്ടും സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, ഇസ്രാ​യേൽമ​ല​കൾക്കു നേരെ മുഖം തിരിച്ച്‌ അവയ്‌ക്കെ​തി​രെ പ്രവചി​ക്കൂ!  നീ പറയണം: ‘ഇസ്രാ​യേൽമ​ല​കളേ, പരമാ​ധി​കാ​രി​യായ യഹോ​വ​യ്‌ക്കു പറയാ​നു​ള്ളതു കേൾക്കൂ: പരമാ​ധി​കാ​രി​യാം കർത്താവായ യഹോവ മലക​ളോ​ടും കുന്നു​ക​ളോ​ടും അരുവി​ക​ളോ​ടും താഴ്‌വ​ര​ക​ളോ​ടും പറയു​ന്നത്‌ ഇതാണ്‌: “ഞാൻ നിങ്ങൾക്കെ​തി​രെ ഒരു വാൾ അയയ്‌ക്കും; നിങ്ങളു​ടെ ആരാധനാസ്ഥലങ്ങൾ* നശിപ്പി​ക്കും.  നിങ്ങളുടെ യാഗപീ​ഠങ്ങൾ ഇടിച്ചു​ക​ള​യും. സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള നിങ്ങളു​ടെ പീഠങ്ങൾ തകർക്കും.+ നിങ്ങളു​ടെ ആളുക​ളിൽ കൊല്ല​പ്പെ​ട്ട​വരെ നിങ്ങളു​ടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* മുന്നി​ലേക്കു ഞാൻ വലി​ച്ചെ​റി​യും.+  ഇസ്രായേൽ ജനത്തിന്റെ ശവശരീ​രങ്ങൾ ഞാൻ അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളു​ടെ മുന്നി​ലേക്ക്‌ എറിയും. ഞാൻ നിങ്ങളു​ടെ അസ്ഥികൾ നിങ്ങളു​ടെ യാഗപീ​ഠ​ങ്ങൾക്കു ചുറ്റും ചിതറി​ച്ചി​ടും.+  നിങ്ങൾ താമസി​ക്കു​ന്നി​ടത്തെ നഗരങ്ങ​ളെ​ല്ലാം നശിപ്പി​ക്കും,+ ആരാധനാസ്ഥലങ്ങൾ* തകർക്കും.+ അവയെ​ല്ലാം ശൂന്യ​മാ​യി​ക്കി​ട​ക്കും. നിങ്ങളു​ടെ യാഗപീ​ഠ​ങ്ങ​ളെ​ല്ലാം തവിടു​പൊ​ടി​യാ​ക്കും. നിങ്ങളു​ടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ നശിപ്പി​ക്കും, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള പീഠങ്ങൾ വെട്ടി​വീ​ഴ്‌ത്തും. നിങ്ങളു​ടെ പണികൾ തുടച്ചു​നീ​ക്കും.  കൊല്ലപ്പെട്ടവർ നിങ്ങളു​ടെ മധ്യേ വീഴും.+ അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.+  “‘“പക്ഷേ, കുറച്ചു​പേർ അവശേ​ഷി​ക്കാൻ ഞാൻ അനുവ​ദി​ക്കും. കാരണം, പല ദേശങ്ങ​ളി​ലേക്കു നിങ്ങൾ ചിതറി​പ്പോ​കു​മ്പോൾ ജനതക​ളു​ടെ ഇടയിൽ വാളിൽനി​ന്ന്‌ രക്ഷപ്പെ​ടുന്ന ചിലരു​ണ്ടാ​കും.+  അങ്ങനെ, രക്ഷപ്പെ​ടു​ന്നവർ അടിമ​ക​ളാ​യി ജനതക​ളു​ടെ ഇടയിൽ കഴിയു​മ്പോൾ എന്നെ ഓർക്കും.+ എന്നിൽനി​ന്ന്‌ അകന്നു​പോയ അവരുടെ അവിശ്വസ്‌തഹൃദയം* കാരണ​വും മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ കാമാ​വേ​ശ​ത്തോ​ടെ നോക്കുന്ന* അവരുടെ കണ്ണുകൾ കാരണവും+ എന്റെ ഹൃദയം തകർന്നുപോയെന്ന്‌+ അവർ മനസ്സി​ലാ​ക്കും. തങ്ങൾ ചെയ്‌തു​കൂ​ട്ടിയ എല്ലാ ദുഷ്‌പ്ര​വൃ​ത്തി​ക​ളും മ്ലേച്ഛകാ​ര്യ​ങ്ങ​ളും ഓർത്ത്‌ അവർ ലജ്ജിക്കും. അവർക്ക്‌ അവയോ​ടെ​ല്ലാം വെറുപ്പു തോന്നും.+ 10  ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും. അവരുടെ മേൽ ഇങ്ങനെ​യൊ​രു ദുരന്തം വരുത്തു​മെ​ന്നുള്ള എന്റെ മുന്നറി​യി​പ്പു​കൾ ഒരു തമാശ​യ​ല്ലാ​യി​രു​ന്നെ​ന്നും അവർ തിരി​ച്ച​റി​യും.”’+ 11  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘കൈ കൊട്ടൂ! കാലുകൾ അമർത്തി​ച്ച​വി​ട്ടൂ! ഇസ്രാ​യേൽഗൃ​ഹം ചെയ്‌തു​കൂ​ട്ടിയ എല്ലാ ദുഷ്‌പ്ര​വൃ​ത്തി​ക​ളും മ്ലേച്ഛകാ​ര്യ​ങ്ങ​ളും ഓർത്ത്‌ വിലപി​ക്കൂ! അവർ വാളിന്‌ ഇരയാ​കും; ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും അവർ ചത്തൊ​ടു​ങ്ങും.+ 12  ദൂരെയുള്ളവൻ മാരക​മായ പകർച്ച​വ്യാ​ധി​യാൽ ചാകും; അടുത്തു​ള്ളവൻ വാളിന്‌ ഇരയാ​കും. ഇവയിൽനി​ന്ന്‌ രക്ഷപ്പെ​ടു​ന്നവർ ക്ഷാമം കാരണം മരിക്കും. ഒട്ടും ബാക്കി വെക്കാതെ ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരി​യും.+ 13  അവരിൽ കൊല്ല​പ്പെ​ട്ട​വ​രു​ടെ ശവശരീ​രങ്ങൾ, അവർ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ പ്രസാ​ദി​പ്പി​ക്കാൻവേണ്ടി സൗരഭ്യയാഗങ്ങൾ* അർപ്പിച്ച വൻവൃ​ക്ഷ​ങ്ങ​ളു​ടെ ശിഖര​ങ്ങൾക്കു കീഴെ​യും അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളു​ടെ ഇടയിലും+ യാഗപീ​ഠ​ങ്ങൾക്കു ചുറ്റിലും+ ഉയരമുള്ള സകല കുന്നു​ക​ളി​ലും എല്ലാ മലമു​ക​ളി​ലും ഇലത്തഴ​പ്പുള്ള മരങ്ങളു​ടെ ചുവട്ടി​ലും ചിതറി​ക്കി​ട​ക്കു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.+ 14  ഞാൻ അവരുടെ നേരെ കൈ നീട്ടി ആ ദേശത്തെ ഒരു പാഴ്‌നി​ല​മാ​ക്കും. അവരുടെ താമസ​സ്ഥ​ല​ങ്ങ​ളെ​ല്ലാം ദിബ്ലയ്‌ക്ക​ടു​ത്തുള്ള വിജനഭൂമിയെക്കാൾ* ശൂന്യ​മാ​കും. അപ്പോൾ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.’”

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “അസാന്മാർഗി​ക​ഹൃ​ദയം.”
അഥവാ “അസാന്മാർഗി​ക​മാ​യി പിന്തു​ട​രുന്ന.”
അഥവാ “പ്രീതി​പ്പെ​ടു​ത്തുന്ന സുഗന്ധം.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം