യഹസ്‌കേൽ 43:1-27

43  പിന്നെ, കിഴ​ക്കോ​ട്ടു ദർശന​മുള്ള കവാട​ത്തി​ലേക്ക്‌ എന്നെ കൊണ്ടു​പോ​യി.+  അവിടെവെച്ച്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​ന്റെ തേജസ്സു കിഴക്കു​നിന്ന്‌ വരുന്നതു+ ഞാൻ കണ്ടു. ദൈവ​ത്തി​ന്റെ ശബ്ദം ആർത്തി​ര​മ്പി​വ​രുന്ന വെള്ളത്തി​ന്റെ ശബ്ദം​പോ​ലെ​യാ​യി​രു​ന്നു.+ ദൈവ​തേ​ജ​സ്സു​കൊണ്ട്‌ ഭൂമി പ്രഭാ​പൂ​രി​ത​മാ​യി.+  ഞാൻ* നഗരത്തെ നശിപ്പി​ക്കാൻ വന്നപ്പോൾ കണ്ട ദിവ്യ​ദർശ​നം​പോ​ലുള്ള കാഴ്‌ച​യാ​യി​രു​ന്നു അത്‌, കെബാർ നദീതീ​ര​ത്തു​വെച്ച്‌ കണ്ടതു​പോ​ലു​ള്ളൊ​രു കാഴ്‌ച.+ അപ്പോൾ, ഞാൻ നിലത്ത്‌ കമിഴ്‌ന്നു​വീ​ണു.  ആ സമയത്ത്‌, യഹോ​വ​യു​ടെ തേജസ്സു കിഴ​ക്കോ​ട്ടു ദർശന​മുള്ള കവാടത്തിലൂടെ+ ദേവാലയത്തിലേക്കു* പ്രവേ​ശി​ച്ചു.  ഒരു ആത്മാവ്‌* എന്നെ എഴു​ന്നേൽപ്പിച്ച്‌ അകത്തെ മുറ്റ​ത്തേക്കു കൊണ്ടു​പോ​യി. അപ്പോൾ അതാ, ദേവാ​ല​യ​ത്തിൽ യഹോ​വ​യു​ടെ തേജസ്സു നിറഞ്ഞു​നിൽക്കു​ന്നു!+  ദേവാലയത്തിൽനിന്ന്‌ ആരോ എന്നോടു സംസാ​രി​ക്കുന്ന ശബ്ദം അപ്പോൾ ഞാൻ കേട്ടു. അദ്ദേഹം എന്റെ അടുത്ത്‌ വന്ന്‌ നിന്നു.+  എന്നിട്ട്‌, എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഇത്‌ എന്റെ സിംഹാസനത്തിന്റെ+ സ്ഥലവും എനിക്കു കാൽ വെക്കാ​നുള്ള ഇടവും+ ആണ്‌. ഞാൻ ഇവിടെ എന്നും ഇസ്രാ​യേൽ ജനത്തോ​ടൊ​പ്പം കഴിയും.+ ഇസ്രാ​യേൽഗൃ​ഹ​വും അവരുടെ രാജാ​ക്ക​ന്മാ​രും തങ്ങളുടെ ആത്മീയ​വേ​ശ്യാ​വൃ​ത്തി​കൊ​ണ്ടും തങ്ങളുടെ രാജാ​ക്ക​ന്മാർ മരിക്കു​മ്പോൾ അവരുടെ ശവങ്ങൾകൊ​ണ്ടും എന്റെ വിശു​ദ്ധ​നാ​മം മേലാൽ അശുദ്ധ​മാ​ക്കില്ല.+  അവർ തങ്ങളുടെ വാതിൽപ്പടി എന്റെ വാതിൽപ്പ​ടി​യു​ടെ അടുത്തും തങ്ങളുടെ കട്ടിള​ക്കാൽ എന്റെ കട്ടിള​ക്കാ​ലി​ന്റെ അടുത്തും സ്ഥാപിച്ചു. അവർക്കും എനിക്കും ഇടയിൽ ഒരു ഭിത്തി​യു​ടെ അകലമേ ഉള്ളൂ.+ അങ്ങനെ, അവർ ചെയ്‌തു​കൂ​ട്ടിയ എല്ലാ വൃത്തി​കേ​ടു​ക​ളാ​ലും അവർ എന്റെ വിശു​ദ്ധ​നാ​മം അശുദ്ധ​മാ​ക്കി. അതു​കൊണ്ട്‌, എനിക്ക്‌ അവരോ​ടു ദേഷ്യം തോന്നി. ഞാൻ അവരെ ഇല്ലായ്‌മ ചെയ്‌തു.+  അവർ ആദ്യം തങ്ങളുടെ ആത്മീയ​വേ​ശ്യാ​വൃ​ത്തി​യും തങ്ങളുടെ രാജാ​ക്ക​ന്മാ​രു​ടെ ശവങ്ങളും എന്റെ അടുത്തു​നിന്ന്‌ ദൂരെ നീക്കി​ക്ക​ള​യട്ടെ. അങ്ങനെ​യെ​ങ്കിൽ, ഞാൻ എന്നും അവരോ​ടൊ​പ്പം കഴിയും.+ 10  “മനുഷ്യ​പു​ത്രാ, ഇസ്രായേൽഗൃഹത്തോട്‌+ ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കൂ! അങ്ങനെ, തങ്ങൾ ചെയ്‌തു​കൂ​ട്ടിയ തെറ്റുകൾ ഓർത്ത്‌ അവർ ലജ്ജിക്കട്ടെ.+ അവർ അതിന്റെ രൂപരേഖ പഠിക്കണം.* 11  തങ്ങൾ ചെയ്‌തത്‌ ഓർത്ത്‌ അവർക്കു നാണ​ക്കേടു തോന്നു​ന്നെ​ങ്കിൽ ദേവാ​ല​യ​ത്തി​ന്റെ അടിത്ത​റ​യു​ടെ രൂപരേഖ, ദേവാ​ല​യ​ത്തി​ന്റെ ഘടന, പുറ​ത്തേ​ക്കുള്ള വഴികൾ, പ്രവേശനകവാടങ്ങൾ+ എന്നിവ​യെ​ക്കു​റി​ച്ചെ​ല്ലാം നീ അവർക്കു പറഞ്ഞു​കൊ​ടു​ക്കണം. അതിന്റെ അടിത്ത​റ​യു​ടെ എല്ലാ രൂപ​രേ​ഖ​ക​ളും അതിന്റെ നിയമ​ങ്ങ​ളും, അതിന്റെ അടിത്ത​റ​യു​ടെ രൂപ​രേ​ഖ​ക​ളും അതിന്റെ വ്യവസ്ഥ​ക​ളും അവരെ കാണി​ക്കുക. അവർ അതിന്റെ അടിത്ത​റ​യു​ടെ രൂപരേഖ പിൻപ​റ്റു​ക​യും അതിന്റെ നിയമങ്ങൾ അനുസരിക്കുകയും+ ചെയ്യാൻവേണ്ടി അവരുടെ കൺമു​ന്നിൽവെച്ച്‌ നീ അവയെ​ല്ലാം എഴുതണം. 12  ദേവാലയത്തെക്കുറിച്ചുള്ള നിയമം ഇതാണ്‌. മലമു​ക​ളിൽ ദേവാ​ല​യ​ത്തി​നു ചുറ്റു​മുള്ള പ്രദേശം മുഴുവൻ അതിവി​ശു​ദ്ധ​മാണ്‌.+ ഇതാ, ഇതാണ്‌ ദേവാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള നിയമം. 13  “മുഴക്ക​ണ​ക്കിൽ യാഗപീ​ഠ​ത്തി​ന്റെ അളവുകൾ ഇതാണ്‌.+ (ഇവിടെ ഒരു മുഴം എന്നു പറയു​ന്നത്‌ ഒരു മുഴവും നാലു വിരൽ കനവും ചേർന്ന​താണ്‌.)* അതിന്റെ ചുവട്‌ ഒരു മുഴം; അതിന്‌ ഒരു മുഴം വീതി​യുണ്ട്‌. അതിന്റെ വക്കിനു ചുറ്റും ഒരു ചാൺ* വീതി​യിൽ ഒരു അരികു​പാ​ളി​യുണ്ട്‌. ഇതാണു യാഗപീ​ഠ​ത്തി​ന്റെ ചുവട്‌. 14  തറയിലെ ആ ചുവടിൽനി​ന്ന്‌ താഴത്തെ ചുറ്റു​പ​ടി​വരെ രണ്ടു മുഴം. അതിന്റെ വീതി ഒരു മുഴം. ചെറിയ ചുറ്റു​പ​ടി​മു​തൽ വലിയ ചുറ്റു​പ​ടി​വരെ നാലു മുഴം. അതിന്റെ വീതി ഒരു മുഴം. 15  തീ കത്തിക്കാൻവേണ്ടി യാഗപീ​ഠ​ത്തി​ലുള്ള തട്ടിന്റെ ഉയരം നാലു മുഴം. ആ തട്ടിന്റെ നാലു മൂലയിൽനി​ന്നും നാലു കൊമ്പു മുകളി​ലേക്കു തള്ളിനിൽക്കു​ന്നു.+ 16  തീത്തട്ടു സമചതു​ര​മാണ്‌; നീളം 12 മുഴം, വീതി​യും 12 മുഴം.+ 17  ചുറ്റുപടിയുടെ നാലു വശത്തി​നും നീളം 14 മുഴം; വീതി​യും 14 മുഴം. ചുറ്റു​മുള്ള അരികു​പാ​ളി അര മുഴം. അതിന്റെ ചുവടു നാലു വശത്തും ഓരോ മുഴം. “അതിന്റെ നടകളു​ടെ ദർശനം കിഴ​ക്കോ​ട്ടാണ്‌.” 18  പിന്നെ, അദ്ദേഹം എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘യാഗപീ​ഠ​ത്തിൽവെച്ച്‌ സമ്പൂർണ​ദ​ഹ​ന​യാ​ഗം അർപ്പി​ക്കാ​നും അതിന്മേൽ രക്തം തളിക്കാ​നും സാധി​ക്കേ​ണ്ട​തി​നു യാഗപീ​ഠം ഉണ്ടാക്കു​മ്പോൾ പിൻപ​റ്റേണ്ട നിർദേ​ശ​ങ്ങ​ളാണ്‌ ഇവ.’+ 19  “‘എനിക്കു ശുശ്രൂഷ ചെയ്യാൻവേണ്ടി എന്നെ സമീപി​ക്കുന്ന സാദോ​ക്കി​ന്റെ സന്തതി​ക​ളായ ലേവ്യ​പു​രോ​ഹി​ത​ന്മാർക്ക്‌,+ പാപപ​രി​ഹാ​ര​യാ​ഗം അർപ്പി​ക്കാൻ കന്നുകാ​ലി​ക​ളിൽനിന്ന്‌ ഒരു കാളക്കു​ട്ടി​യെ നീ കൊടു​ക്കണം’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 20  ‘നീ അതിന്റെ രക്തത്തിൽ കുറച്ച്‌ എടുത്ത്‌ യാഗപീ​ഠ​ത്തി​ന്റെ നാലു കൊമ്പി​ലും ചുറ്റു​പ​ടി​യു​ടെ നാലു കോണി​ലും ചുറ്റു​മുള്ള അരികു​പാ​ളി​യി​ലും പുരട്ടണം. പാപം നീക്കി അതിനെ ശുദ്ധീ​ക​രി​ക്കാ​നും അതിനു പാപപ​രി​ഹാ​രം വരുത്താ​നും വേണ്ടി​യാണ്‌ ഇത്‌.+ 21  പിന്നെ, പാപയാ​ഗ​മായ കാളക്കു​ട്ടി​യെ എടുത്ത്‌ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു പുറത്ത്‌ ദേവാ​ല​യ​ത്തി​ലെ നിർദിഷ്ട സ്ഥലത്തു​വെച്ച്‌ ദഹിപ്പി​ക്കണം.+ 22  രണ്ടാം ദിവസം പാപയാ​ഗ​മാ​യി ന്യൂന​ത​യി​ല്ലാത്ത ഒരു ആൺകോ​ലാ​ടി​നെ നീ അർപ്പി​ക്കണം. കാളക്കു​ട്ടി​യെ​ക്കൊണ്ട്‌ അവർ യാഗപീ​ഠ​ത്തി​നു പാപശു​ദ്ധി വരുത്തി​യ​തു​പോ​ലെ​തന്നെ ഇതി​നെ​ക്കൊ​ണ്ടും പാപശു​ദ്ധി വരുത്തും.’ 23  “‘നീ അതിനു പാപശു​ദ്ധി വരുത്തി​ക്ക​ഴി​യു​മ്പോൾ കന്നുകാ​ലി​ക​ളിൽനിന്ന്‌ ന്യൂന​ത​യി​ല്ലാത്ത ഒരു കാളക്കു​ട്ടി​യെ​യും ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ ന്യൂന​ത​യി​ല്ലാത്ത ഒരു ആൺചെ​മ്മ​രി​യാ​ടി​നെ​യും അർപ്പി​ക്കണം. 24  നീ അവയെ യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വ​രണം. പുരോ​ഹി​ത​ന്മാർ അവയുടെ മേൽ ഉപ്പു വിതറി+ സമ്പൂർണ​ദ​ഹ​ന​യാ​ഗ​മാ​യി അവയെ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കണം. 25  ദിവസവും ഒന്നു വീതം ഏഴു ദിവസ​ത്തേക്ക്‌ ഓരോ ആൺകോ​ലാ​ടി​നെ പാപയാ​ഗ​മാ​യി അർപ്പി​ക്കണം.+ അതു​പോ​ലെ, കന്നുകാ​ലി​ക​ളിൽനിന്ന്‌ ഒരു കാളക്കു​ട്ടി​യെ​യും ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ ഒരു ആൺചെ​മ്മ​രി​യാ​ടി​നെ​യും അർപ്പി​ക്കണം. ന്യൂനതയില്ലാത്ത* മൃഗങ്ങളെ വേണം അർപ്പി​ക്കാൻ. 26  ഏഴു ദിവസം അവർ യാഗപീ​ഠ​ത്തി​നു പാപപ​രി​ഹാ​രം വരുത്തണം. അവർ അതിനെ ശുദ്ധീ​ക​രിച്ച്‌ സമർപ്പി​ക്കണം. 27  ആ ദിവസങ്ങൾ തികഞ്ഞ​ശേഷം, അതായത്‌ എട്ടാം ദിവസവും+ അതിനു ശേഷവും, പുരോ​ഹി​ത​ന്മാർ യാഗപീ​ഠ​ത്തിൽവെച്ച്‌ നിങ്ങളുടെ* സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പി​ക്കും. എനിക്കു നിങ്ങ​ളോ​ടു പ്രീതി തോന്നും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അവൻ.”
അക്ഷ. “ഭവനത്തി​ലേക്ക്‌.”
ദൈവാത്മാവിനെയോ ഒരു ആത്മവ്യ​ക്തി​യെ​യോ ആയിരി​ക്കാം കുറി​ക്കു​ന്നത്‌.
അക്ഷ. “രൂപമാ​തൃക അളക്കണം.”
ഇതു വലിയ മുഴമാ​ണ്‌. അനു. ബി14 കാണുക.
കൈപ്പത്തി ആധാര​മാ​ക്കി​യുള്ള ഒരു അളവ്‌. ഏകദേശം 22.2 സെ.മീ. (8.75 ഇഞ്ച്‌). അനു. ബി14 കാണുക.
അഥവാ “ഒരു കുറവു​മി​ല്ലാത്ത.”
അതായത്‌, ജനത്തിന്റെ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം